ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രമേഹ പരിരക്ഷയുടെ പ്രാധാന്യം
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രമേഹ പരിരക്ഷയുടെ പ്രാധാന്യം
ഏറ്റവും സാധാരണമായ വിട്ടുമാറാത്ത രോഗങ്ങളിലൊന്നായി പ്രമേഹം അറിയപ്പെടുന്നു. സമയബന്ധിതമായി പ്രമേഹത്തെ കൈകാര്യം ചെയ്യുന്നില്ലെങ്കിൽ ഹൃദ്രോഗം, കാഴ്ചക്കുറവ്, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

പ്രായപൂർത്തിയായ പ്രമേഹരോഗികൾ ഏറ്റവും കൂടുതലുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഏതാണ്ട് ലോകത്ത് പ്രമേഹമുള്ള ഓരോ ആറാമത്തെയാളും ഇന്ത്യക്കാരനാണെന്നാണ് ഇന്ത്യൻ കൗസിൽ ഓഫ് മീഡിയ റിസർച്ച് (ഐസിഎംആർ) പറയുന്നത്.

എന്നാൽ ഇന്ത്യക്കാർ എളുപ്പത്തിൽ പ്രമേഹത്തിനു വിധേയമാകുന്നുവോ എന്ന് ആർക്കും ഉറപ്പായി പറയുവാൻ കഴിയുകയില്ല. കാരണം, പ്രമേഹ സാധ്യത പ്രായം, ഭാരം, കുടുംബ ചരിത്രം, ജനിതക ഘടന, ഏറ്റവും പ്രധാനമായി ജീവിതശൈലി ശീലങ്ങൾ തുടങ്ങിയവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്ന കാര്യമാണ്.

ഈ തീരാവ്യാധി ജീവൻ അപകടപ്പെടുത്തുന്ന ഒന്നായി മാറാം. അതിനാൽ പ്രമേഹത്തെകൂടി ഉൾക്കൊള്ളുന്ന ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ആളുകൾ തെരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ഇതുവഴി അവർക്ക് അവരുടെ സാന്പത്തികവും ആരോഗ്യവും രണ്ടും നിലനിർത്താൻ കഴിയും. എന്നുമാത്രമല്ല, ഒരു വ്യക്തിയുടെ കുടുംബത്തെ ഭയാനകമായ സാന്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന, എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അപ്രതീക്ഷിത സാഹചര്യങ്ങൾക്കെതിരായ നിക്ഷേപമായി ആരോഗ്യ ഇൻഷുറൻസ് പ്ലാൻ പ്രവർത്തിക്കുകയും ചെയ്യുന്നു.

ഈ ലോക പ്രമേഹ ദിനത്തിൽ പ്രമേഹത്തിനു പരിരക്ഷ നൽകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ചില നിർണായക നേട്ടങ്ങൾ നമുക്ക് നോക്കാം.

പ്രമേഹത്തിനു കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനങ്ങൾ

സാന്പത്തിക കവറേജ്: മാരക രോഗത്തിനോ അല്ലെങ്കിൽ തീരാവ്യാധിക്കോ ചികിത്സ ലഭിക്കുന്നതിന് ഇന്നു വേണ്ടിവരുന്ന ആശുപത്രിച്ചെലവുകൾ നിങ്ങളുടെ സന്പാദ്യത്തിൽ വലിയ വിള്ളലുണ്ടാക്കുന്നതിനു കാരണമാകും. അങ്ങനെ പെട്ടെന്നുള്ള ആശുപത്രിവാസം സംഭവിച്ചാൽ മതിയായ കവറേജുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിങ്ങളുടെ ധനകാര്യ ആവശ്യങ്ങൾ നിറവേറ്റും.

പ്രത്യേകിച്ചും ഓരോ വർഷവും ആശുപത്രിച്ചെലവും മരുന്നുകളുടെ വിലയും കുതിച്ചുയരു സാഹചര്യത്തിൽ. മതിയായ ഇൻഷുറൻസ് കവറേജ് അനാവശ്യ സമ്മർദ്ദത്തിൽനിന്ന് നിങ്ങളെ സംരക്ഷിക്കുന്നു; ദീർഘകാലത്തിൽ നിങ്ങളുടെ ധനകാര്യ ലക്ഷ്യങ്ങൾ സുരക്ഷിതമാക്കുന്നു. അതുവഴി നല്ല ആരോഗ്യത്തിൽ തുടരുവാനും ദീർഘകാലത്തിൽ ധനകാര്യ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ഇതു നിങ്ങളെ സഹായിക്കുന്നു.

കണ്ടീഷൻ മാനേജ്മെന്‍റ് പ്രോഗ്രാം: പ്രമേഹമോ അല്ലെങ്കിൽ തീരാ രോഗങ്ങളോ ഒരു സാധാരണ ജീവിതം നയിക്കുന്നതിൽ നിന്ന് ഒരാളെ തടഞ്ഞേക്കാം. അതിനാൽ ചില ഇൻഷുറർമാർ അവരുടെ പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പ്ലാനിന് കീഴിൽ ബിൽറ്റ്-ഇൻ കണ്ടീഷൻ മാനേജ്മെന്‍റ് പ്രോഗ്രാം ലഭ്യമാക്കുന്നുണ്ട്. ഇത് നിങ്ങളുടെ നിലവിലെ ആരോഗ്യ നില നിരീക്ഷിക്കാനും അതിൽ വരുത്തു മെച്ചപ്പെടുത്തലുകൾക്ക് നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നു.


ഈ പദ്ധതി അനുസരിച്ച് നിങ്ങളുടെ ആരോഗ്യത്തിലുണ്ടാകു മെച്ചപ്പെടലുകളുടെ അടിസ്ഥാനത്തിൽ ’ഹെൽത്ത് സ്കോറുകൾ’ കണക്കാക്കുകയും റിവാർഡ് പോയിന്‍റുകൾ ലഭിക്കുകയും ചെയ്യുന്നു. ഈ റിവാർഡ് പോയിന്‍റുകൾ പ്രീമിയം അടയ്ക്കു സമയത്ത് കിഴിവായി ഉപയോഗിക്കാം. ഇതുവഴി എളുപ്പത്തിലും പ്രമേഹത്തെ കൈകാര്യം ചെയ്യാൻ സഹായിക്കും. മെച്ചപ്പെട്ട ആരോഗ്യത്തിലേക്കുള്ള യാത്രയിൽ നിങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല.

ഹ്രസ്വ കാത്തിരിപ്പ് കാലയളവ്: ഇൻഷുറൻസ് പോളിസി എടുക്കുതിനു മുന്പ് ഒരാൾക്ക് പ്രമേഹം ഉണ്ടെന്നു കണ്ടെത്തിയാൽ അതിനെ പ്രീ-എക്സിസ്റ്റിംഗ് നിലയായി കണക്കാക്കുന്നു. ഇൻഷുറൻസ് ദാതാവിനെ ആശ്രയിച്ച് രണ്ട് മുതൽ നാലു വർഷംവരെ കാത്തിരിപ്പ് കാലയളവിനുശേഷമേ ഇൻഷുറൻസ് കവറേജ് ലഭിക്കുകയുള്ളു. അതേപോലെതന്നെ തീരാവ്യാധിയാൽ ബുദ്ധിമുട്ടുന്നവർക്ക് പരിമിതമായ ഇൻഷുറൻസ് ഓപ്ഷനുകളാണുള്ളത്.

എന്നിരുന്നാലും നിങ്ങൾ ഒരു നല്ല ഗവേഷണം നടത്തുകയാണെങ്കിൽ, പ്രമേഹം, ഉയർ രക്തസമ്മർദ്ദം, ആസ്ത്‌മ, പൊണ്ണത്തടി, കൊളസ്റ്ററോൾ തുടങ്ങിയവയ്ക്കു കവറേജ് ലഭിക്കു ആരോഗ്യ ഇൻഷുറൻസ് വിപണിയിൽ കണ്ടെത്താനാകും. ഈ ഇൻഷുറൻസ് പ്ലാനുകൾക്ക് 90 ദിവസത്തെ ഹ്രസ്വകാല കാത്തിരിപ്പാണുള്ളത്. ഈ പ്ലാൻ ഇൻഷുറൻസ് മാത്രമല്ല സന്പൂർണ പരിചരണവും നൽകുന്നു.

അൺലിമിറ്റഡ് ടെലികൺസൾട്ടേഷൻ (സ്പെഷലിസ്റ്റുകൾ ഉൾപ്പെടെ): സ്പെഷലിസ്റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാരുമായി അനേകം ടെലികൺസൾട്ടേഷനുകൾ ചില ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ പ്രധാനപ്പെട്ട ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കുന്നു. അതുവഴി മെച്ചപ്പെട്ട പരിചരണവും സന്പൂർണ സംരക്ഷണവും ഉറപ്പു നൽകുന്നു. ടെലി കസൾേട്ടേഷനിൽ ഒരാളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതിനാൽ 24 മണിക്കൂറും ഉടനടി പരിചരണം ഉറപ്പാക്കാൻ സഹായിക്കുന്നു.

വാർഷിക ആരോഗ്യ പരിശോധന: വിപണിയിലെ ഭൂരിഭാഗം ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളും ഇൻഷ്വർ ചെയ്ത 18 വയസ് പൂർത്തിയാക്കിയ എല്ലാ വ്യക്തികൾക്കും ആദ്യവർഷമുൾപ്പെടെ ഓരോ പോളിസി വർഷവും സൗജന്യ ആരോഗ്യ പരിശോധന ലഭ്യമാക്കുന്നു. ഈ പാക്കേജ് കൂടുതലും കാഷ്‌ലെസ് അടിസ്ഥാനത്തിലാണ്.

ആരോഗ്യകാര്യങ്ങളിൽ പ്രത്യേക താൽപര്യമെടുക്കുവർക്ക് വാർഷിക ആരോഗ്യ പരിശോധന ലഭ്യമാക്കുന്ന ഇൻഷുറൻസ് എടുക്കുന്നത് പ്രധാനമാണ്.

ഇതിനകം ഒരാൾക്ക് ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിൽ അതിന്‍റെ കവറേജ് അവലോകനം ചെയ്യുന്നത് നല്ലതാണ്. നേരേമറിച്ച് ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ അയാളുടെ ശാരീരികവും വൈകാരികവും സാന്പത്തികവുമായ ആരോഗ്യം എല്ലായ്പ്പോഴും പരിപാലിക്കുന്നതിന് എത്രയും വേഗം ഒരു പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പ്ലാൻ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

പ്രിയ ദേശ്മുഖ് ഗിൽബൈൽ
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ്