ആത്മഹത്യകളില്ലാത്ത നാളുകളെപ്പറ്റി അവർ സ്വപ്നം കാണുന്നു
ആത്മഹത്യകളില്ലാത്ത നാളുകളെപ്പറ്റി അവർ സ്വപ്നം കാണുന്നു
<യ> ഗിരീഷ് പരുത്തിമഠം

എങ്ങനെ ജീവിക്കാം എന്നതല്ല, എങ്ങനെ മരിക്കാം എന്ന് ചിന്തിക്കുന്നവരാണ് ഇവിടെ കൂടുതൽ. ഈ നാടിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യ വളരെ ഭീതിദമായ വിധത്തിൽ സാമൂഹ്യപ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകളും സർവേകളുമൊക്കെ നടക്കുന്നുണ്ട്. പക്ഷെ, അതിജീവനത്തിന്റെ പാതയെക്കാൾ സ്വയം ഒടുങ്ങലിന്റെ മാർഗം സ്വീകരിക്കാനാണ് പലർക്കും താത്പര്യം.

സ്വാതന്ത്ര്യത്തിന്റെ അരനൂറ്റാണ്ട് തികഞ്ഞു, പക്ഷെ...

ഗയാന എന്ന പദത്തിന് ജലധാരകളുടെ നാട് എന്നാണ് അർഥം. മനോഹരമായ മഴക്കാടുകളാലും നദികളാലും പ്രകൃതിരമണീയമായ രാജ്യം. അറ്റ്ലാന്റിക് മഹാസമുദ്രവും സുരിനാമും ബ്രസീലും വെനസ്വേലയും അതിരുകൾ. ഇൻഡ്യൻ വംശജർ മുതൽ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവരും ഗയാനയിൽ കുടിയേറിപ്പാർക്കുന്നു. ഒരു ജനത, ഒരു ദേശം, ഒരൊറ്റ ലക്ഷ്യം എന്ന ആപ്തവാക്യമാണ് ഗയാനയുടേത്.

തെക്കേ അമേരിക്കയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക രാജ്യം. ന്യൂയോർക്ക് നഗരത്തെക്കാൾ വിസ്തൃതി. അപൂർവ ഇനത്തിൽപ്പെട്ട പക്ഷിമൃഗാദികളുടെ ആവാസകേന്ദ്രം. ബോക്സൈറ്റും ഡയമണ്ടും സ്വർണവും ഈ ഭൂമിയിലൊളിഞ്ഞിരിക്കുന്നു. മനുഷ്യൻ ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ഇടങ്ങളും ഈ നാട്ടിലുണ്ട്. വിശ്വപ്രസിദ്ധ ക്രിക്കറ്റ് താരങ്ങളായ ക്ലൈവ് ലോയ്ഡും കാൾ ഹൂപ്പറും ചന്ദർപോളും ഗയാനയുടെ സന്തതികൾ. തെക്കേ അമേരിക്കൻ രാജ്യമാണെങ്കിലും കരീബിയൻ സംസ്കാരമാണ് ഗയാനയുടേത്. ഇങ്ങനെ വിശേഷങ്ങൾക്കും വിശേഷണങ്ങൾക്കും യാതൊരു പഞ്ഞവുമില്ലാത്ത നാട് ഈ മാസം സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷിക തിളക്കത്തിലാണ്.
1966 മേയ് 26 നാണ് ബ്രിട്ടന്റെ നിയന്ത്രണത്തിൽ നിന്നും ഗയാന സ്വാതന്ത്ര്യം നേടിയത്. പക്ഷെ, ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കരഗതമായ സ്വാതന്ത്ര്യത്തിന്റെ മധുരം ഹൃദയത്തോട് ചേർത്തു പിടിച്ച് ആഘോഷിക്കുന്നതിനെക്കാൾ ആത്മഹത്യകളില്ലാത്ത നാളുകളെക്കുറിച്ചുള്ള സ്വപ്നത്തിലാണ് രാജ്യം ഇപ്പോൾ.

<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ങമ്യ10ാമ2.ഷുഴ മഹശഴി=ഹലളേ>

ഓരോ സെക്കൻഡിലും 20 പേർ...?

ഒരു മില്യണിലേറെ പേർ ഓരോ വർഷവും ജീവിതം സ്വയം അവസാനിപ്പിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. അതായത്, ഓരോ 40 സെക്കൻഡിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു. 2020 ഓടെ ഈ തോതിൽ വീണ്ടും വ്യതിയാനം സംഭവിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. ഓരോ 20 സെക്കൻഡിലും ഒരാൾ വീതം ജീവിതത്തോട് സ്വയം യാത്ര പറയുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമത്രെ.

കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ ആഗോളതലത്തിൽ 60 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. 90 ശതമാനം ആത്മഹത്യകളുടെയും കാരണം മാനസിക വിഷാദമാണെന്നാണ് പല സർവേകളുടെയും കണ്ടെത്തൽ. അന്താരാഷ്ട്രതലത്തിലേതിനെക്കാൾ നാലു മടങ്ങ് വർധനവാണ് ഗയാനയിലെ ആത്മഹത്യാ നിരക്ക്. ഇവിടെ ഒരു ലക്ഷം ആളുകളിൽ ആത്മഹത്യ ചെയ്യുന്നവർ 44.2 ശതമാനം. ലോകത്ത് ഏറ്റവും കൂടുതൽ സ്വയംഹത്യകൾ അരങ്ങേറുന്നത് ഗയാനയിലാണ്.


ഏതൊരു നാടിനെ സംബന്ധിച്ചിടത്തോളവും ആഗോളതലത്തിൽ വലിയ കളങ്കമാണ് ഈ ബഹുമതി. രാജ്യത്തെ ആരോഗ്യ മന്ത്രാലയം ആളുകളുടെ ആത്മഹത്യാ തോത് കുറയ്ക്കാൻ ഏറെ പരിശ്രമിക്കുന്നുണ്ട്. മുഴുവൻ സമയ മന:ശാസ്ത്രജ്‌ഞരുടെയും സാമൂഹ്യസേവകരുടെയും തോത് തീരെ കുറഞ്ഞ ഗയാനയിൽ സ്വജീവനൊടുക്കാൻ ഒരാൾ ഒരുങ്ങിക്കഴിഞ്ഞാൽ പിന്തിരിപ്പിക്കാനുള്ള സംവിധാനങ്ങൾ വളരെ അപര്യാപ്തമാണെന്നതാണ് മറ്റൊരു ദു:ഖകരമായ വസ്തുത.

ലോകമപ്പാടെ നടുക്കുന്ന വിധത്തിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണതയുടെ പ്രധാന കാരണങ്ങളിലൊന്ന് ഗ്രാമീണമേഖലകളിലെ കൊടുംപട്ടിണി തന്നെ. മദ്യപാനം കൂടാതെ, ജീവനെടുക്കാൻ ശേഷിയുള്ള കീടനാശിനികളുടെയും കളനാശിനികളുടെയും സുലഭ്യതയും ഈ സാമൂഹ്യ പ്രതിസന്ധിയുടെ അടിസ്‌ഥാന ഘടകങ്ങളിൽപ്പെടുന്നു.

ഗ്രാമങ്ങളിലേറെയും കർഷകരാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാവാതെ, കയ്യെത്തും ദൂരത്തുള്ള കൊടുംവിഷം അകത്താക്കി ജീവിതം അവസാനിപ്പിക്കുന്നവരിൽ കൂടുതലും മണ്ണിന്റെ മക്കൾ തന്നെ. ഈച്ചകളെപ്പോലെയാണ് ആളുകൾ ഇവിടെ സ്വയം ജീവൻ അവസാനിപ്പിക്കുന്നത്.
മാനസിക സംഘർഷം, മാനഭംഗത്തിനിരയാകൽ, മാരകരോഗങ്ങൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കുറവ് മുതലായവയും സ്വജീവിതത്തിന് സെക്കൻഡുകൾക്കുള്ളിൽ തീർപ്പ് കൽപ്പിക്കുന്നതിന്റെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

കൂട്ട ആത്മഹത്യയുടെ ചരിത്രത്തിലും ഗയാന കുപ്രസിദ്ധിയാർജിച്ചതാണ്. 1978– ലായിരുന്നു ആ ദുരന്തം. ജിം ജോൺസ് എന്ന വ്യക്‌തി നയിച്ചിരുന്ന പീപ്പിൾസ് ടെമ്പിൾ കൾട്ടിലെ 914 അംഗങ്ങൾ സയനൈഡ് കലർത്തിയ മുന്തിരിച്ചാറ് കുടിച്ച് ആത്മഹത്യ ചെയ്തു. അക്കൂട്ടത്തിൽ 217 കുട്ടികളുമുണ്ടായിരുന്നു.

പ്രതിസന്ധികൾ അവസാനിക്കുന്നില്ല...

സന്മാർഗപരമോ നൈതികമോ അല്ല സ്വയംഹത്യ. ജീവനെടുക്കാൻ മാത്രമല്ല, ജീവനൊടുക്കാനും പാടില്ല എന്നാണ് വിശ്വാസപ്രമാണം. ജീവൻ, ദൈവം തരുന്ന സമ്മാനമാണെന്ന് പൂർണമായ ബോധ്യമുണ്ടാവുകയും വേണം.

കേവലം ഒരു നിമിഷത്തെ തെറ്റായ തീരുമാനത്തിന്റെ ഫലം എത്രയോ പേരെ കണ്ണീരിലാഴ്ത്തുന്നു. ഇതൊക്കെ ഗയാനയിലെ പൊതുസമൂഹത്തിനും നന്നായി അറിയാം. പക്ഷെ, പ്രതിസന്ധികൾ ബാക്കി... സ്‌ഥായിയായ പരിഹാര പദ്ധതികളും ഇനിയും അകലെ...