കേന്ദ്രം പണം വാരുന്നു
ലോ​ക​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല പ​കു​തി​യി​ൽ താ​ഴെ​യാ​യി. പ​ക്ഷേ, ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വി​ല കു​റ​യു​ന്നി​ല്ല.​ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ 2014 മേ​യി​ൽ ഇ​ന്ത്യ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങി​യ​തു വീ​പ്പ​യ്ക്കു ശ​രാ​ശ​രി 106.85 ഡോ​ള​ർ ന​ൽ​കി​യാ​ണ്. ഈ ​ചൊ​വ്വാ​ഴ്ച വാ​ങ്ങി​യ​ത്. 53.06 ഡോ​ള​റി​ന് പ​കു​തി​യി​ൽ താ​ഴെ വി​ല.ആ ​ദി​വ​സ​ങ്ങ​ളി​ൽ ഡോ​ള​റി​ന് 59 രൂ​പ​യ​ടു​ത്താ​യി​രു​ന്നു വി​ല. ഇ​പ്പോ​ൾ 64 രൂ​പ​യ്ക്ക​ടു​ത്തും. രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് മാ​റി​യ​ത​ല്ല വി​ഷ​യം.

വി​ഷ​യം സ​ർ​ക്കാ​രാ​ണ്. സ​ർ​ക്കാ​ർ നി​കു​തി വ​ർ​ധി​പ്പി​ച്ചു. ഡോ. ​മ​ൻ​മോ​ഹ​ൻ​സിം​ഗി​ന്‍റെ കാ​ല​ത്ത് ക്രൂ​ഡ് ഓ​യി​ൽ വി​ല നി​യ​ന്ത്ര​ണം​വി​ട്ട് ഉ​യ​ർ​ന്ന​പ്പോ​ൾ ക​സ്റ്റം​സ് ഡ്യൂ​ട്ടി എ​ടു​ത്തു​ക​ള​യു​ക​യും കേ​ന്ദ്ര എ​ക്സൈ​സ് ഡ്യൂ​ട്ടി വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. 2010-12 കാ​ല​യ​ള​വി​ൽ ഇ​ങ്ങ​നെ കു​റ​ച്ച​തു​കൊ​ണ്ട് ലോ​ക​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം അ​തേ​പ​ടി ഇ​വി​ടെ ഉ​ണ്ടാ​യി​ല്ല. കു​റേ സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്ര അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് വാ​റ്റ് കു​റ​യ്ക്കു​ക​യും ചെ​യ്തു.കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ വ​രു​മാ​നം കു​റ​യ്ക്കു​ക​യും ക​മ്മി ക​ട്ടു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് എ​ടു​ത്ത​ത്. അ​തി​ന്‍റെ ഗു​ണം ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ച്ചു. ഗ​വ​ൺ​മെ​ന്‍റ് ക​മ്മി പ​രി​ധി ലം​ഘി​ച്ച​തു വേ​റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി. എ​ന്നാ​ൽ, ന​രേ​ന്ദ്ര​മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ശേ​ഷം ആ ​ന​യം മാ​റ്റി. മു​ന്പ് മ​ൻ​മോ​ഹ​ൻ കു​റ​ച്ച എ​ക്സൈ​സ് ഡ്യൂ​ട്ടി ഘ​ട്ടം​ഘ​ട്ട​മാ​യി പു​നഃ​സ്ഥാ​പി​ച്ചു. 2014 ന​വം​ബ​ർ മു​ത​ൽ ഒ​ന്പ​തു ത​വ​ണ​യാ​യി പ​ഴ​യ നി​ല​യി​ലേ​ക്ക് എ​ക്സൈ​സ് ഡ്യൂ​ട്ടി എ​ത്തി​ച്ചു.

2016 ജ​നു​വ​രി 31-നാ​ണ് ഡ്യൂ​ട്ടി അ​വ​സാ​ന​മാ​യി കൂ​ട്ടി​യ​ത്. അ​പ്പോ​ഴേ​ക്ക് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ ഡ്യൂ​ട്ടി 9.48 രൂ​പ​യി​ൽ​നി​ന്ന് 21.48 രൂ​പ​യാ​യി​രു​ന്നു. 12 രൂ​പ കൂ​ടി. 127 ശ​ത​മാ​നം വ​ർ​ധ​ന.ഡീ​സ​ലി​ന്‍റേ​ത് കൂ​ടു​ത​ൽ ക​ഠി​ന​മാ​യി​രു​ന്നു. ലി​റ്റ​റി​ന് 3.56 രൂ​പ​യാ​യി​രു​ന്ന​ത് 17.83 രൂ​പ​യാ​യി. 14.27 രൂ​പ കൂ​ടി. ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ 380 ശ​ത​മാ​നം വ​ർ​ധ​ന.ഇ​തു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​നെ സ​ന്പ​ന്ന​മാ​ക്കി. 2012-13 ൽ 73,310 ​കോ​ടി രൂ​പ​യാ​ണു പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും നി​കു​തി​യാ​യി ല​ഭി​ച്ച​ത്. മോ​ദി ക​യ​റി​യ ആ​ദ്യ​വ​ർ​ഷം ത​ന്നെ അ​ത് 99,184 കോ​ടി​യാ​യി വ​ർ​ധി​പ്പി​ച്ചു. 2015-16 ൽ 1,78,591 ​കോ​ടി​യും 2016-17 ൽ 2,42,691 ​കോ​ടി​യു​മാ​യി തു​ക വ​ർ​ധി​ച്ചു.​കേ​ന്ദ്ര​ത്തി​ന്‍റെ ക​മ്മി നി​യ​ന്ത്രി​ക്കാ​നും ശ​ന്പ​ള പ​രി​ഷ്കാ​രം ന​ട​ത്താ​നും അ​ങ്ങ​നെ പെ​ട്രോ​ൾ-​ഡീ​സ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ സ​ഹാ​യം ന​ൽ​കു​ന്നു.ഈ ​നി​കു​തി നി​ര​ക്ക് അ​ല്പം കു​റ​ച്ചാ​ൽ വി​ല റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്കു​ന്ന​തു ത​ട​യാം. പ​ക്ഷേ, അ​തി​നു ത​യാ​റി​ല്ലെ​ന്നാ​ണു പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​സ്താ​വ​ന വ്യ​ക്ത​മാ​ക്കു​ന്ന​ത്.


വിലയും നികുതിയും കുറയ്ക്കില്ല: കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല കു​റ​യ്ക്കാ​നാ​യി എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്ക്കാ​ൻ ത​യാ​റി​ല്ല. ദി​വ​സേ​ന​യു​ള്ള വി​ല​നി​ർ​ണ​യ​വും മാ​റ്റാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല സം​ബ​ന്ധി​ച്ച വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ​ക്കും ചോ​ദ്യ​ങ്ങ​ൾ​ക്കും പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ ഉ​ത്ത​രം അ​താ​യി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​നി​ല്ലെ​ന്നു വ്യ​ക്തം. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ൾ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​നു തൊ​ട്ട​ടു​ത്ത് എ​ത്തി​യി​രി​ക്കു​ന്പോ​ഴാ​ണു കേ​ന്ദ്ര നി​ല​പാ​ടി​ൽ അ​യ​വി​ല്ലെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ മും​ബൈ​യി​ൽ 79.48 രൂ​പ​യും ചെ​ന്നൈ​യി​ൽ 61.84 രൂ​പ​യും കേ​ര​ള​ത്തി​ൽ 73.20 രൂ​പ മു​ത​ലു​മാ​ണ് പെ​ട്രോ​ൾ വി​ല.വി​ല വി​ദേ​ശ​ത്തു കു​റ​ഞ്ഞാ​ൽ ഇ​വി​ടെ​യും കു​റ​യു​മെ​ന്നാ​ണു മ​ന്ത്രി പ​റ​ഞ്ഞ​ത്. അ​മേ​രി​ക്ക​യി​ൽ ഹാ​ർ​വി, ഇ​ർ​മ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റു​ക​ൾ അ​ടി​ച്ച​തു​മൂ​ലം എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ അ​ട​ച്ചി​ട്ടു.

ഇ​തു മൂ​ലം പെ​ട്രോ​ൾ വി​ല 18 ശ​ത​മാ​ന​വും ഡീ​സ​ൽ വി​ല 20 ശ​ത​മാ​ന​വും കൂ​ടി. ഇ​താ​ണ് ഇ​പ്പോ​ൾ വി​ല കൂ​ടാ​ൻ കാ​ര​ണം. ഇ​നി ക്ര​മേ​ണ വി​ല കു​റ​യു​മെ​ന്നു മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു വ​രു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി അ​ഭി​പ്രാ യ ​പ്പെ​ട്ടു. ഇ​ത് സാ​ധ്യ​മാ​യാ​ൽ​ഇ​ന്ധ​ന​വി​ല​യി​ൽ സം​സ്ഥാ നം ​തോ​റു​മു​ള്ള ​ഏ​റ്റ​ക്കു​റ​ച്ചി​ൽ ഒ​ഴി വാ​കും.എ​ണ്ണ​ക്ക​ന്പ​നി​ക​ളു​ടെ ദൈ​നം ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​ന് താ​ത്പ​ര്യ​മി​ല്ല. ഓ​യി​ൽ ക​ന്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന വി​ഷ​യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


Loading...