സ​മ​ന്വ​യ വഴി ​അ​ധ്യാ​പ​ക ത​സ്തി​ക നി​ർ​ണ​യം: റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ സ​മ​ർ​പ്പി​ക്കാം
സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് സ് കൂ​ളു​ക​ളി​ലെ 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക നിയമനാംഗീകാരം സ​മ​ന്വ​യ ഒാ​ൺ​ലൈ​ൻ പ്ര​കാ​രം പു​രോ​ഗ​മി​ച്ചു വ​രു​ന്നു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്‌‌​ട​ർ നി​ര​സി​ച്ച അ​പ്പീ​ൽ ഉ​ത്ത​ര​വു​ക​ൾ കെ​ഇ​ആ​ർ അ​ധ്യാ​യം 23 ച​ട്ടം 12 പ്ര​കാ​രം ഇ​പ്പോ​ൾ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌‌​ട​ർ​ക്കു സ​മ​ർ​പ്പി​ക്കാം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​പ്പീ​ലു​ക​ൾ 2020 ജ​നു​വ​രി 31ന​കം തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ന്ന​താ​ണ്.

1. എ​ല്ലാ മാ​നേ​ജ​ർ​മാ​ർ​ക്കും സ​ർ​ക്കാ​ർ സ്കൂ​ൾ പ്ര​ധാ​ന​ അധ്യാ​പ​ക​ർ​ക്കും ത​സ്തി​ക നി​ർ​ണ​യ റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ www.samanwaya.kite. kerala. gov.in എ​ന്ന ലി​ങ്കി​ൽ സമർപ്പി ക്കാം.
2. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റക്്ട​ർ ഓ​ഫീ​സി​ൽ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ആ​യ​ത് ആ​ർ​എ സെ​ക്‌‌ഷനി​ൽ​നി​ന്ന് പ്ര​സ്തു​ത വെ​ബ്സൈ​റ്റി​ലെ അ​പ്പീ​ൽ ത​പാ​ൽ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് സ്കാ​ൻ ചെ​യ്ത അ​പേ​ക്ഷ അ​പ്‌‌ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. ഇ​തി​നാ​യി ത​പാ​ൽ സെ​ക്‌‌ഷനി​ലെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം തേ​ടാ​വു​ന്ന​താ​ണ്.
3. റി​വി​ഷ​ൻ ഫ​യ​ലു​ക​ൾ സ​മ​ന്വ​യ വ​ഴി ഓ​ണ്‍​ലൈ​ൻ ആ​യി പ്രോ​സ​സ് ചെ​യ്യു​ന്ന​തി​നാ​ലും ഫ​യ​ൽ ന​ന്പ​ർ സി​സ്റ്റം ത​ന്നെ ജ​ന​റേ​റ്റ് ചെ​യ്യു​ന്ന​തി​നാ​ലും പ്ര​സ്തു​ത ഫ​യ​ലു​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ത​ൻ​പ​തി​വേ​ടി​ലോ അ​പ്പീ​ൽ ര​ജി​സ്റ്റ​റി​ലോ ചേ​ർ​ക്കേ​ണ്ട​തി​ല്ല. സ​മ​ന്വ​യ വ​ഴി റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വേ​ള​യി​ൽ അ​തി​നാ​യി പേ​പ്പ​ർ ഫ​യ​ലു​ക​ൾ സൃ​ഷ്‌‌ടിക്കു​വാ​നും പാ​ടി​ല്ല.
4. മാ​നേ​ജ​ർ/ സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ്ര​ധാ​ന​ അധ്യാ​പ​ക​ർ സ​മ​ന്വ​യ വ​ഴി സ​മ​ർ​പ്പി​ക്കു​ന്ന​തും പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌‌ട റേ​റ്റി​ൽ​നി​ന്നും അ​പ്‌‌ലോ​ഡ് ചെ​യ്യു​ന്ന​തു​മാ​യ റി​വി​ഷ​ൻ ഹ​ർ​ജി​ക​ൾ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, സൂ​പ്ര​ണ്ട് എ​ന്നി​വ​രു​ടെ ലോ​ഗി​നി​ൽ ല​ഭ്യ​മാ​വു​ന്ന​താ​ണ്. ഈ ​ഫ​യ​ലു​ക​ൾ ബ​ന്ധ​പ്പെ​ട്ട സെ​ക്‌‌ഷനി​ലെ ക്ല​ർ​ക്കു​മാ​ർ​ക്ക് ഫോ​ർ​വേ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.
5. കെ​ഇ​ആ​ർ അ​ധ്യാ​യം XXIII ച​ട്ടം 12 ഇ ​യി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം കാ​ല​താ​മ​സം പ​രി​ഗ​ണി​ക്കാ​തെ ത​ന്നെ എ​ല്ലാ റി​വി​ഷ​ൻ അ​പേ​ക്ഷ​ക​ളിൻമേ ലും 2020 ജ​നു​വ​രി 31ന​കം ത​ന്നെ തീ​ർ​പ്പു ക​ൽ​പ്പിക്കണം.
6. എ​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രും പ്ര​തി​ദി​നം മൂ​ന്നു ത​വ​ണ​യെ​ങ്കി​ലും സ​മ​ന്വ​യ​യി​ൽ അ​വ​രു​ടെ ലോ​ഗി​നി​ൽ ക​യ​റി ഇ​ൻ ബോ​ക്സി​ലും അ​പ്പീ​ൽ, റി​വി​ഷ​ൻ അ​പ്പീ​ൽ ടാ​ബി​ലും ഫ​യ​ലു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ലോ​ഗി​ൻ ചെ​യ്യു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഡ​യ​റ​ക്‌‌ടറേ​റ്റി​ൽ​നി​ന്ന് പ​രി​ശോ​ധി​ക്കും.