നോൺ മാര്യേജ് സർട്ടിഫിക്കറ്റ് നൽകണം
ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പെ​ൻ​ഷ​ണ​റാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ല​ഭി​ച്ച​താ​ണ്. പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗി​ന് ചെ​ന്ന​പ്പോ​ൾ നോ​ണ്‍ മാ​ര്യേ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​നി​ക്ക് 42 വ​യ​സു​ണ്ട്. ഞാ​ൻ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ നോ​ണ്‍ മാ​ര്യേ​ജ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​രി​ൽ​നി​ന്നാ​ണ് വാ​ങ്ങി​ കൊ​ടു​ക്കേ​ണ്ട​ത്. അ​തോ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ലും മ​തി​യോ?
പ്ര​സീ​ത, കൂ​ത്താ​ട്ടു​കു​ളം

ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന 60 വ​യ​സി​ൽ താ​ഴെ​യു​ള്ള ജീ​വി​ത പ​ങ്കാ​ളിയും അല്ലെങ്കിൽ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​മ​ക്ക​ളും (18നും 25നും ഇ​ട​യ്ക്കു പ്രാ​യ​മു​ള്ള​ത്) വി​വാ​​ഹം/ പു​ന​ർ​വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ല എ​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് പെ​ൻ​ഷ​ണ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഗ​സ​റ്റ​ഡ് ഓ​ഫീ​സറിൽ​നി​ന്നോ വി​ല്ലേ​ജ് ഓ​ഫീ​സറിൽ​നി​ന്നോ വാ​ങ്ങി പെ​ൻ​ഷ​ൻ വി​ത​ര​ണ അ​തോ​റി​റ്റി​ക്ക് / ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് ന​ൽ​കേ​ണ്ട​താ​ണ്. എ​ന്നാ​ൽ 60 വ​യ​സ് ക​ഴി​ഞ്ഞ ഫാ​മി​ലി പെ​ൻ​ഷ​ണ​ർ​മാ​ർ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മ​തി.