സംഗതി ആഭ്യന്തരം; പക്ഷേ ലുക്ക് ഇന്‍റർനാഷണൽ
ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കാ​യി രാ​ജ്യാ​ന്ത​ര മി​ക​വു​ക​ളോ​ടെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ ടി1 ​ഒ​രു​ങ്ങു​ന്നു. ആ​റു​ല​ക്ഷ​ത്തി​ല​ധി​കം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ​ണി​ക​ഴി​പ്പി​ക്കു​ന്ന ഒ​ന്നാം ടെ​ർ​മി​ന​ൽ മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​തു​പോ​ലെ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കും ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ 160 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് സി​യാ​ൽ ഒ​ന്നാം ഇന്‍റർനാഷണൽ ആഭ്യന്തര ടെർമിനൽ ആക്കുന്നത്.

ആ​ഭ്യ​ന്ത​ര വ്യോ​മ​യാ​ന​രംഗത്തു​ണ്ടാ​കു​ന്ന വ​ൻ വ​ള​ർ​ച്ച മു​ൻ​നി​ർ​ത്തി അ​ടു​ത്ത 20 വ​ർ​ഷ​ത്തേക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഒ​ന്നാം ടെ​ർ​മി​ന​ൽ വി​ക​സി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ടെ​ർ​മി​ന​ലി​ന്‍റെ (ടി 2) ​ആ​റി​ര​ട്ടി​യി​ല​ധി​കം വി​സ്തൃ​തി​യും ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പു​തി​യ ടെ​ർ​മി​ന​ലി​ൽ ഉ​ണ്ടാ​കും. ടി 2 ​വി​ൽ ഒ​രു മ​ണി​ക്കൂ​റി​ൽ കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന യാ​ത്ര​ക്കാ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 800 ആ​ണെ​ങ്കി​ൽ ഒ​ന്നാം ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ഇ​ത് നാ​ലാ​യി​രം ആ​യി ഉ​യ​രും. രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലാ​യ ടി-3 ​യ്ക്കും സ​മാ​ന​ശേ​ഷി​യാ​ണു​ള്ള​ത്. സി​യാ​ലി​ന്‍റെ പു​തി​യ രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ൽ ടി3 ​ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ലാ​ണ് പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

പ്ര​വ​ർ​ത്ത​നം മൂ​ന്നു നി​ല​ക​ളി​ൽ

നി​ല​വി​ലെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ ആ​ഗ​മ​ന​വും പു​റ​പ്പെ​ട​ലും ഒ​രേ നി​ര​പ്പി​ൽ​നി​ന്നാ​ണെ​ങ്കി​ൽ ടി-​വ​ണ്‍ മൂ​ന്ന് നി​ല​ക​ളി​ലാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2.42 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള താ​ഴ​ത്തെ നി​ല​യി​ൽ ചെ​ക്ക്-​ഇ​ൻ ഡി​പ്പാ​ർ​ച്ച​ർ, അ​റൈ​വ​ൽ ബാ​ഗേ​ജ് ഏ​രി​യ എ​ന്നി​വ​യ്ക്കാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. 56 ചെ​ക്ക്-​ഇ​ൻ കൗ​ണ്ട​റു​ക​ൾ ഇ​വി​ടെ​യു​ണ്ടാ​കും. നി​ല​വി​ലെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ ഇ​ത് 29 ആ​ണ്. ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ഷോ​പ്പിംഗ് കേ​ന്ദ്ര​ങ്ങ​ൾ, മെ​ഡി​ക്ക​ൽ റൂം ​എ​ന്നി​വ​യും താ​ഴ​ത്തെ നി​ല​യി​ലു​ണ്ട്. നി​ല​വി​ലെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ എ​യ്റോ ബ്രി​ഡ്ജ് സം​വി​ധാ​ന​മി​ല്ല. എ​ന്നാ​ൽ ടി ​ഒ​ന്നി​ൽ ഇ​ത് പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്നു. ഒ​ന്നാം നി​ല​യി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​നാ സൗ​ക​ര്യ​വും ഗേ​റ്റു​ക​ളു​മു​ണ്ട്. എ​യ്റോ​ബ്രി​ഡ്ജ് സൗ​ക​ര്യ​മു​ള്ള ഏ​ഴ് ഗേ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 11 ഗേ​റ്റു​ക​ളി​ലേ​ക്ക് ഇ​വി​ടെ​നി​ന്നാ​കും പ്ര​വേ​ശ​നം. ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ഇ​വി​ടെ ഇ​രി​പ്പി​ട​മു​ണ്ടാ​കും. ക​ട​ക​ൾ, പ്രാ​ർ​ഥനാ​മു​റി, റി​സ​ർ​വ് ലോ​ഞ്ച്, ബേ​ബി കെ​യ​ർ റൂം ​എ​ന്നി​വ​യും ഒ​ന്നാം നി​ല​യി​ലു​ണ്ടാ​കും.

2.18 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യാ​ണ് ആ​കെ വി​സ്തൃ​തി. 90,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ര​ണ്ടാം നി​ല​യി​ൽ, ടി-3​യി​ൽ ഉ​ള്ള​തു​പോ​ലെ ഫുഡ് കോ​ർ​ട്ട്, എ​ക്സി​ക്യൂ​ട്ടീ​വ് ലോ​ഞ്ച്, ബാ​ർ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കും. അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി 62,000 ച​തു​ര​ശ്ര​യ​ടി സ്ഥ​ലം കൂ​ടി സി​യാ​ൽ വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. ടെ​ർ​മി​ന​ലി​നാ​യി ഒ​രു​ക്കു​ന്ന ആ​ധു​നി​ക അ​ക​ച്ച​മ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ഫാ​ൾ​സ് സീ​ലി​ംഗും ത​റ​യും മാ​റ്റു​ന്നു​ണ്ട്.

പ​രി​ശോ​ധ​ന​ക​ൾ സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കം

വി​മാ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന് ഏ​റ്റ​വും വേ​ഗ​ത്തി​ൽ യാ​ത്ര​ക്കാ​രെ ഗ്രൗ​ണ്ട് ഫ്ളോ​റി​ലു​ള്ള അ​റൈ​വ​ൽ മേ​ഖ​ല​യി​ൽ എ​ത്തി​ക്കാ​നാ​യി റാ​ന്പു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ന്‍റെ ഏ​റ്റ​വും പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള ഇ​ൻ ലേ​ൻ ബാ​ഗേ​ജ് ഹാ​ൻ​ഡ്‌ലിംഗ് സം​വി​ധാ​ന​മാ​ണ് സി​യാ​ൽ ഒ​ന്നാം ടെ​ർ​മി​ന​ലി​ൽ ഒ​രു​ക്കു​ന്ന​ത്. തു​ട​ക്കം​മു​ത​ൽ ത​ന്നെ ര​ണ്ട് സി​ടി മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് ബാ​ഗേ​ജു​ക​ൾ സ്കാ​ൻ ചെ​യ്യും. ഓ​രോ ബാ​ഗി​ന്‍റേ​യും ദ്വി​മാ​ന ചി​ത്ര​ങ്ങ​ൾ പ​രി​ശോ​ധ​ക​ന് കാ​ണാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ, 45 സെ​ക്ക​ൻഡ് കൊ​ണ്ട് ബാ​ഗ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ബാ​ഗേ​ജ് ഹാ​ൻ​ഡ്‌ലിംഗ് സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​മേ​രി​ക്ക​ൻ വ്യോ​മ​യാ​ന സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ ടി​എ​സ്എ നി​ഷ്കർ​ഷി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഒ​ന്നാം ടെ​ർ​മി​ന​ലി​ന്‍റെ ബാ​ഗേ​ജ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. അ​റൈ​വ​ൽ ഭാ​ഗ​ത്ത് നി​ല​വി​ലു​ള്ള ര​ണ്ട് ക​ണ്‍​വേ​യ​ർ ബെ​ൽ​റ്റു​ക​ൾ​ക്ക് പ​ക​രം ടി-​വ​ണ്ണി​ൽ നാ​ല് ബെ​ൽ​റ്റു​ക​ളു​ണ്ടാ​കും. ഇ​വ​യ്ക്ക് മൊ​ത്തം 68 മീ​റ്റ​റാ​ണ് ഓ​രോ​ന്നി​ന്‍റേയും നീ​ളം. റി​സ​ർ​വ് ലോ​ഞ്ച്, ഷോ​പ്പി​ംഗ് ഏ​രി​യ, പ്രീ ​പെ​യ്ഡ് ടാ​ക്സി കൗ​ണ്ട​ർ എ​ന്നി​വ അ​റൈ​വ​ൽ മേ​ഖ​ല​യി​ലു​ണ്ട്.


അ​ഗ്നി​ശ​മ​ന സ​ന്നാ​ഹ​ങ്ങ​ൾക്കായി മാ​ത്രം 6.67 കോ​ടി രൂ​പ

അ​ത്യാ​ധു​നി​ക അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ഒ​ന്നാം ടെ​ർ​മി​ന​ലി​ൽ ഒ​രു​ക്കു​ന്ന​ത്. ടെ​ർ​മി​ന​ലി​ന്‍റെ മൊത്തം മേ​ഖ​ല​യും ഫ​യ​ർ ഹൈ​ഡ്ര​ന്‍റ് സം​വി​ധാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ലു​ണ്ടാ​കും. തീ ​ക​ണ്ടാ​ൽ സ്വ​യം ജ​ലം പ​ന്പു​ചെ​യ്യു​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം സ്പ്രി​ങ്ക്ള​റു​ക​ൾ ടെ​ർ​മി​ന​ലു​ക​ളി​ലാ​കെ ഘ​ടി​പ്പി​ച്ചു​വ​രു​ന്നു. ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ അ​ഗ്നി​ശ​മ​ന സ​ന്നാ​ഹ​ങ്ങ​ൾ ഒ​രു​ക്കാ​ൻ മാ​ത്രം 6.67 കോ​ടി രൂ​പ​യാ​ണ് സി​യാ​ൽ ചെ​ല​വി​ടു​ന്ന​ത്. എ​ട്ട് ലി​ഫ്റ്റു​ക​ൾ, നാ​ല് എ​സ്ക​ലേ​റ്റ​റു​ക​ൾ, വി​മാ​ന​ത്തി​ന്‍റെ ആ​ഗ​മ​ന-​പു​റ​പ്പെ​ട​ൽ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം കാ​ണി​ക്കു​ന്ന 168 ഫ്ളൈ​റ്റ് ഡി​സ്പ്ലേ സി​സ്റ്റം, 800 സു​ര​ക്ഷാ കാ​മ​റ​ക​ൾ എ​ന്നി​വ​യും ഒ​ന്നാം ടെ​ർ​മി​ന​ലി​ൽ ഉ​ണ്ടാ​കും.

ബഹുദൂരം മുന്നിൽ

സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്താ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മു​ൾ​പ്പെ​ടെയു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ​ള​രെ മു​ൻ​പ​ന്തി​യി​ലാ​ണ് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​​ലി​ന്‍റെ വി​സ്തൃ​തി 99,000 ച​തു​ര​ശ്ര അ​ടി​യാ​ണ്. മ​ണി​ക്കൂ​റി​ൽ 400 യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന ടെ​ർ​മി​നലി​ലൂ​ടെ 2016-17 വ​ർ​ഷം ക​ട​ന്നു​പോ​യ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 16 ല​ക്ഷ​മാ​ണ്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 26.2 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ക​ട്ടെ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ന്‍റെ വി​സ്തൃ​തി 62,000 ച​തു​ര​ശ്ര അ​ടി മാ​ത്ര​മാ​ണ്. മ​ണി​ക്കൂ​റി​ൽ 250 യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നാ​കും.

2016-17 സാ​ന്പ​ത്തി​ക വ​ർ​ഷം 4.24 ല​ക്ഷം ആ​ഭ്യ​ന്ത​ര യാ​ത്രി​ക​രാ​ണ് കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തെ ആ​ശ്ര​യി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 13.9 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ആ​ഭ്യ​ന്ത​ര യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കൊ​ച്ചി​യി​ൽ പു​തി​യ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ വി​സ്തൃ​തി ആ​റു ല​ക്ഷം ച​തു​ര​ശ്ര അ​ടി​യാ​യി ഉ​യ​രും. മ​ണി​ക്കൂ​റി​ൽ 4000 യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നും സാ​ധി​ക്കും. 2016-17 ൽ 39.43 ​ല​ക്ഷം ആ​ഭ്യ​ന്ത​ര യാ​ത്രി​ക​ർ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തെ ആ​ശ്ര​യി​ച്ച​പ്പോ​ൾ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 26.7 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പ്ര​തി​വാ​രം 394 ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്. ഡ​ൽ​ഹി​യി​ലേ​ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം സ​ർ​വീ​സു​ക​ളു​ള്ള​ത്. 93 സ​ർ​വീ​സു​ക​ളാ​ണ് കൊ​ച്ചി​യി​ൽ​നി​ന്ന് ഡ​ൽ​ഹി​ക്കു​ള്ള​ത്.

കൊ​ച്ചി​യി​ൽ​നി​ന്നു പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​തി​വാ​ര സ​ർ​വീ​സു​കൾ

അ​ഗ​ത്തി 7
അ​ഹ​മ്മ​ദാ​ബാ​ദ് 14
ബം​ഗ്ളൂ​രു 67
കോ​ഴി​ക്കോ​ട് 7
ചെ​ന്നൈ 42
ഡ​ൽ​ഹി 93
ഹൈ​ദ​രാ​ബാ​ദ് 48
ല​ക്നൗ 6
മും​ബൈ 64
പു​ണെ 13
കോ​ൽ​ക്ക​ത്ത 7
ജ​യ്പൂ​ർ 7
തി​രു​വ​ന​ന്ത​പു​രം 19
ആ​കെ 394

ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ എ​ണ്ണം
(ല​ക്ഷ​ത്തി​ൽ)

2007-08 15.67
2008-09 13.52
2009-10 17.13
2010-11 19.85
2011-12 21.35
2012-13 19.65
2013-14 21.14
2014-15 26.83
2015-16 31.29
2016-17 39.43

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം

2007-08 22833
2008-09 22125
2009-10 23476
2010-11 22615
2011-12 22817
2012-13 21252
2013-14 24082
2014-15 26855
2015-16 27901
2016-17 31136

റോബിൻ ജോർജ്


Loading...