അക്രമത്തിലൊടുങ്ങുന്ന ആഘോഷങ്ങൾ
ഓ​രോ പു​തു​വ​ത്സ​ര​വും ഓ​രോ​രു​ത്ത​രി​ലും പ്ര​തീ​ക്ഷ​യും സ്വ​പ്ന​വു​മൊ​ക്കെ സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ന​ല്ല നാ​ളെ​ക​ളെ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കാ​നാ​ണ് പ​ല​ർ​ക്കും താ​ത്പ​ര്യം. പ്ര​ത്യേ​കി​ച്ചും യു​വാ​ക്ക​ൾ​ക്ക്. എ​ന്നാ​ൽ, ആ​ഘോ​ഷം അ​തി​രു ക​ട​ക്കു​ന്പോ​ൾ അ​രു​താ​ത്ത​ത് സം​ഭ​വി​ക്കു​ന്നു.

ഇ​ക്കു​റി​യും പു​തു​വ​ത്സ​ര​ത്തെ രാ​ജ്യ​ത്തെ പ​ല ന​ഗ​ര​ങ്ങ​ളി​ലും ആ​ഘോ​ഷ​പൂ​ർ​വ​മാ​ണ് വ​ര​വേ​റ്റ​ത്. നൃ​ത്ത​വും സം​ഗീ​ത​വും പോ​ലെ ല​ഹ​രി​യും മേ​ന്പൊ​ടി​ക്ക് ഇ​ടം പി​ടി​ച്ച ചി​ല സു​ഹൃ​ത്സം​ഗ​മ​ങ്ങ​ൾ അ​നി​ഷ്ട​വ​ർ​ത്ത​മാ​ന​ങ്ങ​ൾ​ക്കും ക​ണ്ണീ​രു​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ​ക്കും സാ​ക്ഷ്യം വ​ഹി​ച്ചു.

കൂ​ട്ടു​കാ​ര​ൻ ത​ന്നെ കൊ​ല​യാ​ളി​യാ​യി...

ബംഗളൂരുവിലെ ജെ ​പി ന​ഗ​റി​ലെ ഒ​രു ബാ​റി​ൽ ഹേ​മ​ന്ത് കൂ​ട്ടു​കാ​രോ​ടൊ​പ്പം പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. ജ​ര​ഗ​ന​ഹ​ള്ളി സ്വ​ദേ​ശി​യാ​ണ് ഹേ​മ​ന്ത്. സ​ഹോ​ദ​ര​ൻ ര​വി​കു​മാ​റും സു​ഹൃ​ത്ത് അ​മൃ​തും ഒ​രു​മി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം. ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ല​ഹ​രി​യും അ​വ​ർ ന​ന്നാ​യി ആ​സ്വ​ദി​ച്ചു. ഹേ​മ​ന്തും അ​മൃ​തും ത​മ്മി​ൽ ഇ​തി​നി​ട​യി​ൽ നി​സ്സാ​ര കാ​ര്യ​ത്തി​ന് പ​ര​സ്പ​രം കൊ​ന്പു കോ​ർ​ത്തു. ര​വി​കു​മാ​ർ ഇ​രു​വ​രെ​യും നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​വ​ത്താ​യി​ല്ല. വാ​ക്കു​ത​ർ​ക്കം മൂ​ത്ത​തോ​ടെ കോ​പാ​കു​ല​നാ​യ അ​മൃ​ത് കൈ​യി​ൽ കി​ട്ടി​യ ക​ത്തി ഹേ​മ​ന്തി​ന്‍റെ നെ​ഞ്ചി​ൽ കു​ത്തി​യി​റ​ക്കി. മ​ദ്യ​ല​ഹ​രി​യി​ൽ സ്വ​ന്തം കൂ​ട്ടു​കാ​ര​നെ കു​ത്തി​മ​ല​ർ​ത്തി​യെ​ന്ന ബോ​ധം ഉ​ണ്ടാ​കു​ന്ന​തി​നു മു​ന്പ് ത​ന്നെ അ​മൃ​ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി.

കൂ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ പു​തു​വ​ത്സ​രാ​ഘോ​ഷം ത​ന്നെ​യാ​ണ് 23 കാ​ര​നാ​യ ശി​വ​റാ​മി​ന്‍റെ​യും ജീ​വ​ൻ അ​പ​ഹ​രി​ച്ച​ത്. ബെ​ല്ല​ന്ദ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​സ​വ​ന​ഹ​ള്ളി​ക്കാ​ര​നാ​യ ശി​വ​റാം പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കു​ന്ന​ത് കൂ​ട്ടു​കാ​രും ഒ​രു​മി​ച്ചാ​ണ്. പാ​ട്ടും നൃ​ത്ത​വു​മൊ​ക്കെ​യാ​യി ആ​ഘോ​ഷം പൊ​ടി​പൊ​ടി​ച്ചു. ഇ​തി​നി​ട​യി​ൽ ഏ​തോ കാ​ര്യ​ത്തെ​ച്ചൊ​ല്ലി ശി​വ​റാ​മും ഏ​ഴം​ഗ സു​ഹൃ​ദ് സം​ഘ​വു​മാ​യി വാ​ഗ്വാ​ദ​മാ​യി. ല​ഹ​രി ത​ല​യ്ക്ക് പി​ടി​ച്ച​തി​നാ​ൽ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്നോ ചെ​യ്യു​ന്ന​തെ​ന്നോ ആ​ർ​ക്കും കൃ​ത്യ​മാ​യ വെ​ളി​വി​ല്ലാ​യി​രു​ന്നു. അ​ടു​ത്ത നി​മി​ഷം, ഏ​ഴു കൂ​ട്ടു​കാ​രും കൂ​ടി ശി​വ​റാ​മി​നെ മൂ​ർ​ച്ച​യു​ള്ള ക​ത്തി​ക്ക് ഇ​ര​യാ​ക്കി.

ല​ഹ​രി ത​ല​യ്ക്ക് പി​ടി​ച്ചു; നാ​ലു​പേ​രെ കൊ​ന്നു, സ്വ​യം ഒ​ടു​ങ്ങി...

മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച യു​വാ​വ് നാ​ലു പേ​രു​ടെ ജീ​വ​നെ​ടു​ത്ത സം​ഭ​വ​വും ഇ​പ്രാ​വ​ശ്യ​ത്തെ പു​തു​വ​ത്സ​ര വാ​ർ​ത്ത​ക​ളി​ൽ​പ്പെ​ടു​ന്നു. അ​ക്കൂ​ട്ട​ത്തി​ൽ മൂ​ന്നു പേ​രും പ​തി​നെ​ട്ട് വ​യ​സിൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്. ആ​ന്ധ്ര ​പ്ര​ദേ​ശി​ലെ ക​ഡ​പ്പ ജി​ല്ല​യി​ൽ പാ​ത​യോ​ര​ത്ത് തീ ​കാ​ഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു ആ ​നാ​ലു​പേ​രും. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​വ​രു​ടെ മേ​ൽ പാ​ഞ്ഞു​ക​യ​റി. നാ​ലു പേ​രു​ണ്ടാ​യി​രു​ന്നു കാ​റി​ലും. ഡ്രൈ​വ​റും അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞു. ബാ​ക്കി​യു​ള്ള മൂ​ന്നു പേ​രി​ൽ ര​ണ്ടു പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ നി​റ​വി​ലാ​യി​രു​ന്നു​വ​ത്രേ കാ​ർ യാ​ത്ര​ക്കാ​ർ. പുതുവത്സരദിനത്തിൽ തന്നെയാണ് ഹൂ​ഗ്ലി ജി​ല്ല​യി​ലും കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ മ​ര​ണ​മ​ട​ഞ്ഞത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ക​വ​ർ​ച്ച​യ്ക്കി​ട​യി​ൽ...

അ​മി​ത് എ​ന്ന 22 കാ​ര​ൻ ജെ.​പി ന​ഗ​റി​ലെ ശാ​ഖം​ബ​രി ന​ഗ​റി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​താ​യി​രു​ന്നു ഈ ​ന​വ​വ​ത്സ​ര​ത്തി​ലെ അ​വി​ടത്തെ പ്ര​ഭാ​ത​കാ​ഴ്ച. എം.​ബി.​എ വി​ദ്യാ​ർ​ഥി​യാ​യ അ​മി​ത് ശാ​ഖം​ബ​രി ന​ഗ​റി​ലെ ഒ​രു വീ​ട്ടി​ൽ പേ​യിം​ഗ് ഗ​സ്റ്റ് ആ​യാ​ണ് താ​മ​സം. രാ​ത്രി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​നാ​യി​യെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. അ​മി​തി​നെ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ക്ര​മി​സം​ഘം കൊ​ല​പ്പെ​ടു​ത്തി​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.


ബംഗളൂരുവിലെ അ​ഞ്ജ​ന​പ്പ ഗാ​ർ​ഡ​നി​ലെ വീ​ട്ടി​ൽ നി​ന്നും വി​നു​ത് പു​തു​വ​ത്സ​ര​ത്തി​ന്‍റെ സ​ന്തോ​ഷം കൂ​ട്ടു​കാ​രു​മാ​യി പ​ങ്കുവ​യ്ക്കാ​നാ​ണ് രാ​ത്രി പു​റ​ത്തി​റ​ങ്ങി​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​രു പ്രി​ന്‍റിം​ഗ് പ്ര​സ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് 27 കാ​ര​നാ​യ വി​നു​ത്. മാ​ർ​ഗ​മ​ധ്യേ വി​നു​തും നാ​ലു​പേ​രു​മാ​യി വ​ഴ​ക്കി​ട്ടു. വി​നു​തി​ന് ചി​ല സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു നാ​ലു പേ​രും വി​നു​തി​നെ കാ​ണാ​നെ​ത്തി​യ​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി​ട്ടെ​ത്തി​യ അ​വ​ർ വി​നു​തി​നെ ക​ഴു​ത്ത​റു​ത്ത് അ​വി​ടെ​ത​ന്നെ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.

35 കാ​രി​യാ​യ യു​വ​തി​യു​ടെ ചീ​ഞ്ഞ​ളി​ഞ്ഞ മൃ​ത​ദേ​ഹ​മാ​ണ് ന​ഗ​ര പ​രി​സ​ര​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ അ​ന്തേ​വാ​സി​ക​ൾ പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ആ​ദ്യം ക​ണ്ട​ത്. മാ​ര​പ്പ ഗാ​ർ​ഡ​നി​ലെ താ​ര എ​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മ​റ്റു തെ​ളി​വു​ക​ളൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ദോ​ദ ബ​ന​സ്വാ​ഡി കോ​ള​നി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ നി​ന്നും സ​മീ​പ​വാ​സി​ക​ൾ മോ​ചി​ത​രാ​യി​ട്ടി​ല്ല.

ഷ​ങ്ക​ർ- ല​ക്ഷ​മ്മ ദ​ന്പ​തി​ക​ൾ വ​ള​രെ കാ​ല​മാ​യി ഈ ​കോ​ള​നി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യ ചെ​റി​യ വ​ഴ​ക്കു​ക​ൾ പ​തി​വാ​ണ്. ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ ഇ​രു​വ​രും ത​മ്മി​ൽ ചെ​റി​യൊ​രു ക​ശ​പി​ശ​യു​ണ്ടാ​യ​ത്രെ. ദേഷ്യം മൂ​ത്ത ഷ​ങ്ക​ർ ക​ത്തി​യെ​ടു​ത്ത് ല​ക്ഷ​മ്മ​യെ കു​ത്തി. അ​ധി​കം വൈ​കാ​തെ ആ ​ര​ക്തം പു​ര​ണ്ട ക​ത്തി​യാ​ൽ സ്വ​യം ക​ഴു​ത്ത​റു​ത്തു. ല​ക്ഷ​മ്മ മ​ര​ണ​മ​ട​ഞ്ഞു. ഷ​ങ്ക​ർ മ​ര​ണ​വു​മാ​യി മ​ല്ലി​ട്ട് ആ​ശു​പ​ത്രി​യി​ലാ​ണ്.

വി​നോ​ദ​യാ​ത്ര വി​ലാ​പ​യാ​ത്ര​യാ​യി...

പു​തി​യ വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ കൂ​ട്ടു​കാ​ർ വി​നോ​ദ​യാ​ത്ര ന​ട​ത്തു​ന്ന​ത് പു​ത്ത​രി​യ​ല്ല. ക​ളി​യും ചി​രി​യും ത​മാ​ശ​ക​ളു​മൊ​ക്കെ​യാ​യി ഒ​രു യാ​ത്ര. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ശ്രീ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു യു​വാ​ക്ക​ൾ ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ല്ലാ​സ​യാ​ത്ര പോ​യ​താ​ണ് ദാ​മോ​ദ​ർ ന​ദി​യി​ലേ​യ്ക്ക്. ദൗ​ർ​ഭാ​ഗ്യ​മെ​ന്ന് പ​റ​യ​ട്ടെ, അ​ഞ്ചു​പേ​രു​ടെ​യും കു​ടും​ബ​ങ്ങ​ളെ​യും കൂ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യു​മൊ​ക്കെ തീ​രാ​സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി അ​വ​രു​ടെ വി​നോ​ദ​യാ​ത്ര. അ​ഞ്ചു​പേ​രും ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ചു. പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ​നാ​ളി​ൽ ത​ന്നെ​യാ​ണ് ബി​ഹാ​റി​ലെ ഗം​ഗാ ന​ദി​യി​ലെ ബോ​ട്ട​പ​ക​ട​വും.

ഭ​ഗ​ൽ​പ്പൂ​ർ ജി​ല്ല​യി​ലെ ന​ദി​യി​ൽ മു​ങ്ങി​യ ബോ​ട്ടി​ൽ ഒ​ന്പ​ത് ആ​ണ്‍​കു​ട്ടി​ക​ളാ​യി​രു​ന്നു അ​വ​രി​ൽ ആ​റു​പേ​രെ​യും ഗ്രാ​മ​വാ​സി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി.

മൂ​ന്നു പേ​ർ​ക്കു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ക്ര​മ​ങ്ങളും അ​ത്യാ​പ​ത്തുകളുമില്ലാതെ പു​തു​വർഷമാഘോഷിക്കാം..പക്ഷെ സ്വസ്ഥതയ്ക്കുമേൽ കറുത്ത നിഴൽ വീഴ്ത്തുന്നത് മനുഷ്യൻ തന്നെ....

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം