പ്രതിരോധ വകുപ്പിൽ 2018 നവംബറിൽ ജൂണിയർ എൻജിനിയർ ലെവൽ 6 ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ രണ്ടുവർഷത്തെ പ്രൊബേഷൻ പീരിയഡിൽ ആണ്. പി എസ്സിയുടെ ട്രേഡ്സ്മാൻ റാങ്ക് ലിസ്റ്റിലുണ്ട്. അതുവഴി പ്രസ്തുത ജോലി ലഭിക്കുവാൻ സാധ്യത ഉണ്ട്. 2018 നവംബ റിനു മുന്പു തന്നെ പി എസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളതായിരു ന്നു. പിഎസ്സി വഴി ജോലി ലഭിച്ചാൽ ഇപ്പോഴുള്ള ഓഫീസിൽനിന്നും എൻഒസി വാങ്ങേണ്ട ആവശ്യമുണ്ടോ? പുതിയ ജോലിയിൽ പ്രവേശിക്കണമെങ്കിൽ മറ്റൊരു ജോലി കിട്ടിയതുകാരണമാണ് രാജി വയ്ക്കുന്നതെന്നാണോ എന്റെ ഇപ്പോഴുള്ള ഓഫീസിൽ അറിയിക്കേണ്ടത്. അതോ വിആർഎസ് എടുത്താണോ രാജിവയ്ക്കേണ്ടത്? മറ്റൊരു ജോലി ലഭിക്കുകയാണെങ്കിൽ നിലവിലുള്ള ഓഫീസിൽനിന്നും വിടുതൽ ലഭിക്കേണ്ടതല്ലേ? മറ്റൊരു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കാര്യം ഇപ്പോഴുള്ള ഓഫീസിൽ അറിയിക്കേണ്ടതുണ്ടോ?
ജിബിൻ ജോർജ്, കോട്ടയം
പിഎസ്സി മുഖേന നിയമനം ലഭിക്കുന്പോൾ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് റിലീവ് ചെയ്യാം. ഇതി നായി അപേക്ഷ നല്കിയാൽ മതി. സൗകര്യപ്രദമായ പുതിയ ജോലി സ്വീകരിക്കുന്നതിനുവേണ്ടിയെന്ന് അപേക്ഷയിൽ കാണിച്ചാൽ മതി. ഇപ്പോഴത്തെ സർവീസിൽ പ്രവേശിക്കുന്നതിനു മുന്പ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായതിനാൽ മറ്റു പ്രശ്നമില്ല. രാജി വയ്ക്കുന്നതിനുപകരം സർവീസിൽനിന്ന് റിലീവ് ചെയ്ത് വാങ്ങിയാൽ മാത്രം മതി. എൻഒസി ആവശ്യമില്ല.