Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 15 മുതൽ ഏപ്രിൽ നാലു വ​രെ ന​ട​ത്തും. ഇത്തവണയും ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യാ​ണ്. കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. കെഎ​സ് ആ​ർ മാ​ത്രം ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റു​മാ​ണ് പ​രീ​ക്ഷാ​സ​മ​യം. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യ്ക്ക് ഒ​രു മ​ണി​ക്കൂ​റും കൂ​ടി അ​ധി​ക​മാ​യി ക​ണ്ടെ​ത്ത​ണം. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കും മാ​തൃ​കാ പ​രീ​ക്ഷ​യ്ക്കും വേ​ണ്ടി​യാ​ണ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ിരിക്കുന്നത്.
കെഎ​സ്ആ​റി​നു മാ​ത്രം രാ വിലെ 8.30നും ഉച്ചയ്ക്ക് 12.30നും ര​ണ്ടു ഘ​ട്ട​ങ്ങ​ളായിട്ടാ​ണ് പ​രീ​ക്ഷകൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു പ​രീ​ക്ഷ​ക​ൾ രാവിലെ 8.30 നും 11.15നും ഉച്ചയ്ക്ക് 1.45നും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി നടത്തും.

പി​എസ്‌‌സിയു​ടെ സൈ​റ്റി​ൽ​നി​ന്നും അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് അവരവരുടെ പരീക്ഷ തുടങ്ങു ന്നതിന് പത്തു ദിവസം മുന്പ് ലഭിക്കും. പ്രൊഫൈലിൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന സ്ഥ​ല​ത്തും സ​മ​യ​ത്തും കൃ​ത്യ​മാ​യി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്ക​ണം. ഒാരോ പരീക്ഷയ് ക്കും തൊട്ടുമുന്പുള്ള ദിവസങ്ങ ളിൽ മാത്രമേ പരീക്ഷാ കേന്ദ്ര ത്തിന്‍റെയും ഏതുസമയത്ത്, എപ്പോൾ പരീക്ഷ നടക്കുന്നു വെന്നുമുള്ള വിവരങ്ങൾ അറി യാൻ സാധിക്കൂ.

പ​രീ​ക്ഷ​യ്ക്ക് വ​രു​ന്ന​വ​ർ വാ​ച്ച്, മൊ​ബൈ​ൽ​ഫോ​ണ്‍, കാ​ൽ​ക്കു​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ പ​രീ​ക്ഷ ന​ട​ക്കു​ന്ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലോ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ ഹാ​ളി​ലോ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ല. പി​എ​സ്‌‌സി ന​ൽ​കു​ന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ വീ​ണ്ടും ഫോ​ട്ടോ പ​തി​ക്കാ​ൻ പാ​ടി​ല്ല. പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ ആ​ദ്യം പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കു​ക. അ​തി​നു​ശേ​ഷം അ​വി​ടെ​നി​ന്നും ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് കാ​ണി​ച്ചാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. പ​രി​ശോ​ധ​നാ സ്ഥ​ല​വും പ​രീ​ക്ഷാ​ഹാ​ളും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം പി​ന്നീ​ട് അ​നു​വ​ദി​ക്കി​ല്ല. അവധിക്കും യാ​ത്രപ്പ​ടിക്കും വേണ്ടി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ഹാ​ജ​രാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കേ​ണ്ട​താ​ണ്.

Account Test KSR (Lo wer), KSR (Higher), Excise Test Part A-I, II Papers, Excise Test Part B-Criminal Law, Executive Officers Test Paper II-KSR എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റും ആ​യി​രി​ക്കും സ​മ​യ​ക്ര​മം.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ സ​മ​യ​ങ്ങ​ളി​ൽ ഒാഫീസ് മേധാ വി സാക്ഷ്യപ്പെടുത്തിയ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാജരാക്കണം. (പകർപ്പ് സ്വീകരിക്കില്ല)

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത ുന്പോ​ൾ പ​രീ​ക്ഷാ​ർ​ഥി​യു​ടെ ഒ​പ്പ്, ഫോ​ട്ടോ, പേ​ര് എ​ന്നി​വ​യും ഫ്രീ ​ചാ​ൻ​സ് അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​യ​തും പ​രി​ശോ​ധി​ച്ച് മേ​ല​ധി​കാ​രി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ക്ക് ചെ​യ്തു​വെ​ന്നും ഓ​ഫീ​സ് മു​ദ്ര​യോ​ടൊ​പ്പം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന മേ​ല​ധി​കാ​രി​യു​ടെ ഒ​പ്പ്, പേ​ര്, ത​സ്തി​ക​യു​ടെ പേ​ര് എ​ന്നി​വ​യോ​രോന്നും ​വ്യ​ക്ത​മാ​യി​ത്ത​ന്നെ​ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ഇ​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്ന് വി​ട്ടു​പോ​കു​ന്ന​തി​നാ​ലും അ​പൂ​ർ​ണ​മോ, അ​വ്യ​ക്ത​മോ ആ​യ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ൾ കാ​ര​ണ​മാ​യും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​വാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്ന​താ​ണ്.

പ​രീ​ക്ഷാ സ​മ​യ​ത്ത് ന്യൂ​ന​ത​യു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പി​ന്നീ​ട് ന്യൂ​ന​ത പ​രി​ഹ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കി​ല്ല. പ​രീ​ക്ഷാ​ർ​ഥി​ക​ൾ യ​ഥാ​വി​ധി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രീ​ക്ഷാ​ഹാ​ളി​ൽ ഹാ​ജ​രാ​ക്കേണ്ടതും പരി ശോധനയ്ക്കു നൽകി തിരികെ കൈപ്പറ്റേണ്ട തുമാണ്.

ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും വി​ജ​യി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ മാ​ർ​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യി​ല്ല.

ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കു​റി​പ്പു​ക​ളോ, പു​സ്ത​ക​ങ്ങ​ളോ, ഗൈ​ഡു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണ്‍, ഡി​ജി​റ്റ​ൽ ഡ​യ​റി, കാ​ൽ​ക്കു​ലേ​റ്റ​ർ, പേ​ജ​ർ, ബ്ലൂ​ടൂ​ത്ത്, വാ​ക്മാ​ൻ തു​ട​ങ്ങി​യ ഇ​ല​ക്‌‌​ട്രോ​ണി​ക്/ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്നവ​രു​ടെ​യും പ​രീ​ക്ഷാ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​വ​രു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​സാ​ധു​വാ​ക്കു​ന്ന​തും അ​വ​ർ​ക്കെ​തി​രേ ക​മ്മീ​ഷ​ൻ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ത​ങ്ങ​ളുടെ ​പ്രൊ​ഫൈ​ലി​ൽ​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കുന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പി​എ​സ്‌‌​സി മു​ദ്ര​യു​ടെ പ്രി​ന്‍റ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ​ൻ പ​രീക്ഷാർഥികളുടെ ശ്രദ്ധയ്ക്ക്

1. പ​രീക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കൂ.
2. ഈ ​കാ​ർ​ഡി​ൽ ക്ര​മ​ന​ന്പ​ർ, ര​ജി​സ്റ്റ​ർ ന​ന്പ​ർ, യൂസർ നെയിം, പാസ്‌‌വേഡ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. ഇ​ത് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.
3. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​ത​ന്നെ കാ​ർ​ഡി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സീ​റ്റി​ൽ എത്തണം.
4. അ​ക്സ​സ് കാ​ർ​ഡി​ൽ ത​ന്നി​രി​ക്കു​ന്ന യൂസർ നെയിം, പാസ്‌‌വേഡ് ഉ​പ​യോ​ഗി​ച്ച് ഫ​യ​ൽ ഓ​പ്പ​ണ്‍ ചെ​യ്യു​ക. തു​ട​ർ​ന്നു സ്ക്രീ​നിൽ വെർ​ച്വൽ കീ​ ബോ​ർ​ഡ് തെ​ളി​ഞ്ഞു​വ​രും.
5. മൗ​സ് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്ത​രം അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്.
6. പ​രീ​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ തെ​ളി​ഞ്ഞു കാ​ണും.
7. പതിനഞ്ച് മി​നി​റ്റ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി അ​നു​വ​ദി​ക്കും.
8. പ​രി​ശീ​ല​ന​ത്തി​ന് ന​ൽ​കി​യ സ​മ​യം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യ്ക്ക് മോ​ണി​ട്ട​ർ റെ​ഡി​യാ​കും.
9. പ​രീ​ക്ഷാ സ​മ​യം സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണാം.
10. ആ​കെ 100 ചോ​ദ്യം. ഒ​രു സ​മ​യം ഒ​രു ചോ​ദ്യം മാ​ത്ര​മേ സ് ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യൂ.
11. മോ​ണി​റ്റ​ർ സ്ക്രീ​നി​ന്‍റെ താ​ഴെ​യാ​യി 100 ച​തു​ര​ങ്ങ​ളി​ലാ​യി 100 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു സ്ട്രി​പ് ഉ​ണ്ടാ​യി​രി​ക്കും. ഏ​ത് ചോ​ദ്യ​മാ​ണോ തെരഞ്ഞെടുക്കുന്നത് ആ ​ചോ​ദ്യം നീ​ല ​നി​റ​ത്തി​ലാ​കും. ആ ​ചോ​ദ്യ​വും ഉ​ത്ത​ര​ങ്ങ​ളു​ടെ ഓ​പ്ഷ​ൻ​സും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. ശരി മാ​ർ​ക്ക് ചെ​യ്ത ഉ​ത്ത​ര​ങ്ങ​ൾ ശരി മാ​ർ​ക്ക് ഒ​ഴി​വാ​ക്കി മാ​റ്റി​യെ​ഴു​തു​വാ​നും സാ​ധി​ക്കും. തെരഞ്ഞെടുത്ത ചോ​ദ്യ​ങ്ങ​ൾ നീ​ല​നി​റ​ത്തി​ലാ​കു​ന്ന​തി​നാ​ൽ പ​രീ​ക്ഷാ​ർ​ഥി​ക്ക് ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ​വ ഏ​തെ​ന്ന് വി​ല​യി​രു​ത്തു​വാ​ൻ സാ​ധി​ക്കും.
12. ഏ​തെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്ക​ണ​മെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ക്കാം. ഉ​ത്ത​രം എ​ഴു​തി​യ ചോ​ദ്യ​മാ​ണെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ അ​ത് ഓ​റ​ഞ്ചു​നി​റ​ത്തി​ലാ​വു​ക​യും ഉ​ത്ത​രം എ​ഴു​താ​ത്ത ചോ​ദ്യ​ങ്ങ​ൾ മ​ഞ്ഞ​നി​റ​ത്തി​ലാ​വു​ക​യും ചെ​യ്യും. ഒ​രു നി​ശ്ചി​ത സ​മ​യ​മേ ഇ​തി​നു ല​ഭി​ക്കൂ.
13. മു​ക​ളി​ലു​ള്ള ടൈ​മ​ർ, സീ​റോ​യി​ൽ ആയാൽ അ​തു​വ​രെ ഓ​പ്ഷ​ൻ​സ് കൊ​ടു​ത്ത എ​ല്ലാ ഉ​ത്ത​ര​ങ്ങ​ളും സേ​വ് ആ​വു​ക​യും എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും പ​രീ​ക്ഷാ​ർ​ഥി പ​രീ​ക്ഷ​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യും.
14. എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജി​ൽ എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി, എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല എ​ന്ന് കാ​ണി​ക്കും.
15. സി​സ്റ്റം ത​ക​രാ​റി​ലാ​വു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം പ​രീ​ക്ഷാ​ർ​ഥി​ക്ക് ആ​വ​ശ്യ​മാ​യോ വ​ന്നാ​ൽ ഇ​ൻ​വി​ജി​ലേ​റ്റ​റു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി മ​റ്റു പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ സ​ഹാ​യം തേ​ടു​വാ​ൻ പാടില്ല.
16. ഒ​രു ചോ​ദ്യ​ത്തി​നെ​ങ്കി​ലും പ​രീ​ക്ഷാ​ർ​ഥി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ആ ​പ​രീ​ക്ഷ അ​സാ​ധു​വാ​യി​രി​ക്കും
17. ഓ​രോ ശ​രി ഉ​ത്ത​ര​ത്തി​നും ഒരു മാ​ർ​ക്ക് ല​ഭി​ക്കും. ശ​രി അ​ല്ലാ​ത്ത ഉ​ത്ത​ര​ത്തി​ന് 1/3 മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും (നെ​ഗ​റ്റീ​വ് മാ​ർ​ക്ക് സം​വി​ധാ​നം തു​ട​രും).

* സമയക്രമം: കെഎസ്ആർ-സെഷൻ 1: രാവിലെ 8.30മുതൽ
* 12 വരെ. സെഷൻ 2: ഉച്ചയ്ക്ക് 12.30 മുതൽ നാലുവരെ.
* മറ്റു പരീക്ഷകൾ- സെഷൻ 1: രാവിലെ 8.30മുതൽ 11.30വരെ.
* സെഷൻ 2- രാവിലെ 11.45 മുതൽ ഉച്ചയ്ക്ക് 1.45 വരെ
* സെഷൻ 3. ഉച്ചകഴിഞ്ഞ് 2.00 മുതൽ വൈകിട്ട് അഞ്ചുവരെ.

പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് 50 വയസ് കഴിഞ്ഞവർക്കും ടെ​സ്റ്റ് യോ​ഗ്യ​ത നി​ർ​ബ​ന്ധം: ഹൈ​ക്കോ​ട​തി

പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് 50വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് യോ​ഗ്യ​ത നി​ർ​ബ​ന്ധ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി.
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ പാ​സാ​കാ​ത്ത​വ​രെ പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യി പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും ഈ ​യോ​ഗ്യ​ത നേ​ടുന്ന തിനുവേണ്ടി ഇ​ള​വ് അ​നു​വ​ദി​ക്കു​വാ​ൻ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് വ്യ​ക്ത​മാ​ക്കു​ന്നു.
വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ ച​ട്ട​ത്തി​ലെ 18(1) ച​ട്ടം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി.
ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ന് 12 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും ബ​ന്ധ​പ്പെ​ട്ട ടെ​സ്റ്റ് യോ​ഗ്യ​ത​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​ മം. ടെ​സ്റ്റ് യോ​ഗ്യ​ത ഉ​ള്ള​വർക്കു മാ​ത്ര​മേ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ന​ൽ​കാ​വൂവെന്നും യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ പ്ര​മോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ റി​വേ​ർ​ട്ട് ചെ​യ്യാ​നും ഹൈ​ക്കോ​ട​തി വി​ധിയിൽ നിർദേശിക്കുന്നു.


സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വ​യ​സു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ണറാ​ണ്. പു​തി​യ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​പ്ര​കാ​രം 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി സ്പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സാ​യി 1000രൂ​പ ല​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞു. എ​ന്നാ​ൽ, എ​ന്‍റെ പെ​ൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 30-06-2019ൽ ​വിരമിച്ചു. എ​നി​ക്ക് 1- 1- 2019ലെ ​ഡി​എ കു​ടി​ശി​കയും 01- 07 -2019 ​മു​ത​ലു​ള്ള പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും ട്ര​ഷ​റി​യി​ൽ​നി​ന്നു​ത​ന്നെ ല​ഭി​ക്കു​മോ? ഇ​തി​നു​വേ​ണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. 18-10-2019ൽ ​എ​നി​ക്ക് ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടി​ല്ല. ശ​ന്പ​ളം പു​തു​ക്ക
ശ​ന്പ​ള​സ്കെ​യി​ൽ പ്ര​ത്യേ​ക​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്
18- 07- 2019ൽ ​സ​ർ​വീ​സി​ൽ പ്രവേശിച്ചു. എ​ന്‍റെ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? ശ​ന്പ​ള​പ​രി​ഷ്ക​ര​ണം 01 -07- 2019ലെ ​അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ാണല്ലോ. അ​തു​പോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 20-10-2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു. 2020 ഒ​ക്ടോ​ബ​ർ 20ന് എ​ട്ടു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, എ​നി​ക്കു ല​ഭി​ക്കാ​നു​ള്ള ഒ​ന്നാ​മ​ത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​ന്‍റെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം എ​ന്നി​വ ആ​രാ​ണ് ചെ​യ്യേ​ണ്ട​ത്. അ​തു​പോ​ലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അ​മ്മ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി 25 വ​ർ​ഷ​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​മ്മ​യ്ക്ക് അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​പ​ക​ടം പ​റ്റി. ഇനി ജോ​ലി ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക്ലാർ​ക്കാ​യി പ്ര​വേ​ശി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ഇ​തു​വ​രെ​യും പ്രൊ​ബേ​ഷ​ൻ ഡിക്ലയ​ർ ചെ​യ്തി​ട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​ൻ യാ​ത്ര​യ്ക്കിടയിൽ മോ​ഷണം പോ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ സ്റ്റാ​റ്റ് കോ​പ്പി കൈ​വ​ശം ഉ​ണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു ല​ക്ഷം​രൂ​പ​ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി. ഈ ​തു​ക എ​നി​ക്ക് റീ ​ഇം​ബേ​ഴ്സ്മെ​ന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടി​ശി​ക​യു​ള്ള ഡിഎ/​ഡി ആർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട​ല്ലോ. നി​ല​വി​ൽ 20 ശ​ത​മാ​നം ഡി​എ ആ​ണ​ല്ലോ ല​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച
ഹാഫ് പേ ലീവിന് അർഹതയില്ല
ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. കാ​ഷ്വ​ൽ ലീ​വ​് അല്ലാ​തെ ഹാ​ഫ് പേ ​ലീ​വ്, ക​മ്യൂ​ട്ട് ലീ​വ് എ​ന്നി​വ എ​ടു​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​മോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ട്ര​ഷ​റി​യി​ലാ​ണോ ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​തി​ന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ്ര​കാ​രം ക​ള​ക്‌‌​ട​റാ​ണ് എ​ന്നെ നി​യ​മി​ച്ച​ത്. എ​നി​ക്ക് ഏ​ഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എ​ന്‍റെ അ​മ്മ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു​വ​ര​വേ ആ​റു മാ​സം മുന്പ് മ​രി​ച്ചു. ഞ​ങ്ങ​ളു​ടെ അ​ച്ഛൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു. ഞാ​ൻ ഏ​ക മ​ക​ളാ​ണ്. ഒ​രു വ​ർ​ഷം മു​ന്പ് ഞാ​
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം 2019- മി​നി​മം പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ 5750 രൂ​പ
നി​ല​വി​ലു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ൻ / പാ​ർ​ട്ട് ടൈം / ​ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ന്നി​വ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/07/ 2019മു​ത​ൽ പ​രി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. (ഗ.​ഉ(​പി) 30/2021 ധ​ന
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.
01/07/2019 മു​ത​ലു​ള്ള പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 30/06/2019ലെ ​അ​ടി​സ്ഥാ​ന പെ​ൻ​ഷ​നെ 1.38 കൊ​
മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് `500
സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഫാ​മി​ലി പെ​ൻ​ഷ​ൻകാ​രു​ടെ​യും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 300രൂ​പ​യി​ൽനി​ന്ന് 500രൂ​പ​ആയി 01/04/2021 മു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ട് ടൈം ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യ
സർവീസിന് ഗുണം ചെയ്യില്ല
എ​യ്ഡ​ഡ് സ്കൂ​ൾ, യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2022 മേ​യ് മാ​സ​ത്തി​ൽ റി​ട്ട​യ​ർ ചെയ്യും. എ​ന്നാ​ൽ എ​ന്‍റെ ജ​ന​ന​ത്തീ​യ​തി​യി​ൽ 11 മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി ജ​ന​ന സ​ർ​ട
ഡിഎയ്ക്ക് അർഹതയുണ്ട്
വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/09/2012, 01/09/2017 എ​ന്നീ തീ​യ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ള്ള സ് പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​രു​ന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലി​രി​ക്കു​ന്പോ​ൾ സ്പെ​ഷ​ൽ ക​ണ്‍​വ​യ​ൻ​സി​ന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി​ചെ​യ്തു​ വ​രു​ന്നു. എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​നി​ക്ക് മേ​ൽ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തി​നു യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ല്ലോ. 2020 ഏ​പ്രി​ൽ മു​ത​ലു​ള്ള വ​രു​മാ​ന​മാ​ണ​ല്ലോ ഇ​തി​നു​വേ​ണ്ടി കണക്കാക്കു​ന്ന​ത്. ജീ​വ​ന​ക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ജോ​ലി​ നോ​ക്കു​ന്നു. ഇ​പ്പോ​ൾ 65 വ​യ​സു​ണ്ട്. എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​വു​ന്ന​താ​ണ​ല്ലോ. വ്യ​ക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്ര​സ​വാ​വ​ധി സാ​ധാ​ര​ണ നിലയിൽ പ്രൊ​ബേ​ഷ​നു യോഗ്യ താ കാലമായി ക​ണ​ക്കാ​ക്കു​മ​ല്ലോ. അ​തു​പോ​ലെ ദത്ത് അ​വ​ധി​യെ​ടു​ക്കു​ന്ന​ത് പ്രൊ​ബേ​ഷ​നു യോഗ്യതാ കാലമായി ക​ണ​ക്കാ​ക്കു​​മോ? ഇ​തി​നു പ്ര​സ​വാ​വ​ധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എ​യ്ഡ​ഡ് എ​ൽ​പി സ് കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 13 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2021 മാ​ർ​ച്ചി​ലു​ണ്ടാ​കു​ന്ന ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ എ​ച്ച് എം പോ​സ്റ്റ് കി​ട്ടു​മെ​ന്നു​റ​പ്പു​ണ്ട്. അ​ക്കൗ​ണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് 1997 ഏ​പ്രി​ലിൽ എ​ച്ച് എ​സ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 28 വ​ർ​ഷ​മേ പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ ​കാ​ല​മാ​യി ക​ണ​ക്കാ​ക്കി​യു​ള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ (സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ്) ഹെ​ഡ്മി​സ്ട്ര​സ് ആ​യി ജോ​ലി​ചെ​യ്തു​വ​രു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ടെ​സ്റ്റു​ക​ൾ ഒ​ന്നും പാ​സാ​യി​ട്ടി​ല്ല. 2021 ജ​നു​വ​രി​
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്ര​ഷ​റി മു​ഖാ​ന്തി​രം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. എ​ന്‍റെ മ​ക​ൾ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. അതി​നാ​ൽ 2020 മാ​ർ​ച്ച് മാ​സ​ത്തി​ൽ താ​ത്‌‌കാ​ലി​ക വീസ​യി​ൽ അ​മേ​രി​ക്ക​യ്ക്കു​പോ​യി. പി​ന്നീ​ടു കോ​വ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏ​പ്രി​ൽ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ​ചെ​യ്ത അ​റ്റ​ൻ​ഡ​റാ​ണ്. പെ​ൻ​ഷ​ൻ പ​റ്റി​യ​പ്പോ​ൾ പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്നു. 1800 രൂ​പ​യാ​ണ് ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്ന​ത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.