കൊറോണ: ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്
കൊറോണ:  ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്
* ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും മ​റ്റു സം​വി​ധാ​ന​ങ്ങ​ളി​ലും മാ​ത്ര​മ​ല്ല ഹോം ​ക്വാ​റ​ന്‍റൈ​നു​ക​ളി​ലും വ്യ​ക്തി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന വേ​ള​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നു ലെ​യ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട​താ​ണ്.
* വ്യ​ക്തി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.
* ഹോം ​ഐ​സൊ​ലേ​ഷ​നി​ലു​ള്ള വ്യ​ക്തി​ക​ൾക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ന​സി​ക വി​ഷ​മ​ത​ക​ളോ ല​ക്ഷ​ണ​ങ്ങ​ളോ സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ടു​ത്ത​ലോ ഉ​ണ്ടെ​ങ്കി​ൽ ആ ​പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യും ഒൗ​ദ്യോ​ഗി​ക​ത​ല​ത്തി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്യു​ക.
* കൈ​ക​ൾ മു​ഖ​ത്തു സ്പ​ർ​ശി​ക്ക​രു​ത്.
* എ​സൈാ​ലേ​റ്റ് ചെ​യ്ത വ്യ​ക്തി​യു​ടെ സ​മീ​പം ആ​യി​രി​ക്കു​ന്പോ​ൾ ഒ​രു മീ​റ്റ​റി​ൽ അ​ധി​കം അ​ക​ലം പാ​ലി​ക്കു​ക.
* വ​ള​രെ മാ​ന്യ​ത​യോ​ടെ​യും ആ​ത്മ​വി​ശ്വാ​സം ന​ല്കു​ന്ന രീ​തി​യി​ലും ആ​യി​രി​ക്ക​ണം അവരോട് ഇ​ട​പെ​ടേണ്ടത്.
* വ്യ​ക്തി​യു​ടെ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​വ​യാണ്. ഇ​ക്കാ​ര്യം വ്യ​ക്തി​ക​ൾ​ക്ക് ഉ​റ​പ്പു​കൊ​ടു​ക്കേ​ണ്ട​തു​മാ​ണ്.
* ബ​ന്ധ​പ്പെ​ട്ട മേ​ല​ധി​കാ​രി​ക​ൾ​ക്ക് ഓ​രോ വ്യ​ക്തി​യു​ടെ​യും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റേ​ണ്ട​താ​ണ്.
* ഹോം ​എ​സൊ​ലേ​ഷ​നി​ലു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ റൂ​മി​ൽ ഉ​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
* പ്ര​ത്യേ​കം പാ​ത്ര​ങ്ങ​ൾ, ശൗ​ചാ​ല​യം, വ​സ്ത്ര​ങ്ങ​ൾ ഇ​വ ഉ​ണ്ടോ എ​ന്നും ഇ​വ​ർ മാ​ത്ര​മാ​ണോ ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും വൃ​ത്തി​യാ​ക്കു​ന്ന​തെ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ക.
* മു​റി​ക്ക് ആ​വ​ശ്യ​മാ​യ വാ​യൂസ​ഞ്ചാ​രം ഉ​ണ്ടോ എ​ന്നും എ​സി ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്തു​ക.
* കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ല​ഭ്യ​മാ​കു​ന്നു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടോ എന്നും ​ഉ​റ​പ്പു​വ​രു​ത്തു​ക.
* മാ​സ്ക് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്നും ശ​രി​യാ​യ രീ​തി​യി​ലാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ചോദിച്ചു മ​ന​സി​ലാ​ക്കു​ക.

* കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​മു​ള്ള ഒ​രു വ്യ​ക്തി​യു​മാ​യി മാ​ത്ര​മാ​ണോ ഇ​ട​പെ​ടു​ന്ന​തെ​ന്നു ചോ​ദി​ച്ച​റി​യു​ക.
* കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഗ​ർ​ഭി​ണി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, കു​ഞ്ഞു​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ണ്ടോ എ​ന്നും അ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്നും ചോ​ദി​ച്ച​റി​യു​ക.
* എെസൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​ക്ക് പു​തു​താ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്നു ചോ​ദി​ച്ച​റി​യു​ക.
* ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​യെ പ​രി​ച​രി​ക്കു​ന്ന കു​ടും​ബാം​ഗ​ത്തി​നോ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ പു​തു​താ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്നു ചോ​ദി​ച്ച​റി​യു​ക.എെസൊലേ​ഷ​ൻ മു​റി​ വി​ട്ട് പു​റ​ത്തി​റ​ങ്ങു​ന്നി​ല്ലെ​ന്നും ചോ​ദി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക.
* കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഇ​ടപെടു​ന്പോ​ൾ എെസൊലേ​ഷ​​നി​ലു​ള്ള വ്യ​ക്തി​യും കു​ടും​ബാം​ഗ​ങ്ങ​ളും മാ​സ്ക് ശ​രി​യാ​യി ധ​രി​ച്ചാ​ണോ ഇ​ട​പെ​ടു​ന്ന​തെ​ന്നു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ക.
* കു​ടും​ബാം​ഗ​ങ്ങ​ൾ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന വ്യ​ക്തി​ക​ളോ​ട് ഇ​ട​പെ​ടു​ന്ന​തി​നു മു​ന്പും ശേ​ഷ​വും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കൈ​ക​ൾ ക​ഴു​കു​ന്നു​ണ്ടോ എന്നും അ​ല്ലെ​ങ്കി​ൽ
ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചു കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ന്നു​ണ്ടോ എന്നും ചോ​ദി​ച്ച​റി​യു​ക.
* തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും വാ​യും മൂ​ക്കും തൂ​വാ​ല കൊ​ണ്ടു മൂ​ടാ​റു​ണ്ടോ അ​ല്ലെ​ങ്കി​ൽ എ​ങ്ങ​നെ എ​ന്നു ചോ​ദി​ച്ച​റി​യു​ക.
* ശ​രീ​ര​സ്ര​വ​ങ്ങ​ൾ ശ​രി​യാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യാ​റു​ണ്ടോ എ​ന്നും ഉ​ണ്ടെ​ങ്കി​ൽ എ​ങ്ങ​നെ​യെ​ന്നും ചോ​ദി​ച്ച​റി​യു​ക.

വിവരങ്ങൾക്കു കടപ്പാട്: ബ്രേക്ക് ദ ചെയിൻ & നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം & സംസ്ഥാന ആരോഗ്യ വകുപ്പ്.