Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 21 മു​ത​ൽ മേ​യ് 13 വ​രെ, ഇ​ത്ത​വ​ണ മുതൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 21 മു​ത​ൽ മേ​യ് 13 വ​രെ ന​ട​ത്തും. ഇത്തവണ മു​ത​ൽ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യാ​ണ്. കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളും പി​എ​സ്‌‌സിയു​ടെ നാ​ല് ഓ​ണ്‍​ലൈ​ൻ കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​കെ 31 സെ​ന്‍റ​റു​ക​ളി​ലാ​ണ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത്. കെഎ​സ്ആ​ർ മാ​ത്രം ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ ഒ​ന്ന​ര മ​ണി​ക്കൂ​റു​മാ​ണ് പ​രീ​ക്ഷാ​സ​മ​യം. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യ് ക്ക് ഒ​രു മ​ണി​ക്കൂ​റും കൂ​ടി അ​ധി​ക​മാ​യി ക​ണ്ടെ​ത്ത​ണം. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കും മാ​തൃ​കാ പ​രീ​ക്ഷ​യ്ക്കും വേ​ണ്ടി​യാ​ണ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്.

ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാവിലെ ഒന്പതിനും 11.15നും ഉച്ചയ്ക്ക് 1.45നും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യും കെഎ​സ്ആ​റി​നു മാ​ത്രം രാവിലെ ഒന്പതിനും ഉച്ചയ് ക്ക് ഒന്നിനും ​ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ യിട്ടുമാ​ണ് പ​രീ​ക്ഷകൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന്‌റെയും എ​ത്രാ​മ​ത്തെ ഘ​ട്ട​മെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. പി​എസ്‌‌സിയു​ടെ സൈ​റ്റി​ൽ​നി​ന്നും അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് അവരവരുടെ പരീക്ഷ തുടങ്ങുന്നതിന് പത്തു ദിവസം മുന്പ് ലഭിക്കും. അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന സ്ഥ​ല​ത്തും സ​മ​യ​ത്തും കൃ​ത്യ​മാ​യി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്ക​ണം. പ​രീ​ക്ഷ​യ്ക്ക് വ​രു​ന്ന​വ​ർ വാ​ച്ച്, മൊ​ബൈ​ൽ​ഫോ​ണ്‍, കാ​ൽ​ക്കു​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ പ​രീ​ക്ഷ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലോ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ ഹാ​ളി​ലോ കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ല.

പി​എ​സ്‌‌സി ന​ൽ​കു​ന്ന അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ വീ​ണ്ടും ഫോ​ട്ടോ പ​തി​ക്കാ​ൻ പാ​ടി​ല്ല. പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ ആ​ദ്യം പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കു​ക. അ​തി​നു​ശേ​ഷം അ​വി​ടെ​നി​ന്നും ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് കാ​ണി​ച്ചാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. പ​രി​ശോ​ധ​ന സ്ഥ​ല​വും പ​രീ​ക്ഷാ​ഹാ​ളും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം പി​ന്നീ​ട് അ​നു​വ​ദി​ക്കി​ല്ല. യാ​ത്രപ്പ​ടി ല​ഭി​ക്കു​വാ​ൻ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ഹാ​ജ​രാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​ക്കേ​ണ്ട​താ​ണ്.

Account Test KSR (Lo wer), KSR (Higher), Excise Test Part A-I, II Pa pers, Excise Test Part B-Criminal Law, Exe cutive Officers Test Paper II-KSR എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റും മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റും ആ​യി​രി​ക്കും സ​മ​യ​ക്ര​മം.
പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുന്പ് പരീക്ഷാർഥി കൾ പരീക്ഷാ കേന്ദ്രത്തിൽ ഹാ ജരായിരിക്കണം.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ സ​മ​യ​ങ്ങ​ളി​ൽ ഒാഫീസ് മേധാ വി സാക്ഷ്യപ്പെടുത്തിയ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാജരാക്കണം. (പ കർപ്പ് സ്വീകരിക്കില്ല)

അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത ുന്പോ​ൾ പ​രീ​ക്ഷാ​ർ​ഥി​യു​ടെ ഒ​പ്പ്, ഫോ​ട്ടോ, പേ​ര് എ​ന്നി​വ​യും ഫ്രീ ​ചാ​ൻ​സ് അ​വ​കാ​ശ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​യ​തും പ​രി​ശോ​ധി​ച്ച് മേ​ല​ധി​കാ​രി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ർ​ക്ക് ചെ​യ്തു​വെ​ന്നും ഓ​ഫീ​സ് മു​ദ്ര​യോ​ടൊ​പ്പം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന മേ​ല​ധി​കാ​രി​യു​ടെ ഒ​പ്പ്, പേ​ര്, ത​സ്തി​ക​യു​ടെ പേ​ര് എ​ന്നി​വ​യോ​രോന്നും ​വ്യ​ക്ത​മാ​യി​ത്ത​ന്നെ​ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. ഇ​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്ന് വി​ട്ടു​പോ​കു​ന്ന​തി​നാ​ലും അ​പൂ​ർ​ണ​മോ, അ​വ്യ​ക്ത​മോ ആ​യ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ൾ കാ​ര​ണ​മാ​യും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​തു​വാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്ന​താ​ണ്. പ​രീ​ക്ഷാ സ​മ​യ​ത്ത് ന്യൂ​ന​ത​യു​ള്ള അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് പി​ന്നീ​ട് ന്യൂ​ന​ത പ​രി​ഹ​രി​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കി​ല്ല.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ യ​ഥാ​വി​ധി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ​രീ​ക്ഷാ​ഹാ​ളി​ൽ ഹാ​ജ​രാ​ക്കേണ്ടതും പരിശോധ നയ് ക്കു നൽകി തിരികെ കൈപ്പറ്റേ ണ്ടതുമാണ്.

ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും വി​ജ​യി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ മാ​ർ​ക്ക് 40 ശ​ത​മാ​ന​വും ആ​യി​രി​ക്കും. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്താ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യി​ല്ല.

ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി കു​റി​പ്പു​ക​ളോ, പു​സ്ത​ക​ങ്ങ​ളോ, ഗൈ​ഡു​ക​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണ്‍, ഡി​ജി​റ്റ​ൽ ഡ​യ​റി, കാ​ൽ​ക്കു​ലേ​റ്റ​ർ, പേ​ജ​ർ, ബ്ലൂ​ടൂ​ത്ത്, വാ​ക്മാ​ൻ തു​ട​ങ്ങി​യ ഇ​ല​ക്‌‌​ട്രോ​ണി​ക്/ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​രു​ടെ​യും പ​രീ​ക്ഷാ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​വ​രു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​സാ​ധു​വാ​ക്കു​ന്ന​തും അ​വ​ർ​ക്കെ​തി​രേ ക​മ്മീ​ഷ​ൻ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ത​ങ്ങ​ളുടെ ​പ്രൊ​ഫൈ​ലി​ൽ​നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്ക ുന്ന ​അ​ഡ് മി​ഷ​ൻ ടി​ക്ക​റ്റി​ൽ പി​എ​സ്‌‌​സി മു​ദ്ര​യു​ടെ പ്രി​ന്‍റ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​: ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

1. പ​രീക്ഷാ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​ക്സ​സ് കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷാ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കൂ.
2. ഈ ​കാ​ർ​ഡി​ൽ ക്ര​മ​ന​ന്പ​ർ, ര​ജി​സ്റ്റ​ർ ന​ന്പ​ർ, യൂസർ നെയിം, പാസ്‌‌വേഡ് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. ഇ​ത് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.
3. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന് അ​ര​മ​ണി​ക്കൂ​ർ മു​ന്പു​ത​ന്നെ കാ​ർ​ഡി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സീ​റ്റി​ൽ എത്തണം.
4. അ​ക്സ​സ് കാ​ർ​ഡി​ൽ ത​ന്നി​രി​ക്കു​ന്ന യൂസർ നെയിം, പാസ്‌‌ വേഡ് ഉ​പ​യോ​ഗി​ച്ച് ഫ​യ​ൽ ഓ​പ്പ​ണ്‍ ചെ​യ്യു​ക. തു​ട​ർ​ന്നു സ്ക്രീ​നിൽ വർ​ച്വൽ കീ​ ബോ​ർ​ഡ് തെ​ളി​ഞ്ഞു​വ​രും.
5. മൗ​സ് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്ത​രം അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട​ത്.
6. പ​രീ​ക്ഷ​യ്ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ തെ​ളി​ഞ്ഞു കാ​ണും.
7. പതിനഞ്ച് മി​നി​റ്റ് ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി അ​നു​വ​ദി​ക്കും.
8. പ​രി​ശീ​ല​ന​ത്തി​ന് ന​ൽ​കി​യ സ​മ​യം ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ യ​ഥാ​ർ​ഥ പ​രീ​ക്ഷ​യ്ക്ക് മോ​ണി​ട്ട​ർ റെ​ഡി​യാ​കും.
9. പ​രീ​ക്ഷാ സ​മ​യം സ്ക്രീ​നി​ൽ തെ​ളി​ഞ്ഞു കാ​ണാം.
10. ആ​കെ 100 ചോ​ദ്യം. ഒ​രു സ​മ​യം ഒ​രു ചോ​ദ്യം മാ​ത്ര​മേ സ് ക്രീ​നി​ൽ കാ​ണാ​ൻ ക​ഴി​യൂ.
11. മോ​ണി​റ്റ​ർ സ്ക്രീ​നി​ന്‍റെ താ​ഴെ​യാ​യി 100 ച​തു​ര​ങ്ങ​ളി​ലാ​യി 100 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഒ​രു സ്ട്രി​പ് ഉ​ണ്ടാ​യി​രി​ക്കും. ഏ​ത് ചോ​ദ്യ​മാ​ണോ തെരഞ്ഞെടു ക്കുന്നത് ആ ​ചോ​ദ്യം നീ​ല​നി​റ​ത്തി​ലാ​കും. ആ ​ചോ​ദ്യ​വും ഉ​ത്ത​ര​ങ്ങ​ളു​ടെ ഓ​പ്ഷ​ൻ​സും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യും. ശരി മാ​ർ​ക്ക് ചെ​യ്ത ഉ​ത്ത​ര​ങ്ങ​ൾ ശരി മാ​ർ​ക്ക് ഒ​ഴി​വാ​ക്കി മാ​റ്റി​യെ​ഴു​തു​വാ​നും സാ​ധി​ക്കും. തെര ഞ്ഞെടുത്ത ചോ​ദ്യ​ങ്ങ​ൾ നീ​ല​നി​റ​ത്തി​ലാ​കു​ന്ന​തി​നാ​ൽ പ​രീ​ക്ഷാ​ർ​ഥി​ക്ക് ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ​വ ഏ​തെ​ന്ന് വി​ല​യി​രു​ത്തു​വാ​ൻ സാ​ധി​ക്കും.
12. ഏ​തെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്ക​ണ​മെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ക്കാം. ഉ​ത്ത​രം എ​ഴു​തി​യ ചോ​ദ്യ​മാ​ണെ​ങ്കി​ൽ റി​വ്യൂ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ൽ അ​ത് ഓ​റ​ഞ്ചു​നി​റ​ത്തി​ലാ​വു​ക​യും ഉ​ത്ത​രം എ​ഴു​താ​ത്ത ചോ​ദ്യ​ങ്ങ​ൾ മ​ഞ്ഞ​നി​റ​ത്തി​ലാ​വു​ക​യും ചെ​യ്യും. ഒ​രു നി​ശ്ചി​ത സ​മ​യ​മേ ഇ​തി​നു ല​ഭി​ക്കൂ.
13. മു​ക​ളി​ലു​ള്ള ടൈ​മ​ർ, സീ​റോ​യി​ൽ ആയാൽ അ​തു​വ​രെ ഓ​പ്ഷ​ൻ​സ് കൊ​ടു​ത്ത എ​ല്ലാ ഉ​ത്ത​ര​ങ്ങ​ളും സേ​വ് ആ​വു​ക​യും എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും പ​രീ​ക്ഷാ​ർ​ഥി പ​രീ​ക്ഷ​യി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്യും.
14. എ​ക്സാം സ്റ്റാ​റ്റി​സ്റ്റി​ക്സ് പേ​ജി​ൽ എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി, എ​ത്ര ചോ​ദ്യ​ങ്ങ​ളു​ടെ ഉ​ത്ത​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല എ​ന്ന് കാ​ണി​ക്കും.
15. സി​സ്റ്റം ത​ക​രാ​റി​ലാ​വു​ക​യോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം പ​രീ​ക്ഷാ​ർ​ഥി​ക്ക് ആ​വ​ശ്യ​മാ​യോ വ​ന്നാ​ൽ ഇ​ൻ​വി​ജി​ലേ​റ്റ​റു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി മ​റ്റു പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ സ​ഹാ​യം തേ​ടു​വാ​ൻ പാ ടില്ല.
16. ഒ​രു ചോ​ദ്യ​ത്തി​നെ​ങ്കി​ലും പ​രീ​ക്ഷാ​ർ​ഥി ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ആ ​പ​രീ​ക്ഷ അ​സാ​ധു​വാ​യി​രി​ക്കും
17. ഓ​രോ ശ​രി ഉ​ത്ത​ര​ത്തി​നും ഒരു മാ​ർ​ക്ക് ല​ഭി​ക്കും. ശ​രി അ​ല്ലാ​ത്ത ഉ​ത്ത​ര​ത്തി​ന് 1/3 മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും (നെ​ഗ​റ്റീ​വ് മാ​ർ​ക്ക് സം​വി​ധാ​നം തു​ട​രും).


ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: പെൻഷൻകാർക്ക് ഒഴിവാകാനാകില്ല
ഗ​സ​റ്റ​ഡ് റാ​ങ്കി​ൽ വി​ര​മി​ച്ചു. പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​പ്ര​കാ​രം പെ​ൻ​ഷ​ൻ​കാ​ർ​ക്ക്് 250രൂ​പ പ്രീ​മി​യം ഈ​ടാ​ക്കു​മെ​ന്ന് അ​റി​യു​ന്നു. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യാ​ൽ മാ​ത്
ഫാമിലി പെൻഷൻ ലഭിക്കും
സ​ർ​വീ​സിൽനിന്ന് വിരമിച്ച യാളാണ്. എ​ന്‍റെ മ​ക​ൻ ശാ​രീ​രി​ക​ ന്യൂനതയുള്ള ആ​ളാ​ണ്. ശാരീരിക ന്യൂനതയുള്ള മക്ക ളെ ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​രാ​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​വി​ൽ ഉണ്ടോ‍? ഉ​ത്ത​ര​വി​ന്‍
സർക്കാർ-എയ്ഡഡ് സ്കൂൾ സർവീസ് കൂട്ടിച്ചേർക്കാം
എ​ന്‍റെ അ​ച്ഛ​ൻ 1981ൽ ​പെ​ൻ​ഷ​നാ​യി. അ​ച്ഛ​ൻ മ​രി​ച്ച​തി​നു​ശേ​ഷം അ​മ്മ പെ​ൻ​ഷ​ൻ വാ​ങ്ങി. അ​മ്മ മ​രി​ച്ച​തി​നു​ശേ​ഷം മ​നോ​വൈ​ക​ല്യ​മു​ള്ള​ മകനെന്ന നിലയിൽ പെ​ൻ​ഷ​ൻ ഞാ​ൻ വാ​ങ്ങുന്നു. അച്ഛന്‍റെ ഗ​വ​. സ്
കാലാവധി 12 വർഷമാണ്
23 -1- 1975ൽ ​ക്ലാ​സ് 4 ജീ​വ​ന​ക്കാ​ര​നാ​യി ഹോ​മി​യോ​പ്പ​തി ഡി​സ്പെ​ൻ​സ​റി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്നാ​മ​ത്തെ സെ​ല​ക‌്ഷ​ൻ ഗ്രേ​ഡ് കി​ട്ടി അ​റ്റൻഡറായി തു​ട​രവേ 30-11-2007ൽ ​വി​ര​മി​ച്ചു
രണ്ട് ഇൻക്രിമെന്‍റുകൾ ലഭിക്കും
8- 10 -1984 മു​ത​ൽ കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽ യു​പി​എ​സ്എ ആ​യി ജോ​ലി ചെ​യ്തു​വ​ര​വേ 2 -6- 2007ൽ എ​ച്ച്എ​സ്എ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 30-3-2023ൽ ​വി​ര​മി​ക്കും. പ്ര​മോ​ഷ​ൻ കി
ഹയർ ഗ്രേഡ്, പ്രമോഷൻ: റീ-ഒാപ്ഷൻ ലഭിക്കാൻ പ്രത്യേക ഉത്തരവ് വേണം
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. 2005ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. ഒ​രു വ​ർ​ഷം ശ​ന്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യി​ലാ​യി​രു​ന്നു. 2011ൽ ​ഗ്രേ​ഡ് വ​ണ്‍ ആ​യി പ്ര​മോ​
ഒാഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി 2011 ഒാഗസ്റ്റ് 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ എട്ടു വ​ർ​ഷ​ം പൂ​ർ​ത്തി​യാ​യി. എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധ
അഞ്ചു വർഷം സർവീസ് കഴിഞ്ഞാൽ സാധിക്കില്ല
2019 ജ​നു​വ​രി​യി​ൽ ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ജ​ന​നത്തീ​യ​തി എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും തെ​റ്റാ​യ രീ​തി​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി
രണ്ടാം വകുപ്പിലേക്ക് തിരികെ പോകാനാവില്ല
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​ര​വേ പി​എ​സ്‌‌സി വ​ഴി പൊതു മരാമത്ത് വ​കു​പ്പി​ൽ ക്ലർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഞാ​ൻ തി​രി​കെ വി
കുറഞ്ഞത് 250 രൂപ ലഭിക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക​മാ​യി ജോ​ലി ല​ഭി​ച്ച ആ​ളാ​ണ്. എ​ന്‍റെ ജോ​ലി​യു​ടെ കാ​ലാ​വ​ധി ആറു മാ​സം മാ​ത്ര​മാ​ണ്. പ​ല ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 14 മുതൽ ഒക്‌‌ടോബർ 30 വരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഒാഗസ്റ്റ് 14 മു​ത​ൽ ഒക്‌‌ട
സസ്പെൻഷൻ കാലം ക്രമീകരിക്കൽ ഏൺഡ് ലീവെടുക്കുന്നതിനു തടസമില്ല
പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ്. 88 ദി​വ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലം ഏ​തു രീ​തി​യി​ൽ ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് ഉത്തരവി ൽ വ്യ​ക്ത​മാ​ക്കി​യി​ട്ട
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് രണ്ട് അപേക്ഷകൾ നൽകേണ്ടിവരും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച് ഒ​രു പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഒ​രു മാ​
അവധിക്കായി ഗവ. ഡോക്‌‌ടർമാരുടെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ടോ ?
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്വ​കാ​ര്യ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​വ​ധി​ക്കാ​യി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാം
10- 4- 2008ൽ ​പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ആരോഗ്യവകുപ്പി ലേക്ക് അന്തർവകുപ്പ് സ്ഥലം മാറ്റം വ​ഴി എ​ത്തി. 2019 മേ​യി​ൽ ഫു​ൾ​ടൈം സ​ർ​വീ​സി​ലേ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കി നി​യ​മി​
പെൻഷൻ മണി ഒാർഡറായി വീട്ടിൽ ലഭിക്കും
83 വ​യ​സു​ള്ള പെ​ൻ​ഷ​ൻ​കാ​രി​യാ​ണ്. സ്റ്റേ​റ്റ് ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ൽ പോ​കു​വാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ എ​പ്പോ​
ആ​രോ​ഗ്യ സു​ര​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ധ്യാ​പ​ക​ർ, മ​റ്റു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​ർ​ക്കാ​യി ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കു​ന്നു. സം​സ്ഥ
മെ​ഡി​സെ​പ് പ​ദ്ധ​തി​യു​ടെ ക​വ​റേ​ജ്
1. ര​ണ്ടുല​ക്ഷം രൂ​പ പ്ര​തി​വ​ർ​ഷം കവറേജ്- മൂ​ന്നു വ​ർ​ഷ​ത്തെ ബേ​സി​ക് ബ​ന​ഫി​റ്റ് പാ​ക്കേ​ജ് (Section A of Annexure II)
2. ആറു ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ക​വ​റേ​ജ് - അ​വ​യ​വം മാ​റ്റി​വ​യ്ക്കു​ന്ന
മെ​ഡി​സെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ
1. പോ​ളി​സി കാ​ല​യ​ള​വ് മൂന്നുവർഷം ( 2019 ഓ​ഗ​സ്റ്റ് മു​ത​ൽ 2022 ജൂ​ലൈ വ​രെ). KSR Vol I, P I, Appendix XII A, XII B, XII C എന്നീ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്.
(2) ഒ​രു
ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ
ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും സെ​ല്ലു​ക​ൾ രൂ​പീ​ക​രി​ച്ചു. തു​ട​ർ​ന്നും പ​രി​ഹ​രി​ക്കാ​ത്ത കേ​സു​ക​
സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ വ​കു​പ്പു​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ക​രാ​ർ/​ദി​വ​സ വേ​ത​ന നി​യ​മ​നം ന​ട​ത്ത​രു​തെ​ന്ന് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.

ഗ.​
സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് കാ​ല​യ​ള​വി​ൽ പ​ക​രം നി​യ​മ​നം ന​ട​ത്താം
സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് മൂ​ല​മു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ൽ കെ​ഇ​ ആ​ർ ച​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ
28എ ​ശ​ന്പ​ളനി​ർ​ണ​യം ല​ഭി​ക്കി​ല്ല
ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 15 വ​ർ​ഷ​ത്തെ ഗ്രേ​ഡ് വാ​ങ്ങി​ച്ചു. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശ​ന്പ​ള സ്കെ​യി​ൽ 35,700-75,600. അ​ടി​സ്ഥാ​ന ശ​ന്പ​ളം 48,000, ക്ഷാ​മ​ബ​ത്ത 20%, വീ​ട്ടു​വാ​ട​ക 1500. ജൂ​ലൈ മാ​സമ
എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ലീ​വ് നോ​ട്ട് ഡ്യൂ ​ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
12- 1 -1999ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ർ​ജി​താ​വ​ധി​യും അ​ർ​ധ വേ​ത​നാ​വ​ധി​യും ഉ​പ​യോ​ഗി​ച്ചു. ശ​ന്പ​ള​ത്തോ​ടു​കൂ​ടി
പി​തൃ​ത്വാ​വ​ധി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്തി​രി​ക്ക​ണം
റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ൽ​ഡി​സി ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ ഭാ​ര്യ പ്ര​സ​വി​ച്ചി​ട്ട് ര​ണ്ടു മാ​സ​മാ​യി. പി​തൃ​ത്വാ​വ​ധി ഇതുവരെ എടുത്തിട്ടില്ല. പ്ര​സ​വ തീ​യ​തി മു​ത​ൽ പത്തു ദി​വ​സം
അവധി അപേക്ഷ കൃത്യസമയത്തു പാസായില്ലെങ്കിൽ ഉത്തരവാദി അപേക്ഷകനല്ല
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്ന​ര മാ​സം മു​ന്പുത​ന്നെ അവധിക്കുള
സർവീസിൽ ഉള്ളവർക്ക് വയസിളവു ലഭിക്കും
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. കോ​ള​ജി​ൽ അ​ധ്യാ​പി​ക ആ​കാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ട്. സ്വ​കാ​ര്യ കോ​ള​ജി​ൽ ജോ​ലി കി​ട്ടിയാൽ നി​യ​മ​ന​ത്തി​ന് വ​യ​സി​ള​വ് ല​ഭി​ക്കു​മോ? വ​യ​സി​ള​വ് ല​ഭി
ഫാമിലി പെൻഷൻ ആദ്യം ലഭിക്കുക മൂത്ത കുട്ടിക്ക്
ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സീ​നി​യ​ർ ക്ല​ർ​ക്ക് രണ്ടു മാ​സം മു​ന്പ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് 14ഉം 10ഉം വ​യ​സു പ്രാ​യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. അ​ദ്ദേ​ഹ​
കുടിശികയ്ക്കും അർഹതയുണ്ട്
11- 8- 2015ൽ ​ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 5- 6- 2016ൽ ​പി​എ​സ്‌‌സി മു​ഖേ​ന ത​ന്നെ റ​വ​ന്യൂ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ത​ന്നെ
പെൻഷൻ പരിഷ്കരിച്ചു കിട്ടും
ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ​നി​ന്ന് ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി പെ​ൻ​ഷ​ൻ പ​റ്റി​. എ​ന്‍റെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ കൃ​ത്യ​സ​മ​യ​ത്ത് കൊ​ടു​ക്കു​ക​യും അ​ത് അ​നു​വ​ദി​ച്ചു കി​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.