സനലിന്റെ സ്വന്തം സരയൂ
സനലിന്റെ സ്വന്തം സരയൂ
ചലച്ചിത്രതാരം സരയു മോഹൻ വിവാഹിതയാകുന്നു. നടിയും നർത്തകിയും മോഡലും എഴുത്തുകാരിയും സംവിധായികയുമായ സരയുവിന്റെ വരൻ അസോസിയേറ്റ് ഡയറക്ടറായ സനൽ വി.ദേവനാണ്. ഏപ്രിൽ നാലിന് തൃപ്പൂണിത്തുറയിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. നവംബറിലാണ് വിവാഹം.

2006ൽ പുറത്തിറങ്ങിയ ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തുന്നത്. 2009ൽ കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായികയാപദവിയിലെത്തി. മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സോൾട്ട് മാംഗോ ട്രീയാണ് ഒടുവിൽ അഭിനയിച്ച ചിത്രം. ഇപ്പോൾ സീരിയലിലും സജീവമാണ്. പരേതനായ മോഹന്റെയും അർച്ചിതയുടെയും ഏകമകളാണ് സരയു. ചോറ്റാനിക്കരയാണ് സ്വദേശം.

ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനാണ് സനൽ. പാലക്കാട് ചെർപ്പുളശേരിയിലാണ് സനലിന്റെ വീട്. വിവാഹവിശേഷങ്ങൾ സരയു സംസാരിക്കുന്നു.

പ്രണയവിവാഹവും അറേഞ്ച്ഡ് വിവാഹവും

യഥാർഥത്തിൽ ഞങ്ങളുടേത് ഒരേസമയം പ്രണയവിവാഹവും അറേഞ്ച്ഡ് മാര്യേജുമാണ്. കഴിഞ്ഞ ഒരു വർഷമായി എനിക്ക് കല്യാണ ആലോചനകൾ നടക്കുന്നുണ്ടായിരുന്നു. എന്റെയൊരു അടുത്ത സുഹൃത്തായിരുന്നു സനൽ. എനിക്കു വിവാഹാലോചനകൾ നടക്കുന്ന കാര്യം സനലിനും അറിയാമായിരുന്നു. എങ്കിൽ നമുക്കു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചുകൂടെ എന്നു സനൽ ചോദിക്കുകയായിരുന്നു. പിന്നെ രണ്ടു വീട്ടിലും പറഞ്ഞു. എതിർപ്പുകൾ ഒന്നുമുണ്ടായില്ല. അങ്ങനെ വിവാഹം ഉറപ്പിക്കുകയായിരുന്നു.

സരയു കൊതിച്ച ചോദ്യം

നമുക്കു വിവാഹിതരായാലോ എന്ന സനലിന്റെ ചോദ്യം ഞാൻ ആഗ്രഹിച്ചിരുന്നതായുള്ള ഗോസിപ്പിൽ കഴമ്പില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. വർഷം എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്തിരുന്നു. അല്ലാതൊന്നുമില്ല.

<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016ങമ്യ14ാമ2.ഷുഴ മഹശഴി=ഹലളേ>

നിശ്ചയത്തിന് അടുത്ത ബന്ധുക്കൾ മാത്രം

അത് സനലും വീട്ടുകാരും കൂടി വിവാഹത്തെക്കുറിച്ചു സംസാരിക്കാൻ എന്റെ വീട്ടിലേക്കു വന്നു. കാര്യങ്ങൾ പറഞ്ഞുറപ്പിച്ചപ്പോൾ, എന്നാൽ മോതിരം കൂടി മാറിയാലോ എന്നൊരു അഭിപ്രായം ഇരുവീട്ടുകാരിലും പെട്ടെന്ന് ഉയർന്നുവരികയും അങ്ങനെ പെട്ടെന്നു മോതിരംമാറ്റത്തോടെ വിവാഹനിശ്ചയം നടക്കുകയുമായിരുന്നു. വിവാഹ നിശ്ചയം ആർഭാടമായി നടത്തുന്നതിനോട് ആർക്കും താത്പര്യവുമില്ലായിരുന്നു.

പരാതി പരിഹരിക്കും

വിവാഹവും ആർഭാടമായിരിക്കില്ല. എന്നാൽ നിശ്ചയത്തിന് വിളിക്കാത്തവരെയെല്ലാം ക്ഷണിച്ച് പരാതികൾ പരിഹരിക്കും.


വൈറലായ നിശ്ചയചിത്രം

സാരിയുടു ത്താണ് വിവാഹ നിശ്ചയ പന്തലിൽ മോതിരം മാറൽ ചടങ്ങിനെ ത്തിയത്. ഈ ചടങ്ങിനായി കൂടുതൽ തയാറെടുപ്പിനുള്ള സമയമൊന്നും കിട്ടിയില്ല. പെട്ടെന്നു തീരുമാനിച്ചതാണല്ലോ. പിന്നെ, സിമ്പിളായി ഒരുങ്ങാനാണ് എനിക്കു താത്പര്യം. ഓവർ മേക്കപ്പ് എനിക്കിഷ്‌ടമില്ല. അത്തരമൊരു ചടങ്ങിൽ സാരിയുടുക്കുന്നതാണ് നല്ലതെന്നു തോന്നിയതിനാലാണ് അങ്ങനെ വന്നത്.

ആദ്യമായി കണ്ട നാൾ

വർഷം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് നല്ല പരിചയം ആയതെങ്കിലും ആദ്യമായി കാണുന്നത് അവിടെ വച്ചല്ല. സനൽ നേരത്തെ ഒരു വീഡിയോ ആൽബം സംവിധാനം ചെയ്തിരുന്നു. അതിലേക്ക് ഒരു ബൈറ്റെടുക്കാൻ വേണ്ടി എന്നെ വിളിച്ചിരുന്നു. അന്നാണ് ആദ്യമായി കാണുന്നത്.

സനൽ സ്വതന്ത്ര സംവിധായകനാകുന്നു

സനൽ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. എന്നു നടക്കും എന്നു കൃത്യമായി പറയാനാകില്ല, സിനിമയല്ലേ. ചിലപ്പോൾ വിവാഹത്തിനു മുമ്പോ ശേഷമോ ആകാം. എന്തായാലും ഈ വർഷം തന്നെ അതുണ്ടാകും.

വിവാഹം നവംബർ 12ന്

നവംബർ 12ന് തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയ ത്തിൽ വച്ചാണ് വിവാഹം നടക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളു മെല്ലാവരുമണ്ടാകും.

വിവാഹശേഷം സിനിമാരംഗത്ത്

ഇപ്പോൾ ഒരു സീരിയൽ ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവാഹശേഷം രണ്ടു ദിവസം കഴിയുമ്പോൾ അതിന്റെ സെറ്റിൽ ജോയിൻ ചെയ്യേണ്ടിവരും. അതുകൊണ്ട് വിവാഹശേഷം അഭിനയരംഗത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രസക്‌തിയില്ല. അഭിനയരംഗത്തു മാത്രമല്ല, ഇപ്പോൾ സജീവമായിരിക്കുന്ന എല്ലാ രംഗത്തും വിവാഹശേഷവുമുണ്ടാകും.

നാടൻ ലുക്ക്

അധികം മോഡേണാകുന്നതിനോട് എനിക്കു താത്പര്യമില്ല. കുറച്ചൊക്കെ മോഡേണാകുന്നതിനോട് വിരോധവുമില്ല. സനലിനും ഇതാണ് താത്പര്യം.

സംവിധാനരംഗത്തും

സംവിധാനം എനിക്കു വളരെ ഇഷ്‌ടവും താത്പര്യവുമുള്ള കാര്യമാണ്. അതിനു കുറച്ചു സമയമെടുക്കും. നേരത്തെ പച്ച എന്നൊരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. എഴുത്ത് എനിക്കു താത്പര്യമുള്ള കാര്യമാണ്. പിന്നെ സിനി മയിലെത്തിയതോടെ അതിന്റെ ഭാഗമായി. ഷോർട്ട് ഫിലിം ചെയ്തതും മുൻകൂട്ടി പ്ലാൻ ചെയ്തു ചെയ്തതൊന്നുമല്ല, അങ്ങനെ സംഭവിച്ചു. അതുപോലെ ഇനിയും ഈ രംഗത്ത് തുടരും.

<യ> –പ്രദീപ് ഗോപി