നെ​റ്റി​പ്പട്ട​ങ്ങ​ളുടെ സുവർണ ശോഭയിൽ "ഹ​രി​മു​ര​ളീ​യം'
നെ​റ്റി​പ്പട്ട​ങ്ങ​ളുടെ സുവർണ  ശോഭയിൽ "ഹ​രി​മു​ര​ളീ​യം'
അ​വ​ണൂ​രി​ലെ "ഹ​രി​മു​ര​ളീ​യം' വീ​ട് നി​റ​യെ നെ​റ്റി​പ്പട്ട​ങ്ങ​ളാ​ണ്. സ്വ​ർ​ണ വ​ർ​ണമാർന്ന നെ​റ്റി​പ്പ​ട്ട​ങ്ങ​ളു​ടെ വേ​റി​ട്ട കാ​ഴ്ചക​ളാണിവിടെ. ധ​രം എ​ട​ക്കു​ളം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രി​മു​ര​ളീ​യ​ത്തി​ലെ 62കാ​ര​നാ​യ മു​ര​ളീ​ധ​ര​ൻ എ​ന്ന ആ​ർ​ട്ടി​സ്റ്റാ​ണ് നെ​റ്റി​പ്പ​ട്ടംകൊ​ണ്ട് വീ​ട് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. നൂ​റു ക​ണ​ക്കി​നു നെ​റ്റി​പ്പ​ട്ട​ങ്ങ​ളാ​ണ് ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് നി​ർ​മി​ച്ച​ത്.

ബു​ദ്ധ​മ​ത​ത്തി​ന്‍റെ സം​ഭാ​വ​ന​യാ​ണു നെ​റ്റി​പ്പ​ട്ട​വും മു​ത്തു​ക്കു​ട​യും. ചൂ​ര​പ്പൊളി, നാ​ഗ​പ​ടം, വ​ണ്ടോ​ട് എ​ന്നി​ങ്ങ​നെ വി​വി​ധ​ത​രം നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ പാ​ര​ന്പ​ര്യ​മ​നു​സ​രി​ച്ചാ​ണു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ച​ന്ദ്ര​ക്ക​ല​, കൂ​ന്പ​ൻ കി​ണ്ണം, വ​ട്ട​ക്കി​ണ്ണം, എ​ട​ക്കി​ണ്ണം, നി​റ​ക്കി​ണ്ണം, ചെ​റു കു​മി​ള, ക​ല​ഞ്ഞി എ​ന്നി​വ​യും നെ​റ്റി​പ്പ​ട്ട​ത്തി​ൽ ഒ​രു​ക്കി ഭം​ഗി​യാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ, ല​ക്ഷ്മി പാ​ർ​വ​തി ഗോ​ള​കം, ത്രി​മൂ​ർ​ത്തി​ക​ൾ, ന​ടു​വി​ൽ സ​ര​സ്വ​തി, താ​ഴെ ഗ​ണ​പ​തി, ഏ​റ്റ​വും മു​ക​ളി​ൽ പ​ഞ്ച​ഭൂ​ത​ങ്ങ​ൾ, ദേ​വ​ഗ​ണ​ങ്ങ​ളും, ക​ഥ​ക​ളി രൂ​പ​ങ്ങ​ളും, തി​റ രൂ​പ​ങ്ങ​ളും, മ​യി​ൽ പീ​ലി​യും, ഘ​ടി​കാ​ര​വും, പു​സ​്ത​ക​ങ്ങ​ളു​മൊ​ക്കെ നെ​റ്റിപ്പ​ട്ട​ങ്ങ​ളി​ൽ കാ​ണാം.

സാ​ധാ​ര​ണ നെ​റ്റിപ്പട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ ത​ന്നെ ഉ​പ​യോ​ഗി​ച്ചു ക​ട്ടി​യു​ള്ള തു​ണി​യി​ലാ​ണു നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ ഒ​രു​ക്കി​യിട്ടുള്ള​ത്. ആ​ചാ​ര​പ്ര​കാ​രം നി​ർ​മി​ച്ച സ്വ​ർ​ണ വ​ർ​ണ​മു​ള്ള നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ ആ​രെ​യും ഒ​ന്നു കൊ​തി​പ്പി​ക്കും. ക​നംകു​റ​ഞ്ഞ മ​രം കൊ​ണ്ടും നെ​റ്റിപ്പ​ട്ടം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​ക്കാ​ലം മു​ത​ൽ ആ​ർ​ട്ട് ക്രാ​ഫ്റ്റ് ജോ​ലി​ക​ളി​ൽ നി​റസാ​ന്നി​ധ്യ​മാ​യി​രു​ന്നു മു​ര​ളി​ധ​ര​ൻ.


തൃശൂ​ർ ന​ഗ​ര​ത്തി​ലെ ഒ​രു ക​ള​ർ ലാ​ബി​ൽ 12 വ​ർ​ഷ​മാ​യി ജോ​ലി ചെയ്തു വ​രി​ക​യാ​ണ്. ഫോ​ട്ടോ​ഗ്ര​ഫിയിൽ 40 വ​ർ​ഷ​ത്തെ അ​നു​ഭ​വസന്പത്തുണ്ട്. മു​ര​ളീ​ധ​ര​ന്‍റെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ഇ​ത്ത​രം രം​ഗ​ത്തു സജീ​വമാ​ണ്.

എ​ഫ്എം റേ​ഡി​യോ​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഭാ​ര്യ യ​ശോ​ദ ക്ലേ​മോ​ഡ​ലിം​ഗി​ലും വാ​ട്ട​ർ ക​ള​റി​ലും പ്രാവീണ്യം നേ​ടി​യി​ട്ടു​ണ്ട്. മൂത്ത മ​ക​ൻ ഹ​രി​കൃഷ​ണ​ൻ ഗ്രാ​ഫി​ക്സ് ഡി​സൈ​ന​റും ര​ണ്ടാ​മ​​ൻ ഹ​രി​കു​മാ​ർ ഫൈ​നാ​ർ​ട്സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യുമാണ്.

1991 ൽ ​തൃശൂ​ർ പൂ​ര​ത്തി​നു നി​ലപ്പ​ന്ത​ലി​നു പ​ക​രം പെ​യി​ന്‍റിം​ഗി​ലൂ​ടെ അ​ല​ങ്കാ​രപ്പന്ത​ൽ ബോ​ർ​ഡു​ക​ൾ വ​ച്ച് ഭം​ഗി​യാ​ക്കി​യ​ത് ഏ​റെ ശ്രദ്ധ പി​ടി​ച്ചുപ​റ്റി​യി​രു​ന്നു. ലോ​ക് ഡൗ​ണി​ൽ വീ​ട്ടി​ലിരു​ന്ന് ഉ​ണ്ടാ​ക്കി​യ മ​നോ​ഹ​ര​ങ്ങ​ളാ​യ നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ൾ.