എന്റെ അച്ഛൻ 1981ൽ പെൻഷനായി. അച്ഛൻ മരിച്ചതിനുശേഷം അമ്മ പെൻഷൻ വാങ്ങി. അമ്മ മരിച്ചതിനുശേഷം മനോവൈകല്യമുള്ള മകനെന്ന നിലയിൽ പെൻഷൻ ഞാൻ വാങ്ങുന്നു. അച്ഛന്റെ ഗവ. സ്കൂളിലെ സർവീസ് മാത്രമേ സർവീസ് ബുക്കിലുള്ളൂ. 15 വർഷത്തെ എയ്ഡഡ് സ്കൂളിലെ സർവീസ് സർവീസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. എയ്ഡ ഡ് സ്കൂൾ സർവീസ് ഇനി ഉൾ പ്പെടുത്താമോ? ഉൾപ്പെടുത്തി യാൽ ഗ്രാറ്റിവിറ്റി കിട്ടുമോ? പെ ൻഷനിൽ വർധനവ് ഉണ്ടാവു മോ?
രവിരാജ്, ബാലരാമപുരം
സർക്കാർ സ്കൂൾ സർവീസിനൊപ്പം എയ്ഡഡ് സ്കൂൾ സർവീസും ഉണ്ടെങ്കിൽ അത് കൂട്ടിചേർത്ത് പെൻഷൻ, ഗ്രാറ്റിവിറ്റി എന്നിവ ലഭിക്കാൻ അർഹതയുണ്ടായിരുന്നു. താങ്കളു ടെ അച്ഛൻ വിരമിക്കുന്പോൾ ഉണ്ടായിരുന്ന അടിസ്ഥാന ശന്പളം അറിയാതെ ഗ്രാറ്റിവിറ്റി എത്ര കിട്ടും എന്നു കണക്കാക്കാൻ സാധിക്കില്ല. അതോടൊപ്പം സർക്കാർ സർവീസും എയ്ഡഡ് സ്കൂൾ സർവീസും കൂടി ചേർത്ത് പെൻഷനുള്ള യോഗ്യതകാലം എത്രയാണെന്ന് കൃത്യമായി അറിയണം. പെൻഷൻ, ഗ്രാറ്റിവിറ്റി, ഫാമിലി പെൻഷൻ എന്നിവ ഇതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുമായിരുന്നു. പെൻഷണറുടെ മരണശേഷം തുക അനുവദിച്ചാൽ അത് അവകാശികൾക്ക് തുല്യമായി നൽകേണ്ടതായി വരും.