Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കിടന്നുമുള്ളൽ ഒരു വലിയ പ്രശ്നമാകുന്പോൾ
ഒരു രോഗി വന്നിട്ട് പറയുന്നു.
ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.
ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ലശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട.
രോഗി: അതല്ല ഡോക്ടർ, ഞനെഴുന്നേല്ക്കുന്നത് ഏഴു മണിക്കാണ്!!
ചെറിയ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിർന്ന കുട്ടികളിൽ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുന്പോഴും ഇതു വരുന്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്.
ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങൾ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്.
അനുഭവിക്കാത്തവർക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്നമുള്ളവർ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്.
ആണ്‍കുട്ടികളിലാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.
പെണ്‍കുട്ടികൾ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു. ബന്ധുവീടുകളിൽ അന്തിയുറങ്ങാനും അച്ഛനമ്മമാരുടെ കൂടെ കിടക്കാനും ഇവർ കൊതിക്കുന്നുണ്ടാകും. പല വീടുകളിലും ഇവരുടെ ഉറക്കസ്ഥാനം തറയിൽ ആകും.
മൂത്രമൊഴിക്കരുതെന്ന് ഓരോ തവണയും മനസിൽ ഉറപ്പിച്ചും കിടക്കുന്നതിനു മുൻപ് പലതവണ മൂത്രം ഒഴിച്ചിട്ടും ഒക്കെ കിടക്കും. പക്ഷേ, ഉറങ്ങിയാൽ അപ്പോൾ മൂത്രം പോകും.
എന്തായിരിക്കും കാരണം?
വ്യക്തമായ ഒരു കാരണം ഇതിനു പറയാനാവില്ല.
* മൂത്രത്തിന്റെ ഉല്പാദനത്തെ നിയന്ത്രിക്കുന്ന ഒരു ഹോർമോണ്‍ ഉണ്ട്. ആന്റി ഡൈയൂറെറ്റിക് ഹോർമോണ്‍ - എഡിഎച്ച് - എന്ന് പേരുള്ള ഇതിന്റെ അളവിലെ താത്കാലിക കുറവാകാം ഒരുകാരണം. ഇതു സ്ഥിരമായി കുറഞ്ഞാൽ പ്രമേഹത്തിലെന്നതുപോലെ അനിയന്ത്രിതമായി മൂത്രം ഒഴുകിപ്പോയി ശരീരത്തിലെ ജലനഷ്ടം കൂടി നിർജലീകരണം എന്ന അവസ്ഥയിലെത്താം.
* മൂത്രദ്വാരത്തിലെ വാൽവുകളുടെ തകരാറാവാം മറ്റൊരു കാരണം. നമുക്കു സാധാരണഗതിയിൽ അരലിറ്റർ മൂത്രം പിടിച്ചു നിർത്താനാകും, രാത്രിയിൽ ഇത് 800 മില്ലിവരെയാകാം.എന്നാൽ മൂത്രാശയത്തിൽ നിന്നു പുറത്തേക്കുള്ള വാൽവിനു തകരാറുള്ളവരിൽ ചെറിയ അളവിൽ മൂത്രം നിറയുന്പോഴേക്കും മൂത്രശങ്ക തുടങ്ങുന്നു. അനിയന്ത്രിതമായി മൂത്രം പോകുന്നു. രണ്ടിൽ കൂടുതൽ പ്രസവിച്ച സ്ത്രീകളിൽ ഈ വാൽവുകൾക്കു ബലം കുറയാം. അവർക്ക് പെട്ടെന്ന് മൂത്രത്തിൽ പഴുപ്പു പിടിപെടാം, തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂത്രം തുള്ളികളായോ അല്ലാതെയോ പുറത്തേക്കു പോകാം. സമാനമായ തകരാറുകൾ ജന്മനാ കുട്ടികളിൽ വരാം.
* മാതാപിതാക്കൾക്ക് കുട്ടിക്കാലത്ത് ഈ പ്രശ്നമുണ്ടെങ്കിൽ മക്കൾക്കും വരാം. കുട്ടികളെ തല്ലുന്നതിനു മുന്‍പ് സ്വന്തം അമ്മയോട് ഒന്നന്വേഷിച്ചു നോക്കുക.
* ആഴത്തിലുള്ള ഉറക്കം ഒരു പ്രശ്നമാണ്. അഗാധമായ ഉറക്കത്തിൽ ഇതൊക്കെ സംഭവിക്കാം. മദ്യപിച്ചു പൂസായി ഉറങ്ങുന്നവരിൽ ഇതു കാണാറുണ്ട്. ചില കുട്ടികൾ ഉറക്കത്തിൽ ബാത്റൂമിൽ മൂത്രമൊഴിക്കുന്നതായി സ്വപ്നം കാണുന്നു; കിടക്കയിൽ ഒഴിക്കുന്നു.
ഇത്തരം ഉറക്കപ്രാന്തരായ കുട്ടികളിൽ അവരുടെ മൂത്രാശയത്തിന്റെ വാൽവുകളും ഉറങ്ങി പോകുന്നതാണു ഒരു കാരണം. ശരീരത്തിൽ എല്ലാവയവങ്ങളും നമ്മോടൊപ്പം ഉറങ്ങാൻ പാടില്ല. കുട്ടികളിൽ അവ ഉറങ്ങുന്നതു സാധാരണമാണ്.
(നമ്മുടെ തൊണ്ടയിൽ കുറുനാക്ക് അങ്ങനെ ഉറങ്ങാതിരിക്കേണ്ട ഒരാളാണ്. അവൻ ഉറങ്ങിയാൽ ശ്വാസനാളം അടഞ്ഞ് നാം ഉറക്കത്തിൽ മരിച്ചുപോകാം. ശിശുക്കൾ ഉറക്കത്തിൽ മരിച്ചുവെന്നു വാർത്തകളിൽ കാണുന്നതിൽ ചിലത് ഇങ്ങനെ സംഭവിക്കുന്നതാണ്.)
* കാപ്പി മൂത്രത്തിന്റെ അളവു കൂട്ടാം.
* ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും ഈ പ്രശ്നം ഉണ്ടാവാം. കൃമികൾ പെണ്‍കുട്ടികളിൽ മൂത്രനാളികളിൽ കയറാം. അപ്പോൾ തോന്നുന്ന അസ്വസ്ഥതയും ഉറക്കത്തിലെ മൂത്രമൊഴിക്കലിൽ കലാശിക്കാം.
* കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ഒരു പ്രധാന കാരണമാണ്. അതു വീട്ടിലെയും സ്കൂളിലേയും ഒറ്റപ്പെടലും പഠന വൈകല്യ കാരണമായേക്കാവുന്ന എഡിഎച്ച്ഡി വരെ ആകാം
രോഗകാരണം കണ്ടെത്തണം
മൂത്രപരിശോധനയിലൂടെ പ്രമേഹസാധ്യതയും, മൂത്രത്തിൽ പഴുപ്പും കണ്ടെത്തുവാൻ സാധിക്കും. ആന്തരികാവയവങ്ങൾക്കു തകരാറില്ലയെന്നു മൂത്രാശയ വ്യവസ്ഥയുടെ ആന്തരിക പരിശോധനയിലൂടെ കണ്ടെത്താം.
രോഗചികിൽസ
കാരണമറിഞ്ഞുള്ള ചികിൽസ വേണം. മനഃശാസ്ത്ര ചികിൽസയും കൗണ്‍സലിംഗും എല്ലാവരിലും ഫലിക്കില്ല. രോഗിയെ കളിയാക്കുന്തോറും രോഗം മാറാനുള്ള സാധ്യത കുറയുന്നു. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഇത് ശ്രദ്ധിക്കണം. അവരിൽ വളർത്തുന്ന അപകർഷബോധം അവരുടെ ഭാവിയെത്തന്നെ നശിപ്പിക്കും.
കുട്ടികൾ മനസു കൊണ്ട് എത്ര ഉറപ്പിച്ചു കിടന്നാലും ഉറക്കത്തിലേക്കു വഴൂതിവീഴുന്പോൾ മനസിന്റെ പിടിത്തം വിടുകയും മൂത്രം ഒഴിച്ചുപോവുകയും ചെയ്യും. അവരെ കളിയാക്കാതിരിക്കുക.
* വൈകുന്നേരങ്ങളിൽ ഏഴുമണിവരെ മാത്രമേ വെള്ളം കുടിക്കാവൂ. അതിനു ശേഷം വെള്ളം പരമാവധി കുറയ്ക്കുക.
* കുടലിൽ നിന്നു വെള്ളം വലിച്ചെടുക്കുന്ന ഭക്ഷണങ്ങൾ അത്താഴത്തിൽ ഉൾപ്പെടുത്തുക. ചപ്പാത്തിയും നനയ്ക്കാത്ത അവിലും അത്താഴമാക്കുക. വൈകുന്നേരങ്ങളിൽ കാപ്പി ഒഴിവാക്കുക. മിനിമം വെള്ളം മതി ഭക്ഷണനേരത്ത്.
* കിടക്കുന്നതിനു മുന്‍പു നന്നായി മൂത്രം ഒഴിച്ചിട്ട് കിടക്കുക. രാത്രി അലാറം വച്ച് ഉണർത്തി മൂത്രം ഒഴിപ്പിക്കുക. ഇങ്ങനെയൊക്കെ ചെയ്യുന്പോൾ ചില ദിവസങ്ങളിലെങ്കിലും കിടക്കയിലെ മൂത്രമൊഴിക്കൽ ഒഴിവാകും.
ചില മനഃശാസ്ത്ര വഴികൾ
* കുട്ടിക്കായി ഒരു കലണ്ടർ കൊടുക്കുക. എന്നിട്ടതിൽ മൂത്രമൊഴിക്കാത്ത ദിനങ്ങളിൽ ഒരു ചിരിക്കുന്ന വട്ടത്തിലുള്ള സൂര്യനെ വരച്ച് വയ്ക്കുക. ആഴ്ചാവസാനവും മാസാവസാനവും സൂര്യന്റെ എണ്ണത്തിനനുസരിച്ച് കുട്ടിക്ക് സമ്മാനങ്ങൾ കൊടുക്കുക. അല്ലെങ്കിൽ ഒരു സൂര്യന് ഒരു നിശ്ചിത പോയിന്റ് വച്ച് സമ്മാനം കൊടുക്കുക.
* ഉറങ്ങുന്നതിനു മുൻപു കണ്ണടച്ചു പിടിച്ച് അഞ്ചുതവണ ദീർഘമായി ശ്വാസം വലിച്ചുവിടുക, എന്നിട്ട് രാവിലെ നല്ല കുട്ടിയായി വസ്ത്രമൊന്നും നനയാതെ എണീക്കുന്നതായും വീട്ടുകാർ തന്നെ അതിന് അഭിനന്ദിക്കുന്നതായും മനസിൽ കാണുക. പിന്നെ ഉറങ്ങുക.
* കുട്ടികൾ മൂത്രമൊഴിക്കുന്ന തുണിയും ബെഡ്ഡും അവരെ കൊണ്ട് തന്നെ കഴുകിക്കുക. ഉണക്കുക.
* മൂത്രം ഒഴിക്കാത്ത ദിനങ്ങളിൽ നീ നിന്റെ രോഗത്തെ തോല്പ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അവനെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
മൂത്രമൊഴിച്ച് ഇത്തിരി നനഞ്ഞാൽ അലാറം അടിക്കുന്ന ബെഡ് വെറ്റിങ്ങ് അലാറം വാങ്ങാൻ കിട്ടും 70% വരെ ആൾക്കാരിൽ രോഗം മാറ്റാൻ ഈ മെഷീൻ സഹായിക്കുമെന്നാണു നാഷണൽ കിഡ്നി ഫൗണ്ടേഷൻ പറയുന്നത്.
ഈ പണിയൊന്നും ഫലിക്കുന്നില്ലങ്കിൽ ഹോമിയോപ്പതിയിൽ മരുന്നുകളുണ്ട്. ഉറക്കത്തിൽ സ്വപ്നം കണ്ടു മൂത്രമൊഴിക്കുന്നവനും, മൂത്രമൊഴിച്ചാലും അറിയാത്തവനും, വിര ശല്യക്കാരനും ഒക്കെ മരുന്നുകൾ വെവ്വേറെയാണ്. അതിനാൽ ഒരു അംഗീകൃത ഹോമിയോ ഡോക്ടറെ കണ്ട് മാത്രം മരുന്നുകൾ വാങ്ങി ഉപയോഗിക്കുക.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്
കണ്ണൂർ , മൊബൈൽ 9447689239 :
[email protected]
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അ
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനി
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുട
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാ
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോ
ആണിരോഗത്തിനു പരിഹാരമെന്ത്?
‘മീശമാധവൻ’ സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും
നേരത്തേ ചികിത്സിക്കാം, കുഷ്ഠം ഭേദമാക്കാം
വളരെ ശ്രദ്ധിക്കേണ്ട രോഗമാണ് കുഷ്ഠം. വായുവിലൂടെ പകരുന്ന രോഗം. മൈക്കോബാക്റ്റീരിയ
മഹാദുരന്തം അരികെ? എച്ച്5എന്‍1 പക്ഷിപ്പനി ബാധിച്ച് അന്റാര്‍ട്ടിക്കയില്‍ പെൻഗ്വിനുകള്‍ ചത്തു; മുന്നറിയിപ്പുമായി വിദഗ്ധര്‍
അപ്പോകലിപ്സ്, അഥവാ മഹാദുരന്തം, സര്‍വനാശം... ഭൂഗോളത്തെ കാത്തിരിക്കുന്ന മഹാദു
അല്‍ഷിമേഴ്സ് പടരുമോ...? ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
അല്‍ഷിമേഴ്സ്, അഥാവ ഓര്മനശിക്കുന്ന അവസ്ഥ... സാവധാനം മരണത്തിനു കാരണമാകുന്
കരൾരോഗങ്ങൾ: സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
രോഗാണുബാധ ഉള്ളവരിൽ നിന്നു രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക
മഞ്ഞുകാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം
ചര്
യുവജനങ്ങളില്‍ വന്‍കുടല്‍ കാന്‍സര്‍ വര്‍ധിക്കുന്നു; കാരണങ്ങൾ ഇതാണ്
ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിക്കുകയാണ് എന്നാണ
കാലുപുകച്ചിൽ: രോഗകാരണം കണ്ടെത്തി ചികിത്സിക്കാം
മോർട്ടൺസ് ന്യൂറോമ
ഇത് ഒരു തരം മുഴയാണ്. കാൽവിരലുകളുടെഅടിഭാഗത്തു
കുട്ടികളിലെ തൈറോയിഡും പ്രശ്നങ്ങളും
തൈറോയിഡ് കൂടിയാലും കുറഞ്ഞാലും ആരോഗ്യപ്രശ്നമുണ്ടാകും, പ്രത്യേകിച്ച് കുട്ടികളി
കാലു പുകച്ചിൽ നിസാരമാക്കേണ്ട
മധ്യവയസ്കരായ മിക്കവരും പറയുന്ന ഒരു പ്രശ്നമാണ് കാലു പുകച്ചില്‍. ബേണിംഗ് ഫൂട്ട്
സെർവിക്കൽ കാൻസർ: എച്ച്പിവി വാക്സിനേഷൻ എന്തിന്?
സെർവിക്കൽ ഇൻട്രാ എപ്പിത്തീലിയൽ നിയോപ്ലാസിയ (സിഐഎൻ)
ഗർഭാശയമുഖത
സെർവിക്കൽ കാൻസർ: രോഗസാധ്യത നേരത്തേയറിയാൻ ടെസ്റ്റുകൾ
പാപ് സ്മിയർ ടെസ്റ്റ്
30 -60 വയസ്സ് വരെയുള്ള സ്ത്രീകൾ 3 വർഷം കൂടുമ്പോൾ
എല്ലാ പോഷകാഹാരവും എല്ലാവര്ക്കും ഗുണകരമോ...? പറ്റില്ല എന്നുത്തരം, അറിയേണ്ടതെല്ലാം
"പോഷകാഹാരത്തിന്റെ കുറവ് വേണ്ട, മോനും മോളും നല്ലതുപോലെ എല്ലാം കഴിക്കട്ടെ...' ഈ മ
സോറിയാസിസ് പകരില്ല
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗ
പ്രമേഹ അനുബന്ധപ്രശ്നങ്ങൾ അവഗണിക്കരുത്
എണ്ണ, തേങ്ങ, ഉപ്പ് കുറയ്ക്കണം
* തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയു
പ്രമേഹ നിയന്ത്രണം: തവിടും നാരും അടങ്ങിയ ആഹാരക്രമം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തി
പറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മല
സൈനസൈറ്റിസ്: സൈനസിലെ അണുബാധയും തലവേദനയും
പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈനസൈറ്റിസ്.
വർഷത്തിൽ ഒരിക്കൽ പല്ല് ക്ലീൻ ചെയ്യിക്കണം
പല്ലു തേയ്ക്കുന്നത് കഴിയുമെങ്കിൽ കണ്ണാടിയിൽ നോക്കി ശ്രദ്ധയോടെ ശരിയായ രീതിയിൽ
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
Latest News
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top