ഹിൽട്രാക്‌‌റ്റ് അലവൻസ് ലഭിക്കും
ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​ണ്. അഞ്ചു വ​ർ​ഷ​മാ​യി ഇവിടെ ജോ​ലി ചെ​യ്യു​ന്നു. സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള എ​ല്ലാ ഓ​ഫീ​സു​ക​ളി​ലെയും ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം ഹി​ൽ​ട്രാ​ക്റ്റ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഞ​ങ്ങ​ളു​ടെ സ്കൂ​ളി​ൽ ആ​ർ​ക്കും അലവൻസ് ല​ഭി​ക്കു​ന്നി​ല്ല. ഹി​ൽ​ട്രാ​ക്റ്റ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ടോം ​തോ​മ​സ്, ഇ​ടു​ക്കി

കെഎസ്ആ​ർ പാ​ർ​ട്ട് ഒന്ന് അ​പ്പ​ൻഡിക്സ് ഒന്പതിൽ ​ആ​ണ് ഹി​ൽ​ട്രാ​ക്റ്റു​ക​ൾ ഏ​തെ​ല്ലാമാണെന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ത്തും ഹി​ൽ ട്രാ​ക്റ്റ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​ല്ലാ​തെ ത​ന്നെ ഹി​ൽ ട്രാ​ക്റ്റ് അ​ല​വ​ൻ​സി​ന് അ​ർ​ഹ​ത​യു​ണ്ട്. വീ​ട്ടു​വാ​ട​ക ബ​ത്ത ല​ഭി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ ശ​ന്പ​ള ബി​ല്ലി​ൽ ചേ​ർ​ത്ത് ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹി​ൽ ട്രാ​ക്റ്റ് അ​ല​വ​ൻ​സ് വാ​ങ്ങാ​ം.

Loading...