സർക്കാർ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. 2005ൽ സർവീസിൽ പ്രവേശിച്ചതാണ്. ഒരു വർഷം ശന്പളമില്ലാത്ത അവധിയിലായിരുന്നു. 2011ൽ ഗ്രേഡ് വണ്‍ ആയി പ്രമോഷൻ ലഭിച്ചു. ഗ്രേഡ് ലഭിച്ചപ്പോൾ ഓപ്ഷൻ കൊടുത്തത് തെറ്റിപ്പോയതിനാൽ എനിക്ക് മറ്റുള്ളവരേക്കാൾ ഒരു ഇൻക്രിമെന്റ് കുറവാണ് ലഭിച്ചത്. ഇതിനുശേഷം 2014ൽ ശന്പള പരിഷ്കരണവും നടന്നു. എനിക്ക് നഷ്ടപ്പെട്ട ഇൻക്രിമെന്റ് ലഭിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ഓപ്ഷൻ മാറ്റിക്കൊടുക്കാൻ സാധിക്കുമോ?
ലിസി ജയിംസ്, പത്തനംതിട്ട
പ്രമോഷൻ, ഹയർഗ്രേഡ് എന്നിവയ്ക്ക് ഓപ്ഷൻ കൊടുത്താൽ പിന്നീട് അത് മാറ്റുവാൻ സാധിക്കില്ല. സാധാരണ ശന്പള പരിഷ്കരണം നടപ്പാക്കുന്പോൾ മാത്രം തെറ്റ് സംഭവിച്ചാൽ അത് തിരുത്തുന്നതിനുവേണ്ടി റീ ഓപ്ഷൻ അനുവദിക്കാറുണ്ട്. എന്നാൽ ഗ്രേഡ് / പ്രമോഷൻ എന്നിവയുടെ ഓപ്ഷൻ മാറ്റാൻ സാധിക്കില്ല. അല്ലെങ്കിൽ സർക്കാരിന്റെ പ്രത്യേക ഉത്തരവ് ആവശ്യമുണ്ട്.