എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ലീ​വ് നോ​ട്ട് ഡ്യൂ ​ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
12- 1 -1999ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ർ​ജി​താ​വ​ധി​യും അ​ർ​ധ വേ​ത​നാ​വ​ധി​യും ഉ​പ​യോ​ഗി​ച്ചു. ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യ ലീ​വ് എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​ണ്. KSR Vol.I Rule 85 പ്ര​കാ​രം എ​നി​ക്ക് ലീ​വ് നോ​ട്ട് ഡ്യൂ ​ലീ​വി​ന് അ​ർ​ഹ​ത​യു​ണ്ടോ?
ലീ​ലാ​മ്മ ജോ​സ​ഫ്, ആ​ല​പ്പു​ഴ

KSR Vol.I PI Rule 85 പ്ര​കാ​രം സ​ർ​വീ​സി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു മാ​ത്ര​മേ (Permanent/​Substantive) ലീ​വ് നോ​ട്ട് ഡ്യൂ ലീ​വി​ന് അ​ർ​ഹ​ത​യു​ള്ളൂ. നി​ല​വി​ൽ ശ​ന്പ​ള​ത്തോ​ടെ ലീ​വ് എ​ടു​ക്കാ​ൻ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ അ​വ​ധി എ​ടു​ക്കാ​ൻ നി​യ​മം അ​നു​വ​ദി​ക്കൂ. ഒ​ഫി​ഷ്യേ​റ്റിം​ഗ് ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​അ​വ​ധിക്ക് അ​വ​കാ​ശ​മി​ല്ല.