പഞ്ചായത്ത് വകുപ്പിൽ 18-2-2003ൽ ഓഫീസ് അറ്റൻഡന്റ് ആയി ജോലിയിൽ പ്രവേശിച്ചു. എട്ടു വർഷത്തെ സമയബന്ധിത ഹയർഗ്രേഡ് 18-2-2011ൽ അനുവദിച്ചു കിട്ടി. പിന്നീട് ബൈ ട്രാൻസ്ഫർ പ്രമോഷൻ പ്രകാരം എൽഡിസി ആയി 26-9-2012ൽ ട്രഷറി വകുപ്പിൽ നിയമനം ലഭിക്കുകയും ഇപ്പോഴും അതേ തസ്തികയിൽ തുടരുകയും ചെയ്യുന്നു. എനിക്ക് 18-2-2018 തീയതി വച്ച് രണ്ടാം സമയബന്ധിത ഹയർഗ്രേഡിന് അർഹതയുണ്ടോ?
കെ.കെ. സജി, തലശേരി
ബൈ ട്രാൻസ്ഫർ മുഖേന എൽഡി ക്ലർക്ക് ആയി ജോലിയിൽ പ്രവേശിച്ചതോടെ താങ്കളുടെ കേഡറിനു മാറ്റമുണ്ടായി. താങ്കളുടെ എൻട്രി കേഡർ എൽഡി ക്ലർക്ക് എന്നായി മാറിയതുകൊണ്ട് അടുത്ത ഹയർഗ്രേഡ് ഈ കേഡറിൽ എട്ടു വർഷം പൂർത്തിയാകുന്ന 26-9-2020ൽ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാൽ താങ്കൾക്ക് ഓഫീസ് അറ്റൻഡന്റിന്റെ സർവീസുകൂടി പരിഗണിച്ചുള്ള രണ്ടാമത്തെ ഹയർഗ്രേഡിന് അർഹതയില്ല.