മൂന്നാമത്തെ ഹയർ ഗ്രേഡിനു പരിഗണിക്കും
കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് വ​കു​പ്പി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ ജോ​ലിചെ​യ്യു​ന്ന ആ​ളാ​ണ്. എ​നി​ക്ക് ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്ക് ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വീ​സു​കൂ​ടി പ​രി​ഗ​ണി​ച്ച് എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കു​മോ? എ​ങ്കി​ൽ ഞാ​ൻ ഓ​പ്ഷ​ൻ കൊ​ടു​ക്കേ​ണ്ട​തു​ണ്ടോ?
രാ​ജീ​വ് ജോ​ണ്‍, കു​റ​വി​ല​ങ്ങാ​ട്

ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം മു​ഖേ​ന​യു​ള്ള ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക എ​ൻ​ട്രി കേ​ഡ​ർ ആ​യി​ട്ടാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്കു മാ​ത്ര​മേ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡി​ന് അ​ർ​ഹ​ത ല​ഭി​ക്കൂ. ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വീ​സു​കൂ​ടി ക​ണ​ക്കാ​ക്കി ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ക്കി​ല്ല. എ​ന്നാ​ൽ 22 വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡി​ന് ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വീ​സു​കൂ​ടി ക​ണ​ക്കാ​ക്കി ഹ​യ​ർഗ്രേ​ഡ് ന​ൽ​കു​ന്ന​താ​ണ്.