ഗ്രീ​ൻ ടീ ​അ​മി​ത​മാ​യാ​ൽ....
ഗ്രീ​ൻ ടീ ​അ​മി​ത​മാ​യാ​ൽ....
ഗ്രീ​ൻ ടീ ​ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ് എ​ന്ന വി​ശ്വാ​സം പൊ​തു​വേ സ​മൂ​ഹ​ത്തി​ലു​ണ്ട്. വ​ലി​യൊ​ര​ള​വു​വ​രെ അ​തു ശ​രി​യു​മാ​ണ്. എ​ന്നാ​ൽ വെ​ള്ളം കു​ടി​ക്കു​ന്ന​തു​പോ​ലെ വ​ലി​യ അ​ള​വി​ൽ അ​ത് ഉ​പ​യോ​ഗി​ച്ചാ​ൽ പ​ല പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടാ​കും.

ഗ്രീ​ൻ ടീ ​ഒ​രു അ​ഡി​ഡി​ക് പാ​നീ​യ​മാ​ണ്. അ​സി​ഡി​റ്റി​യും ഗ്യാ​സു​മൊ​ക്കെ​യു​ള്ള​വ​ർ​ക്ക് അ​തു കൂ​ടു​ത​ലാ​കാ​ൻ ഗ്രീ​ൻ ടീ ​ഉ​പ​യോ​ഗം കാ​ര​ണ​മാ​കും. ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ ഇ​രു​ന്പി​നെ വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ക​ഴി​വ​നേ​യും ഗ്രീ​ൻ ടീ ​കു​റയ്ക്കു​ന്നു. അ​തു വ​ഴി അ​നീ​മി​യ ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കും. അ​തു​പോ​ലെ ഗ്രീ​ൻ ടീ ​ന​മ്മു​ടെ മൂ​ത്ര​ത്തി​ൽ ഓ​ക്സ​ലൈ​റ്റ് ക്രി​സ്റ്റ​ലു​ക​ൾ അ​ടി​ഞ്ഞു കൂ​ടാ​ൻ കാ​ര​ണ​മാ​കും.. ഈ ​ക്രി​സ്റ്റ​ലു​ക​ൾ മൂ​ത്ര​ത്തി​ൽ ക​ല്ലു പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ക്കും.



അ​തേ​സ​മ​യം ഗ്രീ​ൻ ടീ ​കൊ​ണ്ടു​ള്ള ഗു​ണ​ങ്ങ​ൾ ഏ​റെ​യാ​ണ്. ന​മ്മു​ടെ ശ​രീ​ര​ത്തി​ന് ഏ​റെ ആ​വ​ശ്യ​മു​ള്ള ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ്സ് ധാ​രാ​ളം ഗ്രീ​ൻ ടീ​യി​ൽ ്അ​ട​ങ്ങി​യി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പി​നെ അ​ലി​യി​ച്ചു ക​ള​യു​ക​യും ശ​രീ​ര​ഭാ​രം ക​റ​ക്കു​ന്ന​തി​നും ഗ്രീ​ൻ ടീ ​വ​ള​രെ അ​ഭി​കാ​മ്യ​മാ​ണ്. വ്യാ​യാ​മ​ത്തി​ന് തൊ​ട്ടു​മു​ന്പ് ഗ്രീ​ൻ ടീ ​കു​ടി​ക്കു​ന്ന​താ​ണ് ഏ​റെ ഉ​ത്ത​മം. പ​തി​വാ​യി മി​ത​മാ​യ അ​ള​വി​ൽ ഗ്രീ​ൻ ടീ ​കു​ടി​ച്ചാ​ൽ കൊ​ള​സ്ട്രോ​ളും പ്ര​മേ​ഹ​വും കു​റ​യ​ക്കാ​ൻ സാ​ധി​ക്കു​ന്നു.


ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം മി​ക​ച്ച രീ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നും ഗ്രീ​ൻ ടീ ​സ​ഹാ​യ​ക​ര​മാ​ണ്. അ​മി​ത​മാ​യ മാ​ന​സി​ക സം​ഘ​ർ​ഷ​മു​ള്ള​വ​ർ​ക്ക് ദി​വ​സ​വും ഒ​ന്നോ ര​ണ്ടോ ത​വ​ണ ഗ്രീ​ൻ ടീ ​കു​ടി​ക്കു​ന്ന​ത് ടെ​ൻ​ഷ​ൻ കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. ഗ്രീ​ൻ ടീ ​പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ​ക്ക് സ്തനാർബുദവും പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റും വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യു​മെ​ന്നും പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.