കേരളത്തിനു പുറത്തെ ട്രഷറിയിൽനിന്ന് പെന്‌ഷൻ വാങ്ങാൻ കഴിയും
വി​ര​മി​ച്ച അ​ധ്യാ​പി​ക​യാ​ണ്. ഇ​പ്പോ​ൾ സ്ഥി​ര​താ​മ​സം പ​ഞ്ചാ​ബി​ലാ​ണ്. എ​ല്ലാ വ​ർ​ഷ​വും കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​യി​ൽ മ​സ്റ്റ​ർ ചെ​യ്യു​ക​യും പെ​ൻ​ഷ​ൻ വാ​ങ്ങു​ക​യും ചെ​യ്യുന്നു. പ്രാ​യ​മാ​യ​പ്പോ​ൾ ദീ​ർ​ഘ​യാ​ത്ര ചെ​യ്ത് കേ​ര​ള​ത്തി​ൽ വ​രി​ക പ്ര​യാ​സ​മാ​ണ്. കേ​ര​ള​ത്തി​ൽ വ​രാ​തെ എ​ന്‍റെ പെ​ൻ​ഷ​ൻ പ​ഞ്ചാ​ബി​ൽ കി​ട്ടാ​ൻ സാ​ധ്യ​ത ഉ​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ എ​ന്തു ചെ​യ്യ​ണം?
ത​ങ്ക​മ്മ, കോവളം

താ​ങ്ക​ൾ​ക്ക് പ​ഞ്ചാ​ബി​ലു​ള്ള ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ ട്ര​ഷ​റി​യി​ലേ​ക്ക് പെ​ൻ​ഷ​ൻ മാ​റ്റാ​വു​ന്ന​താ​ണ്. അ​തി​നു​വേ​ണ്ടി സ്ഥി​ര​താ​മ​സം പ​ഞ്ചാ​ബി​ലാ​ണെ​ന്നും അ​തി​നാ​ൽ പ​ഞ്ചാ​ബി​ലു​ള്ള ട്ര​ഷ​റി​യി​ലേ​ക്ക് പെ​ൻ​ഷ​ൻ മാ​റ്റി ന​ൽ​ക​ണ​മെ​ന്നും കാ​ണി​ച്ചു​ള്ള അ​പേ​ക്ഷ ഇ​പ്പോ​ൾ പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​യി​ലെ ഓ​ഫീ​സ​ർ​ക്ക് ന​ൽ​കു​ക. കേ​ര​ള​ത്തി​ലെ ട്ര​ഷ​റി​യി​ൽ നി​ന്ന് പ​ഞ്ചാ​ബി​ലെ ട്ര​ഷ​റി​യി​ലേ​ക്ക് പെ​ൻ​ഷ​ൻ മാ​റ്റി ന​ൽ​കു​ന്ന​താ​ണ്. അ​പേ​ക്ഷ​യി​ൽ പി​പി​ഒ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി ചേ​ർ​ക്ക​ണം.

Loading...