ഒാഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി 2011 ഒാഗസ്റ്റ് 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ എട്ടു വ​ർ​ഷ​ം പൂ​ർ​ത്തി​യാ​യി. എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് അ​ർ​ഹ​ത​യു​ള്ള​താ​യി അ​റി​ഞ്ഞു. എ​നി​ക്ക് 2019 ഒാഗസ്റ്റ്11ന് ​ഹ​യ​ർ​ഗ്രേ​ഡ് കി​ട്ടു​വാ​ൻ എ​ന്തെ​ങ്കി​ലും ത​ട​സം ഉ​ണ്ടോ? എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യ മു​റ​യ്ക്ക് ഓ​പ്ഷ​ൻ കൊ​ടു​ക്കേ​ണ്ട​തു​ണ്ടോ?
ര​ഞ്ജി​ത്, കൊ​ല്ലം

2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തോ​ടു​കൂ​ടി ഓ​പ്ഷ​ൻ കൊ​ടു​ക്കു​ക എ​ന്ന വ്യ​വ​സ്ഥ ഇ​ല്ലാ​താ​യി. ഹ​യ​ർ​ഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത നേ​ടി​ക്ക​ഴി​ഞ്ഞാൽ ഓ​ഫീ​സ് മേ​ധാ​വി​ക്ക് ഒ​രു അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്രം മ​തി. ബാ​ക്കി ന​ട​പ​ടി​ക​ൾ ഓ​ഫീ​സ് മേ​ധാ​വി​യാ​ണ് ചെ​യ്യേ​ണ്ട​ത്. താ​ങ്ക​ൾ​ക്ക് ഗ്രേ​ഡി​ന് അ​ർ​ഹ​ത നേ​ടു​ന്ന തീ​യ​തി​യി​ൽ ത​ന്നെ റൂ​ൾ 28 എ ​പ്ര​കാ​ര​മു​ള്ള ശ​ന്പ​ള നി​ർ​ണ​യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. അ​താ​യ​ത് വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ള​ത്തോ​ടൊ​പ്പം രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു കൂ​ടി ചേ​ർ​ത്ത് ശ​ന്പ​ളം നി​ർ​ണ​യി​ക്കും.

Loading...