മരണത്തിലേക്ക് വേരിറക്കുന്ന മൃതസഞ്ജീവിനി
രാ​മാ​യ​ണ​ത്തി​ലെ യു​ദ്ധ​കാ​ണ്ഡ​ത്തി​ലെ ഒൗ​ഷ​ധാ​ഹ​ര​ണ​യാ​ത്ര​യി​ൽ കൈ​ലാ​സപ​ർ​വ​ത​ത്തി​ലു​ള്ള മൃ​ത​സ​ഞ്ജീ​വ​നി​യെ​പ്പറ്റി​യു​ള്ള വി​വ​ര​ണ​മു​ണ്ട്.​ ഈ അ​ത്യ​പൂ​ർ​വ ഒൗ​ഷ​ധ​ത്തി​ന്‍റെ കാ​റ്റേ​റ്റ​പ്പോ​ഴാ​ണ് രാ​മ​-രാ​വ​ണ യു​ദ്ധ​ത്തി​ൽ മേ​ഘ​നാ​ഥ​ന്‍റെ അ​സ്ത്ര​ങ്ങ​ളേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വാ​ന​ര​പ്പ​ട എ​ഴു​ന്നേ​റ്റ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.​ കഥയിലെ മൃ​ത​സ​ഞ്ജീ​വ​നി​യാ​ണ് 5000 കോ​ടി​ക്ക്മേ​ൽ വി​ല​യി​ട്ട് ഇ​പ്പോ​ൾതട്ടിപ്പിനു വിഷയമാക്കുന്നത്.

ത​മി​ഴ്നാ​ട്ടി​ലെ ദി​ണ്ഡി​ക്ക​ലി​നും മ​ധു​ര​യ്ക്കു​മി​ട​യി​ലു​ള്ള ന​ത്തം കു​ന്നു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​സ​ഞ്ജീ​വ​നി തട്ടിപ്പ് വ്യാപകമായി നടക്കുന്നത്. ​ത​മി​ഴ്നാ​ടാ​ണെ​ങ്കി​ലും കു​മളി​യി​ലെ ഷൈ​ജു​വും ആ​ലു​വ​യി​ലെ ബൈ​ജു​വു​മാ​ണ് ഇ​വി​ടെ കി​രീ​ടം വയ്​ക്കാ​ത്ത രാ​ജാ​ക്കന്മാ​ർ.​സു​ഹൃ​ത്തു​ം സർക്കാർ ഉദ്യോഗസ്ഥരുമായ മലപ്പുറം ജില്ലയിലെ മോ​ഹ​ന​ൻ, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​ബൂ​ക്ക, ക​ണ്ണൂ​രി​ലെ യു​വ​നേ​താ​വ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഈ ​കൊ​ള്ള​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ​പെ​ട്ട് ജീ​വി​തം ഹോ​മി​ച്ച​വ​രു​ടെ നി​ര നീ​ണ്ടതാ​ണ്.

മൃ​ത​സ​ഞ്ജീ​വ​നി വേ​രി​ന്‍റെ ഗു​ണ​മേൻമ പ​രി​ശോ​ധി​ക്കാ​ൻ നാ​ല് പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ് ക​ന്പ​നി​യിൽ നിന്നെന്നു പ​റ​ഞ്ഞു​വ​രു​ന്ന ആ​ളു​ക​ൾ ന​ട​ത്തു​ന്ന​ത്. (1) ​ആ​ന്‍റി മി​റ​ർ:​ ഒ​രു​ക​ണ്ണാ​ടി​യു​ടെ അ​ടു​ത്ത് ഈ ​വേ​ര് കൊ​ണ്ടു​ചെ​ന്നാ​ൽ ക​ണ്ണാ​ടി​യു​ടെ പി​റ​കി​ൽ പൂ​ശി​യി​രി​ക്കു​ന്ന മെ​ർ​ക്കു​റി ഇ​ള​കി​പ്പോ​കും. (2)​ ആ​ന്‍റി​ഷെ​യ്ഡ്: സൂ​ര്യ​പ്ര​കാ​ശ​മു​ള്ളി​ട​ത്ത് ഈ ​വേ​ര് വച്ചാ​ൽ വേ​രി​ന്‍റെ നി​ഴ​ൽ സൂ​ര്യ​പ്ര​കാ​ശം വ​രു​ന്ന​തി​ന്‍റെ എ​തി​ർ ഭാ​ഗ​ത്ത് പ​തി​ക്കാ​തെ പ്ര​കാ​ശം വ​രു​ന്ന ഭാ​ഗ​ത്ത്്ത​ന്നെ പ​തി​ക്കും. (3)​ ഈ വേ​ര് ഇരു​ന്പ് ക​ന്പി​യു​ടെ മു​ക​ളി​ലോ താ​ഴേ​യോ വ​ച്ചാ​ൽ ക​ന്പി പൊ​ട്ടി​പ്പോ​കും. (4)​ ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ ഈ ​വേ​രി​ട്ടാ​ൽ അ​ത് ഒ​ഴു​ക്കി​നെ​തി​രേ സ​ഞ്ച​രി​ക്കും.

ക​ണ്ണു​മ​ഞ്ഞ​ളി​ക്കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ

പ​ല​വി​ധ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ​പെ​ട്ട് വി​ഷ​മി​ക്കു​ന്പോ​ഴാ​ണ് ക​ണ്ണൂ​രു​ള്ള ചി​ല സു​ഹൃ​ത്തു​ക്ക​ൾ വ​ഴി മൃ​ത​സ​ഞ്ജീ​വ​നി വേ​രി​ന്‍റെ ഇ​ട​പാ​ടി​നെ​പ്പറ്റി അ​ബൂ​ക്ക അ​റി​ഞ്ഞ​ത്.​ അ​തേ​പ്പറ്റി സുഹൃത്തായ മോ​ഹ​നനുമാ​യി അ​ബൂ​ക്ക സം​സാ​രി​ച്ചു.​ മോ​ഹ​നനും ഇ​തേ​പ്പറ്റി കേ​ട്ടി​രു​ന്നു.​ ഏ​താ​യാ​ലും ഒ​ന്നു പ​രീ​ക്ഷി​ക്കാ​നു​ള്ള അ​ബൂ​ക്ക​യു​ടെ ശ്ര​മം മോ​ഹ​നൻ ത​ട​ഞ്ഞ​ി​ല്ല.​ ക​ച്ച​വ​ട​ത്തെ​പ്പ​റ്റി അ​റി​ഞ്ഞ ക​ണ്ണൂ​രി​ലെ സു​ഹൃ​ത്തു​ക്ക​ളേ​യും കൂ​ട്ടി ദി​ണ്ഡി​ക്ക​ലിലെ​ത്തി​യ അ​ബൂ​ക്ക അ​വി​ടെ മു​റി​യെ​ടു​ത്തു.​ അ​വി​ടേ​യും സ​മീ​പ​ത്തെ മ​റ്റൊ​രു ലോ​ഡ്ജി​ലും നി​ര​വ​ധി മ​ല​യാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു.​ ക​ച്ച​വ​ട​ത്തി​ന്‍റെ ഇ​ട​ത്ത​ട്ടു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ ബി​സി​ന​സ് ന​ട​ത്തു​വാ​ൻ തീ​രു​മാ​ന​മാ​യി.​

അ​ടു​ത്ത ദി​വ​സം​ത​ന്നെ മോ​ഹ​നനോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടുമൊപ്പം അ​വി​ടെ​നി​ന്നും 35 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ന​ത്തം​കു​ന്നി​ന് സ​മീ​പ​ത്തെ​ത്തി.​ അ​വി​ടെ​നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​ർ കാ​ട്ടി​ലൂ​ടെ​യു​ള്ള നടപ്പ്.​ അ​വി​ടെ​നി​ന്നും ചെ​രി​പ്പു​ക​ളി​ല്ലാ​തെ ഒ​രു​കി​ലോ​മീ​റ്റ​ർ​ കൂ​ടി​യാ​യ​പ്പോ​ൾ ഒ​രു വി​ജ​ന​പ്ര​ദേ​ശ​ത്തെ​ത്തി.​ ആ​ദി​വാ​സി​കളോട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള നാ​ലു​പേ​ർ അ​വി​ടെ കാ​ത്തുനി​ന്നി​രു​ന്നു.​ അ​തി​ലൊ​രാ​ളു​ടെ കൈയിൽ ഒ​രു​പൊ​തി​യു​മു​ണ്ടാ​യി​രു​ന്നു.​ അ​വ​ർ ഭ​യ​ഭ​ക്തി​യോ​ടെ പൊ​തി തു​റ​ന്ന് തൊ​ഴു​തു വ​ന്ദി​ച്ച​ശേ​ഷം അ​തി​ൽ​നി​ന്നും വ​ള​ഞ്ഞ രൂ​പ​ത്തി​ലു​ള്ള ഒ​രു വേ​രെ​ടു​ത്ത് നി​ല​ത്ത് കു​ത്തി​വ​ച്ചു.​ വേ​രി​ന്‍റെ നി​ഴ​ൽ സൂ​ര്യ​പ്ര​കാ​ശ​ത്തി​ന​ഭി​മു​ഖ​മാ​യി നി​ല​ത്ത് പ​തി​ഞ്ഞ​തു ക​ണ്ട് അ​ബൂ​ക്ക അ​ദ്ഭു​ത​പ്പെ​ട്ടു.

ദി​ണ്ഡി​ക്ക​ലി​ൽ​നി​ന്നും പു​റ​പ്പെ​ടു​ന്പോ​ൾ ക​രു​തി​യ ക​ണ്ണാ​ടി വേ​രി​ന് സ​മീ​പം പി​ടി​ച്ച​പ്പോ​ൾ ക​ണ്ണാ​ടി​യി​ൽ പൂ​ശി​യി​രു​ന്ന മെ​ർ​ക്കു​റി ഇ​ള​കി​പ്പോയി.​ഒ​രു ക​ന്പി​ക്ക​ഷ്ണം വേ​രി​ന് മു​ക​ളി​ൽ വ​ച്ച​പ്പോ​ൾ ക​ന്പി ര​ണ്ടു ക​ഷ്ണ​ങ്ങ​ളാ​യി മു​റി​ഞ്ഞു.​പി​ന്നീ​ട് കു​ന്നി​ൻ ചെ​രു​വി​ലെ നീ​ർ​ച്ചാ​ലി​ലെ വെ​ള്ള​ത്തി​ൽ വേ​രി​ട്ട​പ്പോ​ൾ അ​ത് ഒ​ഴു​ക്കി​നെ​തി​രേ പോ​കു​ന്ന​തും ക​ണ്ടു.​എ​ല്ലാം അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് അ​ബൂ​ക്ക​യും മോ​ഹ​ന​നും നോ​ക്കി​ക്ക​ണ്ട​ത്.​അ​തി​നാ​ൽ​ത​ന്നെ​ഇ​ത് യ​ഥാ​ർ​ഥ മൃ​ത​സ​ഞ്ജീ​വ​നി വേ​രാ​ണെ​ന്ന ബോ​ധ്യ​ത്തി​ൽ ക​ച്ച​വ​ട​മു​റ​പ്പി​ക്കാ​മെ​ന്നും ഇ​തെ​ടു​ക്കു​ന്ന ക​ന്പ​നി​യു​ടെ ആ​ളു​ക​ളെ ഇ​റ​ക്കാ​മെ​ന്നും ഇ​വ​ർ തീ​രു​മാ​നി​ച്ച് തി​രി​ച്ച് ലോ​ഡ്ജി​ലെ​ത്തി.
ഇ​ട​നി​ല​ക്കാ​ർ​വ​ഴി ക​ന്പ​നി​യു​ടെ ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​മാ​യി ബി​സി​ന​സ് ന​ട​ത്താ​ൻ തയാ​റാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.​ ക​ന്പ​നി​യു​ടെ ആ​ളു​ക​ൾ വ​ര​ണ​മെ​ങ്കി​ൽ മൂ​ന്നു ല​ക്ഷം രൂ​പ ക​ന്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പു​ണ്ടാ​യി.​ പി​ന്നീ​ട് ഇ​തി​നു​ള്ള പ​ണം പെ​ട്ടെ​ന്ന് സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​മാ​യി​രു​ന്നു.​ ഇ​രു​വ​രും ചേ​ർ​ന്ന് പ​ണ​വു​മാ​യി പി​റ്റേ​ന്ന് ത​ന്നെ തി​രി​ച്ചെ​ത്തി.​ ഇ​ട​നി​ല​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച പോ​ലെ കു​മളി​ക്കാ​ര​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മൂ​ന്നു ല​ക്ഷം നി​ക്ഷേ​പി​ച്ചു.​


പക്ഷെ, വേ​ര് പ​രി​ശോ​ധി​ക്കാ​ൻ പ​ത്തുല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സാ​യി ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​ തുടർന്ന് അ​വ​ർ മു​ന്നോ​ട്ടു​വച്ചു. ആ​ദ്യം അ​ന്ധാ​ളി​പ്പാ​ണ് ഉണ്ടാ​യ​തെ​ങ്കി​ലും കൈയി​ൽ വ​രാ​ൻ പോ​കു​ന്ന കോ​ടി​ക​ളോ​ർ​ത്ത് പ​ണം സം​ഘ​ടി​പ്പി​ക്കാ​ൻ​ത​ന്നെ ഇ​വ​ർ തീ​രു​മാ​നി​ച്ചു.​ മോ​ഹ​ന​ന്‍റെ ഓ​ഫീ​സി​ലെ ബ​ന്ധ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ണ​വു​മാ​യി വീ​ണ്ടും ലോ​ഡ്ജി​ൽ തി​രി​ച്ചെ​ത്തി.​ ക​ന്പ​നി​യു​ടെ ആ​ളു​ക​ൾ പ​റ​ഞ്ഞ ദി​വ​സം ത​ന്നെ​യെ​ത്തി.​ എ​ല്ലാ​വ​രും​കൂ​ടി വാ​ഹ​ന​ത്തി​ലും കാ​ൽ​ന​ട​യാ​യും പി​ന്നീ​ട് ന​ഗ്ന​പാ​ദ​രാ​യും വീ​ണ്ടും ന​ത്തം​കു​ന്നി​ലെ​ത്തി.

ഇ​ട​നി​ല​ക്കാ​ർ​ക്ക് പ​ത്തുല​ക്ഷം അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​പ്പോ​ൾ വേ​രു​മാ​യി ആ​ളു​ക​ൾ വ​ന്നു.​ ക​ന്പ​നി​യു​ടെ ആ​ളു​ക​ൾ വേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ൾ നി​ഷ്ഫ​ല​മാ​യി.​ മു​ന്പ് വ​ന്ന​പ്പോ​ൾ തങ്ങ​ളെ കാ​ണി​ച്ച വേ​ര് ഇ​ത​ല്ല എ​ന്ന് മോ​ഹ​ന​നും അ​ബൂ​ക്ക​യും ത​ർ​ക്കി​ച്ച​പ്പോ​ൾ ബു​ധ​നാ​ഴ്ച ദി​വ​സ​ങ്ങ​ളിൽ മാ​ത്ര​മേ വേ​രി​ന് അ​ദ്ഭു​ത​സി​ദ്ധി​യു​ണ്ടാ​കൂ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.​ പ​ത്തുല​ക്ഷം ലഭിച്ചയാൾ അ​തി​ന് മു​ന്പേ സ്ഥ​ലം വി​ട്ട​തി​നാ​ൽ അ​യാ​ളെ ക​ണ്ടെ​ത്താ​നും ക​ഴി​ഞ്ഞി​ല്ല.​ അ​വ​രു​ടെ താ​വ​ള​ത്തി​ലെ​ത്തി കൂ​ടു​ത​ൽ ത​ർ​ക്കി​ക്കു​ന്ന​ത് ജീ​വ​നുതന്നെ ഭീ​ഷ​ണി​യാ​കു​മെ​ന്ന് ബോ​ധ്യ​മാ​യ​പ്പോ​ൾ ത​ള​ർ​ന്ന മ​ന​സോ​ടെ തി​രി​ച്ച് ലോ​ഡ്ജി​ലെ​ത്തി.​ക​ന്പ​നി​ക്കാ​ർ വ​ന്ന​പോ​ലെ തി​രി​ച്ചു​ം പോ​യി.

അ​ടി​വേ​രുവരെ മാ​ന്തു​ന്ന ത​ട്ടി​പ്പ്

പിറ്റേന്ന് വേ​രി​ന്‍റെ ഉ​ട​മ​യു​ടെ ഇ​ട​നി​ല​ക്കാ​ർ മു​റി​യി​ലെ​ത്തി ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും വേ​ര് മാ​റി​പ്പോ​യ​താ​ണെ​ന്നും വീ​ണ്ടും ടെ​സ്റ്റി​ന് ത​രാ​മെ​ന്നും അ​റി​യി​ച്ച​തോ​ടെ അ​സ്ത​മി​ച്ച പ്ര​തീ​ക്ഷ​​യ്ക്ക് വീ​ണ്ടും വ​ർ​ണ​പ്പ​കി​ട്ടാ​യി.​ അ​ങ്ങനെ​യാ​ണെ​ങ്കി​ൽ വീ​ണ്ടും ബി​സി​ന​സ് ന​ട​ത്താ​മെ​ന്നും ഇ​നി അ​ഡ്വാ​ൻ​സാ​യി ഒ​ന്നും ത​രി​ല്ലെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞ​ത് ഇ​ട​നി​ല​ക്കാ​ർ അം​ഗീ​ക​രി​ച്ചു.​ ക​ന്പ​നി​ക്കാ​ർ വ​രു​ന്ന​തി​ന് മു​ന്പ് വി​ണ്ടും വേ​ര് കാ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ൽ അ​തി​നും അ​വ​ർ ത​യ്യാ​റാ​യി. ​ഇ​ട​നി​ല​ക്കാ​ർ ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് ന​ത്തം​കു​ന്നി​ലെ പ​ഴ​യ സ്ഥ​ല​ത്ത് നി​ന്നും അഞ്ചുകി​ലോ​മീ​റ്റ​റോ​ളം അ​പ്പു​റ​ത്തേ​ക്കാ​ണ്.​അ​വി​ടെ​ വച്ച് വേ​ര് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ആ​ദ്യം ക​ണ്ട അ​ദ്ഭു​ത​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു.​ ഇ​നി​യും വേ​ര് മാ​റാ​തി​രി​ക്കാ​ൻ മോ​ഹ​ന​ൻ ഒ​രു നി​ർ​ദേശം മു​ന്നോ​ട്ടു​വ​ച്ചു.​ ആ നി​ർ​ദേ​ശം വേ​രി​ന്‍റെ ആ​ളു​ക​ൾ സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് കൈയിൽ ക​രു​തി​യി​രു​ന്ന പ്ലാ​സ്റ്റി​ക് പെ​ട്ടി​ക്കു​ള്ളി​ൽ വേ​ര് വ​ച്ച് അ​ട​ച്ചു.​ പെ​ട്ടി​യെ ചു​റ്റി ഒ​ട്ടി​ച്ച പേ​പ്പ​റി​ന് മു​ക​ളി​ൽ ഒ​പ്പു​മി​ട്ട് ഇ​നി വേ​ര് മാ​റി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ഇ​വ​ർ തി​രി​ച്ചു​പോ​യ​ത്.

ക​ന്പ​നിക്കാർ വീ​ണ്ടും വ​ര​ണ​മെ​ങ്കി​ൽ അ​തി​ന്‍റെ ചാ​ർ​ജാ​യ മൂ​ന്നു ല​ക്ഷം വീ​ണ്ടും അ​ക്കൗ​ണ്ടി​ലി​ട​ണ​മെ​ന്നാണ് ക​ന്പ​നി​യു​ടെ ആ​ളു​ക​ൾ പ​റ​ഞ്ഞ​ത്.​ പ​ണം കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി അ​ബൂ​ക്ക നാ​ട്ടി​ലേ​ക്ക് പോ​യി.​ വീ​ട്ടു​കാ​രു​ടെ സ്വ​ർ​ണം മു​ഴു​വ​ൻ ഉൗ​രി​വാ​ങ്ങി വി​റ്റും ക​ടം വാ​ങ്ങി​യും പ​ണം ക​ന്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ൽ വീ​ണ്ടും നി​ക്ഷേ​പി​ച്ചു. ​വീ​ണ്ടും കൈയി​ൽ വ​രു​ന്ന കോ​ടി​ക​ളു​ടെ ക​ണ​ക്കു കൂ​ട്ട​ലു​ക​ളു​മാ​യി ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി ലോ​ഡ്ജി​ൽ ത​ങ്ങേ​ണ്ടി​വ​ന്നു.​ ലോ​ഡ്ജി​നും ഭ​ക്ഷ​ണ​ത്തി​നു​മാ​യി വ​ലി​യൊ​രു തു​ക ചെ​ല​വാ​യി.​ ക​ന്പ​നി​യു​ടെ ആ​ളു​ക​ൾ പ​റ​ഞ്ഞ ദി​വ​സം ത​ന്നെ വീ​ണ്ടു​മെ​ത്തി.​എ​ല്ലാ​വ​രും കൂ​ടി ന​ത്തം​കു​ന്നി​ലെ​ത്തി.​അ​വി​ടെ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം കാ​ത്തു​നി​ന്നി​ട്ടും വേ​രു​മാ​യി ആ​ളെ​ത്തി​യി​ല്ല.​കു​റ​ച്ചു​കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ ത​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​തി​ൽ അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ച്ച് ക​ന്പ​നി​യു​ടെ ആ​ളു​ക​ൾ കു​ന്നി​റ​ങ്ങി.​ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ പ​തി​നേ​ഴ് ല​ക്ഷം രൂ​പ വെ​ള്ള​ത്തി​ൽ വ​ര​ച്ച വ​ര​പോ​ലെ അ​പ്ര​ത്യ​ക്ഷ​മാ​യി എ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​ബൂ​ക്ക​യും മോ​ഹ​ന​നും തി​രി​ച്ച ു ​പോരുകയായിരുന്നു.

ത​മി​ഴ​രെ ഉ​പ​യോ​ഗി​ച്ച് മ​ല​യാ​ളി​ക​ളെ മ​ല​യാ​ളി​ക​ൾ​ത​ന്നെ വ​ഞ്ചി​ച്ച സം​ഭ​വം മോ​ഹ​ന​ന്‍റെയും അ​ബൂ​ക്ക​യു​ടേ​യും ദു​ര​നു​ഭ​വം കൊ​ണ്ട് അ​വ​സാ​നി​ക്കു​ന്നി​ല്ല.​പെ​ട്ടെ​ന്ന് പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള വ​ഴി​ക​ൾ തേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ ഇ​ര​ക​ളെ ത​ട്ടി​പ്പു മാ​ഫി​യ കെ​ണി​യി​ൽ വീ​ഴ്ത്തു​ക​യും കു​മളിക്കാ​ര​ന്‍റെയും ആ​ലു​വ​ക്കാ​ര​ന്‍റെയും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നി​ത്യേ​ന​യെ​ന്നോ​ണം ല​ക്ഷങ്ങൾ ചെ​ന്നു ചേ​രു​ക​യു​മാ​ണ്.​ഇ​തി​ന​നു​സ​രി​ച്ച് ദി​ണ്ഡി​ക്ക​ൽ ന​ത്തം​കു​ന്നി​ന് മു​ക​ളി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട മ​ല​യാ​ളി​ക​ളു​ടെ വി​ലാ​പ​ങ്ങ​ളും തേ​ങ്ങ​ലു​ക​ളും ഉ​യ​രു​ക​യുമാ​ണ്.
(തുടരും)

പീറ്റർ ഏഴിമല