അധിവർഷത്തിലെ അധിക ദിവസം പരിഗണിച്ച് മിനിമം പെൻഷൻ ലഭിക്കും, അപേക്ഷ നൽകണം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ചു. എ​നി​ക്ക് ഒന്പതു വ​ർ​ഷ​ം സർവീസേയുള്ളൂ. എ​ക് സ്ഗ്രേ​ഷ്യേ പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് എട്ടു വ​ർ​ഷ​വും 11 മാ​സ​വും 30 ദി​വ​സ​വും എ​ന്ന ക​ണ​ക്കി​ലാ​ണ് സ​ർ​വീ​സു​ള്ള​ത്. അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​വ​ർ​ഷ​ത്തി​ലെ അ​ധി​ക ദി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി എ​ന്‍റെ പെ​ൻ​ഷ​നും പ​രി​ഷ്ക​രി​ക്കു​വാ​ൻ സാ​ധി​ക്കു​മോ? എ​ന്‍റെ ആ​കെ സ​ർ​വീ​സി​ന്‍റെ കാ​ല​ത്ത് രണ്ട് അ​ധി​വ​ർ​ഷ​ങ്ങ​ളു​ണ്ട്. എ​ങ്കി​ൽ എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​ന് അ​ർ​ഹ​ത ല​ഭി​ക്കി​ല്ലേ?
കെ.​ആ​ർ. ര​ഘു​നാ​ഥ​ൻ, കൊ​ല്ലം

അ​ടു​ത്ത​കാ​ല​ത്ത് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ധി​വ​ർ​ഷ​ത്തി​ലെ അ​ധി​ക ദി​വ​സ​ങ്ങ​ൾ ചേ​ർ​ത്ത് പെ​ൻ​ഷ​നി​ൽ മാ​റ്റം വ​രു​ത്താം. അ​തി​നു​വേ​ണ്ടി അ​വ​സാ​നം ജോ​ലി ചെ​യ്ത ഓ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ന് (പെൻഷൻ സാംഗ്ഷനിംഗ് അ തോറിറ്റി) ഇ​തു ചെ​യ്യാ​വു​ന്ന​താ​ണ്.

എട്ടു വ​ർ​ഷ​വും 11 മാ​സ​വും 30 ദി​വ​സ​വും എ​ന്ന​തി​നോ​ടൊ​പ്പം രണ്ടു ദി​വ​സം കൂ​ടി ചേ​രു​ന്പോ​ൾ ഒന്പതു വ​ർ​ഷ​വും രണ്ടു ദി​വ​സ​വും വ​രു​ന്നു. ഒന്പതു വ​ർ​ഷ​വും ഒ​രു ദി​വ​സ​വും ഉ​ണ്ടെ​ങ്കി​ൽ അ​ത് പത്തു വ​ർ​ഷ​മാ​യി ക​ണ​ക്കാ​ക്കും.

അ​തോ​ടൊ​പ്പം മി​നി​മം പെ​ൻ​ഷ​ൻ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​വു​ന്ന​താ​ണ്.
എ​ത്ര​യും പെ​ട്ടെ​ന്ന് പെ​ൻ​ഷ​ൻ സാം​ഗ്ഷ​നിം​ഗ് അ​തോ​റി​റ്റി​ക്ക് അ​പേ​ക്ഷ കൊ​ടു​ക്കു​ക.

Loading...