Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പെൻഷൻ നിർണയം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിരമിക്കൽ പ്രായം 56

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും വിരമി ക്കൽ പ്രായം 56 (ഗവ. ഉ(പി) 170/ 2012 തീയതി 22-/3-/2012). ജീവന ക്കാർക്ക് ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസം അവസാനം വരെ സർവീസിൽ തുടരാം. ഇത് റഗുലർ സർ വീസ് ആണ്. അതായത് 56 വയസ് പൂർത്തിയാകുന്ന തീയതി മുത ൽ ആ മാസം അവസാനം വരെയുള്ളത് സാധാരണ നിലയിലു ള്ള സർവീസ് ആയി എല്ലാ വിധത്തിലും പരിഗണിക്കും.

ഉദാഹരണമായി 15-/10-/1961 ജനനത്തീയതി ആണെങ്കിൽ 56 കൂട്ടുന്പോൾ 14-/10-/2017ൽ 56 വയസ് പൂർത്തിയാകുന്നു. 15-/10-/2017 മുതൽ 31-/10-/2017 വരെയുള്ള ദിവസങ്ങൾ റഗുലർ സർവീസ് ആയി പരിഗണിക്കുന്നതാണ്. വിരമിക്കൽ തീയതി 31-10-2017.

അധ്യാപകരും ഒൗദാര്യ സർവീസും

അധ്യാപകരുടെ കാര്യം ഇതിൽനിന്നു വ്യത്യസ്തമാണ്. അധ്യാപകരുടെ ജനനത്തീയതി ജൂലൈ രണ്ടിനും ഏപ്രിൽ ഒന്നി നും ഇടയിൽ ആണെങ്കിൽ ഇതിനുള്ളിൽ വരുന്ന മാർച്ച് 31ന് സ്കൂ ളിൽനിന്നു വിരമിക്കണം. ഏതു മാസമാണോ 56 വയസ് പൂർത്തി യാകുന്നത് ആ മാസാവസാനം കഴിഞ്ഞ് അടുത്ത മാസത്തിന്‍റെ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ടത്തിന് ഒൗദാര്യ സർവീസ് (Extended Period of Service) എന്നാണ് പറയുന്നത്. (KSR Vol I, Part I, Rule 60, Ruling No.2).

ഉദാഹരണമായി അധ്യാപകന്‍റെ ജനനത്തീയതി ആയ 15-10-1961 ന്‍റെ കൂടെ വിരമിക്കൽ പ്രായമായ 56 കൂട്ടുന്പോൾ 14-/10-/2017 എന്നു ലഭിക്കുന്നു. എല്ലാവർക്കും ലഭിക്കുന്ന ഒരു ആനുകൂല്യം എന്ന നിലയ്ക്ക് 31-/10-/2017 ആണ് ഒൗദ്യോഗികമായി വിരമിക്കൽ തീയതി (Date of Superannuation). 1-/11-/2017 മുതൽ 31-/3-/2018 വരെ ഒൗദാ ര്യ സർവീസ് ആണ്.
മറ്റൊരു ഉദാഹരണം കൂടി പരിഗണിച്ചാൽ ജനനത്തീയതി 10-7-1961. ഇതിനോടുകൂടി 56 കൂട്ടുന്പോൾ 9/-7-/2017 എന്ന് ലഭിക്കുന്നു. എന്നാൽ 31-/7-/2018 ആണ് ഒൗദ്യോഗികമായ വിരമിക്കൽ തീയതി. 1-8-2017 മുതൽ 31-3-2018 വരെ ഒൗദാര്യ സർവീസ് ആയി ലഭി ക്കുന്നു.

ഇതേസമയം ജനനത്തീയതി ഏപ്രിലിൽ രണ്ടിനും ജൂലൈ ഒന്നിനും ഇടയിൽ ആണെങ്കിൽ ഏതു മാസമാണോ 56 വയസ് പൂർത്തിയാകുന്നത് ആ മാസാവസാനം വരെ സർവീസിൽ തുടരാം. ഇക്കൂട്ടർക്ക് KSR Vol I Part I Rule 60, Ruling No. 2, പ്രകാരമുള്ള ഒൗദാര്യ സർവീസ് ലഭിക്കില്ല.

ഉദാഹരണമായി ഒരു അധ്യാപകന്‍റെ ജനനത്തീയതി 8-6-1961 ആണെങ്കിൽ വിരമിക്കൽ പ്രായമായ 56 കൂട്ടുന്പോൾ 7-/6-/2017 എന്ന് ലഭിക്കുന്നു. 30-6-2017ന് ആണ് എല്ലാവിധത്തിലും ഈ അധ്യാപക ന്‍റെ സർവീസ് അവസാനിക്കുന്നത്. ഏപ്രിൽ ഒന്നിനുശേഷമാണ് ഒരു അധ്യാപകന്‍റെ ജനനത്തീയതിയെങ്കിൽ ഏപ്രിലിൽതന്നെ 56 വയസ് പൂർത്തിയാക്കുകയും ആ മാസാവസാനം എല്ലാവിധ ത്തിലും സർവീസ് പൂർത്തിയായതായി പരിഗണിക്കുകയും ചെ യ്യും. ഇങ്ങനെയുള്ളവർക്കും ഒൗദാര്യ സർവീസ് ലഭിക്കില്ല.

ഒൗദാര്യ സർവീസിൽ അർഹതയില്ലാത്തത്

ഒൗദാര്യ സർവീസ് കാലയളവിൽ (അതായത് 56 വയസ് പൂർത്തിയാകുന്ന മാസാവസാനം കഴിഞ്ഞുള്ള മാസത്തിന്‍റെ ഒന്നാം തീയതി മുതൽ മാർച്ച് 31 വരെയുള്ള കാലഘട്ടം) പ്രമോ ഷൻ, വാർഷിക ഇൻക്രിമെന്‍റ്, ഗ്രേഡ് പ്രമോഷൻ, ശന്പള നിർണ യം, ആർജിത അവധി (EL), അർധവേതനാവധി (HPL), പെൻഷൻ കണക്കാക്കുന്നതിലെ ശരാശരി വേതനം, പെൻഷന്‍റെ യോഗ്യസേ വനകാലം (QS) ഇവയ്ക്കൊന്നിനും അർഹതയില്ല.

ഒൗദാര്യ സർവീസ് കാലഘട്ടത്തിൽ കാഷ്വൽ ലീവ് (CL) ഒഴിച്ച് മറ്റൊരവധികളും പാടില്ല. 56 വയസ് പൂർത്തിയാകുന്ന മാസം എന്താണോ ശന്പളം വാങ്ങിച്ചത്, ആ ശന്പളം തന്നെ മാർച്ച് 31 വരെ ലഭിക്കും. അതായത് ഒൗദാര്യ സർവീസ് കാലയളവിൽ യാതൊരു ശന്പള വർധനവും ലഭിക്കില്ല. എന്നാൽ ക്ഷാമബത്തയ്ക്ക് (DA) ഇത് ബാധകമല്ല.

പെൻഷന് അയോഗ്യ സർവീസുകൾ

(Non Qualifying Service)

1. ബാലവേല - Boy Service (18 വയസ് പൂർത്തിയാകുന്നതിനുമുന്പുള്ള സർവീസ്)
2. സസ്പെൻഷൻ
3. ശൂന്യവേതനാവധികൾ (LWA)as per app. XIIA, XII C
4. പഠനാവശ്യത്തിനായി എടുക്കുന്ന ശന്പളമില്ലാത്ത അവധി (LWA for Study Purpose) App. XII B, Rule 91.
5. മെഡിക്കൽ സർട്ടിഫിക്കറ്റില്ലാതെയെടുക്കുന്ന ശൂന്യവേതനാവധി (LWA Rule 88).
6. പഠനാവശ്യത്തിനായി അധ്യാപകർ എടുക്കുന്ന ശൂന്യവേതനാവധി (11/5/2005 മുതൽ).
7. പ്രൊവിഷണൽ സർവീസ് (Employment Exchange) (1/10/1994 മുതൽ).
8. പെൻഷൻ വിഹിതം അടയ്ക്കാത്ത ഫോറിൻ സർവീസ്.
9. ഒരു വർഷത്തിലധികമുള്ള സർവീസ് ബ്രേക്ക്.
10. ഡയസ്നോണ്‍ (Dies non) ആയി പ്രഖ്യാപിക്കാത്ത പണിമുടക്കുകാലം.
11. ഇൻവാലിഡ് പെൻഷൻ എടുക്കുന്നവർ ഹാജരാക്കുന്ന
മെഡിക്കൽ സർട്ടിഫിക്കറ്റിനുശേഷമുള്ള സർവീസ് കാലയളവ്.

പെൻഷന് കൂട്ടിച്ചേർക്കേണ്ട സർവീസുകൾ

(Additional Service)

1. മിലിട്ടറി സർവീസ് (Rule 8)
2. ബാർ സർവീസ് (Advocate) ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ
3. എയ്ഡഡ് സ്കൂൾ സർവീസ് (Aided School Service)
4. യുദ്ധകാലത്തെ സാന്നിധ്യം (World War )
5. പാർട്ട്ടൈം സർവീസ് (Part Time Service) 50%.
6. കേന്ദ്ര സർവീസ്
7. ലോക്കൽ ഫണ്ട് സർവീസ് (2/2/2001 മുതൽ).

എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ്

ബ്രോ​ക്ക​ണ്‍ സ​ർ​വീ​സു​ക​ൾ പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്കു​വാ​ൻ പാ​ടി​ല്ലാ​യെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ട് ഉ​ത്ത​ര​വു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രും എ​ന്നാ​ൽ കേ​സി​ൽ ഹ​ർ​ജി ന​ൽ​കി​യ​വരായവർക്കും മാ​ത്ര​മേ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് പ​രി​ഗ​ണി​ച്ച് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പെ​ൻ​ഷ​ൻ റി​വൈ​സ് ചെ​യ്യാ​ൻ വി​ധി​യി​ൽ പ​റ​യു​ന്നു​ള്ളൂ. ഇപ്പോൾ സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു ന്നവ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സു​ക​ൾ പെ​ൻ​ഷ​ന് പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് അ​ധി​കൃ​ത​ർ​ക്കു​ള്ള​ത്.

പെൻഷന്‍ റൗണ്ട് ചെയ്യുന്ന വിധം

ഏറ്റവും കുറഞ്ഞ പെൻഷൻ ലഭിക്കുന്നതിനോ പരമാവധി പെൻ ഷൻ ആനുകൂല്യം ലഭിക്കുന്നതിനോ പരമാവധി DCRG ആനു കൂല്യം ലഭിക്കുന്നതിനോ അർഹത ലഭിക്കാൻ യോഗ്യ സേവന കാലം താഴെപറയുന്ന രീതിയിൽ ക്രമപ്പെടുത്താം.

യോഗ്യസേവനകാലം ഒന്പതു വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ - 10 വർഷം
യോഗ്യസേവനകാലം 29 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ - 30 വർഷം.
യോഗ്യസേവനകാലം 32 വർഷവും ഒരു ദിവസവുമെങ്കിലും ഉണ്ടെങ്കിൽ - 33 വർഷം
(മുകളിൽ പറഞ്ഞ പ്രത്യേക പ്രയോജനം വോളന്‍ററി റിട്ടയർമെന്‍റു കാർക്കും ഇൻവാലിഡ് പെൻഷൻകാർക്കും ബാധകമല്ല.)

മുകളിൽ പറഞ്ഞ മൂന്നു സാഹചര്യങ്ങളിൽ ഒഴിച്ച് ബാക്കിയുള്ള എല്ലാ യോഗ്യസേവനകാലയളവും ആറു മാസവും അതിൽ കൂടു തലോ ഉണ്ടെങ്കിൽ പൂർണ വർഷമായും അതിൽ കുറവാണെങ്കിൽ (ആറു മാസത്തിൽ താഴെ) ഉപേക്ഷിക്കുകയും ചെയ്യണം. ഈ പ്രയോജനം വോളന്‍ററി റിട്ടയർമെന്‍റുകാർക്കും ഇൻവാലിഡ് പെൻ ഷൻകാർക്കും ലഭിക്കും.

/വികലാംഗ ജീവനക്കാർക്കു സർവീസ് രണ്ടു വർഷവും ഒരു ദിവസമെങ്കിലും ഉണ്ടെങ്കിൽ മൂന്നു വർഷമായി മിനിമം പെൻഷ നും ലഭിക്കും.


സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വ​യ​സു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ണറാ​ണ്. പു​തി​യ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​പ്ര​കാ​രം 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി സ്പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സാ​യി 1000രൂ​പ ല​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞു. എ​ന്നാ​ൽ, എ​ന്‍റെ പെ​ൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 30-06-2019ൽ ​വിരമിച്ചു. എ​നി​ക്ക് 1- 1- 2019ലെ ​ഡി​എ കു​ടി​ശി​കയും 01- 07 -2019 ​മു​ത​ലു​ള്ള പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും ട്ര​ഷ​റി​യി​ൽ​നി​ന്നു​ത​ന്നെ ല​ഭി​ക്കു​മോ? ഇ​തി​നു​വേ​ണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. 18-10-2019ൽ ​എ​നി​ക്ക് ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടി​ല്ല. ശ​ന്പ​ളം പു​തു​ക്ക
ശ​ന്പ​ള​സ്കെ​യി​ൽ പ്ര​ത്യേ​ക​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്
18- 07- 2019ൽ ​സ​ർ​വീ​സി​ൽ പ്രവേശിച്ചു. എ​ന്‍റെ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? ശ​ന്പ​ള​പ​രി​ഷ്ക​ര​ണം 01 -07- 2019ലെ ​അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ാണല്ലോ. അ​തു​പോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 20-10-2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു. 2020 ഒ​ക്ടോ​ബ​ർ 20ന് എ​ട്ടു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, എ​നി​ക്കു ല​ഭി​ക്കാ​നു​ള്ള ഒ​ന്നാ​മ​ത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​ന്‍റെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം എ​ന്നി​വ ആ​രാ​ണ് ചെ​യ്യേ​ണ്ട​ത്. അ​തു​പോ​ലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അ​മ്മ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി 25 വ​ർ​ഷ​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​മ്മ​യ്ക്ക് അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​പ​ക​ടം പ​റ്റി. ഇനി ജോ​ലി ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക്ലാർ​ക്കാ​യി പ്ര​വേ​ശി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ഇ​തു​വ​രെ​യും പ്രൊ​ബേ​ഷ​ൻ ഡിക്ലയ​ർ ചെ​യ്തി​ട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​ൻ യാ​ത്ര​യ്ക്കിടയിൽ മോ​ഷണം പോ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ സ്റ്റാ​റ്റ് കോ​പ്പി കൈ​വ​ശം ഉ​ണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു ല​ക്ഷം​രൂ​പ​ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി. ഈ ​തു​ക എ​നി​ക്ക് റീ ​ഇം​ബേ​ഴ്സ്മെ​ന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടി​ശി​ക​യു​ള്ള ഡിഎ/​ഡി ആർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട​ല്ലോ. നി​ല​വി​ൽ 20 ശ​ത​മാ​നം ഡി​എ ആ​ണ​ല്ലോ ല​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച
ഹാഫ് പേ ലീവിന് അർഹതയില്ല
ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. കാ​ഷ്വ​ൽ ലീ​വ​് അല്ലാ​തെ ഹാ​ഫ് പേ ​ലീ​വ്, ക​മ്യൂ​ട്ട് ലീ​വ് എ​ന്നി​വ എ​ടു​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​മോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ട്ര​ഷ​റി​യി​ലാ​ണോ ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​തി​ന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ്ര​കാ​രം ക​ള​ക്‌‌​ട​റാ​ണ് എ​ന്നെ നി​യ​മി​ച്ച​ത്. എ​നി​ക്ക് ഏ​ഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എ​ന്‍റെ അ​മ്മ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു​വ​ര​വേ ആ​റു മാ​സം മുന്പ് മ​രി​ച്ചു. ഞ​ങ്ങ​ളു​ടെ അ​ച്ഛൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു. ഞാ​ൻ ഏ​ക മ​ക​ളാ​ണ്. ഒ​രു വ​ർ​ഷം മു​ന്പ് ഞാ​
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം 2019- മി​നി​മം പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ 5750 രൂ​പ
നി​ല​വി​ലു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ൻ / പാ​ർ​ട്ട് ടൈം / ​ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ന്നി​വ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/07/ 2019മു​ത​ൽ പ​രി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. (ഗ.​ഉ(​പി) 30/2021 ധ​ന
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.
01/07/2019 മു​ത​ലു​ള്ള പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 30/06/2019ലെ ​അ​ടി​സ്ഥാ​ന പെ​ൻ​ഷ​നെ 1.38 കൊ​
മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് `500
സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഫാ​മി​ലി പെ​ൻ​ഷ​ൻകാ​രു​ടെ​യും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 300രൂ​പ​യി​ൽനി​ന്ന് 500രൂ​പ​ആയി 01/04/2021 മു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ട് ടൈം ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യ
സർവീസിന് ഗുണം ചെയ്യില്ല
എ​യ്ഡ​ഡ് സ്കൂ​ൾ, യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2022 മേ​യ് മാ​സ​ത്തി​ൽ റി​ട്ട​യ​ർ ചെയ്യും. എ​ന്നാ​ൽ എ​ന്‍റെ ജ​ന​ന​ത്തീ​യ​തി​യി​ൽ 11 മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി ജ​ന​ന സ​ർ​ട
ഡിഎയ്ക്ക് അർഹതയുണ്ട്
വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/09/2012, 01/09/2017 എ​ന്നീ തീ​യ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ള്ള സ് പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​രു​ന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലി​രി​ക്കു​ന്പോ​ൾ സ്പെ​ഷ​ൽ ക​ണ്‍​വ​യ​ൻ​സി​ന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി​ചെ​യ്തു​ വ​രു​ന്നു. എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​നി​ക്ക് മേ​ൽ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തി​നു യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ല്ലോ. 2020 ഏ​പ്രി​ൽ മു​ത​ലു​ള്ള വ​രു​മാ​ന​മാ​ണ​ല്ലോ ഇ​തി​നു​വേ​ണ്ടി കണക്കാക്കു​ന്ന​ത്. ജീ​വ​ന​ക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ജോ​ലി​ നോ​ക്കു​ന്നു. ഇ​പ്പോ​ൾ 65 വ​യ​സു​ണ്ട്. എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​വു​ന്ന​താ​ണ​ല്ലോ. വ്യ​ക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്ര​സ​വാ​വ​ധി സാ​ധാ​ര​ണ നിലയിൽ പ്രൊ​ബേ​ഷ​നു യോഗ്യ താ കാലമായി ക​ണ​ക്കാ​ക്കു​മ​ല്ലോ. അ​തു​പോ​ലെ ദത്ത് അ​വ​ധി​യെ​ടു​ക്കു​ന്ന​ത് പ്രൊ​ബേ​ഷ​നു യോഗ്യതാ കാലമായി ക​ണ​ക്കാ​ക്കു​​മോ? ഇ​തി​നു പ്ര​സ​വാ​വ​ധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എ​യ്ഡ​ഡ് എ​ൽ​പി സ് കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 13 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2021 മാ​ർ​ച്ചി​ലു​ണ്ടാ​കു​ന്ന ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ എ​ച്ച് എം പോ​സ്റ്റ് കി​ട്ടു​മെ​ന്നു​റ​പ്പു​ണ്ട്. അ​ക്കൗ​ണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് 1997 ഏ​പ്രി​ലിൽ എ​ച്ച് എ​സ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 28 വ​ർ​ഷ​മേ പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ ​കാ​ല​മാ​യി ക​ണ​ക്കാ​ക്കി​യു​ള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ (സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ്) ഹെ​ഡ്മി​സ്ട്ര​സ് ആ​യി ജോ​ലി​ചെ​യ്തു​വ​രു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ടെ​സ്റ്റു​ക​ൾ ഒ​ന്നും പാ​സാ​യി​ട്ടി​ല്ല. 2021 ജ​നു​വ​രി​
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്ര​ഷ​റി മു​ഖാ​ന്തി​രം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. എ​ന്‍റെ മ​ക​ൾ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. അതി​നാ​ൽ 2020 മാ​ർ​ച്ച് മാ​സ​ത്തി​ൽ താ​ത്‌‌കാ​ലി​ക വീസ​യി​ൽ അ​മേ​രി​ക്ക​യ്ക്കു​പോ​യി. പി​ന്നീ​ടു കോ​വ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏ​പ്രി​ൽ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ​ചെ​യ്ത അ​റ്റ​ൻ​ഡ​റാ​ണ്. പെ​ൻ​ഷ​ൻ പ​റ്റി​യ​പ്പോ​ൾ പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്നു. 1800 രൂ​പ​യാ​ണ് ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്ന​ത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.