സ്റ്റാഗ്‌‌നേഷൻ ഇൻക്രിമെന്‍റിന് അർഹതയുണ്ട്
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. ഇപ്പോഴത്തെ അടിസ്ഥാന ശന്പളം 14,800രൂ​പയാ​ണ്. എ​ന്‍റെ ശ​ന്പ​ള സ്കെ​യി​ൽ 9340-14,800 എ​ന്ന​താ​ണ്. സ്കെ​യി​ലി​ന്‍റെ പരമാവധിയിൽ എ​ത്തി​യ​തി​നാ​ൽ എ​നി​ക്ക് ഇ​പ്പോ​ൾ ഇ​ൻ​ക്രി​മെ​ന്‍റ് ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ല. 2018 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് എ​നി​ക്ക് അ​വ​സാ​നം ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച​ത്. ഇ​നി ആറു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ബാ​ക്കി​യു​ണ്ട്. എ​നി​ക്ക് തു​ട​ർ​ശ​ന്പ​ള​ത്തി​ൽ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ലേ? 2019 ജൂ​ലൈ മാ​സം ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചി​ട്ടി​ല്ല.
ലി​സി​യാ​മ്മ ജ​യിം​സ്, തി​രു​വ​ല്ല

ശ​ന്പ​ള സ്കെ​യി​ലി​ന്‍റെ പ​ര​മാ​വ​ധി​യി​ൽ എ​ത്തു​ന്ന എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും സ്റ്റാ​ഗ്‌‌നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. ഏ​റ്റ​വും അ​വ​സാ​നം വാ​ങ്ങി​യ ഇ​ൻ​ക്രി​മെ​ന്‍റാ​ണ് ല​ഭി​ക്കു​ക. താ​ങ്ക​ൾ ഏ​റ്റ​വും അ​വ​സാ​നം വാ​ങ്ങി​യ ഇ​ൻ​ക്രി​മെ​ന്‍റാ​യ 300രൂ​പ 2019 ജൂ​ലൈ​യി​ൽ ല​ഭി​ക്കേ​ണ്ട​താ​ണ്. പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്ക് മൂന്നു സ്റ്റാ​ഗ്‌‌നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. പി​ന്നീ​ട് ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​കു​ന്പോ​ൾ ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​താ​ണ്. ഓ​ഫീ​സ് മേ​ധാ​വി​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.

Loading...