Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആസ്ത് മ - കാരണങ്ങളും പ്രതിരോധവും
നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്്മ എന്നു വിളിക്കുന്നത്. ശ്വാസനാളത്തിലുണ്ടാകുന്ന ചുരുങ്ങൽ, ശ്വാസകോശങ്ങളിൽ തടസം സൃഷ്ടിക്കുന്നു, ശ്വാസനാളിയിലുണ്ടാകുന്ന നീർവീക്കവും അതോടൊപ്പം ശ്വാസനാളിയിലെ നേർത്ത കോശങ്ങൾ പെട്ടെന്ന് സങ്കോചിക്കുന്നതുമാണ് ശ്വാസതടസത്തിനു കാരണം.
അലർജിയും ആസ്ത് മയും
ശ്വാസനാളത്തിലുണ്ടാകുന്ന അലർജിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ജന്മനാ തന്നെ അലർജി വരാൻ സാദ്ധ്യതയുള്ള അറ്റോപിക്ക് വ്യക്തികളുടെ ശരീരത്തിൽ ഐജിഇ എന്ന ആന്റിബോഡി ക്രമാതീതമായി വർധിക്കും. ഈ ആന്റിബോഡി പിന്നീട് അലർജി ഉണ്ടാക്കുന്ന വസ്തുക്കളായ അലർജനുമായി ചേർന്ന് ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി അലർജിക്ക് പ്രേരകമായ രാസവസ്തുക്കൾ പുറത്തേക്ക് വരാൻ ഇടയാക്കുന്നു. നമ്മുടെ രാജ്യത്തെ 30-40 ശതമാനത്തിനിടയിലുള്ള ആളുകൾ അറ്റോപിക് വിഭാഗത്തിൽ പെടും. ഇവരിൽ അലർജി സംബന്ധമായി പല രീതിയിലുള്ള കാരണങ്ങൾ കണ്ടെത്താം. ചിലർക്ക് കണ്ണിലുള്ള അലർജിയാണ് പ്രശ്നം. ചിലർക്ക് സൈനസൈറ്റിസ് ആണെങ്കിൽ മറ്റു ചിലർക്ക് തൊലിപ്പുറത്തുള്ള അലർജിയാണ് പ്രശ്നം. പ്രധാനമായും ശ്വാസകോശസംബന്ധമായ അലർജി രോഗമാണ്. കൂടുതലായും കണ്ടുവരുന്നത്. അലർജിക്കാസ്പദമായ ഘടകവസ്തുക്കൾ എന്തെല്ലാം എന്നു കണ്ടെത്തുകയാണ് ആദ്യപടി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൊടിയാണ്.
വീട്ടിലെ ജന്തുക്കൾ, പ്രാണികൾ, വിസർജ്ജ്യവസ്തുക്കൾ, രോമങ്ങൾ എന്നിവയൊക്കെ അലർജിക്ക് കാരണമാകാം. കൂടാതെ വീട്ടിനുള്ളിലെയും പരിസരത്തെയും ഫംഗസ്, ജോലി സ്ഥലത്തെ മറ്റു പല ഘടകങ്ങൾ എന്നിവയൊക്കെയും അലർജിക്കു കാരണങ്ങളാകാം.
ചിലപ്പോൾ നാം കഴിക്കുന്ന മരുന്നും ആഹാരവും അലർജിക്കു കാരണമാകാം. അത് കണ്ടെത്തുക. ശ്വാസതടസം, തുടർച്ചയായിട്ടുള്ള ചുമ, അമിതമായ കഫം, നെഞ്ചിൽ ഭാരവും മറ്റു ശാരീരിക അസ്വസ്ഥതകളും ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മിക്കവരിലും ശ്വാസകോശത്തിൽനിന്നും ഒരു വിസിലിങ് സൗണ്ട് കേൾക്കാറുണ്ട്. ഇത്തരം വ്യക്തികൾ എത്രയും പെട്ടെന്ന് ശാരീരിക പരിശോധനകൾക്ക് വിധേയരാകണം. ശ്വാസകോശ നീർവീക്കം ശ്വാസനാളി ചുരുക്കം, ശ്വാസതടസ്സം എന്നിവയൊക്കെ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന പരിശോധനകൾക്ക് വിധേയരാകണം.
ആസ്ത് മ ബാധയ്ക്ക് കാരണമായ പൊടി, പൂന്പൊടി, കടുത്ത മണം എന്നിങ്ങനെയുള്ള പ്രേരകങ്ങൾ രക്തത്തോടൊപ്പം കലരുന്പോൾ നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്മ എന്നു വിളിക്കുന്നത്. നൂറുകണക്കിന് ചെറുതും വലുതുമായ കുഴലുകൾകൊണ്ട് നിറഞ്ഞ ഒരു അവയവമാണ് ശ്വാസകോശം. ഈ കുഴലുകളിൽ കൂടിയാണ് നാം ശ്വാസോച്ഛ്വാസം നടത്തുന്നത്.
വലിയ കുഴലുകളെ ബ്രോങ്കസ് എന്നും ചെറിയ കുഴലുകളെ ബ്രോങ്ക്യൂൾസ് എന്നും വിളിക്കുന്നു. ഇവയെ കട്ടികുറഞ്ഞ പേശികൾ ആവരണം ചെയ്തിരിക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യുന്പോൾ ഇവ അടയുകയും തുറക്കുകയും ചെയ്യുന്നു. ബ്രോങ്ക്യൂൾസിന്റെ അറ്റത്ത് ലക്ഷക്കണക്കിന് അൽവ്യോളകൾ ഉണ്ട്. ഇവ ബലൂണ് പോലെയുള്ള കൊച്ചുകൊച്ചു സഞ്ചികളാണ്. ഈ സഞ്ചികളിൽ ശ്വാസകോശത്തിന്റെ ഉള്ളിൽ പടർന്നുകിടക്കുന്ന ആ അൽവ്യോളകൾക്ക് നേർമ്മയേറിയ ഭിത്തികളാണുള്ളത്. ഈ ഭിത്തികളിൽ കൂടി നാം ശ്വസിക്കുന്ന വായുവിൽ നിന്നുള്ള ഓക്സിജൻ രക്തത്തിലേക്ക് കലരുന്നു. അതുപോലെ രക്തത്തിലെ കാർബണ് ഡയോക്സൈഡ് രക്തത്തിൽ നിന്ന് പുറത്തേക്ക് വരാനും വെളിയിലേക്ക് തള്ളാനും സഹായിക്കുന്നു.
ഭക്ഷണവും ആസ്ത് മയും
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കാത്തതും ആസ്ത്മയ്ക്ക് കാരണമാകാം. ആസ്ത്്മ രോഗികൾ ആഹാരശീലങ്ങളിൽ നല്ല ചിട്ടകൾ പാലിക്കണം. ഒരാൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം മറ്റൊരാളിൽ ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല. അതിനാൽ ചില ഭക്ഷണങ്ങളെ പൊതുവായി ആസ്ത്്മ രോഗികൾ ഒഴിവാക്കണം എന്ന് പറയാനാവില്ല.
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കാത്തതും ആസ്ത്്മയിലേക്ക് നയിച്ചേക്കാം. പാൽ, മുട്ട, ഗോതന്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീൻസ് മുതലായ ഭക്ഷണങ്ങളാണ് സാധാരണ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്. പഴങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണരീതി കുട്ടികളുടെ ശ്വാസകോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ - 3 കൊഴുപ്പാണ് ആസ്ത്്മ സാധ്യത കുറയ്ക്കുന്നത്.
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഓക്സിജനില്ലാത്ത റാഡിക്കിളുകൾ ഉണ്ടാക്കുന്നതു തടയുകയും ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രവർത്തനത്തെ തടഞ്ഞുനിർത്തി രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു.
കൂടിയ അളവിൽ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ അളവിൽ കൊഴുപ്പും അടങ്ങിയ ഭക്ഷണം ശ്വാസകോശങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ആന്റിഓക്സിഡന്റ് വിറ്റാമിനുകളായ വിറ്റാമിൻ സിയും ഇയും ആസ്ത്്മ രോഗികൾക്ക് നല്ലതാണ്. ഭക്ഷണത്തിലുള്ള ചില രാസപദാർത്ഥങ്ങൾ ചിലരിൽ ആസ്ത്്മ ഉണ്ടാക്കാം. ആസ്ത്്മ രോഗികൾ ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങൾ കഴിക്കരുത്. തൈര് ഒഴിവാക്കണം. മോര് വളരെ ഉത്തമമാണ്.
ആസ്ത്്മയും ഹോമിയോപ്പതി ചികിത്സയും
ആസ്ത് മ രോഗത്തിന്റെ ചികിത്സയിൽ ഹോമിയോപ്പതിക്ക് ഗണ്യമായ പങ്ക് ഉണ്ട്. ഓരോ രോഗിയുടെയും പ്രത്യേകതകൾ കണക്കിലെടുത്താണ് മരുന്ന് നിശ്ചയിക്കുന്നത്.അസുഖസമയത്ത് രോഗിയിൽ പ്രകടമാകുന്ന പ്രത്യേകതകൾ, രോഗിയുടെ ഇഷ്ടാനിഷ്ടങ്ങൾ, ശരീരഘടന, മാനസിക പ്രത്യേകതകൾ എന്നിവ ചോദിച്ചു മനസിലാക്കി താൽക്കാലിക ശമനത്തിനുള്ള മരുന്ന് ആദ്യം നൽകുന്നു. രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ, ഏറ്റവും അനുയോജ്യമായ ഹോമിയോ മരുന്ന് തെരഞ്ഞെടുത്താൽ മാത്രമേ ആസ്ത്്മ പെട്ടെന്ന് കുറയുകയുള്ളു.
താൽക്കാലിക ശമനത്തെത്തുടർന്ന് ശരീരഘടന അനുസരിച്ചുള്ള മരുന്നുകളും രോഗകാരണം അകറ്റാൻ ഉള്ള മരുന്നുകളും ഇടയ്ക്കിടെ കൊടുക്കണം. അലർജി ഉണ്ടാക്കുന്ന പൊടി, പുകവലി, മദ്യപാനം എന്നിവയിൽനിന്ന് രോഗി പൂർണ്ണമായും വിട്ടുനിൽക്കണം.ചില ആഹാരപദാർത്ഥങ്ങൾ അലർജിക്കു കാരണമാകും.
ചില ആഹാരപദാർത്ഥങ്ങൾ രോഗി പാടേ ഒഴിവാക്കണം. അസുഖം പൂർണ്ണമായി മാറ്റുന്നതുവരെ മുട്ട, മാംസം, പ്രിസർവേറ്റീവിസ് അടങ്ങിയ ഭക്ഷണപാനീയങ്ങൾ വർജ്ജിക്കേണ്ടതാണ്. ആസ്ത്്മ രോഗികൾ ധാരാളം പച്ചക്കറിയും പഴവർഗ്ഗങ്ങളും കഴിക്കണം. ആസ്ത്്മ ഉണ്ടാകുവാനുള്ള സാദ്ധ്യത ഒരു വ്യക്തിയുടെ ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവർക്ക് ആസ്ത്്മയുണ്ടെങ്കിൽ രോഗം വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആസ്ത്്മ ഉള്ള കുട്ടികളും മുതിർന്നവരും ഹോമിയോ മരുന്നു കഴിക്കുകയാണെങ്കിൽ രോഗപ്രതിരോധശേഷി ലഭിക്കുകയും ആസ്ത്്മ രോഗത്തെ തടയുകയും ചെയ്യാം. ഹോമിയോപ്പതിയിലൂടെ ധാരാളം ആസ്ത്്മ രോഗികൾക്ക് ആശ്വാസം ലഭിച്ചുകൊണ്ടിരിക്കുന്നു.
പത്തു വർഷവും ഇരുപതു വർഷവും പഴക്കമുള്ള ആസ്ത്്മ രോഗങ്ങൾ ഹോമിയോ ചികിത്സയിലൂടെ സുഖം പ്രാപിക്കുന്നു. സൈഡ് ഇഫക്ട് ഇല്ലാത്ത ഹോമിയോ ചികിത്സാ സന്പ്രദായത്തിലൂടെ ആസ്ത്്മാരോഗം പരിപൂർണ്ണമായി ചികിത്സിച്ചു ഭേദപ്പെടുത്താം.
ഡോ.കെ.വി.ഷൈൻ
DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി, ഫോൺ - 9388620409
ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധത്തിനും വെളുത്തുള്ളി
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മ
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമാ
ഉപ്പുചേർത്തു വറുത്ത വിഭവങ്ങൾ ശീലമാക്കരുത്
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉ
മഞ്ഞുകാലം സൈനസൈറ്റിസ് കാലം കൂടിയാണ്!
മഞ്ഞുകാലത്ത് പൊടിയും വരണ്ട തണുപ്പും കൂടുന്പോൾ സാധാരണമാകുന്ന ഒരു രോഗമാണു സൈ
സംഘർഷങ്ങളുടെ ചിറ്റോളങ്ങളിൽ ഒരു പെൺകുട്ടി..!
അക്കാഡമിക് സ്ട്രെസിന്റെ നീരാളിപ്പിടിത്തത്തിൽ നിസഹായാവസ്ഥയുടെ പാരമ്യതയിൽ ഒ
അഴകിനും ആരോഗ്യത്തിനും ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴി. പഠന
അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തട
സ്തനാർബുദം - തെറ്റിദ്ധാരണകൾ ഒഴിവാക്കാം
തെറ്റിദ്ധാരണ 1 - പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
<
പോഷകസമൃദ്ധം കശുവണ്ടിപ്പരിപ്പ്; മിതമായി ഉപയോഗിക്കാം
പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകൾ, ശരീരത്തിന് അവശ്യം വേണ്ട ധാ
മഞ്ഞപ്പിത്തത്തിനു കാരണമറിഞ്ഞ് ചികിത്സ
കുടിവെള്ളലഭ്യത കുറഞ്ഞുവരുന്ന വേനൽക്കാലത്ത് അതു മലിനമാകുന്നതു മൂലമുണ്ടാകുന്
ടെൻഷനടിച്ചാൽ സൗന്ദര്യം കുറയുമോ?
പ്രായമാകുന്നതു തടയാനാവില്ലല്ലോ. എന്നാൽ പലരും പ്രായത്തിനപ്പുറം യുവത്വം നിലനിർ
കഴുത്തിലെ കറുപ്പും തടിപ്പും അവഗണിക്കരുത്
മാറിയ ജീവിതസാഹചര്യവും ദുർമേദസും പ്രമേഹവും വളരെ സാധാരണവും ആയതോടെ കഴുത്തില
പനി ശരീരത്തിന്റെ ഒരു യുദ്ധതന്ത്രമാണ്!
പനി എന്നാൽ മലയാളത്തിൽ അർഥം ചൂടെന്നല്ല കുളിരെന്നാണ്.‘പനിമതി’ എനാൽ ചന്ദ്രനാ
ഹീമോഗ്ലോബിൻ കുറവ് പരിഹരിക്കാം
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവു സാധാരണനിലയിൽ നിന്നു കുറയുന്നതാണു വിളർച്ചയ
അഴകിനും ആരോഗ്യത്തിനും ബീറ്റ്റൂട്ട്
കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റിഓക്സിഡന്റ
പ്രഷർ കുറയുന്നത് അത്ര നിസാരമല്ല...
രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്കു കിട്ടുന്ന താരപരിവേഷമൊന്നും രക്ത സമ്മർ
മൂത്രാശയക്കല്ലുകൾ
വേനൽക്കാലം മൂത്രത്തിൽ കല്ലുകൾ കൂടുന്ന കാലം കൂടിയാണ്. കുടിക്കുന്ന വെള്ളത്തിന്റെ
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറ
മൈഗ്രേനു(ചെന്നിക്കുത്ത്) ഫലപ്രദമായ ഹോമിയോചികിത്സ
മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് എന്നറിയപ്പെടുന്ന തലവേദന ഇന്ന് വളരെ സാധാരണം. ലോകാ
തക്കാളി കഴിച്ചാൽ...
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും
മധുരം പ്രിയതരം; കരുതൽ വേണം
പ്രായമേറിയവർ മധുരം കുറയ്ക്കണം
മുതിർന്നവർക്കു ദിവസം 20-30 ഗ്രാം പഞ്ച
രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ...
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട്
തടി കൂടിയാൽ ആരോഗ്യജീവിതം അപകടം
ഉയർന്ന രക്തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളി െന്റ (എച്ച്ഡിഎൽ) അ
ഹൃദയാരോഗ്യത്തിനും വിളർച്ച തടയാനും ഉലുവ
ഉലുവയ്ക്കു കവർപ്പാണെങ്കിലും വിഭവങ്ങൾക്ക്് അത് ആസ്വാദ്യമായ രുചിയും ഗന്ധവും പക
ആധുനിക ഭക്ഷണരീതിയും ദന്തരോഗങ്ങളും
ഭക്ഷണരീതികളുമായി വളരെ ബന്ധപ്പെുകിടക്കുന്ന രോഗാവസ്ഥകളിലൊന്നാണ് ദന്തക്ഷയം
തൈറോയ്ഡ് രോഗങ്ങൾ-കാരണവും ചികിത്സയും
കഴുത്തിന്റെ മുൻഭാഗത്ത് ഒരു ചിത്രശലഭംപോലെ തോന്നിക്കുന്ന ചെറുഗ്രന്ഥിയാണ് തൈറ
പല്ലുവേദനയ്ക്കു ശാശ്വതപരിഹാരം തേടണം
പല്ലുവേദന ഒരു തവണ അനുഭവിച്ചിട്ടുള്ളർ അതു മറക്കില്ല. വേദന ഉണ്ടായാൽ ചികിത്സ എ
‘വെറുമൊരു മോഷ്ടാവായോരെന്നെ..!’
സിസിടിവിയിൽ പിടിക്കപ്പെട്ട ചില കള്ളന്മാരുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാക
‘മുരിങ്ങയില - ഈ വീടിന്റെ ഐശ്വര്യം (ആരോഗ്യം)!’
നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങൾ - വിറ്റാമിനുകളും ധാ
ഷാംപൂ, സോപ്പ്, ലോഷൻ, സൺ സ്ക്രീൻ - ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താ
കണക്കുകൂട്ടലുകൾ തെറ്റാതിരിക്കാൻ..!
പലജാതി പഠനവൈകല്യങ്ങളുണ്ട്. പൊതുവെ വായിക്കാനും എഴുതാനും മനസ്സിലാക്കാനും വിഷ
പല്ലും നാവും തമ്മിൽ..!
നാക്കിന്റെ പ്രാധാന്യം അറിയാവുന്നതാണല്ലോ. എങ്കിലും കൂടുതൽ അറിയുന്നതിന് നാക്കി
പാദങ്ങൾ വിണ്ടുകീറുന്പോൾ...
മഞ്ഞുകാലം വരുന്പോൾ കാലടികൾ വിണ്ടുകീറുന്നത് സാധാരണം. അന്തരീക്ഷം തണുപ്പുകാല
മുഖക്കുരുവിന് ലേപനങ്ങൾ ഉപയോഗിക്കുന്പോൾ...
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹി
ഹൃദയാരോഗ്യത്തിന് ഏത്തപ്പഴം
ഹൃദയത്തിന്റെ സുഹൃത്താണ് ഏത്തപ്പഴം. അതിൽ സമൃദ്ധമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദം
രക്തസമ്മർദകഥയിലെ ‘കുപ്രസിദ്ധ പയ്യൻ’!
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉ
അടുക്കളയിൽ കരുതിയാൽ ആരോഗ്യം വരുതിയിൽ
പോഷകക്കുറവ്, വ്യായാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്ര
കൈയളവ് ഈന്തപ്പഴം; കടലോളം എനർജി
ഏതു പ്രായത്തിലുളളവർക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷ
ഹെപ്പറ്റൈറ്റിസ്: ജാഗ്രത വേണം
ശരീരത്തിന്റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്
മഞ്ഞപ്പിത്തത്തിനു കാരണമറിഞ്ഞ് ചികിത്സ
കുടിവെള്ളം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം
ശുചിത്വം പാലിക്കാം, എച്ച് 1 എൻ 1 സാധ്യത തടയാം
പന്നികളിൽ കാണപ്പെടുന്ന ശ്വാസകോശരോഗമാണ് എച്ച് 1 എൻ 1. ടൈപ്പ് എ ഇൻഫ്ളുവൻസ വ
എച്ച്ഐവി പ്രതിരോധം - ഓരോ പൗരന്റെയും കടമ
ഡിസംബർ ഒന്ന് - ലോക എയ്ഡ്സ് ദിനം. എച്ച്ഐവി അണുബാധ ഇന്നും ലോകത്ത് നിലനിൽക്കുന്നു
ചർമത്തിനും ആമാശയത്തിനും മഞ്ഞൾ
മഞ്ഞളിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. മഞ്ഞൾ മരുന്നാണ്. ധാരാളം അലോപ്പതി മരുന്നു
മുലയൂട്ടുന്ന അമ്മമാർ മൈഗ്രേനുള്ള മരുന്നുകഴിക്കുന്നതു ദോഷമാണോ?
*മുലയൂട്ടുന്ന അമ്മമാർ മൈഗ്രേനുള്ള മരുന്നുകഴിക്കുന്നതു ദോഷമാണോ? ഇതു കുഞ്ഞിനെ
അമേരിക്കയിൽ ഇ-സിഗരറ്റ് "പകർച്ചവ്യാധി'
പുകവലികൊണ്ടുള്ള ദൂഷ്യങ്ങൾ എത്രപറഞ്ഞാലും ചിലർക്കു മനസിലാവില്ല. ദൂഷ്യങ്ങളില
വായ് വരണ്ടിരിക്കുന്ന അവസ്ഥ - സിറോസ്റ്റോമിയ
സിറോസ്റ്റോമിയ എന്നു പറയുന്നത് വായ് വരണ്ടിരിക്കുന്ന അവസ്ഥയാണ്. ഉമിനീർഗ്രന്ഥ
സ്തനാർബുദം - തെറ്റിദ്ധാരണകൾ ഒഴിവാക്കാം
തെറ്റിദ്ധാരണ 1 - പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്
<
ജീവിതശൈലി ക്രമീകരിച്ചാൽ മൈഗ്രേൻ നിയന്ത്രിതമാകുമോ?
ഓരോരുത്തരിലും മൈഗ്രേനു നിദാനമാകുന്ന ട്രിഗറുകളെ കണ്ടെത്തുക തന്നെ ആദ്യപടി. ത
Latest News
കാഷ്മീരിൽ നേരിയ ഭൂചലനം
വെനസ്വേലയ്ക്ക് സഹായവുമായി യുഎസ് വിമാനങ്ങൾ കൊളംബിയൻ അതിർത്തിയിൽ; എതിർപ്പുമായി മഡുറോ
ലോക്സഭാ തെരഞ്ഞെടുപ്പ് വൈകിയാലും സാരമില്ല, പാക്കിസ്ഥാനെ ആക്രമിക്കൂ: ഗുജറാത്ത് മന്ത്രി
ലോകത്തിലേറ്റവും മികച്ച ടോയ്ലെറ്റ് പേപ്പർ ഏതാണ്? ഗൂഗിളിന്റെ ഉത്തരം "പാക് പതാക'
40-ാം വയസിൽ ഗോൾ; പിസാറോയ്ക്ക് റിക്കാർഡ്
Latest News
കാഷ്മീരിൽ നേരിയ ഭൂചലനം
വെനസ്വേലയ്ക്ക് സഹായവുമായി യുഎസ് വിമാനങ്ങൾ കൊളംബിയൻ അതിർത്തിയിൽ; എതിർപ്പുമായി മഡുറോ
ലോക്സഭാ തെരഞ്ഞെടുപ്പ് വൈകിയാലും സാരമില്ല, പാക്കിസ്ഥാനെ ആക്രമിക്കൂ: ഗുജറാത്ത് മന്ത്രി
ലോകത്തിലേറ്റവും മികച്ച ടോയ്ലെറ്റ് പേപ്പർ ഏതാണ്? ഗൂഗിളിന്റെ ഉത്തരം "പാക് പതാക'
40-ാം വയസിൽ ഗോൾ; പിസാറോയ്ക്ക് റിക്കാർഡ്
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top