"ഒരു മരം, ഒരു വരം" - ലോക പരിസ്ഥിതി ദിനാചരണം
"ഒരു മരം, ഒരു വരം" - ലോക പരിസ്ഥിതി ദിനാചരണം
പായിപ്പാട് CPAS ബി.എഡ് കോളേജിൽ ലോക പരിസ്ഥിതി ദിനാചരണം അധ്യാപകരും വിദ്യാർഥികളും നൂറോളം വൃക്ഷ തൈകൾ ഭവനങ്ങളിൽ നട്ട് ആചരിച്ചു. തുടർന്ന് വെർച്വൽ അസംബ്ലി സംഘടിപ്പിക്കുകയും കോളേജ് പ്രിൻസിപ്പൽ ഡോ. രാജശ്രീ.എസ് വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കുകയും ചെയ്തു.

അധ്യാപകരായ പ്രീത ബിനു, ഷീന കരീം, ജുസീന. എസ്, സുരേഷ് ബാബു.ജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഈ കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ സർഗാത്മക ശേഷി വളർത്തുന്ന പ്രവർത്തനങ്ങളും കോളേജ് നടത്തിവരുന്നു.