അവധിക്കായി ഗവ. ഡോക്‌‌ടർമാരുടെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ടോ ?
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്വ​കാ​ര്യ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​വ​ധി​ക്കാ​യി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം അ​പേ​ക്ഷി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യാ​കി​ല്ലായെന്നും സർക്കാർ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​ക്കു​ന്ന എ​നി​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ൽ നി​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. അ​തി​നാ​ൽ ഞാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
​തങ്കമ​ണി,
പ​ത്ത​നം​തി​ട്ട

നോ​ണ്‍ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ര​ജി​സ്‌ട്രേഡ് മെ​ഡി​ക്ക​ൽ പ്രാ​ക്‌‌ടീഷ​ണ​റി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യാ​കു​ന്ന​താ​ണ്. എന്നാൽ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റു​ടെ കാ​ര്യ​ത്തി​ൽ ഗ​വ.​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ത​ന്നെ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.