പ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്
പ്രമേഹ അറിയിപ്പുകൾ അവഗണിക്കരുത്
ഡോ. എം. പി. മണി
പ്ര​മേ​ഹം, ബാ​ധി​ച്ചി​രി​ക്കു​ന്നു എ​ന്ന് അ​റി​യു​ന്ന​തു മു​ത​ൽ ശ​രി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യേ​ണ്ട ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണിത്.

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രി​ൽ കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള അ​സ്വ​സ്ഥ​ത വർധിച്ച ദാ​ഹ​മാ​യി​രി​ക്കും. ഇ​ട​യ്ക്കി​ടെ വെ​ള്ളം കു​ടി​ക്കേ​ണ്ടി വ​രും. മൂ​ത്രമൊഴി​ക്കാ​ൻ പോ​കേ​ണ്ട​താ​യും വ​രും. കാ​ഴ്ച​യി​ൽ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങും. ഇതൊടൊ​പ്പം ശ​രീ​രഭാ​രം കു​റ​യാനും തു​ട​ങ്ങു​ം.

ധമനികൾക്കു നാശം സംഭവിക്കുന്നു

നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്നുനി​ൽ​ക്കു​ന്ന​ത് ധ​മ​നി​ക​ളി​ൽ നാ​ശം സം​ഭ​വി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കും. അ​തി​ന്‍റെ ഫ​ല​മാ​യി മ​ർ​മ പ്ര​ധാ​ന​മാ​യ അ​വ​യ​വ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ അ​ള​വി​ൽ ര​ക്തം എ​ത്തു​ക​യി​ല്ല. ഈ ​പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​യി ഭാ​വി​യി​ൽ ജീ​വ​നുത​ന്നെഭീ​ഷ​ണി ആ​കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വുക​യും ചെ​യ്യും.

പഞ്ചസാര നില പരിശോധിക്കണം

അ​തു​കൊ​ണ്ടുത​ന്നെ പ്ര​മേ​ഹ​ത്തി​ന്‍റെ അ​റി​യി​പ്പു​ക​ൾ ആ​യ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യും നേ​ര​ത്തേ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല പ​രി​ശോ​ധി​ക്ക​ണം. പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്ന അ​വ​സ്ഥ​യി​ൽ ആ​ണെ​ങ്കി​ൽ എ​ത്ര​യും നേ​ര​ത്തേ ഡോ​ക്ട​റെ കാ​ണു​ക​യും വേ​ണം.


കണ്ണുകളിൽ...

ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​ത് ക​ണ്ണു​ക​ൾ​ക്ക് ഉ​ള്ളി​ലു​ള്ള ധ​മ​നി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്. അ​തി​ന്‍റെ ബാ​ക്കി പ​ത്ര​മാ​ണ് മ​ങ്ങി​യ കാ​ഴ്ച​ക​ൾ.

കാ​ഴ്ച മ​ങ്ങു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വിശകലനം ചെയ്ത് ശ​രി​യാ​യ രീ​തി​യി​ൽ രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക​യും ചി​കി​ത്സ ചെ​യ്യു​ക​യും വേ​ണ്ട​താ​ണ്. രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ എ​ന്നി​വ ശ​രി​യാ​യ രീ​തി​യി​ൽ ആ​യി​ല്ല എ​ങ്കി​ൽ ഭാ​വി​യി​ൽ കാ​ഴ്ച ന​ശി​ച്ചുപോ​യി എ​ന്നും വ​രാം.

പ്ര​മേ​ഹം ഉ​ള്ള​വ​രി​ൽ വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ഹൃ​ദ​യ​ധ​മ​നി​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം, ഹൃ​ദ്രോ​ഗം എ​ന്നി​വ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​തലാ​യി​രി​ക്കും. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും മറ്റൊരു പ്ര​ശ്ന​മാ​ണ് (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393