ഷി​ന്‍റോ​യു​ടെ മ​ര​ണ​വും ദു​രൂ​ഹ​ത​ക​ളും
ഒ​രു കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യ യു​വാ​വി​ന്‍റെ മ​ര​ണം ന​ട​ന്നി​ട്ട് ഒ​ന്ന​ര മാ​സം പി​ന്നി​ട്ടു. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ദു​രൂ​ഹ​ത​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും ഇ​തു​വ​രെ​യാ​യി മ​ര​ണം എ​ങ്ങ​നെ ന​ട​ന്നു​വെ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്തെ​ങ്കി​ലും പോ​ലീ​സ് അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം. കൂ​ലി​പ്പ​ണി ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന യു​വാ​വി​ന്‍റെ വേ​ർ​പാ​ടി​ൽ വേ​ദ​നി​ക്കു​ന്ന ബ​ന്ധു​ക്ക​ളെ എ​ങ്ങ​നെ ആ​ശ്വ​സി​പ്പി​ക്കും എ​ന്ന ചി​ന്ത​യി​ലാ​ണ് നാ​ട്ടു​കാ​ർ. ആ ​മ​ര​ണ​ത്തി​ലേ​ക്കും സം​ഭ​വ വി​കാ​സ​ങ്ങ​ളി​ലേ​ക്കും ഒ​രു തി​രി​ച്ചു​പോ​ക്ക്.

സം​ഭ​വം ഇ​ങ്ങ​നെ

മം​ഗ​ലാ​പു​ര​ത്തു​നി​ന്നും സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം ആ​ലു​വ​യ്ക്കു പു​റ​പ്പെ​ട്ട മൂ​വാ​റ്റു​പു​ഴ ക​ദ​ളി​ക്കാ​ട് മ​ണി​യ​ന്ത​ടം പാ​റേ​ക്ക​ണ്ട​ത്തി​ൽ പീ​താം​ബ​ര​ന്‍റെ മ​ക​ൻ ഷി​ന്‍റോ​യു​ടെ (28) മ​ര​ണ​ത്തി​ലാ​ണു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 13നാ​ണ് മം​ഗ​ലാ​പു​ര​ത്തു​നി​ന്നും ര​ണ്ടു സു​ഹൃ​ത്തു​ക​ൾ​ക്കൊ​പ്പം ഷി​ന്‍റോ ആ​ലു​വ​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. മം​ഗ​ലാ​പു​ര​ത്ത് പൈ​നാ​പ്പി​ൾ കൃ​ഷി​ക്കാ​യി പോ​യ ഷി​ന്‍റോ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം രാ​ത്രി​യി​ലാ​ണു ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ൾ നാ​ട്ടി​ലെ​ത്തി​യി​ട്ടും ഷി​ന്‍റോ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​യി​ലാ​ണ്ടി​യി​ൽ റെ​യി​ൽ പാ​ള​ത്തി​ൽ​നി​ന്നാ​ണു ഷി​ന്‍റോ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ഷി​ന്‍റോ​യു​ടേ​താ​ണെ​ന്നു ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ കൊ​യി​ലാ​ണ്ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഷി​ന്‍റോ​യെ കാ​ണാ​താ​യെ​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി.

യു​വാ​വി​നെ കാ​ണാ​താ​യ​തു മു​ത​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തു​വ​രെ മു​ഴു​വ​ൻ ദൂ​രൂ​ഹ​ത​ക​ളാ​ണെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളും ആ​രോ​പി​ക്കു​ന്ന​ത്. ഷി​ന്‍റോ റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്വ​യം വീ​ണ​താ​ണോ അ​തോ അ​ബ​ദ്ധ​ത്തി​ൽ പു​റ​ത്തേ​ക്കു തെ​റി​ച്ചു വീ​ണ​താ​ണോ​യെ​ന്നും ആ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണോ​യെ​ന്നു​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള സം​ശ​യം. കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടേ​യും ആ​രോ​പ​ണം. ഇ​വ​രെ ഇ​ത്ത​ര​ത്തി​ൽ ചി​ന്തി​പ്പി​ക്ക​ന്ന​തി​ന് ചി​ല കാ​ര​ണ​ങ്ങ​ളു​മു​ണ്ട്.

ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്

ഷി​ന്‍റോ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ചെ​യ​ർ​മാ​ൻ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ ​അം​ഗം​ സി.​എ. ബാ​ബു​വാ​ണ്. ഷി​ന്‍റോ​യു​ടെ അ​യ​ൽ​വാ​സി​യാ​യ ര​തീ​ഷ് മോ​ഹ​ന​നാ​ണു ക​ണ്‍​വീ​ന​ർ. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നതു പ​ക​ൽ​പോ​ലെ സ​ത്യ​മാ​ണെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​നു​ള്ള തെ​ളി​വു​ക​ൾ സ​ഹി​തം ചി​ല കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​നു ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണു ഇ​വ​ർ പ​റ​യു​ന്ന​ത്.

ദു​രൂ​ഹ​ത​യ്ക്കു കാ​ര​ണ​മാ​യി ഭാ​ര​വാ​ഹി​ക​ളി​ൽ ഒ​രാ​ളാ​യ ര​തീ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഷി​ന്‍റോ​യെ കാ​ണാ​താ​യ 13ന് ​രാ​ത്രി ട്രെ​യി​നി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ത​ന്നെ വി​ളി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ ഷി​ന്‍റോ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ സു​ഹൃ​ത്തും വെ​ള്ളം വാ​ങ്ങാ​നി​റ​ങ്ങി​പ്പോ​യെ​ന്നും തി​രി​ച്ചു വ​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് അ​റി​യി​ച്ച​ത്. പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മം​ഗ​ലാ​പു​ര​ത്തു പൈ​നാ​പ്പി​ൾ കൃ​ഷി​ക്കാ​യി പോ​യി വ​രു​ന്ന ഷി​ന്‍റോ എ​ങ്ങ​നെ​യെ​ങ്കി​ലും എ​ത്തു​മെ​ന്ന് ഉ​റ​പ്പു​ള്ള​തി​നാ​ൽ അ​വ​നെ നോ​ക്കേ​ണ്ടെ​ന്നും തി​രി​കെ എ​ത്തി​ക്കൊ​ള്ളു​മെ​ന്നും അ​റി​യി​ച്ചു. 14ന് ​രാ​വി​ലെ സ​ഹ​യാ​ത്രി​ക​രാ​യ സു​ഹൃ​ത്തു​ക്ക​ൾ ഇ​രു​വ​രും നാ​ട്ടി​ലെ​ത്തി. ഷി​ന്‍റോ​യു​ടെ വീ​ടി​ന് ഏ​താ​നും കി​ലോമീ​റ്റ​ർ അ​ക​ലെ​മാ​ത്ര​മാ​ണ് ഇ​രു​വ​രു​ടെ​യും വീ​ടു​ക​ൾ.

സു​ഹൃ​ത്തു​ക്ക​ൾ എ​ത്തി​യി​ട്ടും മ​ക​ൻ എ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ഷി​ന്‍റോ​യു​ടെ പി​താ​വും സ​ഹോ​ദ​ര​നും പ​രി​ഭ്രാ​ന്തി​യി​ലാ​യി. വി​വ​ര​ങ്ങ​ൾ തി​രക്കി​യെ​ങ്കി​ലും സ​ഹ​യാ​ത്രി​ക​രു​ടെ മ​റു​പ​ടി പ​ര​സ്പ​രവി​രു​ദ്ധ​മാ​യി​രു​ന്നു. തു​ട​ർ​ന്നു മ​ക​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ​ വീ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ചു. 15ന് ​വാ​ഴ​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദ്യ ദു​രൂ​ഹ​ത മ​ണ​ത്ത​ത്.

വീ​ട്ടു​കാ​ർ​ക്കു​ മു​ന്പേ ഷി​ന്‍റോ​യെ കാ​ണാ​നി​ല്ലെ​ന്നു​കാ​ട്ടി സ​ഹ​യാ​ത്രി​ക​നാ​യ സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ൾ ത​ലേ​ദി​വ​സം​ത​ന്നെ പ​രാ​തി ന​ൽ​കിക്ക​ഴി​ഞ്ഞി​രു​ന്നു. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സു​മാ​യി വാ​ഴ​ക്കു​ളം പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും റെ​യി​ൽ​വേ​യി​ൽ ജോ​ലി നോ​ക്കു​ന്ന ഷി​ന്‍റോ​യു​ടെ ബ​ന്ധു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്നു കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​യ​ച്ചു ന​ൽ​കി​യ റെ​യി​ൽ​ പാ​ള​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ല​ഭി​ച്ച മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം​നോ​ക്കി​യാ​ണു മൃ​ത​ദേ​ഹം ഷി​ന്‍റോ‍​യു​ടേ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്നു സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും അ​ട​ങ്ങി​യ 17 അം​ഗ സം​ഘം കോ​ഴി​ക്കോ​ടി​നു യാ​ത്ര തി​രി​ച്ചു. ആ​ദ്യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശുപ​ത്രി​യി​ലെ​ത്തി മൃ​ത​ദേ​ഹം കാ​ണു​ക​യും പി​ന്നീ​ട് കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു ല​ക്ഷ്യം. ഈ ​യാ​ത്ര​യ്ക്കി​ടെ​യാ​ണു ദു​രൂ​ഹ​ത​യു​ടെ കൂ​ടു​ത​ൽ ചു​രു​ളു​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്.


നാ​ട്ടു​കാ​ര​ൻ ത​ന്നെ​യാ​യ, വ​ർ​ഷ​ങ്ങ​ളാ​യി കോ​ഴി​ക്കോ​ട് താ​മ​സ​മാ​ക്കി​യ ആ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ മം​ഗ​ലാ​പു​ര​ത്തു​ള്ള സ്ഥ​ല​ത്താ​ണു ഷി​ന്‍റോ​യും സു​ഹൃ​ത്തു​ക്ക​ളും പൈ​നാ​പ്പി​ൾ കൃ​ഷി​ക്കാ​യി പോ​യ​ത്. ഷി​ന്‍റോ​യെ കാ​ണാ​താ​യ ദി​വ​സം മു​ത​ൽ ഇ​യാ​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നി​ല്ല. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ഷി​ന്‍റോ​യു​ടെ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നു ത​ങ്ങ​ളേ​ക്കാ​ൾ​മു​ന്പേ ഇ​യാ​ള​റി​ഞ്ഞു. എ​ന്നു​മാ​ത്ര​മ​ല്ല, മോ​ർ​ച്ച​റി​യി​ൽ ക​യ​റി ഇ​യാ​ൾ മൃ​ത​ദേ​ഹം ക​ണ്ട​താ​യ സൂ​ച​ന​ക​ളും ല​ഭി​ച്ചു. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ലൊ​ന്നും സം​ഭ​വി​ച്ചി​ട്ടില്ലെ​ന്ന രീ​തി​യി​ലാ​ണു ത​ങ്ങ​ളോ​ട് ഇ​ട​പെ​ട്ട​ത്.

ഇ​തി​നി​ടെ, വാ​ഴ​ക്കു​ളം പോ​ലീ​സും കൊ​യി​ലാ​ണ്ടി പോ​ലീ​സും ഷി​ന്‍റോ​യു​ടെ സ​ഹ​യാ​ത്രി​ക​രെ മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​വ​ർ​ക്ക് ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഷി​ന്‍റോ​യു​ടെ മ​ര​ണ​ത്തി​ൽ നാ​ട്ടു​കാ​ർ രോ​ഷാ​കു​ല​രാ​ണെ​ന്ന സൂ​ച​ന ന​ൽ​കി​യ​തോ​ടെ സ​ഹ​യാ​ത്രി​ക​രി​ൽ ഒ​രാ​ൾ കേ​സി​നു വ​ഴി​ത്തി​രി​വാ​കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നു ഷി​ന്‍റോ പു​റ​ത്തേ​ക്കു തെ​റി​ച്ചു​വീ​ഴു​ന്ന​തു ക​ണ്ടു​വെ​ന്നാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ടു​ത്ത സ്റ്റേ​ഷ​നി​ലി​റ​ങ്ങി കു​റേ ദൂ​രം പി​ന്നോ​ട്ടു​പോ​യി ഷി​ന്‍റോ​യെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ലെ​ന്നും അ​റി​യി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്നു പൈ​നാ​പ്പി​ൾ തോ​ട്ട​ത്തി​ന്‍റെ ഉ​ട​മ​യാ​യ കോ​ഴി​ക്കോ​ട് സ്ഥി​ര താ​മ​സ​മാ​ക്കി​യ ആ​ളെ ഫോ​ണി​ൽ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ഷി​ന്‍റോ വീ​ഴു​ന്ന​ത് ആ​രെ​ങ്കി​ലും ക​ണ്ടേ​ായെ​ന്നാ​ണ് ചോ​ദി​ച്ച​തെ​ന്നും പി​ന്നീ​ട് ഇ​യാ​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​ം സ്ഥ​ല​ത്തു​നി​ന്നു നാ​ട്ടി​ലേ​ക്കു രാ​ത്രി​യി​ൽ​ത​ന്നെ തി​രി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. ഈ ​വി​വ​രം കൊ​യി​ലാ​ണ്ടി പോ​ലീ​സി​നെ​യും വാ​ഴ​ക്കു​ളം പോ​ലീ​സി​നെ​യും അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് മൂ​വാ​റ്റു​പു​ഴ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ന്പാ​കെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.
കേ​സ് അ​ന്വേ​ഷി​ക്കു​ന്ന കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി പ​ല​കു​റി ബ​ന്ധ​പ്പെട്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം​മൂ​ലം, വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ സു​ഹൃ​ത്തി​നെ ചോ​ദ്യം ചെ​യ്യാ​ൻ നാ​ട്ടി​ലേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണു വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും ര​തീ​ഷ് പ​റ​യു​ന്നു. സംഭവങ്ങൾ ഒ​ാരോ​ന്നാ​യി വെ​ളി​പ്പെ​ടു​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഒ​രാ​ളെ​യെ​ങ്കി​ലും വി​ളി​ച്ചു ചോ​ദ്യം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ലും ദുരൂഹത മ​ണ​ക്കു​ക​യാ​ണു നാ​ട്ടു​കാ​ർ.

സ​മ​രം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നം

ഷി​ന്‍റോ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഏ​താ​നും ദി​വ​സം​മു​ന്പാ​ണു ക​ദ​ളി​ക്കാ​ട് മ​ണി​യ​ന്ത​ടം പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ക​ല്ലൂ​ർ​ക്കാ​ട് ക​വ​ല​യി​ൽ​നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ടൗ​ണ്‍ ചു​റ്റി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ​ത്തി​യ​പ്പോ​ൾ ന​ട​ന്ന ധ​ർ​ണ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള​ളി​ക്കു​ന്നേ​ലാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ സി.​എ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഷി​ന്‍റോ​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നാ​ട്ടു​കാ​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടുത്തു. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. അ​ടി​യ​ന്ത​ര ന​ട​പ​ടി ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഡി​വൈ​എ​സ്പി ഓ​ഫീ​സ് മാ​ർ​ച്ചു ന​ട​ത്തു​വാ​നാ​ണു സ​മ​ര​സ​മി​തി​യു​ടെ തി​രു​മാ​നം.

വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​ം; പോ​ലീ​സ്

പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഷി​ന്‍റോ​യ്ക്കൊ​പ്പം യാ​ത്ര ചെ​യ്ത​തും ട്രെ​യി​നി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ​തു ക​ണ്ടു​വെ​ന്നും വ്യ​ക്ത​മാ​ക്കി​യ ആ​ളി​ൽ​നി​ന്നും പോ​ലീ​സ് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​മെ​ന്നു കൊ​യി​ലാ​ണ്ടി എ​സ്ഐ വ്യ​ക്ത​മാ​ക്കി. സ​ഹ​യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​രി​ൽ​നി​ന്നും നേ​ര​ത്തെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രു​ടെ മൊ​ഴി​യി​ൽ സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല. ഷി​ന്‍റോ ട്രെ​യി​നി​ൽ​നി​ന്നു തെ​റി​ച്ചു വീ​ഴു​ന്ന​തു ക​ണ്ടു​വെ​ന്ന് ഇ​തി​ൽ ഒ​രാ​ൾ സു​ഹൃ​ത്തു​ക്ക​ളോ​ടു പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. തെര​ക്കു​ള്ള ട്രെ​യി​നി​ൽ​നി​ന്ന് ആ​രെ​ങ്കി​ലും പു​റ​ത്തേ​ക്കു ത​ള്ളി​യി​ട്ട​താ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ട്രെ​യി​നി​ൽ​നി​ന്നു വീ​ഴു​ന്ന​തു സ​ഹ​യാ​ത്രി​ക​ൻ ക​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളി​ൽ​നി​ന്നും ഇ​വ​രെ​യെ​ല്ലാം ജോ​ലി​ക്കെ​ത്തി​ച്ച വ്യ​ക്തി​യി​ൽ​നി​ന്നും വീ​ണ്ടും മൊ​ഴി​യെ​ടു​ക്കും. വീ​ണെ​ന്നു പ​റ​ഞ്ഞ സ​ഹ​യാ​ത്രി​ക​ൻ ഇ​പ്പോ​ൾ നാ​ട്ടി​ൽ​ ഇ​ല്ലെ​ന്നാ​ണ് ‌അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തെ​ന്നും ഒ​ളി​വി​ൽ​ക്ക​ഴി​യു​ന്ന ഇ​യാ​ളു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ പ​രി​ശോ​ധി​ച്ച​താ​യും എ​സ്ഐ പ​റ​ഞ്ഞു.

റോബിൻ ജോർജ്