ഇൻക്രിമെന്‍റ് ജൂൺ മാസത്തിൽ ലഭിക്കും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 1-6-2019മു​ത​ൽ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സാ​യി പ്ര​മോ​ട്ട് ചെ​യ്തു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ജൂ​ലൈ ​മാ​സ​മാ​ണ്. എ​നി​ക്ക് 2018 ജൂ​ണ്‍ മാ​സ​മാ​യ​പ്പോ​ൾ ത​ന്നെ 29 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. എ​നി​ക്ക് 1-6-2019 വ​ച്ച് എ​ച്ച്എം ഫി​ക്സേ​ഷ​ൻ ല​ഭി​ക്കു​മ​ല്ലോ. ഇ​തോ​ടൊ​പ്പം 28 വ​ർ​ഷം പൂ​ർ​ത്തിയാ​യ​തി​ന്‍റെ ഹ​യ​ർഗ്രേ​ഡി​നും അ​ർ​ഹ​ത​യു​ണ്ട​ല്ലോ. ഇ​തു ര​ണ്ടും ജൂ​ണ്‍ മാ​സ​ത്തി​ൽ ല​ഭി​ക്കു​ന്നതിനാൽ എ​ന്‍റെ തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ലൈ മാ​സ​ത്തി​ലാ​ണോ, ജൂ​ണ്‍ മാ​സ​ത്തി​ലാ​ണോ ല​ഭി​ക്കു​ക ?
എ​ലി​സ​ബ​ത്ത് ജോ​ണ്‍, ക​ട്ട​പ്പ​ന

താ​ങ്ക​ളു​ടെ പ്ര​മോ​ഷ​ൻ ജൂ​ണ്‍ ഒ​ന്നാം തീ​യ​തി ആ​യ​തു​കൊ​ണ്ട്, ആ ​തീ​യ​തി​യി​ൽ ത​ന്നെ ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക​യി​ലു​ള്ള ഫി​ക്സേ​ഷ​ൻ ല​ഭി​ക്കും (കു​റ​ഞ്ഞ​ത് രണ്ട് ഇ​ൻ​ക്രി​മെ​ന്‍റ്). ജൂ​ലൈ മാ​സം താ​ങ്ക​ളു​ടെ താ​ഴ്ന്ന ത​സ്തി​ക​യി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ആ​യി​രു​ ന്നു​. 28 വ​ർ​ഷ​ത്തെ ഹ​യ​ർ​ഗ്രേ​ഡ്, ടീ​ച്ച​ർ എ​ന്ന നി​ല​യി​ലും ഹെ​ഡ്മാ​സ്റ്റ​ർ എ​ന്ന നി​ല​യി​ലും കൂ​ടി ചേ​ർ​ന്ന​ത് ജൂ​ണ്‍ ഒ​ന്നാം തീ​യ​തി​യോ ര​ണ്ടാം തീ​യ​തി​യോ വ​ച്ച് ല​ഭി​ച്ചു​ക​ഴി​യു​ന്പോ​ൾ, വീ​ണ്ടും ഫി​ക്സേ​ഷ​നി​ലൂ​ടെ രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ കൂ​ടി ല​ഭി​ക്കും. ഇ​തി​ന്‍റെ താ​ഴ്ന്ന ത​സ്തി​ക​യി​ലെ എ​ച്ച്എം പോ​സ്റ്റ്, ഇ​ൻ​ക്രി​മെ​ന്‍റ് ആറാം മാ​സം ആ​യ​തു​കൊ​ണ്ട് തു​ട​ർ​ന്നു​ള്ള ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ജൂ​ണ്‍ മാ​സ​ത്തി​ലേ ല​ഭി​ക്കൂ. ഇ​തോ​ടു​കൂ​ടി ജൂ​ലൈ മാ​സ​ത്തി​ലെ ഇ​ൻ​ക്രി​മെ​ന്‍റി​ന്‍റെ പ്ര​സ​ക്തി ഇ​ല്ലാ​താ​കും.