നിപ്പായ്‌ക്കെതിരേ വലകെട്ടി നാട്....
ദി​വ​സ​ങ്ങ​ളാ​യി ഒ​രു​നാ​ട് ഉ​റ​ങ്ങി​യി​ട്ട്... മു​ന്പായി​രു​ന്നെ​ങ്കി​ല്‍ റം​സാ​ന്‍ കാ​ല​വും സ്‌​കൂ​ള്‍ അ​വ​ധി​ക്കാ​ല​വും അ​ടി​ച്ചു​പൊ​ളി​ക്കാ​റാ​യി​രു​ന്നു മ​ല​ബാ​റു​കാ​ര്‍ .എ​ന്നാ​ല്‍ ഇ​പ്പോ​ഴോ ഭീ​തി​പ്പെ​ടു​ത്തു​ന്ന ഓ​ര്‍​മ​ക​ളാ​ണ് എ​ങ്ങും. ഒ​രു​മി​ച്ചി​രി​ക്കാ​ന്‍ പേ​ടി, യാ​ത്ര ചെ​യ്യാ​നും പു​റ​ത്തി​റ​ങ്ങാ​നും പേ​ടി. ഒ​രു​മി​ച്ചു​ള്ള​യാ​ത്ര​യി​ല്‍ ഒ​ന്നു​തു​മ്മു​മ്പോ​ള്‍ സം​ശ​യ​ങ്ങ​ളു​ടെ ഒ​രു​പാ​ട് ക​ണ്ണു​ക​ള്‍ ന​മു​ക്ക് നേ​രേ വ​രും. സം​സ്ഥാ​ന​മൊ​ട്ടു​ക്കും ആ​ശ​ങ്ക​യു​ടെ വേ​ലി​യേ​റ്റം... നി​പ്പാ എ​ന്ന ര​ണ്ടു​വാ​ക്കി​ലേ​ക്ക് നാ​ട് ചു​രു​ങ്ങി​യ നി​മി​ഷം...​എ​ന്നാ​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും ഒ​ത്തൊ​രു​മി​ച്ച് നി​പ്പാ​യെ പ​ടി​ക്കു​പു​റ​ത്തു​നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും വി​ദ​ഗ്ധ ​ഡോ​ക്ട​ര്‍​മാ​ര​ട​ങ്ങി​യ​സം​ഘ​വും..​അ​ത് ഏ​ക​ദേ​ശം ഫ​ലം ക​ണ്ടു​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു...

ഒ​രു​ കു​ടു​ംബ​ത്തി​ലെ നാ​ലു​പേ​രു​ടെ മ​ര​ണം, സ്വ​ന്തം ജീ​വ​ന്‍ പോ​ലും പ​ണ​യംവ​ച്ച് രോ​ഗ​ബാ​ധി​ത​രെ ശു​ശ്രൂ​ഷി​ച്ച് മ​ര​ണ​ത്തെ പു​ല്‍​കി​യ ന​ഴ്‌​സ്, മ​ര​ണ​​വാ​ര്‍​ത്ത​യ​റി​ഞ്ഞി​ട്ടും അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ന്‍ പോ​ലും ക​ഴി​യാ​തെ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​അ​വ​രു​ടെ ഭ​ര്‍​ത്താ​വ്, ഏ​റ്റ​വും ഒ​ടു​വി​ല്‍ യുവാ​വാ​യ ഓ​ട്ടോ ഡ്രൈ​വ​റും....​നി​പ്പാ എ​ന്ന ഇ​പ്പോ​ഴും പി​ടി​ത​രാ​ത്ത വൈ​റ​സി​ന്‍റെ ക​രാ​ള​ഹ​സ്ത​ത്തി​ല്‍ കു​ടു​ങ്ങി പി​ട​ഞ്ഞുവീ​ണ​വ​രു​ടെ എ​ണ്ണം 16. ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍. ഇ​വ​രെ പ​രി​ച​രി​ക്കാ​ന്‍ ക​ഴി​യാ​തെ ബ​ന്ധു​ക്ക​ള്‍ , ശ​രി​ക്കും ക​ണ്ണു​ന​ന​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് എ​ങ്ങും.​ര​ണ്ടാ​ഴ്ച​കൊ​ണ്ട് ഒ​രു നാ​ട് എ​ത്ര​മാ​ത്രം​മാ​റി​പ്പോ​യി എ​ന്ന് മ​ന​സി​ലാ​ക്കി ത​രു​ന്ന നാ​ളു​ക​ള്‍ ... പ​ക്ഷെ പ്ര​തീ​ക്ഷ​യു​ടെ പു​തു​നാ​മ്പു​ക​ള്‍ ഇ​പ്പോ​ള്‍ ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം നാ​ള്‍​ക്കു​നാ​ള്‍ കു​റ​ഞ്ഞു​വ​രു​ന്നു. അ​തേ​സ​മ​യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ നി​ല​ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യും ചെ​യ്യു​ന്നു.

നി​പ്പാ നാ​ള്‍വ​ഴി​ക​ള്‍ ....

ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ര്‍ തു​ട​ര്‍​ച്ചയാ​യ ദി​വ​സ​ങ്ങ​ളി​ല്‍ അ​ജ്ഞാ​ത​രോ​ഗം വ​ന്ന് മ​രി​ച്ച​താ​ണ് നി​പ്പാ എ​ന്ന വൈ​റ​സി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ തു​ട​ക്കം. നി​പ്പാ​വൈ​റ​സ് ബാ​ധി​ച്ചു​ള്ള ആ​ദ്യ​മ​ര​ണം മേ​യ് അ​ഞ്ചി​നാ​ണ് ന​ട​ന്ന​ത്.​പേ​രാ​മ്പ്ര സൂ​പ്പി​ക്ക​ട​യി​ലെ സാ​ബി​ത്താ​യി​രു​ന്നു അ​ന്ന് മ​രി​ച്ച​ത്. ആ​ദ്യം സാ​ധാ​ര​ണ പ​നി​മ​ര​ണ​മാ​യി ഇ​ത്‌​ ഡോ​ക്ട​ര്‍​മാ​ര്‍ ക​ണ​ക്കാ​ക്കി. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് സാ​ബി​ത്ത് മ​രി​ച്ച​ത്. പി​ന്നീ​ട് സാ​ബി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍ സാ​ലി​ഹും മ​രി​ച്ചു. 19 -ന് ​സാ​ബി​ത്തി​ന്‍റെ​യും സാ​ലി​ഹി​ന്‍റെ​യും കു​ടും​ബ​ത്തി​ലെ മ​റി​യം കൂ​ടി മ​രി​ച്ചു.

മ​റി​യ​ത്തി​ന്‍റെ മ​ര​ണം ന​ട​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ നി​പ്പാ​വൈ​റ​സാ​ണ് മ​ര​ണ​കാ​ര​ണ​ങ്ങ​ളെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.20 -നാ​ണ് സം​സ്ഥാ​ന​ത്ത് നി​പ്പാ​വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. രാ​ത്രി 7.43 നാ​യി​രു​ന്നു നി​പ്പാ​വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള റി​പ്പോ​ര്‍​ട്ട് വ​ന്ന​തെ​ന്ന് മ​ണി​പ്പാ​ല്‍ ക​സ്തൂ​ര്‍​ബാ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​റ​ല്‍ സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി. അ​രു​ണ്‍​കു​മാ​ര്‍ രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നി​പ്പാ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ശേ​ഷം കോ​ട്ടൂ​ര്‍​സ്വ​ദേ​ശി​യാ​യ ഇ​സ്മ​യി​ല്‍ , പേ​രാ​മ്പ്ര ചെ​റു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി ജാ​ന​കി എ​ന്നി​വ​ര്‍ മ​രി​ച്ചു. 21 -ന് ​സാ​ബി​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചി​കി​ത്സി​ച്ച ന​ഴ്‌​സ് ലി​നി കൂ​ടി മ​രി​ച്ച​തോ​ടെ നി​പ്പാ​വൈ​റ​സ് ബാ​ധ​യു​മാ​യി മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. അ​ന്ന് ഒ​ന്‍​പ​തു പേ​രാ​യി​രു​ന്നു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടി​യ​ത്. 22 ആ​യ​പ്പോ​ഴേ​ക്കും മ​ര​ണം 11 ആ​യി ഉ​യ​ര്‍​ന്നു. മ​ല​പ്പു​റ​ത്തെ വേ​ലാ​യു​ധ​ന്‍ , സി​ന്ധു, ഷി​ജി​ത എ​ന്നി​വ​രു​ടെ മ​ര​ണ​വും നി​പ്പാ​വൈ​റ​സ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ന്നു ത​ന്നെ​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി രാ​ജ​ന്‍ , ചെ​ക്യാ​ട് സ്വ​ദേ​ശി അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ മ​രി​ച്ച​ത്. അ​തി​നു​ശേ​ഷം സാ​ബി​ത്തി​ന്‍റെ​യും സാ​ലി​ഹി​ന്‍റെ​യും പി​താ​വ് മൂ​സ​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 24-നാ​യി​രു​ന്നു മ​ര​ണം. പി​ന്നീ​ട് ന​രി​പ്പ​റ്റ സ്വ​ദേ​ശി ക​ല്യാ​ണി​യും പാ​ലാ​ഴി സ്വ​ദേ​ശി ഓ​ട്ടോ ഡ്രൈ​വ​ര്‍ എ​ബി​ന്‍ എ​ന്നി​വ​രും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇന്നലെ രണ്ടു പേർ കൂടി ഈ രോഗം ബാധിച്ചു മരിച്ചു. കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയർ സൂപ്രണ്ട് ടി.പി. മധുസൂദനൻ, കാരശേരി സ്വദേശി അഖിൽ എന്നിവരാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്.
ആ​രോ​ഗ്യ വ​കു​പ്പ് പ​റ​യു​ന്നു...

ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ നി​പ്പാ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തു​മു​ത​ല്‍ ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​ര്‍. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ ഉ​റ​വി​ടം കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ആ​ദ്യ മ​ര​ണം ന​ട​ന്ന പേ​രാ​മ്പ്ര സൂ​പ്പി​ക്ക​ട​യി​ലെ വീ​ട്ടി​ലെ കി​ണ​റി​ല്‍ നി​ന്നും വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ഠം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു. പിന്നീട് ഫ​ലം തീ​നി വ​വ്വാ​ലു​ക​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഫ​ലം വ​ന്നാ​ല്‍​മാ​ത്ര​മേ രോ​ഗ വാ​ഹ​ക​ര്‍ വ​വ്വാ​ലു​ക​ളാ​ണോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​കൂ. അ​തേ​സ​മ​യം വ​വ്വാ​ലു​ക​ളു​ടെ പ്ര​ജ​ന​ന​ന​സ​മ​യ​ത്ത് ഇ​വ​യു​ടെ സ്ര​വം ശേ​ഖ​രി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. അ​താ​യ​ത് വ​വ്വാ​ലു​ക​ള്‍ ത​ന്നെ​യാ​ണോ രോ​ഗ​വാ​ഹ​ക​രെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ഇ​നി​യും സ​മ​യം വേ​ണ​മെ​ന്ന​ര്‍​ഥം. നി​​​​​പ്പാ ​​​​​വൈ​​​​​റ​​​​​സ് ബാ​​​​​ധ​​​​​യു​​​​​ടെ ഉ​​​​​റ​​​​​വി​​​​​ടം സം​​​​​ബ​​​​​ന്ധി​​​​​ച്ച ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ള്‍ നി​​​​​ല​​​​​നി​​​​​ല്‍​ക്കെ മൃ​​​​​ഗ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​ വ​​​​​കു​​​​​പ്പ് പ​​​​​ഴം​​​​​തീ​​​​​നി വ​​​​​വ്വാ​​​​​ലി​​​​​നെ പി​​​​​ടി​​​​​കൂ​​​​​ടി. ഒ​​​​​രു കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ മൂ​​​​​ന്നു​​​​​ പേ​​​​​ര്‍ മ​​​​​രി​​​​​ച്ച സൂ​​​​​പ്പി​​​​​ക്ക​​​​​ട​​​​​യി​​​​​ലെ വീ​​​​​ടി​​​​​നു പി​​​​​റ​​​​​കി​​​​​ലു​​​​​ള്ള കാ​​​​​ടു​​​​​പി​​​​​ടി​​​​​ച്ച സ്ഥ​​​​​ല​​​​​ത്തെ മ​​​​​ര​​​​​ത്തി​​​​​ല്‍നി​​​​​ന്നാ​​​​​ണ് പു​​​​​ല​​​​​ർ​​​​​ച്ചെ വ​​​​​വ്വാ​​​​​ലി​​​​​നെ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്.

ജി​​​​​ല്ലാ​​​​​ മൃ​​​​​ഗ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ ഓ​​​​​ഫീ​​​​​സ​​​​​ർ ഡോ. ​​​​​എ.​​​​​സി. മോ​​​​​ഹ​​​​​ന്‍​ദാ​​​​​സി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള സം​​​​​ഘം ഏ​​​​​ണി​​​​​യും വ​​​​​ല​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഏറെ പരിശ്രമിച്ചാണു വ​​​​​വ്വാ​​​​​ലി​​​​​നെ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ നേ​​​​​ര​​​​​ത്തെ ശേ​​​​​ഖ​​​​​രി​​​​​ച്ച പ​​​​​ഴം​​​​​തീ​​​​​നി വ​​​​​വ്വാ​​​​​ലി​​​​​ന്‍റെ വി​​​​​സ​​​​​ര്‍​ജ്യ​​​​​ങ്ങ​​​​​ള്‍​ക്കൊ​​​​​പ്പം പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ വ​​​​​വ്വാ​​​​​ലി​​​​​നെ​​​​​യും ഭോ​​​​​പ്പാ​​​​​ലി​​​​​ലെ നാ​​​​​ഷ​​​​​ണ​​​​​ല്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ഹൈ ​​​​​സെ​​​​​ക്യൂ​​​​​രി​​​​​റ്റി ആ​​​​​നി​​​​​മ​​​​​ല്‍ ഡി​​​​​സീ​​​​​സ​​​​​സ് (എ​​​​​ന്‍​ഐ​​​​​എ​​​​​സ്എ​​​​​ച്ച്എ​​​​​ഡി)ലേ​​​​​ക്ക്അ​​​​​യ​​​​​യ്ക്കും. ഇന്നാണു യാത്ര. ഈ ​​​​​വ​​​​​വ്വാ​​​​​ലി​​​​​ല്‍ നി​​​​​പ്പാ ​​​​​വൈ​​​​​റ​​​​​സു​​​​​ണ്ടോ​​​​​യെ​​​​​ന്നു പ​​​​​റ​​​​​യാ​​​​​ന​​​​​ാവി​​​​​ല്ല. വി​​​​​ശ​​​​​ദ​​​​​മാ​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ണം ഇ​​​​​നി​​​​​യും തു​​​​​ട​​​​​രാ​​​​​നാ​​​​​ണ് മൃ​​​​​ഗ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​വ​​​​​കു​​​​​പ്പ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പ്ര​​​​​ദേ​​​​​ശ​​​​​ത്തെ മ​​​​​നു​​​​​ഷ്യ​​​​​രൊ​​​​​ഴി​​​​​കെ​​​​​യു​​​​​ള്ള എ​​​​​ല്ലാ ജീ​​​​​വ​​​​​ജാ​​​​​ല​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സാ​​​​​മ്പി​​​​​ളു​​​​​ക​​​​​ള്‍ വീ​​​​​ണ്ടും ഭോ​​​​​പ്പാ​​​​​ലി​​​​​ലേ​​​​​ക്ക് അ​​​​​യ​​​​​യ്ക്കും.


അതേസമയം നി​​​പ്പാ വൈ​​​റ​​​സ് മൂ​​​ല​​​മു​​​ള്ള പ​​​നി സം​​​സ്ഥാ​​​ന​​​ത്തു പ​​​ട​​​ർ​​​ത്തു​​​ന്ന​​​ത് വ​​​വ്വാ​​​ലു​​​ക​​​ൾ ത​​​ന്നെ​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഈ ​​​പ​​​നി വ​​​വ്വാ​​​ലു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വൈ​​​റ​​​സു​​​ക​​​ളാ​​​ണ് പ​​​ട​​​ർ​​​ത്തി​​​യ​​​ത് എ​​​ന്നു തെ​​​ളി​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വി​​​ടെ​​​യും ഇ​​​ങ്ങ​​​നെ ഒ​​​രു സ്ഥി​​​രീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

പ്ര​തി​സ​ന്ധി​ക​ള്‍ ...ആ​ശ​ങ്ക

ഫ​ലം​തീ​നി വ​വ്വാ​ലു​ക​ള്‍ കൂ​ട്ട​ത്തോ​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​യു​ടെ നൂ​റു​ക​ണ​ക്കി​ന് താ​വ​ള​ങ്ങ​ള്‍ പേ​രാ​മ്പ്ര​യി​ലു​ണ്ട്. ഇ​വി​ടെ നി​ന്നാ​ണ് വി​സ​ര്‍​ജ്യം ശേ​ഖ​രി​ക്കു​ന്ന​ത്. മ​ഴ​ത്തു​ള്ളി​ക​ള്‍ വീ​ഴാ​തെ​യാ​ണ് ഇ​വ ശേ​ഖ​രി​ക്കു​ന്ന​ത്. ശേ​ഖ​രി​ച്ച വി​സ​ര്‍​ജ്യ​ങ്ങ​ള്‍ ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ല്‍ ഡി​സീ​സ​സ് (എ​ന്‍​ഐ​എ​സ്എ​ച്ച്എ​ഡി) ലേക്ക് അ​യയ്​ക്കുക.​അ​തേ​സ​മ​യം ഫ​ലം​തീ​നി വ​വ്വാ​ലു​ക​ളാ​ണ് വൈ​റ​സ് പ​ര​ത്തു​ന്ന​തെ​ന്ന് ക​ണ്ടാ​ലും എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന​തി​ല്‍ ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വ​വ്വാ​ലു​ക​ളി​ല്‍ വൈ​റ​സ് ക​ണ്ടാ​ല്‍ അ​വ​യെ ഇ​ല്ലാ​താ​ക്കു​മ്പോ​ള്‍ പ്ര​കൃ​തി​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ ത​ന്നെ ബാ​ധി​ക്കും.

നാ​ളി​തു​വ​രെ...

നി​ല​വി​ല്‍ എ​ട്ടു​പേ​രാ​ണ് നി​പ്പാ വൈ​റ​സ് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ത്രം ചി​കി​ല്‍​സ​യി​ലു​ള്ള​ത്. നി​പ്പാ​ബാ​ധി​ച്ച് നി​ല​വി​ല്‍ മൂ​ന്നു​പേ​ര്‍ ചി​കി​ല്‍​സ​യി​ലാ​ണ്. ഇ​തി​ല്‍ ഒ​രാ​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​മാ​ണ്. 16 പേ​രാണ് മ​രി​ച്ചത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​രു​മാ​ണി​വ​ര്‍ .

നി​പ്പാ​വൈ​റ​സ് സൃ​ഷ്ടി​ച്ച ഭീ​തി തു​ട​രു​മ്പോ​ഴും നേ​രി​യ ആ​ശ്വാ​സ​മു​ണ്ടെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ടി​നും മ​ല​പ്പു​റ​ത്തി​നും പു​റ​മേ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ രോ​ഗ​ല​ക്ഷ​ണം ക​ണ്ടി​രു​ന്നു.​എ​ന്നാ​ല്‍ നി​ല​വി​ല്‍ കോ​ഴി​ക്കോ​ടു​മാ​ത്ര​മാ​ണ് നി​പ്പ​ാ ബാ​ധി​ത​ര്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

നി​പ്പാ​യേ​ക്കാ​ള്‍ അ​പ​ക​ട​കാ​രി​ക​ള്‍ ഇ​വ​ര്‍ ..

സ​മൂ​ഹം ഭീ​തി​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​ത് മു​ത​ലെ​ടു​ക്കു​ന്ന​വ​രും സ​ജീ​വം. നി​പ്പാ വൈ​റ​സ്ബാ​ധ​സ്ഥി​രീ​ക​രി​ച്ച​തോ​ടെ വാ​ട്ട്‌​സ് ആ​പ്പ് ഡോ​ക്ട​ര്‍​മാ​രും സ​ജീ​വ​മാ​യി. ഡി​എം​ഒ​യു​ടെ വ്യാ​ജ​സീ​ലും ലെ​റ്റ​ര്‍ പാ​ഡും ഉ​പ​യോ​ഗി​ച്ചു​പോ​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ച​ാര​ണ​മു​ണ്ടാ​യി.
ചി​ക്ക​ന്‍ , ബീ​ഫ്, വാ​ഴയി​ല​യി​ലു​ള്ള ഭ​ക്ഷ​ണം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക, പ​ഴ​വ​ര്‍​ഗ്ഗ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ക എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഇ​തി​നി​ടെ നി​പ്പാ ചി​കി​ല്‍​സ​യ്ക്കെ​തി​രെ വ്യാ​ജ പ്ര​ച​ാര​ണം ന​ട​ത്തി​യ​തി​ന് ജേ​ക്ക​ബ് വ​ട​ക്കും​ചേ​രി​ക്കും ​മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍​ക്കു​മെ​തി​രെ പോ​ലീ​സ് ക്രിമി​ന​ല്‍ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തു. പ​ക്ഷെ ഇ​തി​നെ​ല്ലാം ശേ​ഷ​വും വ്യാ​ജ പ്ര​ച​ാര​ണ​ങ്ങ​ള്‍ തു​ട​രു​ന്നു എ​ന്ന​താ​ണ് സ​ത്യം.

ആ​തു​രാ​ല​യ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ്

പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ ഇ​ട​പെ​ട​ല്‍ നി​പ്പാ ഭീ​തി ഒ​രു പ​രി​ധി​വ​രെ ഒ​ഴി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​യി. വ​ലി​യ​രോ​ഗ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ സ​മ​യോ​ചി​ത​മാ​യി ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ക​യും അ​ത്യാ​വ​ശ്യം കി​ട​ത്തി ചി​കി​ല്‍​സ വേ​ണ്ട​വ​ര്‍​ക്ക് ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കു​ക​യും ചെ​യ്തു. മാ​സ്‌​ക് ധ​രി​ച്ചാ​ണ് പ​ല​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ച​ത്. നി​പ്പാ​ബാ​ധി​ച്ച് മ​രി​ച്ച​ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍​ക്ക് നി​പ്പാ ബാ​ധ പി​ടി​പെട്ട​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നാ​യി​രു​ന്നു​വെ​ന്ന​ത് ആ​രോ​ഗ്യവ​കു​പ്പും അം​ഗീ​ക​രി​ക്കു​ന്നു.​എ​ന്നാ​ല്‍ തു​ട​ര്‍​ന്ന് ഇ​ത് പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ക്കാ​ന്‍ ആ​രോ​ഗ്യവ​കു​പ്പി​നാ​യി. നി​പ്പാ ഭീ​തി​യെ തു​ട​ര്‍​ന്ന് ഒ​പി​ക​ളി​ല്‍ ആ​ളു​ക​ള്‍ കു​റ​ഞ്ഞ​ത് ഒ​രു ത​ര​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി. ഇ​വ​രു​ടെ സേ​വ​നം കൂ​ടു​ത​ലാ​യി നി​പ്പാ രോ​ഗ​ബാ​ധി​ത​രി​ലേ​ക്ക് കേ​ന്ദ്രീ​ക​രി​ക്കാ​നാ​യി.​പു​റ​ത്തു​വ​രു​ന്ന വ്യാ​ജ ക​ണ​ക്കു​ക​ള്‍​ക്ക​പ്പു​റ​ത്ത് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ന​ല്‍​കി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സും അ​നാ​വ​ശ്യ​മാ​യ ഭീ​തി​പ്പെ​ടു​ത്ത​ല്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ ഇ​ട​പെ​ട്ടു.

മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​നും സു​ര​ക്ഷാ ക​വ​ചം

നി​പ്പാ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ആ​രോ​ഗ്യവ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 45 ദി​വ​സം ഈ ​കു​ടും​ബ​ങ്ങ​ളു​ടെ​എ​ല്ലാ​ ചെല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും. പു​റ​ത്തി​റ​ങ്ങു​ന്ന​തിനും സ​ല്‍​ക്കാ​ര​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ട്. ഇ​ത് സു​ര​ക്ഷ​യെ
ക​രു​തി​യാ​ണ്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം പോ​ലും കാ​ണു​ന്ന​തി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​പ്പോ​ലും വി​ല​ക്കി. എ​റ്റ​വും ഒ​ടു​വി​ല്‍ മ​രി​ച്ച പാ​ലാ​ഴി സ്വ​ദേ​ശി​യു​ടെ മു​ത​ദേ​ഹം കാ​ണാ​ന്‍ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വി​നെ​യും അ​മ്മാ​വ​നെ​യും മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​വ​സ്ഥ അ​തു​ത​ന്നെ. ഈ ​ഒ​രു ഭീ​ക​ര അ​വ​സ്ഥ​യെ​യാ​ണ് ത​ര​ണം ചെ​യ്യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അക്ഷീ​ണം​പ്ര​യ​ത്‌​നി​ക്കു​ന്ന​ത്. അ​ത് വി​ജ​യം കാ​ണു​ന്നു​വെ​ന്നാ​ണ് നി​പ്പാ​ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഇ. ​അ​നീ​ഷ്