ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തി​നു പി​ന്നി​ൽ
ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തി​നു പി​ന്നി​ൽ
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ പാ​ന്‍​ക്രി​യാ​സ് പ​രാ​ജ​യ​പ്പെ​ടു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന തീ​രാ​വ്യാ​ധി​യാ​ണ് പ്ര​മേ​ഹം.

ഇ​ത് ക്ര​മേ​ണ പ്ര​ധാ​ന​പ്പെ​ട്ട അ​വ​യ​വ​ങ്ങ​ളെ​യൊ ന്നൊ​ന്നാ​യി ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കും. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് അ​മി​ത​മാ​കു​മ്പോ​ള്‍ വൃ​ക്ക​ക​ൾ, ക​ണ്ണു​ക​ള്‍, ഹൃ​ദ​യം എ​ന്നീ അ​വ​യ​വ​ങ്ങ​ളെ​യാ​ണ് ബാ​ധി​ക്കു​ക.

പ്ര​മേ​ഹം - ടൈ​പ്പ് 1, ടൈ​പ്പ് 2

സാ​ധാ​ര​ണ​യാ​യി ടൈ​പ്പ് 1, ടൈ​പ്പ് 2 എ​ന്നീ ര​ണ്ടു ത​രം പ്ര​മേ​ഹ​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന​ത് ഇ​ന്‍​സു​ലി​ന്‍ എ​ന്ന ഹോ​ര്‍​മോ​ണ്‍ ആ​ണ്. ശ​രീ​രം ഇ​ന്‍​സു​ലി​ന്‍ ഉ​ത്‍​പാ​ദി​പ്പി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ള്‍ ടൈ​പ്പ് 1 പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്നു.

ശ​രീ​രം മ​തി​യാ​യ ഇ​ന്‍​സു​ലി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​തി​രി​ക്കു​ക​യോ ഇ​ന്‍​സു​ലി​ന്‍ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ ഒ​രാ​ളി​ല്‍ ടൈ​പ്പ് 2 പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്നു. വ​ള​രെ വ്യാ​പ​ക​മാ​യ​തും അ​മി​ത​വ​ണ്ണ​മു​ള​ള​വ​രി​ല്‍ കൂ​ടു​ത​ല്‍ ക​ണ്ടു​വ​രു​ന്ന​തും ടൈ​പ്പ് 2 പ്ര​മേ​ഹ​രോ​ഗ​മാ​ണ്.

അ​മി​ത​വ​ണ്ണ​വും പ്ര​മേ​ഹ​വും ത​മ്മി​ൽ

അ​മി​ത​ഭാ​ര​മോ അ​മി​ത​വ​ണ്ണ​മോ ഉ​ള​ള​വ​രു​ടെ ശ​രീ​രം ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ന്ന ഹോ​ര്‍​മോ​ണ്‍ ആ​യ ഇ​ന്‍​സു​ലി​നോ​ട് ന​ന്നാ​യി പ്ര​തി​ക​രി​ക്കി​ല്ല. അ​താ​യ​ത്, അ​ത്ത​ര​ക്കാ​രു​ടെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര നി​യ​ന്ത്രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ ഇ​ന്‍​സു​ലി​ന്‍ ശ​രീ​രം ഉ​ത്​പാ​ദി​പ്പി​ക്കേ​ണ്ടി​വ​രും.


കാ​ല​ക്ര​മേ​ണ അ​ത്ത​രം ആ​ളു​ക​ളു​ടെ ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ഇ​ന്‍​സു​ലി​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ഴി​യാ​തെ വ​രും. ഈ ​അ​വ​സ്ഥ​യാ​ണ് ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്.

ധാ​രാ​ളം പ​ഠ​ന​ങ്ങ​ളി​ല്‍ പ്ര​മേ​ഹ​വും അ​മി​ത​വ​ണ്ണ​വും ത​മ്മി​ലു​ള​ള ബ​ന്ധ​ത്തെ കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. അ​മി​ത​വ​ണ്ണ​മോ അ​മി​ത​ഭാ​ര​മോ ഉ​ള്ള​വ​രാ​ണ് ടൈ​പ്പ് 2 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ 90 ശ​ത​മാ​ന​വു​മെ​ന്നാ​ണ് സെ​ന്‍റേ​ഴ്സ് ഫോ​ര്‍ ഡി​സീ​സ് ആ​ൻ​ഡ് പ്രി​വ​ന്‍​ഷ​ന്‍ (സി​ഡി​സി) വ്യ​ക്ത​മാ​ക്കി​യ​ത്.

ഡോ.​അ​ഖി​ൽ കൃ​ഷ്ണ
എം​ബി​ബി​എ​സ്, എം​ഡി (ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ), ഡി​എ​ൻ​ബി (ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ), ഡി​എം (എ​ൻ​ഡോ​ക്രൈ​നോ​ള​ജി), എ​സ്‌​സി​ഇ (എ​ൻ​ഡോ​ക്രൈ​നോ​ള​ജി ആ​ർ​സി​പി, യു​കെ). അ​സോ​സി​യേ​റ്റ് ക​ൺ​സ​ൽ​ട്ട​ന്‍റ് ഇ​ൻ എ​ൻ​ഡോ​ക്രൈ​നോ​ള​ജി, കിം​സ് ഹെ​ൽ​ത്ത്, തി​രു​വ​ന​ന്ത​പു​രം.