28എ ​ശ​ന്പ​ളനി​ർ​ണ​യം ല​ഭി​ക്കി​ല്ല
ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 15 വ​ർ​ഷ​ത്തെ ഗ്രേ​ഡ് വാ​ങ്ങി​ച്ചു. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശ​ന്പ​ള സ്കെ​യി​ൽ 35,700-75,600. അ​ടി​സ്ഥാ​ന ശ​ന്പ​ളം 48,000, ക്ഷാ​മ​ബ​ത്ത 20%, വീ​ട്ടു​വാ​ട​ക 1500. ജൂ​ലൈ മാ​സമാണ് ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി. എ​നി​ക്ക് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജൂ​ണി​യ​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ 28എ ​പ്ര​കാ​രം ര​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റ് കി​ട്ടു​മെ​ന്ന് അ​റി​യു​ന്നു. ഇ​തു ശ​രി​യാ​ണോ?
എ​ൽ​സി ജോ​സ​ഫ്, കി​ട​ങ്ങ​റ

ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ 15 വ​ർ​ഷ​ത്തെ ഗ്രേ​ഡ് സ്കെ​യി​ൽ 35,700-75,600. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രു​ടെ (ജൂ​ണി​യ​ർ) ശ​ന്പ​ള സ്കെ​യി​ൽ 32,300-68,700. ഇ​പ്പോ​ൾ താ​ങ്ക​ൾ 35,700-75,600 സ്കെ​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​താ​യ​ത് ഉ​യ​ർ​ന്ന സ്കെ​യി​ൽ ഓ​ഫ് പേ​യി​ൽ​നി​ന്ന് താ​ഴ്ന്ന സ്കെ​യി​ൽ ഓ​ഫ് പേയി​ലേ​ക്കാ​ണ് താ​ങ്ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. ആ​യ​തു​കൊ​ണ്ട് 28 എ ​ശ​ന്പ​ള നി​ർ​ണ​യം ല​ഭി​ക്കി​ല്ല. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ 15 വ​ർ​ഷ​ത്തെ ഗ്രേ​ഡ് സ്കെ​യി​ൽ ഓ​ഫ് പേ​യി​ലും കു​റ​വാ​യ സ്കെ​യി​ൽ ഓ​ഫ് പേ​യി​ലേ​ക്കാ​ണ് താ​ങ്ക​ൾ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്.
നി​ല​വി​ൽ വാ​ങ്ങി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്കെ​യി​ൽ ഓ​ഫ് പേ​യി​ൽ​നി​ന്നും ഉ​യ​ർ​ന്ന സ്കെ​യി​ൽ ഓ​ഫ് പേ​യി​ലേ​ക്കാണ് പ്ര​മോ​ഷ​നെ​ങ്കി​ൽ KSR Vol.I PI Rule 28 എ ​പ്ര​കാ​ര​മു​ള്ള ശ​ന്പ​ളനി​ർ​ണ​യം ല​ഭി​ക്കും. പ്ര​മോ​ഷ​ൻ സമാന സ്കെ​യി​ൽ ഓ​ഫ് പേ​യി​ലാ​ണെ​ങ്കി​ലും 28 എ ​ശ​ന്പ​ളനി​ർ​ണ​യം ല​ഭി​ക്കു​ക​യി​ല്ല.