നടപടിയില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടിയെടുക്കണം
ഹെ​ഡ് ന​ഴ്സ് ആ​ണ്. 2019 ജൂ​ണ്‍ 30ന് ​വി​ര​മി​ച്ചു. 2001 മാ​ർ​ച്ച് 16ന് ​പി​എ​സ്‌‌സി വ​ഴി എ​നി​ക്ക് സ്റ്റാ​ഫ് ന​ഴ്സാ​യി സ്ഥി​ര നി​യ​മ​നം ല​ഭി​ച്ചു. അ​തി​നു​മു​ന്പ് 18-1-1992 മു​ത​ൽ 15- 3- 2001 വ​രെ ഒന്പതു വ​ർ​ഷ​വും രണ്ടു മാ​സ​വും തു​ട​ർ​ച്ച​യാ​യ താ​ത്കാ​ലി​ക സ​ർ​വീ​സും ഉ​ണ്ട് (ഡിഎച്ച് എസ് പോസ്റ്റിംഗ്). എ​ന്‍റെ താ​ത്കാ​ലി​ക സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​നും ഹ​യ​ർ ഗ്രേ​ഡി​നും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. താ​ത്കാ​ലി​ക സ​ർ​വീ​സ് ഇ​ൻ​ക്രി​മെ​ന്‍റി​നും ഹ​യ​ർഗ്രേ​ഡി​നും പ​രി​ഗ​ണി​ച്ചു​കി​ട്ടു​വാ​ൻ എ​ന്തു ചെ​യ്യ​ണം ?
ആ​ൻ​സ​മ്മ ജോ​ർ​ജ്, പാ​ലാ

ഹെ​ൽ​ത്ത് ഡ​യ​റ​ക്‌‌ടർ നേ​രി​ട്ടു നി​യ​മി​ച്ച സ്റ്റാ​ഫ് ന​ഴ്സ് ത​സ്തി​ക സാ​ധാ​ര​ണ റ​ഗു​ല​റൈ​സ് ചെ​യ്യാ​റു​ണ്ട്. ഒന്പതു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ലം ചെ​യ്ത സ​ർ​വീ​സ് നേ​ര​ത്തെ ത​ന്നെ റെ​ഗു​ല​റൈ​സ് ചെ​യ്യു​വാ​ൻ​വേ​ണ്ടി അ​പേ​ക്ഷി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ങ്കി​ൽ ആ ​സ​ർ​വീ​സി​ന് ഇ​ൻ​ക്രി​മെ​ന്‍റും ഹ​യ​ർ ഗ്രേ​ഡും അ​നു​വ​ദി​ക്കു​മാ​യി​രു​ന്നു. എ​ന്താ​യാ​ലും ഈ ​സ​ർ​വീ​സ് റെ​ഗു​ല​റൈ​സ് ചെ​യ്തു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹെ​ൽ​ത്ത് ഡ​യ​റ​ക്‌‌ടർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഉ​ത്ത​ര​വി​നാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ് മു​ഖേ​ന ശ്ര​മി​ക്കു​ക. എ​ങ്കി​ൽ ഈ ​സ​ർ​വീ​സ് പെ​ൻ​ഷ​നും ക​ണ​ക്കി​ലെ​ടു​ക്കും.

Loading...