അട്ടപ്പാടി: ലംഘനങ്ങളുടെ വിളഭൂമി
2018 ജൂ​ണ്‍ 4, ഇ​ട​വാ​ണി ഉൗ​രി​ലെ ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ ക​ന്പി​ളിപ്പുത​പ്പി​ന്‍റെ മ​ഞ്ച​ലു​മാ​യി വീ​ട്ടു​കാ​ർ ന​ട​ന്ന​ത് നാ​ലു കി​ലോ​മീ​റ്റ​റോ​ളം. യു​വ​തി ആ​ശു​പ​ത്രി​യി​ലെ​ത്തും​വ​രെ വേ​ദ​ന കൊ​ണ്ടു പു​ള​ഞ്ഞ​ത് പ​ത്തു​മ​ണി​ക്കൂ​ർ. ഇ​ട​വാ​ണി ഉൗ​രി​ൽ നി​ന്നും അ​ഞ്ചു​ത​വ​ണ വ​ര​ഗാ​ർ പു​ഴ മു​റി​ച്ചു​ക​ട​ന്നു ദു​ർ​ഘ​ട പാ​ത​യി​ലൂ​ടെ വേ​ണം വാ​ഹ​ന​സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്തെ​ത്താ​ൻ. പു​തൂ​ർ പി​എ​ച്ച്സി​യു​ടെ ആം​ബു​ല​ൻ​സ് കേ​ടാ​യി​രു​ന്ന​തി​നാ​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലാ​ണ് കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആം​ബു​ല​ൻ​സ് കേ​ടാ​യി​രു​ന്നെ​ന്നു മാ​ത്ര​മ​ല്ല ഇ​ൻ​ഷ്വ​റ​ൻ​സും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു..! കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന അ​ട്ട​പ്പാ​ടി​യി​ൽ ഗ​ർ​ഭി​ണി​ക​ളു​ടെ ദു​ര​വ​സ്ഥ തു​ട​രു​ന്ന​തി​നൊ​പ്പം സ​ർ​ക്കാ​ർ വ​ണ്ടി​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​ട​യ്ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ മ​റ​ന്നു പോ​കു​ന്നു..!

ഇ​രു​ള​ട​ഞ്ഞ ലോ​കം..‍?

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ൻ​റു​ക​ളി​ലൊ​ന്നാ​യ അ​ട്ട​പ്പാ​ടി​യു​ടെ ഇ​ന്ന​ത്തെ നേ​ർ​ക്കാ​ഴ്ച്ച​ക​ളി​ലൊ​ന്നാ​ണി​ത്. ആ​ദി​വാ​സി ജ​ന​സം​ഖ്യ​യി​ൽ വ​യ​നാ​ടും ഇ​ടു​ക്കി​യും ക​ഴി​ഞ്ഞേ അ​ട്ട​പ്പാ​ടി​ക്കു സ്ഥാ​ന​മു​ള്ളു​വെ​ങ്കി​ലും ആ​ദി​വാ​സി എ​ന്നു​കേ​ട്ടാ​ൽ അ​ട്ട​പ്പാ​ടി എ​ന്ന ധാ​ര​ണ മ​ല​യാ​ളി മ​ന​സി​ൽ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ടാ​റു​ണ്ട്. പ​ല​ർ​ക്കും അ​ട്ട​പ്പാ​ടി ഭൂ​പ്ര​ദേ​ശം ഇ​ന്നും ഇ​രു​ണ്ട ഭൂ​ഖ​ണ്ഡ​മാ​ണ്. കാ​ടും കാ​ട്ടാ​റും വ​ന്യ​മൃ​ഗ​ങ്ങ​ളും ധാ​രാ​ള​മു​ള്ള ഇ​വി​ടെ ആ​ദി​വാ​സി​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും വി​ട്ടു​മാ​റി കാ​ടി​ന​ക​ത്തു താ​മ​സി​ക്കു​ക​യാ​ണെ​ന്നും ഇ​വ​രെ​ക്കാ​ണാ​ൻ നി​ര​വ​ധി കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ട​ണ​മെ​ന്നും അ​ബ​ദ്ധ ധാ​ര​ണ​ക​ളു​ണ്ട്. എ​ന്നാ​ൽ വി​ളി​പ്പു​റ​ത്തും ക​ണ്ണ​ക​ല​ത്തും ഇ​വ​രു​ണ്ടാ​യി​ട്ടും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള അ​ക​ലം വ​ള​രെ​യ​ധി​ക​മാ​ണ്. സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​മു​ള്ള ഒ​രു ജ​ന​ത​യാ​ണ് ആ​ദി​വാ​സി​ക​ൾ. ഇ​തു ത​ന്നെ​യാ​ണ് ആ​ദി​വാ​സി​ക​ളെ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വേ​ർ​തി​രി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​കവും. ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​യെ ഭി​ന്നി​പ്പി​ച്ചു ഭ​രി​ച്ച​തി​നു സ​മാ​ന​മാ​യാ​ണ് സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര​വും ഇ​വി​ടെ ഇ​വ​രെ പാ​ർ​ശ്വ​വ​ത്ക​രി​ച്ചു നി​ർ​ത്തു​ന്ന​ത്.

വി​ക​സ​ന​ത്തി​ന്‍റെ അ​ള​വു​കോ​ൽ

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​ക​സ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ല്കാ​തെ മു​ത​ൽ​മു​ട​ക്കി​യ ഫ​ണ്ടി​ന്‍റെ തോ​തി​ലാണ് അട്ടപ്പാടിയിലെ വി​ക​സ​ന​ത്തെ അ​ള​ക്കുന്നത്. ഇ​വി​ട​ത്തെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നു പ്ര​തി​വ​ർ​ഷം കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും പ്രാ​ഥ​മി​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. വി​ക​സ​ന പാ​ക്കേ​ജു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ.

വി​ത​യ്ക്കു​ന്ന​തും കൊ​യ്യു​ന്ന​തും കോ​ടി​ക​ളാ​കു​ന്പോ​ൾ അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളു​ടെ വി​ള​ഭൂ​മി​യാ​വു​ക​യാ​ണ് അ​ട്ട​പ്പാ​ടി. കു​ടി​വെ​ള്ളം, ഭ​ക്ഷ​ണം, പാ​ർ​പ്പി​ടം എ​ന്നീ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​പൂ​ർ​ണ​മാ​യി നി​ജ​പ്പെ​ടു​ത്താ​ൻ ഒ​രു പാ​ക്കേ​ജി​നും സാ​ധി​ച്ചി​ട്ടി​ല്ല. മു​പ്പ​ത്തി​യ​യ്യാ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം വ​രു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ തി​രി​ച്ച​റി​യ​ാ ൻ പോലും അധികൃതർ ശ്രമിക്കുന്നില്ലെന്നണ് സത്യം. കാ​ട​ട​ച്ചു വെ​ടി​വ​യ്ക്കു​ന്ന, ക​ട​ലി​ൽ കാ​യം ക​ല​ർ​ത്തു​ന്ന സ​ർ​ക്കാ​ർ, ഉ​ദ്യോ​ഗ​സ്ഥ മ​നഃ​സ്ഥി​തി മാ​റിയാലേ അട്ടപ്പാടി രക്ഷപ്പെടൂ. രാ​ജ്യ​ത്തെ വി​ക​സ​ന കാ​ഴ്ച്ച​പാ​ടു​ക​ളി​ലും ക​ണ​ക്കു​ക​ളി​ലും ഏ​റെ മു​ന്നി​ലാ​ണ് കേ​ര​ളം.ഈ ​വി​ക​സ​ന നേ​ട്ട​മൊ​ന്നും അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ല.

ഭ​ര​ണ​ഘ​ട​ന​യി​ലെ പ​രി​ര​ക്ഷ

ഭൂ​പ്ര​കൃ​തി​യി​ൽ വി​ഭി​ന്ന​മാ​യ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നു ന​ല്കി​യി​ട്ടു​ള്ള​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 244ാം വ​കു​പ്പ​നു​സ​രി​ച്ച് അ​ഞ്ച്, ആ​റ് ഷെ​ഡ്യൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​മാ​യി ഗി​രി​വ​ർ​ഗ​ക്കാ​രെ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൻ പ്ര​കാ​രം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മ​റ്റു ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ൻ​റു​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും അ​വ​കാ​ശി​ക​ളാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളും.


നി​ല​വി​ൽ കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ൾ 5ാം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടി​ല്ല. വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല ഒ​ഴി​കെ​യു​ള്ള എ​ല്ലാ ആ​ദി​വാ​സി മേ​ഖ​ല​ക​ളെ​യും 5-ാം പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്താ​ൻ 1976 ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. 5-ാം പ​ട്ടി​ക പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള വ്യ​ക്ത​മാ​യ ഭ​ര​ണ​രൂ​പം (ആ​ദി​വാ​സി ഗ്രാ​മ​സ​ഭ​ക​ൾ) അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് പ​ഞ്ചാ​യ​ത്ത് രാ​ജ് വ്യ​വ​സ്ഥ​ക​ൾ പ​ട്ടി​ക​വ​ർ​ഗ​മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ൽ നി​യ​മ​വും പാ​ർ​ല​മെ​ൻ​റ് പാ​സാ​ക്കി​യി​ട്ടു​മു​ണ്ട്. കൂ​ടാ​തെ, പ​ട്ടി​ക​വ​ർ​ഗ്ഗ​ക്കാ​രും മ​റ്റ് വ​ന​വാ​സി​ക​ളും (വ​നാ​വകാ​ശം അം​ഗീ​ക​രി​ക്ക​ൽ) നി​യ​മം, 2006 നി​യ​മ​മ​നു​സ​രി​ച്ച് ആ​ദി​വാ​സി ഉൗ​രു​ക​ളെ ഗ്രാ​മ​സ​ഭ​ക​ളാ​ക്കി അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്.

എ​ന്നി​ട്ടും അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ഇ​തി​ന്‍റെ വെ​ളി​ച്ചം എ​ത്തു​ന്നി​ല്ല. ദേ​ശീ​യ​ന​യ​വും നി​യ​മ​വും അനുകൂലമായിട്ടും ആ​ദി​വാ​സി സ​ദ്ഭ​ര​ണ​ത്തി​ന് ന​മ്മു​ടെ സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​യി​ട്ടി​ല്ല. കേ​ര​ള​മു​ൾ​പ്പെ​ടെ ഏ​താ​നും സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​തി​ന് മു​തി​രാ​തെ​യു​ള്ളൂ.

ജ​ന​ത​യെ ഗ്ര​സി​ച്ച് മ​ര​ണം

പോ​ഷ​കാ​ഹാ​ര​ക്കു​റ​വു മാ​ത്ര​മ​ല്ല അ​ട്ട​പ്പാ​ടി​യു​ടെ മ​ര​ണ​ക്ക​ണ​ക്കു​ക​ളി​ലു​ള്ള​ത്. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നുവെന്ന ദൂരന്തത്തിലേക്കാണ് വിവിധ കണക്കുകൾ വിരൽ ചൂണ്ടുന്നത്. എ​ല്ലാ​ത്ത​രം ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യി പ​തി​ന​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം ജ​ന​പ്പെ​രു​പ്പ​മു​ണ്ടാ​യി​രു​ന്നു അ​ട്ട​പ്പാ​ടി​യി​ൽ. കുറുന്പ, ഇരുള, മുഡുക വിഭാഗത്തിലായി മു​പ്പ​തി​നാ​യി​ര​ത്തോ​ളം ആ​ദി​വാ​സി​ക​ൾ.ശ​രാ​ശ​രി മ​ല​യാ​ളി​യു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം 74.9 വ​ർ​ഷ​മാ​ണെ​ങ്കി​ൽ ഓ​ൾ ഇ​ന്ത്യാ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ന​ട​ത്തി​യ പ​ഠ​ന​പ്ര​കാ​രം അ​ട്ട​പ്പാ​ടി ആ​ദി​വാ​സി​ക​ളു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം 2010ൽ 54 ​ആ​ണ്. 2002ൽ ​ഇ​ത് 66, 1975ൽ 70 ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. രാ​ജ്യ​ത്തെ ആ​ദി​വാ​സി​ക​ളു​ടെ ശ​രാ​ശ​രി ആ​യു​ർ​ദൈ​ർ​ഘ്യം 64 ആ​ണ്.

വി​ക​സ​നം പാ​തി​വ​ഴി​യി​ൽ

ഓ​രോ വ​ർ​ഷ​വും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ആ​ദി​വാ​സി വി​ക​സ​ന​ത്തി​നാ​യി അ​ട്ട​പ്പാ​ടി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി ഐ​ടി​ഡി​പി ( ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ൻ​റ് പ്രോ​ജ​ക്ട് ) 2005 മു​ത​ൽ 2016 മാ​ർ​ച്ച് വ​രെ 112 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ഇ​തി​നു പു​റ​മെ​യാ​ണ് ഓ​രോ വ​കു​പ്പു​ം ഓ​രോ പ​ഞ്ചാ​യ​ത്തും സ്വ​ന്തം നി​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ.

1997 മു​ത​ൽ 2010 വ​രെ പ്ര​വ​ർ​ത്തി​ച്ച അ​ഹാ​ഡ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന നി​ധി 219 കോ​ടി രൂ​പ​യാ​യി​രു​ന്നു. സ​ഹ​ക​ര​ണ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച 12. 5 കോ​ടി​യു​ടെ ആ​രോ​ഗ്യ​പാ​ക്കേ​ജ് ആ​ണ് ഈ ​ഗ​ണ​ത്തി​ൽ ഏ​റ്റ​വും പു​തി​യ​ത്.

അ​ട്ട​പ്പാ​ടി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ​ക്കും ഏ​റ്റ​വു​മി​ഷ്ടം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ്. നി​ർ​മാ​ണം ന​ട​ത്താ​നാ​യി മാ​ത്രം പ​ദ്ധ​തി​ക​ളു​ണ്ടാ​ക്കും. അ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യാ​ലും വീ​ടാ​യാ​ലും ക​ക്കൂ​സാ​യാ​ലും.

എം.വി. വസന്ത്