നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ടാകുന്നത്. രക്തസഞ്ചാരം നിലയ്ക്കുന്നതോടെ തലച്ചോറിൽ ഓക്സിജനും രക്തവും എത്താതെയാകുന്നു. തുടർന്നു തലച്ചോറിലെ കോശങ്ങൾക്കു സ്ഥിരമായ നാശം സംഭവിക്കുന്നു. ഇത് ബ്രയിൻ അറ്റാക് എന്നും അറിയപ്പെടുന്നു.

സ്ട്രോക് രണ്ടു വിധം

1. ഇസ്കിമിക് സ്ട്രോക്

തലച്ചോറിലേക്കു രക്തമെത്തിക്കുന്ന കുഴലുകളിൽ രക്തം കപിടിച്ചു തടസമുണ്ടാകുന്നു.
ഇതു രണ്ടുവിധം
* ഓക്സിജനടങ്ങിയ രക്തം വഹിക്കുന്ന കുഴലാണ് ആർട്ടറി. ഇതിൽ രക്തം ക പിടിക്കുന്നു. ഇതുമൂലമാണു ത്രോംബോിക് സ്ട്രോക് സംഭവിക്കുന്നത്
* തലച്ചോറിലോ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങളിൽ നിന്നു തലച്ചോറിലേക്കു നീളുന്ന രക്തക്കുഴലുകളിലോ രക്തം കപിടിക്കുന്നതുമൂലമുണ്ടാകുന്ന തടസം മൂലമാണ് എംബോളിക് സ്ട്രോക് സംഭവിക്കുന്നത്്. കൊഴുപ്പ്, കൊളസ്ട്രോൾ മുതലായവ ആർട്ടറിയുടെ ഭിത്തിയിൽ അടിഞ്ഞുകൂടുന്നതും രക്തസഞ്ചാരം തടസപ്പെടുത്തുന്നു.

2. ഹെമറേജിക് സ്ട്രോക്

തലച്ചോറിലെ രക്തക്കുഴലുകൾ ദുർബലമാവുകയും തുടർന്നു പൊട്ടുകയും ചെയ്യുന്നു. രക്തം തലച്ചോറിലാകെ വ്യാപിക്കുന്നു.

സ്ട്രോക് സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ

* പ്രമേഹം
* പാരന്പര്യം
* ഉയർന്ന കൊളസ്ട്രോൾ
* പ്രായാധിക്യം
* ഹൃദയമിടിപ്പിൽ കാര്യമായ ക്രമവ്യതിയാനം
* ഹൃദ്രോഗം
* ആർട്ടറിയുടെ ഉൾവ്യാസം കുറഞ്ഞതിനാൽ കാലുകളിലേക്കുളള രക്തസഞ്ചാരം കുറയുന്ന അവസ്ഥ
* അമിതവണ്ണം
* മദ്യപാനം
* കൊഴുപ്പ്, ഉപ്പ് എന്നിവയടങ്ങിയ ആഹാരം അമിതമായി കഴിക്കുന്ന ശീലം
* പുകവലി
*കൊക്കെയ്ൻ മറ്റു ലഹരിപദാർഥങ്ങൾ എന്നിവയുടെ ഉപയോഗം
* ഗർഭനിരോധന ഗുളികകളുടെ അമിതോപയോഗം. ഇവ രക്തം കട്ടപിടിക്കാനുളള സാധ്യത വർധിപ്പിക്കുന്നു.
* പുരുഷൻമാരിൽ ഹൃദയാഘാതസാധ്യത കൂടുതലാണ്.
* കാൻസർ, കിഡ്നി രോഗങ്ങൾ തുടങ്ങിയവ

ലക്ഷണങ്ങൾ

തലച്ചോറിെൻറ ഏതു ഭാഗത്താണു കേടു ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണു ലക്ഷണങ്ങൾ പ്രകടമാകുന്നത്്. ചിലരിൽ സ്ട്രോക് ലക്ഷണങ്ങൾ പ്രകടമാകില്ല.
*തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്പോൾ തലവേദന അനുഭവപ്പെടുന്നു. പെട്ടെന്നുണ്ടാകുന്നതും തീവ്രമായതുമായ തലവേദന, ഉറക്കമെണീക്കുന്പോൾ അനുഭവപ്പെടുന്ന തലവേദന തുടങ്ങിയവ.
*അബോധാവസ്ഥ, കേൾവിശക്തി, രുചി അറിയാനുളള കഴിവ് എന്നിവ നഷ്ടമാകൽ
* ഓർമശക്തി നഷ്ടമാകൽ
* ഭക്ഷണം വിഴുങ്ങാൻ പ്രയാസമനുഭവപ്പെടൽ
* ശരീരത്തിെൻറ ബാലൻസ് നഷ്ടമാകൽ
* മുഖം, കൈകൾ, കാലുകൾ എന്നിവയിലെ പേശികൾ ദുർബലമാകുന്നു. മിക്കപ്പോഴും ശരീരത്തിെൻറ ഒരു വശത്തെ അവയവങ്ങളാണു ദുർബലമാകുന്നത്.
* കാഴ്ചത്തകരാർ
* സംസാരിക്കാനും മറ്റുളളവർ പറയുന്നതു മനസിലാക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടൽ
* നടക്കാൻ പ്രയാസമനുഭവപ്പെടൽ

രോഗനിർണയം

രക്തപരിശോധന, ശരീരപരിശോധന, സ്റ്റെതസ്കോപ് ഉപയോഗിച്ചുളള പരിശോധന, ബിപി പരിശോധന, തലയുടെ ആൻജിയോഗ്രാം, അൾട്രാസൗണ്ട് പരിശോധന, തലയുടെ സിടി സ്കാൻ, ഇസിജി, മാഗ്നറ്റിക് റസണൻസ് ആൻജിയോഗ്രഫി തുടങ്ങിയ പരിശോധനകളിലൂടെ രോഗനിർണയം സാധ്യമാണ്.


ചികിത്സ

അടിയന്തരചികിത്സ ആവശ്യം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും പെട്ടെന്നു വൈദ്യസഹായം തേടുക. സ്വയം ചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം. കട്ടപിടിച്ച രക്തം അലിയിച്ചു കളയാനും രക്തസഞ്ചാരം സുഗമമാക്കാനും സഹായിക്കുന്ന മരുന്നുകൾ നല്കുന്നു. ബിപി, കൊളസ്ട്രോൾ എന്നിവ നിയന്ത്രണവിധേയമാക്കുന്നതും പ്രധാനം. ചിലരിൽ കരോറ്റിഡ് ആർട്ടറിയിൽ ചിലപ്പോൾ സർജറി വേണ്ടിവന്നേക്കാം. തീവ്രമായ സ്ട്രോക് സംഭവിച്ചവർ ദീർഘകാലം നീണ്ടു നില്ക്കുന്ന ചികിത്സയിലൂടെ മാത്രമേ സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തുകയുളളൂ. ചിന്ത, ചലനം, സംസാരം എന്നിവ സ്വാഭാവിക നിലയിലേക്കു വരുന്നതിനു ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരും. മൂത്രാശയവ്യവസ്ഥ, ദഹനേന്ദ്രിയ വ്യവസ്ഥ എന്നിവയുടെ നിയന്ത്രണം നഷ്ടമാകൽ, പേശികൾ, നാഡികൾ എന്നിവയ്ക്കുണ്ടാകുന്ന തകരാറുകൾ, സംസാരശേഷിയിലുണ്ടാകുന്ന തകരാറുകൾ, ഓർമ, ചിന്താശക്തി എന്നിവയുമായി ബന്ധപ്പെട്ട തകരാറുകൽ ഇവയ്ക്കു പ്രത്യേക പരിഗണനയും ചികിത്സാരീതികളും ആവശ്യമായി വരും. പ്രത്യേക പരിശീലനം നേടിയ നഴ്സുമാരുടെ പരിചരണവും ആവശ്യമായി വരുന്നു.

സ്ട്രോക്ക് സാധ്യത കുറയ്്ക്കാം

* പുകവലി ഉപേക്ഷിക്കുക. മദ്യം, ലഹരിപദാർഥങ്ങൾ എന്നിവയും ഉപേക്ഷിക്കുക.
* നിയന്ത്രിത ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയിലൂടെ പ്രമേഹം, കൊളസ്ട്രോൾ, ബിപി എന്നിവ നിയന്ത്രണവിധേയമാക്കുക.
* ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ആരോഗ്യപ്രശ്നങ്ങളുളളവർ ഡോക്്ടറുടെ നിർദേശാനുസരമം മാത്രമേ വ്യായാമം പാടുളളൂ.
* ആരോഗ്യഭക്ഷണം ശീലമാക്കുക. തൂക്കം കുറയ്ക്കുക. പതിവായി നടക്കുക.
* ഗർഭനിരോധന ഗുളികളുടെ ഉപയോഗം സംബന്ധിച്ചു ഡോക്ടറുമായി ചർച്ച നടത്തി ആരോഗ്യകരമായ തീരുമാനത്തിലെത്തുക. സ്വയംചികിത്സ അപകടം.
* പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ, ചെറു മത്സ്യങ്ങൾ (ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ) എന്നിവ ആഹാരത്തിെൻറ ഭാഗമാക്കുക. കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കുക. പാൽ പാട നീക്കി ഉപയോഗിക്കുക. ഉപ്പ്, എണ്ണ, സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ, മൃഗക്കൊഴുപ്പുകൾ, ബേക്കറി വിഭവങ്ങൾ, വറുത്ത വിഭവങ്ങൾ, അച്ചാറുകൾ, വെണ്ണ, മുട്ട, ക്രീം എന്നിവയുടെ ഉപയോഗം മിതപ്പെടുത്തുക. പാക്കറ്റ് ഫുഡ്സ് ലേബൽ ശ്രദ്ധിച്ചു വാങ്ങുക. സാച്ചുറേറ്റഡ് ഫാറ്റ്, partially hydrogenated, hydrogenated fats എന്നിങ്ങനെ ലേബലിൽ എഴുതിയിരിക്കുന്ന പാക്കറ്റ് ഫുഡ്സ് ഒഴിവാക്കുക. ഇവയിൽ ആരോഗ്യത്തിനു ദോഷകരമായ നിരവധി കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
* ആസ്പിരിൻ പോലെയുളള മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ കഴിക്കാവൂ.

ടി.ജി.ബൈജുനാഥ്