ഫിസിക്സ്/ കെമിസ്ട്രി മെയിൻ വിഷയമായും ഇതോടൊപ്പം ഫിസിക്സ് / കെമിസ്ട്രി ഉപവിഷയമായും ബിരുദം നേടിയവരെ മാത്രം കേരളത്തിലെ വിദ്യാലയങ്ങളിൽ എച്ച് എസ്ടി ഫിസിക്കൽ സയൻസ് തസ്തികയിൽ നിയമിച്ചാൽ മതിയെന്ന് ഉത്തരവായിരുന്നു. ഈ ഉത്തരവിന് 6 -6 -2019 മുതൽ മാത്രമാണ് പ്രാബല്യമുള്ളതാണ്.
എന്നാൽ ഉത്തരവ് തീയതിയായ 6-6-2019 വരെ ഫിസിക് സ്, കെമിസ്ട്രി എന്നിവയിൽ ഏതെങ്കിലും ഒന്നു മാത്രം ഉപവിഷയമായി പഠിച്ച് ബിഎസ്സി ഫിസിക്സ്, കെമിസ്ട്രി എന്നീ ബിരുദം നേടിയവരെയും 6-6-2019ന് ഇതേ രീതിയിൽ പ്രസ്തുത കോഴ്സ് പഠിച്ചിരുന്നവരേയും 6-6-2019നോ അതിനുള്ളിലോ കെഇആർ അധ്യായം XIV A റൂൾ 43,51 എ, 51 അവകാശം സിദ്ധിച്ചവരേയും ഉത്തരവിന്റെ പരിധിയിൽനിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചു.