സീനിയോറിറ്റി പോകും, ശന്പളത്തിൽ മാറ്റം വരില്ല
വ​യ​നാ​ട് ജി​ല്ല​യി​ൽ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി നോ​ക്കി​വ​രി​ക​യാ​ണ്. ഇ​പ്പോ​ൾ അഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വീ​സു​ണ്ട്. ഭ​ർ​ത്താ​വി​ന്‍റെ വീ​ട് കോ​ട്ട​യം ജി​ല്ല​യി​ലാ​ണ്. എ​നി​ക്ക് അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം​മാ​റ്റം ല​ഭി​ച്ചാ​ൽ, എ​ന്‍റെ സീ​നി​യോ​റിറ്റി, ശ​ന്പ​ളം എ​ന്നി​വ സം​ര​ക്ഷി​ച്ചു​കി​ട്ടു​മോ? സ്ഥ​ലം മാ​റ്റം ഉടൻ ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​ത്.
ബീ​നാ​മോ​ൾ, വ​യ​നാ​ട്

അ​ന്ത​ർ ജി​ല്ലാ സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ട യോ​ഗ്യ​ത​യാ​ണ് അഞ്ചു വ​ർ​ഷ​ത്തെ സ​ർ​വീ​സ് എ​ന്ന​ത്. അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ അ​ന്ത​ർ ജി​ല്ലാ സ്ഥ​ലംമാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ ആറു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മാ​റ്റം ല​ഭി​ക്കു​ന്ന​തെ​ങ്കി​ലും സീ​നി​യോ​റി​റ്റി സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യി​ല്ല. മാറ്റം ലഭിക്കുന്ന ജി​ല്ല​യി​ൽ ഏ​റ്റ​വും ജൂ​ണി​യ​ർ ആ​യി​രി​ക്കും. എ​ന്നാ​ൽ ശ​ന്പ​ള​ത്തി​ന് മാ​റ്റം ഉ​ണ്ടാ​കി​ല്ല.

Loading...