വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മ​നു​ഷ്യ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​തേ​പ​ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന യ​ന്ത്ര​ങ്ങ​ൾ. റോ​ബ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സാ​മാ​ന്യ​ധാ​ര​ണ​യാ​ണി​ത്. ഈ ​നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ൽ വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ച് വാ​യി​ക്കു​ക​യും ചി​ന്തി​ക്കു​ക​യും ചെ​യ്ത മ​നു​ഷ്യ​ർ​ക്കൊ​ക്കെ ഒ​രു സ്വ​പ്ന​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ ആ​ജ്ഞ​ക​ളൊ​ക്കെ അ​നു​സ​രി​ച്ച് ത​ന്‍റെ ജോ​ലി​ക​ളെ​ല്ലാം ഭം​ഗി​യാ​യി ചെ​യ്തു​ത​രു​ന്ന ഒ​രു റോ​ബ​ട്ടി​നെ സ്വ​ന്ത​മാ​ക്കു​ക. എ​ന്നാ​ൽ ‘ഐ ​റോ​ബ​ട്ട്’ എ​ന്ന ബോ​ളി​വു​ഡ് സി​നി​മ ഇ​റ​ങ്ങി​യ​തോ​ടെ പ​ല​ർ​ക്കും റോ​ബ​ട്ടു​ക​ൾ ഒ​രു ദു​സ്വ​പ്ന​മാ​യി മാ​റി. കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മു​ക​ളി​ൽ കൃ​ത്രി​മ​ത്വം കാ​ട്ടി മ​നു​ഷ്യ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന റോ​ബ​ട്ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ​യും അ​ത് മ​നു​ഷ്യ​നു വ​രു​ത്തി​വ​യ്ക്കു​ന്ന ദു​ര​ന്ത​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ആ ​സി​നി​മ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് റോ​ബ​ട്ടു​ക​ളെ വി​ല്ല​ൻ​മാ​രാ​ക്കി പ​ല സി​നി​മ​ക​ളും വ​ന്നു. ത​മി​ഴ് സി​നി​മ​യാ​യ യ​ന്തി​ര​നും സ​മാ​ന ക​ഥ പ​റ​ഞ്ഞ ചി​ത്ര​മാ​ണ്.

എ​ന്നാ​ൽ റോ​ബ​ട്ടി​ക് രം​ഗ​ത്തും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്തും ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ർ ഇ​വ​യെ​ല്ലാം വെ​റും ക​ഥ​ക​ളാ​ണെ​ന്നു പ​റ​ഞ്ഞ് ത​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​ർ​ക്ക് പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ നി​ർ​മി​ക്കു​ന്നു​ള്ളു എ​ന്നാ​ണ് അ​വ​ർ പ​റ​യുന്നത്. എ​ന്നാ​ൽ അ​വ​രു​ടെ ഈ ​വാ​ദം പൂ​ർ​ണ​മാ​യും ശ​രി​യ​ല്ല എ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ.

ഫേ​സ് ബു​ക്ക് ആസ്ഥാനത്ത് സം​ഭ​വി​ച്ച​ത്
bob: i can can i i everything else
alice: balls have zero to me to me to me to me to me to me to me to.

ബോ​ധ​മി​ല്ലാ​ത്ത ആ​രോ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​മാ​ണി​തെ​ന്ന് ക​രു​തി​യെ​ങ്കി​ൽ തെ​റ്റി. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ക​ണ്ടു​പി​ടി​ത്തം എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കൃ​ത്രി​മ ബു​ദ്ധി അ​ഥ​വാ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് മനു​ഷ്യ​ർ നി​ർ​മി​ച്ച ര​ണ്ട് റോ​ബ​ട്ടു​ക​ൾ ത​മ്മി​ലു​ള്ള സം​സാ​ര​മാ​ണി​ത്.

ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളെ​യും ഉ​ത്പ​ന്ന​ങ്ങ​ളേ​യും​കു​റി​ച്ച് സം​ശ​യ​ങ്ങ​ളു​മാ​യി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ക്കു​ന്ന​വ​രോ​ട് സം​സാ​രി​ച്ച് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ങ്ങ​ൾ മ​ന​സി​ലാ​ക്കി വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ ഫേ​സ്ബു​ക്ക് ക​ന്പ​നി​യി​ലെ ഗ​വേ​ഷ​ക​ർ​ത​ന്നെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​യി​രു​ന്നു ഈ ​റോ​ബ​ട്ടു​ക​ളെ. ബോ​ബെ​ന്നും ആ​ലീ​സെ​ന്നും അ​വ​ർ​ക്ക് പേ​രും ന​ൽ​കി. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഗ​വേ​ഷ​ക​ർ ഇ​വ​രെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചു. ആ​ളു​ക​ൾ വി​ളി​ക്കു​ന്പോ​ൾ ഇ​വ​ർ പ​ര​സ്പ​രം സം​സാ​രി​ച്ച് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

പ​ക്ഷെ, പ​ണി ചെ​റു​താ​യൊ​ന്നു പാ​ളി. ബോ​ബും ആ​ലീ​സും ത​ങ്ങ​ളു​ടെ കൃ​ത്രി​മ ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് സ്വ​ന്ത​മാ​യി ഒ​രു ഭാ​ഷ അ​ങ്ങു​ണ്ടാ​ക്കി. ആ ​കോ​ഡ് ഭാ​ഷ ഉ​പ​യോ​ഗി​ച്ച് അ​വ​ർ സം​സാ​ര​വും തു​ട​ങ്ങി. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്പ്രോ​ഗ്രാ​മി​ൽ എ​ന്തോ കു​ഴ​പ്പ​മു​ണ്ടാ​യെ​ന്നാ​ണ് ആ​ദ്യം ശാ​സ്ത്ര​ജ്ഞ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ജോ​ലി​യൊ​ക്കെ ഉ​പേ​ക്ഷി​ച്ച് ഇ​രു​വ​രും സം​സാ​രം തു​ട​ർ​ന്ന​പ്പോ​ൾ കാ​ര്യ​ങ്ങ​ളു​ടെ പോ​ക്ക് അ​ത്ര ശ​രി​യ​ല്ലെ​ന്ന് ഗ​വേ​ഷ​ക​ർ​ക്ക് തോ​ന്നി. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ സം​സാ​രി​ക്കു​ന്ന​തെ​ങ്കി​ലും ഈ ​വാ​ക്കു​ക​ൾ കൊ​ണ്ട് റോ​ബ​ട്ടു​ക​ൾ എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഇ​ത് വാ​യി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. പ​ക്ഷെ ഈ ​പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ റോ​ബ​ട്ടു​ക​ൾ കൃ​ത്യ​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​മു​ണ്ട്. ഏ​താ​യാ​ലും അ​വ​ർ കൂ​ടു​ത​ൽ സം​സാ​രി​ച്ച് ക​ന്പ​നി​ക്കെ​തി​രേ സ​മ​രം വ​ല്ല​തും പ്ര​ഖ്യാ​പി​ക്കു​മോ എ​ന്നു പേ​ടി​ച്ചാ​ണോ എ​ന്ന​റി​യി​ല്ല ആ​ലീ​സി​ന്‍റെ​യും ബോ​ബി​ന്‍റെ​യും പ​ണി ക​ന്പ​നി അ​ങ്ങ് അ​വ​സാ​നി​പ്പി​ച്ചു.

ഇ​തൊ​ക്കെ എ​ങ്ങ​നെ ‍?

കൃ​ത്രി​മ ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്ക​പ്പെ​ടു​ന്ന റോ​ബ​ട്ടു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചാ​ൽ അ​വ​യ്ക്ക് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​കും. ഇ​ങ്ങ​നെ സം​സാ​രി​ക്കു​ന്പോ​ൾ ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ അ​ത്ര പോ​രാ എ​ന്ന് അ​വ​യ്ക്ക് തോ​ന്നി​യാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഭാ​ഷ ത​നി​യെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നും ഇ​വ​യ്ക്ക് സാ​ധി​ക്കു​മെ​ന്ന് ഫേ​സ്ബു​ക്കി​ലെ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഗ​വേ​ഷ​ക​ൻ ദ്രു​വ് ബാ​ദ്ര പ​റ​യു​ന്നു. കാ​ര്യ​ങ്ങ​ൾ എ​ഴു​തി​യെ​ടു​ക്കാ​ൻ മ​നു​ഷ്യ​ർ ഷോ​ർ​ട്ട് ഹാ​ൻ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തു പോ​ലെ​ത​ന്നെ. ഇ​ത് മ​റ്റൊ​രാ​ൾ​ക്ക് വേ​ഗ​ത്തി​ൽ മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല. ഇ​തു​ത​ന്നെ​യാ​ണ് ബോ​ബി​ന്‍റെ​യും ആ​ലീ​സി​ന്‍റെ​യും കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ച​ത്. അ​വ​ർ അ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം അ​വ​ർ​ക്കു മ​ന​സി​ലാ​കു​ന്ന ഒ​രു ഭാ​ഷ അ​ങ്ങ് വി​ക​സി​പ്പി​ച്ചെ​ടു​ത്തു.


ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്

മ​നു​ഷ്യ​ർ ചി​ന്തി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തു​പോ​ലെ ചി​ന്തി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​യു​ന്ന കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മു​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന ശാ​സ്ത്ര​ശാ​ഖ​യാ​ണ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്. ഈ ​പ്രോ​ഗ്രാ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​ബ​ട്ടു​ക​ൾ പോ​ലു​ള്ള യ​ന്ത്ര​ങ്ങ​ൾ​ക്കു പ്ര​വ​ർ​ത്തി​ക്കാ​നാ​കും. വീ​ഡി​യോ ഗെ​യിം മേ​ഖ​ല​യി​ലാ​ണ് ആ​ദ്യ​മാ​യി ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ഇ​ത് പ​ല മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ച്ചു. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ബ​ട്ടു​ക​ൾ ഇ​ന്ന് പ​ല മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

ഫേസ്ബുക്കില്‌ നാം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്പോൾ അതിലുള്ള മറ്റാളുകളെ തിരിച്ചറിഞ്ഞ് അവരെ ടാഗ് ചെയ്യണോ എന്ന് ചോദിക്കാറില്ലേ? ഇവിടെ മുഖങ്ങള്‌ തിരിച്ചറിയുന്നതും ഈ ചോദ്യം ചോദിക്കുന്നതും കൃത്രിമ ബുദ്ധിയാണ്.

പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​നാ​യ സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗ്സ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നെ​തി​രേ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. മ​നു​ഷ്യ​നേ​ക്കാ​ൾ പ​തി​ൻ​മ​ട​ങ്ങ് ബു​ദ്ധി​യു​ള്ള യ​ന്ത്ര​ങ്ങ​ളെ​യാ​ണ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വ​ഴി നി​ർ​മി​ക്കു​ന്ന​ത്. ഇ​വ ഭാ​വി​യി​ൽ മ​നു​ഷ്യ​ന്‍റെ നി​ല​നി​ൽ​പ്പി​നു ത​ന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. കൃ​ത്രി​മ ബു​ദ്ധി​ക്കൊ​ണ്ട് ഉ​പ​യോ​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ജൈ​വി​ക​പ​ര​മാ​യ ഒ​രു ത​ല​ച്ചോ​റും നി​ർ​മി​ച്ചെ​ടു​ത്ത ഒ​രു കം​പ്യൂ​ട്ട​റും വ​ലി​യ വ്യ​ത്യ​സ​മു​ണ്ടെ​ന്നു​മാ​ണ് അ​ദ്ദേ​ഹം അ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത്.

യൂ​റോ​പ്പ്, അ​മേ​രി​ക്ക, ചെെന എന്നിവടങ്ങളിലെ വ​ൻ​കി​ട ക​ന്പ​നി​ക​ൾ ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേഖലയിൽ വൻ നിക്ഷേപമാണ് നടത്തുന്നത്.മൈ​ക്രോ​സോ​ഫ്റ്റ് മേ​ധാ​വി ബി​ൽ​ഗേ​റ്റ്സ്, ഇ​ല​ക്ട്രി​ക്ക് കാ​ർ​നി​ർ​മാ​താ​ക്ക​ള​യാ ടെ​സ്്‌ലയു​ടെ സ്ഥാ​പ​ക​ൻ ഇ​ലോ​ണ്‍ മ​സ്ക്ക് എ​ന്നി​വ​രും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.എന്നാൽ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുഖൻബർഗ് കൃത്രിമ ബുദ്ധിയുടെ ഒരു ആരാധകനായിരുന്നു. ഈ രംഗത്ത് ഫേസ്ബുക്കും കോടികളുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

അ​വ​രെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ എ​ന്താ​ണ് കു​ഴ​പ്പം ?

കൃ​ത്രി​മ ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം സം​സാ​രി​ക്കാ​ൻ സാ​ധി​ക്കും. ന​മ്മ​ൾ അ​നു​ദി​നം ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ കൃ​ത്രി​മ ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്.​സാ​ങ്കേ​തി​ക​വി​ദ്യ വ​ള​രു​ന്ന​തോ​ടെ ന​മ്മു​ടെ സ്മാർട്ട് ഫോ​ണ്‍ സ്വ​യം വീ​ട്ടി​ലെ ഫ്രി​ഡ്ജി​നും കാ​റി​നു​മൊ​ക്കെ നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ക​യും അ​വ​ർ അ​തി​ന് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യു​ണ്ടാ​കും. ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന​ത് ന​മു​ക്ക് മ​ന​സി​ലാ​കാ​ത്ത ഭാ​ഷ​യി​ലാ​ണെ​ങ്കി​ൽ അ​ത് ന​മു​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കും എ​ന്ന​തി​ന് സം​ശ​യ​മി​ല്ല. അ​വ ന​മ്മു​ടെ കു​റ്റ​മാ​ണോ പ​റ​യു​ന്ന​തെ​ന്ന് ആ​ര​റി​ഞ്ഞു. അ​ല്ലെ​ങ്കി​ൽ നാം ​ക​ണ്ടി​ട്ടു​ള്ള സി​നി​മ​ക​ളി​ലേ​തു​പോ​ലെ അ​വ ന​മു​ക്കെ​തി​രേ യു​ദ്ധ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ങ്കി​ലോ?

ന​മ്മു​ടെ ഭാ​ഷ റോ​ബ​ട്ടു​ക​ളെ പ​ഠി​പ്പി​ക്കാ​ൻ ന​മു​ക്കാ​വും. പ​ക്ഷെ അ​വ​ർ സ്വ​യം ഉ​ണ്ടാ​ക്കു​ന്ന ഭാ​ഷ മ​ന​സി​ലാ​ക്കാ​ൻ ന​മു​ക്കാ​യെ​ന്നു വ​രി​ല്ല.

റോസ് മേരി ജോൺ