അരി വലിച്ചെടുത്താൻ 15,000 കോടി
കോ​ട്ട​യം പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഒ​രു​ ഉൾ​നാ​ട​ൻ ഗ്രാ​മം.​ ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ന​ടു​വി​ലും വിദ്യാസന്പന്നനായ ഡെ​ന്നീ​സ് എന്ന ചെറുപ്പക്കാരൻ.​എന്നിട്ടും ഒ​രു ജോ​ലി​യും ഡെ​ന്നീ​സി​നെ തേ​ടി​യെ​ത്തി​യി​ല്ല.​ ഒ​ടു​വി​ൽ കി​ട​പ്പാ​ടം പ​ണ​യ​പ്പെ​ടു​ത്തി ഗ​ൾ​ഫി​ലെ​ത്തി. വീസ​യ്ക്ക് വേ​ണ്ടി പ​ണം ന​ൽ​കി​യ​പ്പോ​ൾ ഏ​ജ​ന്‍റ് പ​റ​ഞ്ഞ ജോ​ലി​യും ശന്പ​ള​വും ല​ഭി​ക്കാ​തെ ന​ര​ക​തു​ല്യ​മാ​യ ജീ​വി​ത​മാ​യി​രു​ന്നു മ​ണ​ലാ​ര​ണ്യം ഡെ​ന്നീ​സി​ന് ന​ൽ​കി​യ​ത്.​ ജോ​ലി​ക്കാ​യി പ​ണ​യ​പ്പെ​ടു​ത്തി​യ കി​ട​പ്പാ​ടം വീ​ണ്ടെ​ടു​ക്കാ​ൻ പ​തി​ന​ഞ്ച് വ​ർ​ഷ​ത്തോ​ളം ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യേ​ണ്ടി​വ​ന്നു.​ പി​ന്നീ​ട് ത​ര​ക്കേ​ടി​ല്ലാ​ത്ത ജോ​ലി​യും ശന്പ​ള​വു​മാ​യ​പ്പോ​ഴാ​യി​രു​ന്നു വി​വാ​ഹം.
ഒ​രു മ​ക​ൾ ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ അ​വ​ളു​ടെ ഭാ​വി​ക്ക് വേ​ണ്ടി​യാ​യി അ​ദ്ധ്വാ​നം. ​കോ​ട്ട​യം-പാ​ലാ റോ​ഡ​രി​കി​ലാ​യി കു​റ​ച്ച് സ്ഥ​ല​വും വാ​ങ്ങി.​ വ​രു​മാ​നം കൂ​ടി​യ​പ്പോ​ൾ വാ​ങ്ങി​യി​ട്ട സ്ഥ​ല​ത്തി​ന്‍റെ വ്യാ​പ്തി​യും കൂ​ടി.​ നാ​ലേ​ക്ക​ർ സ്ഥ​ല​ത്തോ​ള​മാ​യ​പ്പോ​ൾ ഇ​രു​പ​ത്ത​ഞ്ച് വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞ് നാ​ട്ടി​ലെ​ത്തി.​ ഇ​നി​യു​ള്ള കാ​ലം സ്വ​ന്തം സ്ഥ​ല​ത്തെ കൃ​ഷി​വരുമാനത്തിലൂടെ ജീ​വി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ലാ​ണ് പ​ഴ​യ​കാ​ല സു​ഹൃ​ത്ത് മോ​ഹ​ന​നെ ക​ണ്ടു​മു​ട്ടി​യ​ത്.​ സം​സാ​ര​മ​ദ്ധ്യേ നാ​ട്ടി​ൽ ചെ​യ്യാ​ൻ പ​റ്റി​യ ബി​സി​ന​സ് വ​ല്ല​തു​മു​ണ്ടോ​യെ​ന്ന ചോ​ദ്യ​വു​മു​ണ്ടാ​യി.​ പ​ണം മു​ട​ക്കാ​നു​ണ്ടെ​ങ്കി​ൽ കോ​ടി​ക​ളു​ടെ വ​രു​മാ​നം കി​ട്ടു​ന്ന ബി​സി​ന​സു​ണ്ടെ​ന്ന് മോ​ഹ​ന​ൻ പ​റ​ഞ്ഞ​പ്പോ​ൾ കൂ​ടു​ത​ല​റി​യാ​ൽ താ​ത്​പ​ര്യം കാ​ണി​ച്ചു. ​കോ​ടി​ക​ൾ കു​മി​ഞ്ഞു​കൂ​ടു​ന്ന അ​ദ്ഭു​ത​ങ്ങ​ളു​ടെ മാ​യാ​ലോ​ക​ത്തേ​ക്കാ​ണ് മോ​ഹ​ന​ൻ ഇ​യാ​ളെ കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.

മോ​ഹ​വ​ല​യം

പു​രാ​ത​ന​കാ​ല​ത്തെ ചെ​ന്പ് പാ​ത്ര​ങ്ങ​ളി​ലും അന്പ​ല​ങ്ങ​ളു​ടേ​യും നാ​ലു​കെ​ട്ടു​ക​ളു​ടേ​യും താ​ഴി​കക്കു​ട​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലേ​ൽ​ക്കു​ന്പോ​ൾ അ​തി​ൽ ഇ​റി​ഡി​യ​ത്തി​ന്‍റെ കാ​ന്തി​ക വ​ല​യ​മു​ണ്ടാ​കു​മെ​ന്നും ഇത്തരം വസ്തുക്കൾക്ക് കോ​ടി​ക​ളാ​ണ് വി​ല​യെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു.​ ഇവ വാങ്ങുന്ന ചി​ല വിദേശ ക​ന്പ​നി​ക​ളു​ടെ പേ​രും നെ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്ത് കാ​ണി​ച്ചു.​ ഇ​റിഡി​യം പ​വ​റു​ള്ള ലോ​ഹം സ​മീ​പ​ത്തു​ള്ള അ​രി വ​ലി​ച്ചെ​ടു​ക്കു​ന്ന വീ​ഡി​യോ​യും നെ​റ്റി​ലു​ണ്ടാ​യി​രു​ന്നു.​ ഓ​ണ്‍ ലൈ​നി​ലു​ള്ള ക​ന്പ​നി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഇ​റിഡി​യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​ങ്ങ​ളും മാ​ർ​ക്ക​റ്റ് വ​ില​യും നെ​റ്റി​ലു​ണ്ടാ​യി​രു​ന്നു. ​ഇ​തെ​ല്ലാം ക​ണ്ട ഡെ​ന്നീ​സി​ന് മ​റ്റു സം​ശ​യ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. എ​ന്ന് മാ​ത്ര​മ​ല്ല സംഗതി എ​വി​ടെ കി​ട്ടു​മെ​ന്ന ചോ​ദ്യ​മാ​ണ് ഇ​യാ​ളി​ൽ നി​ന്നു​യ​ർ​ന്ന​ത്.​ ര​ണ്ടു​ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷി​ച്ച് പ​റ​യാ​മെ​ന്ന ഉ​റ​പ്പി​ൽ ഡെ​ന്നീ​സി​ന്‍റെ മൊ​ബൈ​ൽ ന​ന്പ​റും​വാ​ങ്ങി മോ​ഹ​ന​ൻ അ​ന്ന് യാ​ത്ര പ​റ​ഞ്ഞ​ു.

ര​ണ്ടാം ദി​വ​സം ഡെ​ന്നീ​സ് കാ​ത്തി​രു​ന്ന വി​ളി​യെ​ത്തി. ​ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ലെ ഒ​രു പാ​ണ്ഡ്യ​ന്‍റെ കൈയി​ൽ സാ​ധ​ന​മു​ണ്ട്.​ ഇ​ത് അ​യാ​ൾ വി​ൽ​ക്കാ​ൻ ത​യാ​റാ​ണ് എ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ പാ​ണ്ഡ്യ​ന്‍റെ കൈ​വ​ശ​മു​ള്ള സാ​ധ​നം ക​ന്പ​നി​യു​ടെ അപ്രൈസ​ർ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ട്ടാ​ൽ ഒ​രി​ഞ്ച് പ​വ​റു​ള്ള(​അ​രി വ​ലി​ച്ച​ടു​പ്പി​ക്കു​ന്ന ദൂ​രം)​ ലോ​ഹ​ത്തി​ന് 15,000 കോ​ടി​വ​രെ കി​ട്ടുമത്രേ.​ എ​ൻ​ഡ​വ​ർ ക​ന്പ​നി​യു​ടെ കോ​ഒാർഡി​നേ​റ്റ​ർ തൃ​ശൂ​രു​ള്ള ജോ​സ​ഫാ​ണെന്നും ത​നി​ക്ക് ആ​ളെ പ​രി​ച​യ​മു​ണ്ടെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു.​ ഇ​യാ​ളെ ഇ​റ​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ഇ​ട്ടു​കൊ​ടു​ക്ക​ണം.​ ഇ​യാ​ൾ വ​ഴി​ക്കു​ള്ള ഇ​ട​പാ​ടാ​കു​ന്പോ​ൾ ക​ന്പ​നി​യു​മാ​യി നേ​രി​ട്ട് ന​ട​ത്തു​ന്ന ബി​സി​ന​സാ​കു​മെ​ന്നും അപ്രൈസർക്ക് ന​ൽ​കാ​ൻ പാ​ണ്ഡ്യ​ന്‍റെ കൈയി​ൽ പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് പാ​ണ്ഡ്യ​ൻ ലോ​ഹം വി​ൽ​ക്കു​ന്ന​തെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു.

തേ​നി​മ​ലയ്​ക്ക് പ​റ​യാ​നു​ള്ള​ ക​ഥ​ക​ൾ

അ​ടു​ത്ത ദി​വ​സം വാ​ട​ക വാ​ഹ​ന​ത്തി​ൽ ഡെ​ന്നീ​സും മോ​ഹ​ന​നും ക​ന്പ​നി​യു​ടെ മീ​ഡി​യേ​റ്റ​ർ​മാ​രും തേ​നി​യി​ലെ​ത്തി.​സ്റ്റാ​ർ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്തു.​ പാ​ണ്ഡ്യ​നു വേ​ണ്ടി സം​സാ​രി​ക്കാ​ൻ സെ​ല്ല​ർ​മാ​രെ​ത്തി​യി​രു​ന്നു.​ അ​ഞ്ചു ല​ക്ഷം അ​ഡ്വാ​ൻ​സ് ത​ന്നാ​ൽ മാ​ത്ര​മേ അ​ത് കാ​ണി​ക്കു​ക​യു​ള്ളു​വെ​ന്നാ​യി സെ​ല്ല​ർ​മാ​ർ.​ ഡെ​ന്നീ​സ് സ​മ്മ​തി​ച്ച​തോ​ടെ അ​ടു​ത്ത ദി​വ​സം കാ​ണി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച് സെ​ല്ല​ർ​മാ​ർ യാ​ത്ര​യാ​യി.

അ​ടു​ത്ത ദി​വ​സം പൈ​സ​യെ​ക്കു​റി​ച്ചാ​യി ച​ർ​ച്ച.​ പ​ന്ത്ര​ണ്ട് ഇ​ഞ്ച് മെറ്റീ​രി​യ​ലാ​ണ്.​ വാ​ച്ച് ടെ​സ്റ്റും ടോ​ർ​ച്ച് ടെ​സ്റ്റു​മ​ണ്ട്്് (​മെ​റ്റീ​രി​യ​ലി​ന​ടു​ത്തേ​ക്ക് വാ​ച്ച് കൊ​ണ്ടു​ചെ​ന്നാ​ൽ വാ​ച്ചി​ന്‍റെ ഓ​ട്ടം നി​ല​യ്ക്കും.​ ഫി​ല​മെ​ന്‍റ് ബ​ൾ​ബു​ള്ള പ്ലാ​സ്റ്റി​ക് ടോ​ർ​ച്ച് തെ​ളി​ച്ചാ​ൽ ബ​ൾ​ബ് അ​ടി​ച്ചു​പോ​കും)​. ഒ​രി​ഞ്ചി​ന് അ​യ്യാ​യി​രം കോ​ടി വീ​തം സെ​ല്ല​റി​നും അ​യ്യാ​യി​രം കോ​ടി​ മീ​ഡി​യേ​റ്റ​ർ​മാ​ർ​ക്കും ന​ൽ​കാ​മെ​ന്ന് ക​ന്പ​നി​യു​ടെ ആ​ൾ​ക്കാ​ർ സ​മ്മ​തി​ച്ച​തോ​ടെ വി​ല​പേ​ശ​ൽ അ​വ​സാ​നി​ച്ചു.

ബി​സി​ന​സി​ൽ വ​ന്നു​ചേ​രു​ന്ന സഹസ്ര കോ​ടി​ക​ൾ മ​ന​സി​ൽ ക​ണ​ക്കു​കൂ​ട്ടി​യ ഡെ​ന്നീ​സ് അ​പ്പോ​ൾ​ത​ന്നെ ക​ന്പ​നി​യു​ടെ അപ്രൈ​സ​ർ​ക്കു​ള്ള ഒ​ന്ന​ര​ല​ക്ഷം അ​ക്കൗ​ണ്ടി​ൽ ഇ​ട്ടു​കൊ​ടു​ത്തു.​ പാ​ണ്ഡ്യ​ന് ന​ൽ​കേ​ണ്ട അ​ഡ്വാ​ൻ​സ് പി​റ്റേ​ന്ന് രാ​വി​ലെ ന​ൽ​കു​ന്ന​തി​നും ഏ​ർ​പ്പാ​ടാ​ക്കി. ​പി​റ്റേ​ന്ന് ക​ന്പ​നി​യു​ടെ ആ​ൾ​ക്കാ​രെ​ന്ന് പ​റ​ഞ്ഞ് ര​ണ്ടു​പേ​രെ​ത്തി. ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന പാ​ണ്ഡ്യ​ന്‍റെ ആ​ൾ​ക്കാ​ർ എ​ല്ലാ​വ​രേ​യും കൂ​ട്ടി പാ​ണ്ഡ്യ​ന്‍റെ വീ​ട്ടി​ലെ​ത്തി.​ അ​ഞ്ചു ല​ക്ഷം കൈ​മാ​റി​യ​പ്പോ​ൾ ഇ​യാ​ൾ പ​ട്ടു​തു​ണി​യി​ൽ പൊ​തി​ഞ്ഞ ഒ​രു പെ​ട്ടി സെ​ല്ല​റു​ടെ കൈയിൽ കൊ​ടു​ത്തു.
ഇ​ത് പ​രി​ശോ​ധി​ക്കാ​നു​ള്ള ക​ഴി​വ് ഉ​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​ൻ അപ്രൈ​സ​ർ കാ​ർ​ഡ് കാ​ണി​ക്ക​ണ​മെ​ന്ന് പാ​ണ്ഡ്യ​ന്‍റെ സെ​ല്ല​ർ​മാ​ർ പ​റ​ഞ്ഞു.​ ത​ന്‍റെ കൈയിൽ കാ​ർ​ഡി​ല്ലെ​ന്നും ക​ന്പ​നി​യു​ടെ ശാ​സ്ത​ജ്ഞ​ന്‍റെ കൈ​വ​ശം മാ​ത്ര​മേ ഇ​ത്ത​രം കാ​ർ​ഡു​ണ്ടാ​കൂ​വെ​ന്നും അപ്രൈ​സ​ർ പ​റ​ഞ്ഞ​തോ​ടെ പെ​ട്ടി തു​റ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും വെ​റു​തെ തു​റ​ന്നാ​ൽ സാധനത്തിന്‍റെ ശക്തി ന​ഷ്ട​മാ​കു​മെ​ന്നും പാ​ണ്ഡ്യ​ൻ പ​ക്ഷം ത​റ​പ്പി​ച്ച് പ​റ​ഞ്ഞ​തോ​ടെ പ​രി​ശോ​ധ​ന മു​ട​ങ്ങി.​ ര​ണ്ടുദി​വ​സം കൊ​ണ്ട് ഏ​ഴ​ര​ല​ക്ഷം ചെ​ല​വാ​ക്കി ക​യ്യെ​ത്തും ദൂര​ത്തെ​ത്തി​ച്ച കോ​ടി​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്താ​നു​ള്ള പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളെപ്പ​റ്റി​യാ​യി അ​ടു​ത്ത ച​ർ​ച്ച.

ക​ന്പ​നി​യു​ടെ ശാ​സ്ത്ര​ജ്ഞ​ൻ എ​ത്ത​ണ​മെ​ങ്കി​ൽ ഒ​ന്ന​ര​ക്കോ​ടി കെ​ട്ടിവയ്ക്ക​ണ​മെ​ന്നാ​യി അപ്രൈ​സ​ർ.​ അ​ന്നു​ത​ന്നെ 100 കോ​ടി അ​ഡ്വാ​ൻ​സ് ന​ൽ​കണമെ​ന്നും അപ്രൈ​സ​ർ പ​റ​ഞ്ഞ​തോ​ടെ ഡെ​ന്നീ​സ് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ണം ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ചു.​ അ​പ്പോ​ഴാ​ണ് പാ​ണ്ഡ്യ​ന്‍റെ സെ​ല്ല​ർ​മാ​ർ മ​റ്റൊ​രാ​വ​ശ്യം മു​ന്നോ​ട്ടു വച്ച​ത്. ഇ​റിഡി​യം ബി​സി​ന​സി​നാ​യി മ​റ്റൊ​രു ക​ന്പ​നി​യു​ടെ ആ​ൾ​ക്കാ​ർ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​വ​രെ ഒ​ഴി​വാ​ക്കി സാ​ധ​നം ത​ര​ണ​മെ​ങ്കി​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം പ​ത്തു ല​ക്ഷം കൂ​ടി ത​ര​ണ​മെ​ന്നു​മാ​യി​രു​ന്നു പു​തി​യ ആ​വ​ശ്യം. ഒ​ടു​വി​ൽ അ​തും സ​മ്മ​തി​ച്ച് തേ​നി​യി​ൽ​നി​ന്നു മ​ട​ക്ക​യാ​ത്ര​യാ​യി.

​നാ​ട്ടി​ലെ​ത്തി ഡെ​ന്നീ​സ് വീ​ടും സ്ഥ​ല​വും പ​ലി​ശ​ക്കാ​ര​ന് പ​ണ​യ​പ്പെ​ടു​ത്തി പാ​ണ്ഡ്യ​ന് പ​ത്തു ല​ക്ഷം കൊ​ടു​ത്തു.​ കാ​ൽ നൂ​റ്റാ​ണ്ടി​ന്‍റെ ഗ​ൾ​ഫ് സ​ന്പാ​ദ്യ​മാ​യ പാ​ലാ റോ​ഡ​രി​കി​ലെ പ​ത്ത് കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന നാ​ലേ​ക്ക​ർ സ്ഥ​ലം ന​ഷ്ട​ക്ക​ച്ച​വ​ട​മാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ര​ണ്ടു​കോ​ടി​ക്ക് വി​റ്റു.​ ഒ​ന്ന​ര​ക്കോ​ടി രൂ​പ സ​യ​ന്‍റി​സ്റ്റ് എ​ന്നു​പ​റ​യു​ന്ന ആ​ളി​ന്‍റെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഇ​ട്ടു​കൊ​ടു​ത്തു.​ അ​ങ്ങ​നെ വീ​ണ്ടും തേ​നി​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ൽ എ​ത്തി മു​റി​ക​ളെ​ടു​ത്തു.​ പ​റ​ഞ്ഞ ദി​വ​സം ക​ന്പ​നി​യു​ടെ ശാ​സ്ത്ര​ജ്ഞ​നെ​ത്തി.​ എ​ല്ലാ​വ​രും കൂ​ടി പാ​ണ്ഡ്യ​ന്‍റെ വീ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി.​ അ​വി​ടെ ചെ​ന്ന​പ്പോൾപാ​ണ്ഡ്യ​ന്‍റെ പി​താ​വ് മ​രി​ച്ച​തി​നാ​ൽ 42 ദി​വ​സ​ത്തെ പു​ല​യു​ണ്ടെ​ന്നും അ​തി​ന് ശേ​ഷ​മേ സാധനം കാ​ണി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും പാ​ണ്ഡ്യ​ന്‍റെ ആ​ൾ​ക്കാ​ർ പ​റ​ഞ്ഞു.

ല​ക്ഷ​ങ്ങ​ൾ​ക്കൊ​പ്പം നാ​ടും വീ​ടും ന​ഷ്ട​മാ​യി

വീ​ട്ടി​ലേ​ക്ക് തി​രി​ച്ചുപോ​കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ ഡെന്നീസ് തേ​നി​യി​ലെ ഹോ​ട്ട​ലി​ൽ​ത​ന്നെ താ​മ​സി​ച്ചു.​ ഇ​നി വ​രു​ന്ന ദി​വ​സ​മ​റി​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ന്പ​നി​യു​ടെ ആ​ൾ​ക്കാ​രും തി​രി​ച്ചു​പോ​യി.​ വീ​ട് പ​ണ​യം വ​ച്ച​യി​ന​ത്തി​ൽ ബ്ലേ​ഡു​കാ​ര​ന് മാ​സ​ത്തി​ൽ ഒ​രു​ല​ക്ഷം വീ​തം പ​ലി​ശ കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്നു.​ പ​റ​ഞ്ഞ ദി​വ​സ​മാ​യ​പ്പോ​ൾ ഇപ്പോൾ വ​രാ​നാ​കി​ല്ലെ​ന്നും വ​രു​ന്ന സ​മ​യം അ​റി​യി​ക്കാ​മെ​ന്നു​മാ​യി ക​ന്പ​നി.​ ഇ​തി​നി​ട​യി​ൽ അ​ഞ്ചു ല​ക്ഷം വീ​തം പാ​ണ്ഡ്യ​ൻ ര​ണ്ടു​ത​വ​ണ​കൂ​ടി ഡെ​ന്നീ​സി​ൽ നി​ന്നു​വാ​ങ്ങി.​ ഇ​നി​യും കാ​ത്തി​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ സാധനം തരില്ലെ​ന്നു​മാ​യി പാ​ണ്ഡ്യ​ൻ.

ക​ന്പ​നി​ക്കാ​രെ പ​ല​വ​ട്ടം വി​ളി​ച്ചി​ട്ടും വ​രാ​ൻ സ​മ​യ​മി​ല്ലെ​ന്ന് മ​റു​പ​ടി. അ​തി​നി​ട​യി​ൽ പാ​ണ്ഡ്യ​ൻ സാധനം മ​റ്റൊ​രാ​ൾ​ക്ക് വി​റ്റ​താ​യി അ​റി​ഞ്ഞു.​ പ​ലി​ശ കി​ട്ടാ​താ​യ​തോ​ടെ ബ്ലേ​ഡു​കാ​ര​ൻ വീ​ട് ക​യ്യേ​റി.​ നാ​ട്ടു​കാ​രും ഡെ​ന്നീ​സി​ന്‍റെ വീ​ട്ടു​കാ​രും ക​യ്യൊ​ഴി​ഞ്ഞ​തോ​ടെ ഭാ​ര്യ​ മ​ക​ളെ കൂട്ടി സ്വന്തം വീ​ട്ടി​ലേ​ക്ക് പോ​യി.​ കു​ടും​ബം ത​ക​ർ​ന്നു.​ പ​ണം എ​ങ്ങോ​ട്ട് പോയി എ​ന്ന് ഡെ​ന്നീ​സി​ന് ബോ​ധ്യ​മാ​യി വ​ന്ന​പ്പോ​ഴേ​ക്ക് ഏ​റെ താ​മ​സി​ച്ചി​രു​ന്നു.​ ഇ​പ്പോ​ൾ തേ​നി​യി​ലെ ഒ​രു​ഹോ​ട്ട​ലി​ൽ പാ​ത്രം ക​ഴു​കി ദി​വ​സ​ങ്ങ​ൾ ത​ള്ളി നീ​ക്കു​ക​യാ​ണി​യാ​ൾ.
(തുടരും)

പീറ്റർ ഏഴിമല


Loading...