പെൻഷൻ ആനുകൂല്യനിർണയം, അധിവർഷങ്ങളിലെ അധിക ദിവസങ്ങൾ പരിഗണിക്കും
പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ന് KSRലെ നിയമപ്ര​കാ​രം യോ​ഗ്യ സേ​വ​ന​കാ​ലം (Qualifying Service) റൗ​ണ്ട് ചെ​യ്യാം. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന തീ​യ​തി​യി​ൽ നി​ന്നും സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി കു​റ​യ്ക്കു​ന്പോ​ൾ ആ​കെ ദി​വ​സം / മാ​സം/​വ​ർ​ഷം എ​ന്നി​ങ്ങ​നെ ല​ഭി​ക്കും. അ​ങ്ങ​നെ കി​ട്ടു​ന്ന ദി​വ​സം, മാ​സം KSRന് ​വി​ധേ​യ​മാ​യി വ​ർ​ഷ​ത്തി​ൽ റൗ​ണ്ട് ചെ​യ്യും.

ഉ​ദാഹരണം(1):
വി​ര​മി​ക്ക​ൽ തീ​യ​തി: 31 -10- 2019- സ​ർ​വീ​സി​ൽ
പ്ര​വേ​ശി​ച്ച തീ​യ​തി: 04- 05 -1997.
ആ​കെ കാ​ല​യ​ള​വ്: 28 -5 -22.

28 ദി​വ​സം 5 മാ​സം 22 വ​ർ​ഷം എ​ന്ന​ത് നി​ല​വി​ലു​ള്ള നി​യ​മ​മ​നു​സ​രി​ച്ച് റൗ​ണ്ട് ചെ​യ്യു​ന്പോ​ൾ 22 വ​ർ​ഷം. ആറു മാ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ണ്ടെ​ങ്കി​ൽ തൊ​ട്ട​ടു​ത്ത വ​ർ​ഷ​മാ​യി റൗ​ണ്ട് ചെ​യ്യും. എ​ന്നാ​ൽ ഇ​വി​ടെ അഞ്ചു മാ​സ​വും 28 ദി​വ​സ​വും ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ആറു മാ​സ​ത്തി​ൽ താ​ഴെ ആ​യ​തു​കൊ​ണ്ട് 22 വ​ർ​ഷം മാ​ത്ര​മാ​യി റൗ​ണ്ട് ചെ​യ്തേ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ണ​യി​ക്കൂ.

ഇ​വി​ടെ ജോ​ലി ചെ​യ്ത അ ഞ്ചു മാ​സ​വും 28 ദി​വ​സ​വും പെ​ൻ​ഷ​ൻ നി​ർ​ണ​യ​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്നി​ല്ല. നഷ്‌‌ടപ്പെ​ടു​ന്ന സാ​ഹ​ച​ര്യമായിരുന്നു ഇതുവരെ യും.

സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച് (സ.​ഉ. (അ​ച്ച​ടി) നം. 102/2019 ​ധ​ന. തീ​യ​തി 14/8/2019) യോ​ഗ്യ സേ​വ​ന​കാ​ലം ക​ണ​ക്കാ​ക്കു​ന്പോ​ൾ അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​ക ദി​വ​സ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. മു​ക​ളി​ൽ പ​റ​യു​ന്ന ഉ​ദാ​ഹ​ര​ണ​ത്തി​ൽ 4-5-1997 മു​ത​ൽ 31-10-2019 വ​രെ അ​ഞ്ച് അ​ധി​വ​ർ​ഷ​ങ്ങ​ളു​ണ്ട് (2000, 2004, 2008, 2012, 2016). ഈ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ 29 ദി​വ​സ​ങ്ങ​ൾ ഉ​ണ്ട്. പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ ഞ്ചു ദി​വ​സം കൂ​ടി പരിഗണി ക്കും. 28 ദി​വ​സം എ​ന്നു​ള്ള​ത് 33 (28+5) ആ​യി മാ​റും. 30 ദി​വ​സം ഒ​രു മാ​സ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ അഞ്ചു മാ​സം എ​ന്നു​ള്ള​ത് ആ​റാ​യി മാ​റും. (3 ദി​വ​സം, 6 മാ​സം, 22 വ​ർ​ഷം). ഇത് റൗ​ണ്ട് ചെ​യ്യു​ന്പോ​ൾ 23 വ​ർ​ഷം യോ​ഗ്യ സ​ർ​വീ​സാ​കും.

ഉ​ദാ​ഹ​ര​ണം (2)
വി​ര​മി​ക്ക​ൽ തീ​യ​തി: 31 -12 -2019-
സ​ർ​വീ​സി​ൽ
പ്ര​വേ​ശി​ച്ച തീ​യ​തി: 03 -01- 1991.
ആ​കെ കാ​ല​യ​ള​വ്: 29 -11- 28.
ഇ​ത് 29 ദി​വ​സം 11 മാ​സം 28 വ​ർ​ഷം.

നി​ല​വി​ലു​ള്ള നി​യ​മ​​മ​നു​സ​രി​ച്ച് 29 വ​ർ​ഷ​മാ​യി റൗ​ണ്ട് ചെ​യ്യും. പു​തി​യ ഉ​ത്ത​ര​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​ക ദി​വ​സ​ങ്ങ​ളു​ടെ പേ​രി​ൽ 7 ദി​വ​സം കൂ​ടി ല​ഭി​ക്കും (1992, 1996, 2000, 2004, 2008, 2012, 2016 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലെ ഫെ​ബ്രു​വ​രി​ക്ക് 29 ദി​വ​സ​ങ്ങ​ൾ).
പ്ര​ത്യേ​ക റൗ​ണ്ടിം​ഗ്

1. യോ​ഗ്യ സേ​വ​ന​കാ​ലം ഒന്പ തു വ​ർ​ഷ​വും ഒ​രു ദി​വ​സ​വു​മെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ 10 വ​ർ​ഷ​മാ​യി റൗ​ണ്ട് ചെ​യ്യും (Statutory Pension-Minimum pension).
2. യോ​ഗ്യസേ​വ​ന​കാ​ലം 29 വ​ർ​ഷ​വും ഒ​രു ദി​വ​സ​വു​മെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ 30 വ​ർ​ഷ​മാ​യി റൗ​ണ്ട് ചെ​യ്യും. (Full Pension)
3. യോ​ഗ്യ സേ​വ​ന​കാ​ലം 32 വ​ർ​ഷ​വും ഒ​രു ദി​വ​സ​മെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ 33 വ​ർ​ഷ​മാ​യി റൗ​ണ്ട് ചെ​യ്യും. (ഗ്രാ​റ്റു​വി​റ്റി)

മു​ക​ളി​ൽ പ​റ​യു​ന്ന മൂ​ന്നു സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മേ പ്ര​ത്യേ​ക റൗ​ണ്ടിം​ഗ് അ​നു​വ​ദി​ക്കൂ. മറ്റു സാഹചര്യങ്ങളിലെല്ലാം ആ​റു മാ​സ​മോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ തൊ​ട്ട​ടു​ത്ത വ​ർ​ഷ​ത്തി​ലേ​ക്ക് റൗ​ണ്ട് ചെ​യ്യൂ.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക​ളി​ൽ പ​റ​യു​ന്ന ര​ണ്ടാം ഉ​ദാ​ഹ​ര​ണ​ത്തി​ൽ ഏ​ഴു ദി​വ​സ​വും കൂ​ടി പ​രി​ഗ​ണി​ക്കു​ന്പോ​ൾ ആ​റു ദി​വ​സ​വും 29 വ​ർ​ഷ​വു​മാ​കും.

കെഎസ്ആറിലെ ​നി​യ​മ​മ​നു​സ​രി​ച്ച് റൗ​ണ്ട് ചെ​യ്യു​ന്പോ​ൾ യോ​ഗ്യ സേ​വ​ന​കാ​ലം 30 വ​ർ​ഷ​മാ​കും. അ​ങ്ങ​നെ ഫു​ൾ​പെ​ൻ​ഷ​ന് യോ​ഗ്യ​ത നേ​ടും.

ഉ​ദാ​ഹ​ര​ണം (3)
വി​ര​മി​ക്ക​ൽ തീ​യ​തി: 31-12-2019.
സ​ർ​വീ​സി​ൽ
പ്ര​വേ​ശി​ച്ച തീ​യ​തി: 03-01-2011.
ആ​കെ കാ​ല​യ​ള​വ്: 29-11-8.
അ​താ​യ​ത് 29 ദി​വ​സം 11 മാ​സം 8 വ​ർ​ഷം.

കെഎസ്ആർ പ്ര​കാ​രം റൗ​ണ്ട് ചെ​യ്യു​ന്പോ​ൾ ഇ​ത് ഒന്പതു വ​ർ​ഷ​മാ​കും. നി​ല​വി​ലു​ള്ള നി​യ​മ​മ​നു​സ​രി​ച്ച് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ സ​ർ​വീ​സ് 10 വ​ർ​ഷം. ക​മ്യൂ​ട്ടേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​തു കി​ട്ട​ണ​മെ​ങ്കി​ൽ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ അം​ഗ​മാ​ക്ക​ണം. ഒന്പതു വ​ർ​ഷം മു​ത​ൽ താ​ഴെ യോ​ഗ്യ സ​ർ​വീ​സു​ള്ള​വ​ർ​ക്ക് എ​ക്സ് ഗ്രേ​ഷ്യ പെൻ ഷനേ (Ex-gratia Pension) ല​ഭി​ക്കൂ.
എ​ന്നാ​ൽ പു​തി​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്ത കാ​ല​യ​ള​വായ 2012, 2016 അ​ധി​വ​ർ​ഷ​ങ്ങ​ളാ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ ആ​കെ സ​ർ​വീ​സി​ന്‍റെ കൂ​ടെ അ​ധി​ക ദി​വ​സ​ത്തി​ന്‍റെ പേ​രി​ൽ ര​ണ്ടു ദി​വ​സ​വും കൂ​ടി കൂ​ട്ടു​ന്പോ​ൾ ഒന്പതു വ​ർ​ഷ​വും ഒ​രു ദി​വ​സ​വു​മാ​കും. KSR Vol II Part III Rule 57 പ്രകാരം​ ഇ​ത് 10 വ​ർ​ഷ​മാ​യി റൗ​ണ്ട് ചെ​യ്യും. അ​ങ്ങ​നെ സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ അം​ഗ​മാ​കും, മി​നി​മം പെ​ൻ​ഷ​ൻ ല​ഭി​ക്കും.

പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​വ​ർ

1. 26 - 11- 2018 മു​ത​ൽ സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ചവർ.
2. നി​ല​വി​ൽ സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കുന്നവർ.
3. ആ​കെ സ​ർ​വീ​സ് കാ​ല​യ​ള​വ് ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ വ​ർ​ഷ​ത്തി​ന്‍റെ കൂ​ട്ട​ത്തി​ൽ 5 മാ​സ​വും 22നും 29 ദി​വ​സ​ത്തി​നും ഇ​ട​യി​ൽ ല​ഭി​ച്ച​വ​ർ.
4. യോ​ഗ്യ സ​ർ​വീ​സ് ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 8 വ​ർ​ഷ​വും 11 മാ​സ​വും 25നും 29 ​ദി​വ​സ​ത്തി​നി​ട​യി​ലും ല​ഭി​ച്ച​വ​ർ
5. യോ​ഗ്യ സ​ർ​വീ​സ് ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 28 വ​ർ​ഷ​വും 11 മാ​സ​വും 23നും 29 ​ദി​വ​സ​ത്തി​നി​ട​യി​ലും ല​ഭി​ച്ച​വ​ർ.
6. യോ​ഗ്യ സ​ർ​വീ​സ് ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ 32 വ​ർ​ഷ​വും 11 മാ​സ​വും 22നും 29 ​ദി​വ​സ​ത്തി​നി​ട​യി​ലും ല​ഭി​ച്ച​വ​ർ.

പെ​ൻ​ഷ​ൻ പു​ന​ർ​നി​ർ​ണ​യ​ത്തി​ന് മൂ​ന്നു മാ​സ​ത്തി​ന​കം അ​പേ​ക്ഷ

1. അ​ധി​ക​വ​ർ​ഷ​ത്തി​ലെ അ​ധി​ക ദി​ന​ങ്ങ​ളി​ലെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് വി​ര​മി​ച്ച ജീ​വ​ന​ക്കാ​ർ ഉത്തരവ് തീയതി യായ 14/8/ 2019 മു​ത​ൽ മൂ​ന്നു മാ​സ​ത്തി​ന​കം അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സ് മു​ഖാ​ന്തി​രം പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോ​റി​റ്റി​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. കാ​ലാ​വ​ധി​ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന​താ​ണ്.

2. ഉ​ത്ത​ര​വി​നു​ശേ​ഷം വി​ര​മി​ക്കു​ന്ന​വ​രു​ടെ കേ​സു​ക​ളി​ൽ യോ​ഗ്യ സേ​വ​നകാ​ല​മാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യു​ന്ന അ​ധി​വ​ർ​ഷ​ത്തി​ലെ അ​ധി​ക ദി​ന​ങ്ങ​ൾ സേ​വ​ന കാ​ല​യ​ള​വി​നൊ​പ്പം പെ​ൻ​ഷ​ന് പ​രി​ഗ​ണി​ച്ച് പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​ഥോ​റി​റ്റി, പെ​ൻ​ഷ​ൻ അ​പേ​ക്ഷ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ലി​ന് സ​മ​ർ​പ്പി​ക്ക​ണം.

3. നി​ല​വി​ലു​ള്ള കോ​ട​തി കേ​സു​ക​ളി​ലും പു​തു​താ​യി ല​ഭി​ക്കു​ന്ന നി​വേ​ദ​ന​ങ്ങ​ളി​ലും ഉ​ത്ത​ര​വ് തീ​യ​തി​ക്കു​ശേ​ഷം വി​ര​മി​ക്കു​ന്ന കേ​സു​ക​ളി​ലും ജീ​വ​ന​ക്കാ​ര​ന്‍റെ/ പെ​ൻ​ഷ​ണ​റു​ടെ അ​ധി​വ​ർ​ഷ​ത്തി​ലെ അ​ധി​ക ദി​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഓ​ഫീ​സ് മേ​ധാ​വി അ​നു​ബ​ന്ധ​ത്തി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന മാ​തൃ​ക​യി​ലു​ള്ള ഒ​രു സാ​ക്ഷ്യ​പ​ത്രം പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​തോ​റി​റ്റി​ക്ക് ന​ൽ​ക​ണം.

Loading...