കരിനെച്ചിയുടെ പേരിൽ
ആയുർവേദത്തിലെ രണ്ട് മരുന്നുകളാണ് കരിനെച്ചിയും കരിമഞ്ഞളും. പേര് പോലെതന്നെ അപൂർവവും കറുത്ത നിറത്തോടു കൂടിയതുമാണ് ഇവ. നീല കലർന്ന കറുപ്പ്്് നിറത്തിലും കാണപ്പെടുന്നു. കരിനെച്ചിയുടെ കുറച്ച് ഇലകൾ ഒരു തുണിയിൽകെട്ടി വയറിന് മുകളിൽ കെട്ടിവച്ച ശേഷം കുറെ വെള്ളം കുടിക്കാനായി നൽകും. അൽപ സമയത്തിന് ശേഷം ഇയാൾ ഒഴിക്കുന്ന മൂത്രത്തിന് കറുപ്പ് നിറമായിരിക്കുമെന്നും കരിനെച്ചിയുടെ ഇലയ്ക്ക് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചാൽ ഇല കത്തില്ലെന്നുമാണ് കന്പനിക്കാർ പറയുന്നത്. വരയില്ലാത്ത നോട്ട് ബുക്കിന്‍റെ ആദ്യപേജിൽ കരിമഞ്ഞൾകൊണ്ട് വരച്ചാൽ ബുക്കിന്‍റെ അവസാന പേജിൽവരെ വര കാണുമെന്നും വരവീഴുന്ന പേജുകളുടെ എണ്ണം കണക്കാക്കിയാണ് ഇതിന്‍റെ തുക നിശ്ചയിക്കുന്നതെന്നുമാണ് കന്പനിക്കാർ പറയുന്നത്.

ഇങ്ങനെഅദ്ഭുതകഥകൾ വിവരിച്ചും പ്രചരിപ്പിച്ചുമാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഒരു കിലോ കരിനെച്ചിക്കും കരിമഞ്ഞളിനും അൻപതു ലക്ഷം മുതൽ രണ്ടു കോടിവരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന്‍റെ പേരിലും പണം തട്ടാൻ ചില കന്പനികൾ രംഗത്തുണ്ട്. തമിഴ്നാട്ടിലെ തേനി,കന്പം മേഖലകളിലാണ് ഇതിന്‍റെ തട്ടിപ്പ് അരങ്ങേറുന്നത്.
നീലേശ്വരത്തെ തരക്കേടില്ലാത്ത മരപ്പണിക്കാരനായിരുന്നു സുകേഷ്. ജോലി ചെയ്ത് നല്ല രീതിയിൽ കുടുംബം പുലർത്തുന്നതിനിടയിലാണ് കുന്പളയിലെ ഇസ്മായിലിനെ പരിചയപ്പെട്ടത്. പിന്നീട് മരപ്പണിയുപേക്ഷിച്ച് കരിനെച്ചിയും കരിമഞ്ഞളും തേടി സുകേഷ് മലകയറാൻ തുടങ്ങിയതിനു പിന്നിൽ ഇസ്മായിലിന്‍റെ പ്രലോഭനങ്ങളാണ്. കിട്ടാവുന്ന പണമെല്ലാം സംഘടിപ്പിച്ച്്് പലരേയും സഹായത്തിന് കൂട്ടിയുള്ള അന്വേഷണമാണ് ആദ്യം നടത്തിയത്.പിന്നീട് തമിഴ്നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മലകളിലും കരിനെച്ചിയും കരിമഞ്ഞളും തേടി സുകേഷ് വർഷങ്ങളോളം അലഞ്ഞു. ഒടുവിൽ തേനിയിലെ കടവരാന്തയിൽ ഉൗശാൻ താടിയും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഇയാളെ കണ്ടെത്തുന്പോ ഴേക്കും സുകേഷിന്‍റെ മനോനിലപോലും തകർന്ന അവസ്ഥയിലാ യിരുന്നു.

തേനിയിലെ മലകളിൽനിന്ന് ആദിവാസികൾ കൊണ്ടുവരുന്ന കരിനെച്ചിയും കരിമഞ്ഞളും പറയുന്ന പണം കൊടുത്ത് സുകേഷ് പലവട്ടം വാങ്ങി. പണം കെട്ടിയ ശേഷം പരിശോധന യ്ക്കെത്തുന്ന കന്പനിക്കാർ ഇത് ഒറിജിനലല്ല എന്ന് പറഞ്ഞ് തിരിച്ചു പോകുന്നതോടെ പരിശോധനയ് ക്കായി അടച്ച പണവും ഇത് വാങ്ങിയ പണവും നഷ്ടമാകും.

ഭൂസിനിക്ക (ചുവന്ന കുന്പളങ്ങ)

തമിഴ്നാട്ടിലെ വനങ്ങളിൽ മണ്ണിനടിയിൽ കാണപ്പെടുന്നതെന്ന് പറയുന്ന ചുവന്ന കുന്പളങ്ങയിൽ ഒരു കന്പി കുത്തിയിറക്കി അൽപനേരം കഴിഞ്ഞാൽ ആ കന്പി കൈകൊണ്ട്്് അനായാസം വളയ്ക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഓഫീസർ തേനിയിൽ കബളിപ്പിക്കപ്പെട്ട വാർത്തയും അന്വേഷണത്തിൽ പുറത്തുവന്നു. ഭൂസിനിക്ക എന്ന കോഡുഭാഷയിൽ അറിയപ്പെടുന്ന ചുവന്ന കുന്പളങ്ങ അൻപതു ലക്ഷം രൂപ കൊടുത്താണ് ഇദ്ദേഹം സംഘടിപ്പിച്ചത്. കന്പനിക്കാർ എടുക്കാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ടെസ്റ്റിനായി കന്പനി ഒാഫീസറെ വരുത്താൻ അവരുടെ അക്കൗണ്ടിൽ പണമടച്ചു.കന്പനിക്കാർ വന്ന് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്‍റെ മറ്റൊരു രൂപം പുറത്തായത്. കളറടിച്ച സാധാരണ കുന്പളങ്ങയായിരുന്നു അത്. മാത്രമല്ല കുന്പളങ്ങയ്ക്കകത്തും സിറിഞ്ചുപയോഗിച്ച് കളർ അടിച്ച് കയറ്റിയിരുന്നു. ചുവന്ന കുന്പളങ്ങയെന്ന പേരിൽ ഈ കുന്പളങ്ങ നൽകി പറ്റിച്ചവരെ കുറെ നാൾ തെരഞ്ഞിട്ടും അദ്ദേഹത്തിന് കണ്ടെത്താനായില്ല. പോലീസ് ഓഫീസർ കബളിപ്പിക്കപ്പെട്ട വിവരം പുറത്ത് വന്നപ്പോഴാണ് ഇത്തരത്തിൽ ചതിക്കപ്പെട്ട പലരും രംഗത്തെത്തിയത്.

പെട്രോമാക്സ് തട്ടിപ്പ്

ഈസ്റ്റി​ന്ത്യാ ക​ന്പ​നി​യു​ടെ കാ​ല​ത്തെ പെ​ട്രോ​മാ​ക്സ് ലാംപ് കൊ​ടു​ക്കാ​നു​ണ്ടോ എ​ന്നു ചോ​ദി​ച്ച് വീ​ടു​ക​ൾ തോ​റും ആ​ളു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടാ​കു​മ​ല്ലോ. ​ഉ​പേ​ക്ഷി​ച്ച് ത​ട്ടു​ന്പ​ ുറ​ത്തി​ട്ടി​രു​ന്ന ഇ​ത്ത​രം പെ​ട്രോ​മാ​ക്സി​ന് ല​ക്ഷ​ങ്ങ​ൾ കി​ട്ടി​യ​വ​രു​മു​ണ്ട്.​ഇ​തി​ന് കോ​ടി​ക​ൾ ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​ച​ാര​ണ​മാ​ണ് ഇ​തി​ലൂ​ടെ കൈ​വ​ന്ന​ത്.​ഇ​ത്ത​രം പെ​ട്രോ​മാ​ക്സി​ന്‍റെ ടാ​ങ്കി​നു​ള്ളി​ലെ ചെ​ന്പി​ൽ ഇ​റിഡി​യ​മു​ണ്ടെ​ന്ന പ്ര​ച​ാര​ണ​മാ​ണ് മൂ​ല​യ്ക്ക് കി​ട​ന്നി​രു​ന്ന പെ​ട്രോ​മാ​ക്സി​നെ രാ​ജാ​വാ​ക്കി​യ​ത്.


1616 ന​ന്പ​റും ര​ണ്ട് പ​രു​ന്തു​ക​ളു​ടെ ചി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള പെ​ട്രോ​മാ​ക്സി​ലാ​ണ് ഇ​റിഡി​യ​മു​ണ്ടെ​ന്ന പ്ര​ച​ര​ണം ന​ട​ന്ന​ത്.​ത​ണു​ത്ത​വെ​ള്ളം ഇ​തി​ന്‍റെ ടാ​ങ്കി​ലൊ​ഴി​ച്ചാ​ൽ തി​ള​ച്ച് പൊ​ന്തു​മെ​ന്നും ക​വി​ഞ്ഞൊ​ഴു​കു​ന്ന ഈ ​വെ​ള്ള​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണ് ഇ​തി​ന്‍റെ വി​ല നി​ശ്ച​യി​ക്കു​ന്ന​തെന്നുമാ​ണ് പ്ര​ചാ​ര​ണം.​ ഇ​ത്ത​രം പെ​ട്രോ​മാ​ക്സെ​ടു​ക്കാ​ൻ ക​ന്പ​നി​ക​ളു​ടേ​യും അപ്രൈ​സ​ർ​മാ​രു​ടേ​യും വ​ലി​യ നിരത​ന്നെ​യു​ണ്ട്.​ ടാ​ങ്കി​നു​ള്ളി​ൽ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളി​ട്ട് വെ​ള്ളം പ​ത​ഞ്ഞു​യ​ർ​ത്തു​ന്ന ത​ട്ടി​പ്പു​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് അ​റി​യാ​ത്ത മ​ണ്ടന്മാരാ​ണ് ഈ ​ത​ട്ടി​പ്പി​ൽ ചെ​ന്ന് വീ​ഴു​ന്ന​ത്.

ഗ​ൾ​ഫി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ജോ​ലി​ചെ​യ്ത് നാ​ട്ടി​ൽ വ​ന്ന പെ​രു​ന്പാ​വൂ​രു​ള്ള ധ​ന​പാ​ല​ൻ വ​ള​രെ പെ​ട്ടെ​ന്നാ​ണ് പെ​ട്രോ​മാ​ക്സി​ന്‍റെ ക​ച്ച​വ​ട​ക്കാ​ര​നാ​യ​ത്.​ ഇ​ത്ത​രം പെ​ട്രോ​മാ​ക്സു​ക​ൾ​ക്ക് കോ​ടി​ക​ൾ കി​ട്ടു​മെ​ന്ന പ്ര​ചാ​ര​ണം​ത​ന്നെ​യാ​ണ് ധ​ന​പാ​ല​നെ ഈ ​രം​ഗ​ത്തേ​ക്കെ​ത്തി​ച്ച​ത്.​ അ​റി​യാ​വു​ന്ന സു​ഹൃ​ത്തു​ക്ക​ളെ സം​ഘ​ടി​പ്പി​ച്ച് പെ​ട്രോ​മാ​ക്സി​നു​ള്ള അ​ന്വേ​ഷ​ണം കൊ​ണ്ടു​പി​ടി​ച്ച് ന​ട​ന്നു.​ കൈയി​ലു​ണ്ടാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ മാ​ത്ര​​മ​ല്ല നാ​ട്ടി​ലെ സ്വ​ത്ത് വി​റ്റ പ​ണ​വും ഇ​തി​നാ​യി മു​ട​ക്കി.​ ഇ​ങ്ങനെ സം​ഘ​ടി​പ്പി​ച്ച മു​പ്പ​തോ​ളം പെ​ട്രോ​മാ​ക്സു​ക​ളു​മാ​യി അപ്രൈ​സ​റെ സ​മീ​പി​ച്ച് സാ​ധ​നം റെ​ഡി​യാ​ണെ​ന്ന് പ​റ​ഞ്ഞു.

ടെ​സ്റ്റി​നാ​യി ക​ന്പ​നി വ​ര​ണ​മെ​ങ്കി​ൽ മൂ​ന്നു ല​ക്ഷം കെ​ട്ട​ണ​മെ​ന്നാ​യി അപ്രൈ​സ​ർ. അ​ന്നു ത​ന്നെ നൂ​റു കോ​ടി അ​ഡ്വാ​ൻ​സ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ക​ന്പ​നി​ക്ക് 70 ല​ക്ഷം കെ​ട്ട​ണ​മെ​ന്നു​കൂ​ടി പ​റ​ഞ്ഞ​പ്പോ​ൾ ധ​ന​പാ​ല​ൻ ഒ​രാ​ഴ്ച സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ടു.​ ഒ​ടു​വി​ൽ ജീ​വി​ത​ത്തി​ലി​തു​വ​രെ​യു​ള്ള എ​ല്ലാ സ​ന്പ​ദ്യ​ങ്ങ​ളും വി​റ്റ​തി​ന് പു​റ​മെ സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്നും ക​ട​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ക്ഷ​ങ്ങ​ളും ചേ​ർ​ത്ത് ക​ന്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ല​ട​ച്ചു.​ പ​ക്ഷേ വിദേശഅ​ക്കൗ​ണ്ടാ​ണെ​ന്ന് അപ്രൈ​സ​ർ പ​റ​ഞ്ഞ ആ ​അ​ക്കൗ​ണ്ട് ന​ന്പ​ർ കോ​യ​ന്പ​ത്തൂ​രു​ള്ള അ​ക്കൗ​ണ്ടാ​ണെ​ന്ന് ധ​ന​പാ​ല​ൻ അ​റി​ഞ്ഞി​ല്ല.

പ​റ​ഞ്ഞ ദി​വ​സം ത​ന്നെ ടെ​സ്റ്റി​നെ​ത്തി​യ ക​ന്പ​നി​ക്കാ​രു​ടെ മു​ന്നി​ൽ പെ​ട്രോ​മാ​ക്സു​ക​ൾ നി​ര​ത്തി.​ അ​തി​ൽ ഏ​ഴെ​ണ്ണം മാ​ത്ര​മാ​യി​രു​ന്നു ഈ​സ്റ്റി​ന്ത്യാ ക​ന്പ​നി​യു​ടേ​ത്.​ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ 1616 ന​ന്പ​റു​ള്ളത് ഒ​രെ​ണ്ണം മാ​ത്ര​മാ​ണെ​ന്നും ക​ണ്ടെ​ത്തി​യ​തോ​ടെ ധ​ന​പാ​ല​ന് സ​മാ​ധാ​ന​മാ​യി. ഒ​രെ​ണ്ണം മ​തി​യ​ല്ലോ കോ​ടി​ക​ൾ കി​ട്ടാ​ൻ എ​ന്ന് സ​മാ​ധാ​നി​ച്ച് നി​ൽ​ക്കു​ന്പോ​ഴാ​ണ്്്് അ​ത​ിലൊ​ഴി​ച്ച​വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്നി​ല്ല എ​ന്ന് മ​ന​സി​ലാ​യ​ത്.​ ഇ​തെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക​ന്പ​നി​ക്കാ​ർ തി​രി​ച്ചു പോ​യി.​ സ​ക​ല​തും ത​ക​ർ​ന്ന ധ​ന​പാ​ല​ൻ ബോ​ധ​ര​ഹി​ത​നാ​യി.​ഇ​തോ​ടെ ശ​രീ​ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ത​ള​ർ​ന്നു​പോ​യ ഇ​യാ​ൾ മാ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേണ്ടി വന്നു
തുടരും

പീറ്റർ ഏഴിമല