ലേപനങ്ങൾ ചർമഭംഗി കൂട്ടുമോ?
ലേപനങ്ങൾ ചർമഭംഗി കൂട്ടുമോ?
deepika helth
ആ​സി​ഡു​ക​ള്‍, ആ​ല്‍​ക്ക​ലി​ക​ള്‍, ത​ണു​പ്പ്, ചൂ​ട്, കാ​റ്റ്, വ​ര​ള്‍​ച്ച ഇ​വ​യി​ല്‍ നി​ന്നൊ​ക്കെ ച​ര്‍​മ​ത്തെ ര​ക്ഷി​ക്കാ​നു​ള്ള ക്രീ​മു​ക​ള്‍ കു​റെ​യൊ​ക്കെ ഫ​ല​പ്ര​ദ​മാ​ണ്. ക​ലാ​മി​ന്‍ അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ളും ലോ​ഷ​നു​ക​ളും ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നു.

പോ​ഷ​ണം (Nutrition)

ച​ര്‍​മകോ​ശ​ങ്ങ​ള്‍​ക്ക് പോ​ഷ​ക​ങ്ങ​ള്‍ കി​ട്ടു​ന്ന​ത്, തൊ​ലി​ക്ക് താ​ഴെ​യു​ള്ള ര​ക്ത ധ​മ​നി​ക​ളി​ല്‍ നി​ന്നാ​ണ്. അ​തു​കൊ​ണ്ട്, ന​ഖ​ത്തി​ലും മു​ടി​യി​ലും തൊ​ലി​യി​ലും പു​ര​ട്ടു​ന്ന ലേ​പ​ന​ങ്ങ​ള്‍ കൊ​ണ്ട് അ​വ പു​ഷ്ടി​പ്പെ​ടു​മെ​ന്ന അ​വ​കാ​ശ​വാ​ദം ശ​രി​യാ​ണെ​ന്ന് തോ​ന്നു​ന്നി​ല്ല. പെ​ല്ലാ​ഗ്ര (Pellagra) പോ​ലെ​യു​ള്ള വി​റ്റാ​മി​ന്‍ കു​റ​വു​ണ്ടാ​കു​ന്ന ച​ര്‍​മ്മ രോ​ഗ​ങ്ങ​ള്‍​ക്ക് അ​വ ഫ​ല​പ്ര​ദ​മാ​യേ​ക്കാം. ആ​ഹാ​ര​ത്തി​ല്‍ ആ ​വി​റ്റാ​മി​നു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തുകൊ​ണ്ട് അ​സു​ഖ​ത്തി​ന് ശ​മ​ന​മു​ണ്ടാ​കും.

തൊ​ലി​യു​ടെ ഏ​റ്റ​വും പു​റ​ത്തു​ള്ള പാ​ളി​യും ന​ഖ​വും മു​ടി​യു​മെ​ല്ലാം മൃ​ത​കോ​ശ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട്, അ​മി​നോ ആ​സി​ഡ്, കൊ​ളാ​ജ​ന്‍, ഇ​ലാ​സ്റ്റി​ന്‍, ന്യൂ​ക്ലി​ക് ആ​സി​ഡ് തു​ട​ങ്ങി​യ​വ പു​ര​ട്ടി ച​ര്‍​മ ഭം​ഗി കൂ​ട്ടു​മെ​ന്നു​ള്ള പ​ര​സ്യ കോ​ലാ​ഹ​ല​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്താ​നാ​വി​ല്ല. ചി​ല​പ്പോ​ള്‍ ത്വ​ക്കി​ന്‍റെ ബാ​ഹ്യ​ഭം​ഗി​യി​ല്‍ വ്യ​ത്യാ​സം വ​ന്നേ​ക്കാം. അ​ത് താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണ്.

ഫേ​ഷ്യ​ലു​ക​ള്‍ (Facials)

സോ​പ്പി​നു പ​ക​രം, ക്ലെ​ന്‍​സിം​ഗ് ക്രീ​മു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തുകൊ​ണ്ട് പ്ര​ത്യേ​ക ഗു​ണ​മു​ള്ള​താ​യി തോ​ന്നു​ന്നി​ല്ല.


* അ​ധി​കം ക്ഷാ​ര​മി​ല്ലാ​ത്ത സോ​പ്പു​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ട്ടും ഹാ​നി​ക​ര​മ​ല്ല. ചി​ല​ര്‍​ക്ക് ഈ ​ക്ലെ​ന്‍​സിം​ഗ് ലോ​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് മു​ഖ​ക്കു​രു കൂ​ടു​ത​ലാ​കാ​ന്‍ ഇ​ട​യാ​കു​ന്നു​ണ്ട്.

* പ​ക്ഷേ, അ​ധി​കം ത​വ​ണ മു​ഖം സോ​പ്പി​ട്ടു ക​ഴു​കു​ന്ന​ത്, മു​ഖ​ത്ത് വ​ര​ള്‍​ച്ച കൂ​ടു​ത​ലാ​കാ​ന്‍ സാ​ധ​്യ​ത​യു​ണ്ട്. മൂ​ന്നോ നാ​ലോ ത​വ​ണ​യേ മു​ഖം ക​ഴു​കേ​ണ്ട കാ​ര്യ​മു​ള്ളൂ - സാ​ധാ​ര​ണ ച​ര്‍​മ്മ​ത്തി​ന്; എ​ന്നാ​ല്‍ എ​ണ്ണ​മ​യ​മു​ള്ള ത്വ​ക്കി​ന്, അ​തി​ല്‍ കൂ​ടു​ത​ല്‍ ത​വ​ണ ക​ഴു​കേ​ണ്ടി​വ​രും; മൃ​ദു സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ളും മു​ഖ​വും ക​ഴു​കു​ന്ന​തു കൊ​ണ്ട് വ​ലി​യ ദോ​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നി​ട​യി​ല്ല.

തൊ​ലി​യു​ടെ പിഎച്ച് മൂല്യം 6.8 ആ​ണ്, അ​തു​കൊ​ണ്ട് ഇ​തി​നോ​ട് അ​ടു​ത്ത പിഎച്ച് ഉ​ള്ള സോ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. എ​ന്നാ​ല്‍, പിഎച്ച് ബാലൻസ്ഡ്(‘pH balanced') എ​ന്ന വാ​ദ​വു​മാ​യി വ​രു​ന്ന സൗ​ന്ദ​ര്യ​വ​ര്‍​ധ​ക സാ​ധ​ന​ങ്ങ​ള്‍​ക്ക് സാ​ധാ​ര​ണ സോ​പ്പി​നേ​ക്കാ​ള്‍ മേ​ന്മ​യു​ണ്ടെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ചി​ട്ടു​മി​ല്ല. അ​ധി​ക ക്ഷാ​ര​ഗു​ണ​വും ആ​സി​ഡ് ഗു​ണ​വു​മു​ള്ള സോ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. (തു​ട​രും)

വിവരങ്ങൾ: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.