ആരോഗ്യകരമായ ദിനചര്യയും ജീവിതശൈലിയും
ആരോഗ്യകരമായ ദിനചര്യയും ജീവിതശൈലിയും
മ​നു​ഷ്യ​ന്‍റെ ജീവനു തന്നെ ഭീഷണിയായി മാറിയി​രി​ക്കു​ക​യാ​ണ് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ. നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യും ചി​കി​ത്സാ​ച്ചെ​ല​വും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ക​ന​ത്ത വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ക​യാ​ണ്.

അ​മി​ത​വ​ണ്ണം, ര​ക്താ​ദി​സ​മ്മ​ർ​ദം, പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ വ്യ​തി​യാ​നം, കാ​ൻ​സ​ർ തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണം മാ​ന​സി​ക സ​മ്മ​ർ​ദം, തെ​റ്റാ​യ ഭ​ക്ഷ​ണ​രീ​തി, വ്യാ​യാ​മ​ക്കു​റ​വ്, പു​ക​വ​ലി, മ​ദ്യ​പാ​നം തു​ട​ങ്ങി​യ​വ​യാ​ണ്. ഒ​രി​ക്ക​ൽ പി​ടി​പെ​ട്ടാ​ൽ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന ഈ ​രോ​ഗ​ങ്ങ​ളി​ൽ പ​ല​തും പാ​ര​ന്പ​ര്യ സ്വ​ഭാ​വം പ്ര​ക​ട​മാ​ക്കി അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​വ​രു​ന്നു എ​ന്നു​ള്ള​ത് അ​തീ​വ​പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്നു.

ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത ഒ​രാ​ൾ​ക്കു​ണ്ടെ​ങ്കി​ൽ​പോ​ലും ചി​ട്ട​യാ​യ വ്യാ​യാ​മ​വും ആ​ഹാ​ര​രീ​തി​യും ജീ​വി​ത​ക്ര​മ​വും ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ത്ത രീ​തി​യി​ലു​ള്ള ഔ​ഷ​ധ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും ശീ​ലി​ച്ചാ​ൽ ഇ​വ​യെ ഒ​രു​പ​രി​ധി​വ​രെ അ​ക​റ്റി​നി​ർ​ത്താ​ൻ സാ​ധി​ക്കും.

ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ക​ണ്ടെ​ത്താ​നും അ​വ​യെ ഹോ​മി​യോ​പ്പ​തി, പ്ര​കൃ​തി​ചി​കി​ത്സ, യോ​ഗ -​ സ​മ​ഗ്ര ചി​കി​ത്സ​യി​ലൂ​ടെ പ്ര​തി​രോ​ധി​ക്കാ​നും ചി​കി​ത്സി​ക്കാ​നും​വേ​ണ്ടി ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​യു​ഷ്മാ​ൻ ഭ​വഃ.

ജീ​വി​ത​ശൈ​ലീ​രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന്

ശ്ര​ദ്ധി​ക്കേ​ണ്ട മൂ​ന്നു കാ​ര്യ​ങ്ങ​ൾ.
1. ആ​രോ​ഗ്യ​ക​ര​മാ​യ ദി​ന​ച​ര്യ​ക​ൾ.
2. ആ​രോ​ഗ്യ​ക​ര​മാ​യ ആ​ഹാ​ര​ശൈ​ലി.
3. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി.


ആ​രോ​ഗ്യ​ക​ര​മാ​യ ദി​ന​ച​ര്യ​ക​ൾ

ഒ​രാ​ൾ ഉ​ണ​രു​ന്പോ​ൾ മു​ത​ൽ ദി​വ​സ​വും പാ​ലി​ക്ക​പ്പെ​ടേ​ണ്ട
ചി​ല ന​ല്ല ശീ​ല​ങ്ങ​ളും ചി​ട്ട​ക​ളു​മാ​ണ് ദി​ന​ച​ര്യ​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.
ബ്രാ​ഹ്‌​മ​മു​ഹൂ​ർ​ത്ത​ത്തി​ൽ ഉ​ണ​രു​ക (പു​ല​ർ​ച്ചെ 3-6).
മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ക.
പ​ല്ലും മോ​ണ​യും നാ​വും വൃ​ത്തി​യാ​ക്കു​ക.
അ​ഞ്ജ​നം ക​ണ്ണി​ലെ​ഴു​തു​ക.

എ​ണ്ണ തേ​ച്ച് നി​ത്യ​വും കു​ളി​ക്കു​ക.
വ്യാ​യാ​മം ചെ​യ്യു​ക.
സ​ദ്‌​വൃ​ത്തം (ആ​ചാ​ര്യ​മ​ര്യാ​ദ​ക​ൾ) പാ​ലി​ക്കു​ക.

* ശ​രീ​ര ബ​ല​സം​ര​ക്ഷ​ണ​ത്തി​നു​ള്ള മൂ​ന്നു തൂ​ണു​ക​ളാ​ണ് ആ​ഹാ​രം, ഉ​റ​ക്കം, ബ്ര​ഹ്‌​മ​ച​ര്യം.
ഉ​റ​ക്കം: ദി​വ​സ​വും കു​റ​ഞ്ഞ​ത് 6-7 മ​ണി​ക്കൂ​റെ​ങ്കി​ലും ഉ​റ​ങ്ങി​യി​രി​ക്ക​ണം.
പ്ര​കൃ​തി​സ​ഹ​ജ​മാ​യ വേ​ഗ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്ത​രു​ത് (മ​ല​മൂ​ത്ര വി​സ​ർ​ജ​നം, അ​ധോ​വാ​യു, ഏ​ന്പ​ക്കം, തു​മ്മ​ൽ, കോ​ട്ടു​വാ​യ, ക​ണ്ണു​നീ​ർ, ഛർ​ദി, ചു​മ, കി​ത​പ്പ്, ദാ​ഹം, വി​ശ​പ്പ്, ഉ​റ​ക്കം മു​ത​ലാ​യ​വ).

ഋ​തു​ച​ര്യ

ഋ​തു​ക്ക​ളി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റം മ​നു​ഷ്യ​നി​ൽ പ​ല​ത​രം രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കാം. കാ​ലാ​വ​സ്ഥ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ഒ​രു​വ​ർ​ഷ​ത്തെ 6 ഋ​തു​ക്ക​ളാ​യി വി​ഭ​ജി​ച്ചി​രി​ക്കു​ന്നു (ഹേ​മ​ന്തം, ശി​ശി​രം, വ​സ​ന്തം, ഗ്രീ​ഷ്മം, വ​ർ​ഷം, ശ​ര​ത്). ഓ​രോ ഋ​തു​വി​ലും ശ​രീ​ര​ത്തി​ന് വ​രാ​വു​ന്ന മാ​റ്റ​ങ്ങ​ളെ മു​ൻ​കൂ​ട്ടി ക​ണ്ട് ആ​ഹാ​ര​ങ്ങ​ളി​ലും വി​ഹാ​ര​ങ്ങ​ളി​ലും വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ ഋ​തു​ച​ര്യ​യി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി

* രാ​വി​ലെ​യോ വൈ​കു​ന്നേ​ര​മോ 30 മി​നി​റ്റു സ​മ​യം ല​ഘു​വ്യാ​യാ​മ​ങ്ങ​ൾ​ക്കും/​യോ​ഗ, പ്രാ​ർ​ഥ​ന​യ്ക്കു​മാ​യി മാ​റ്റി​വ​യ്ക്കു​ക.
* ശാ​രീ​രി​ക ആ​രോ​ഗ്യം​പോ​ലെ​ത​ന്നെ സു​പ്ര​ധാ​ന​മാ​ണ് മ​ന​സി​ന്‍റെ ആ​രോ​ഗ്യ​വും.
* വൃ​ത്തി​യു​ള്ള​തും കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​സ​രി​ച്ചു​ള്ള​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.
* രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​ളം​വെ​യി​ൽ കൊ​ള്ളു​ക. (രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്കു മു​ൻ​പും വൈ​കു​ന്നേ​രം നാ​ലു​മ​ണി​ക്കു ശേ​ഷ​വും).
* പു​ക​വ​ലി, മ​ദ്യ​പാ​നം, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ നി​ർ​ത്തു​ക.
* ശു​ദ്ധ​വാ​യു ശ്വ​സി​ക്കു​ക, ശ്വ​സ​ന വ്യാ​യാ​മ​ങ്ങ​ൾ ശീ​ലി​ക്കു​ക.
* ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം ഉ​പ​വാ​സം ന​ല്ല​താ​ണ്.

വിവരങ്ങൾക്കു കടപ്പാട്:
ആയുഷ്മാൻ ഭവ: ക്ലിനിക്ക്
(ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള സമഗ്ര ചികിത്സാപദ്ധതി)
ജില്ലാ ഹോമിയോ ആശുപത്രി, നാഗന്പടം, കോട്ടയം