വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായി ജോലി ചെയ്തുവരവേ പിഎസ്സി വഴി പൊതു മരാമത്ത് വകുപ്പിൽ ക്ലർക്ക് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. ഒരു വർഷത്തിനുശേഷം ഞാൻ തിരികെ വിദ്യാഭ്യാസ വകുപ്പിലേക്ക് മടങ്ങി. എനിക്ക് വീണ്ടും പൊ തുമരാമത്ത് വകുപ്പിലേക്ക് തിരിച്ചുപോകണമെന്നുണ്ട്. അതിന് എന്തെങ്കിലും തടസങ്ങളുണ്ടോ? ഇങ്ങനെ തിരികെ പോകുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?
ടോമി, തൊടുപുഴ
താങ്കൾക്ക് ജനറൽ റൂൾ പ്രകാരമാണ് ആദ്യം തിരികെ വിദ്യാഭ്യാസ വകുപ്പിലേക്ക് പോകാൻ സാധിച്ചത്. എന്നാൽ റൂൾ 8 പ്രകാരം മാതൃവകുപ്പിലേക്ക് തിരികെ പോയവർക്ക് വീണ്ടും തിരികെ രണ്ടാമത്തെ വകുപ്പിലേക്ക് പോകാനാവില്ല. അതുകൊണ്ട് വിദ്യാഭ്യാസ വകുപ്പിൽ തുടരേണ്ടി വരും.