പു​ക​വ​ലി​ക്കാ​നു​ള്ള പ്രേ​ര​ണ മ​റി​ക​ട​ക്കാം
പു​ക​വ​ലി​ക്കാ​നു​ള്ള പ്രേ​ര​ണ മ​റി​ക​ട​ക്കാം
പു​ക​വ​ലി നി​ർ​ത്താ​നു​ള്ള ദി​വ​സം തെ​ര​ഞ്ഞെ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

പു​ക​വ​ലി​ക്ക​രു​ത്, എ​പ്പോ​ഴും പ​ല​ത​രം ജോ​ലി​ക​ളി​ൽ തി​ര​ക്കി​ലാ​വു​ക, നി​ക്കോ​ട്ടി​ൻ റീ​പ്ലേ​സ്മെ​ന്‍റ് തെ​റാ​പ്പി (എ​ൻ‌​ആ​ർ‌​ടി) ഉ​പ​യോ​ഗി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ഉ​പ​യോ​ഗം ഉ​ട​ൻ ആ​രം​ഭി​ക്കു​ക, പു​ക​വ​ലി നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ അ​തി​നാ​യി സ്വ​യം തെ​ര​ഞ്ഞെ​ടു​ത്ത പ​ദ്ധ​തി പി​ന്തു​ട​രു​ക​യോ ചെ​യ്യു​ക,

കൂ​ടു​ത​ൽ വെ​ള്ള​വും ജ്യൂ​സും കു​ടി​ക്കു​ക, മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​തും ഒ​ഴി​വാ​ക്കു​ക, പു​ക​വ​ലി​ക്കു​ന്ന വ്യ​ക്തി​ക​ളു​മാ​യു​ള്ള സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക, പു​ക​വ​ലി​ക്കാ​നു​ള്ള ശ​ക്ത​മാ​യ പ്രേ​ര​ണ​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.

പു​ക​വ​ലി നി​ർ​ത്തു​ന്ന ദി​വ​സ​ത്തി​ൽ പ​ല​ത​വ​ണ പു​ക​വ​ലി​ക്കാ​നു​ള്ള ത്വ​ര നി​ങ്ങ​ൾ​ക്ക് മി​ക്ക​വാ​റും അ​നു​ഭ​വ​പ്പെ​ടും.

പു​ക​വ​ലി​ക്കാ​നു​ള്ള പ്രേ​ര​ണ ചെ​റു​ക്കാ​ൻ ഇ​നി​പ്പ​റ​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ങ്ങ​ളെ സ​ഹാ​യി​ച്ചേ​ക്കാം:

ആ​സ​ക്തി ക​ട​ന്നു​പോ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക, പു​ക​വ​ലി​ക്കാ​നു​ള്ള ത്വ​ര പ​ല​പ്പോ​ഴും മൂ​ന്ന് മു​ത​ൽ അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ വ​രു​ന്നു, ആ​ഴ​ത്തി​ലു​ള്ള ശ്വ​സ​നം. മൂ​ന്ന് പ്രാ​വ​ശ്യം എ​ന്ന ക​ണ​ക്കി​ൽ സാ​വ​ധാ​നം ശ്വാ​സം എ​ടു​ത്തു​വി​ടു​ക, ആ​സ​ക്തി​യെ മ​റി​ക​ട​ക്കാ​ൻ വെ​ള്ളം അ​ല്പാ​ൽ​പ്പ​മാ​യി കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക, സ്വ​യം ശ്ര​ദ്ധ തി​രി​ക്കാ​ൻ മ​റ്റെ​ന്തെ​ങ്കി​ലും ചെ​യ്യു​ക. വേ​ണ​മെ​ങ്കി​ൽ പു​റ​ത്ത് ന​ട​ക്കാ​ൻ പോ​കു​ക.


നി​ക്കോ​ട്ടി​ൻ റീ​പ്ലേ​സ്മെ​ന്‍റ് തെ​റാ​പ്പി

പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന മി​ക​ച്ച മാ​ർ​ഗ​മാ​ണി​ത്. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ശ്ര​മ​ത്തെ ത​ട​സ​പ്പെ​ടു​ത്തി​യേ​ക്കാ​വു​ന്ന ആ​സ​ക്തി​യും പി​ൻ​വ​ലി​ക്ക​ൽ ല​ക്ഷ​ണ​ങ്ങ​ളും കു​റ​യ്ക്കാ​ൻ എ​ൻ‌​ആ​ർ‌​ടി​ക്ക് ക​ഴി​യും.

നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ സി​ഗ​ര​റ്റി​ൽ നി​ന്ന് അ​ക​റ്റു​ന്ന​തി​നും പു​ക​യി​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന മ​റ്റ് രാ​സ​വ​സ്തു​ക്ക​ളി​ൽ നി​ന്ന് നി​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​തി​നും ഇ​ട​യി​ൽ നി​യ​ന്ത്രി​ത അ​ള​വി​ൽ നി​ക്കോ​ട്ടി​ൻ ന​ൽ​കു​ന്ന​തി​നാ​ണ് എ​ൻ‌​ആ​ർ‌​ടി​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

ചി​ല നി​ക്കോ​ട്ടി​ൻ റീ​പ്ലേ​സ്മെ​ന്‍റ് തെ​റാ​പ്പി സം​വി​ധാ​ന​ങ്ങ​ൾ:

തൊ​ലി​പ്പു​റ​ത്ത് ഒ​ട്ടി​ക്കു​ന്ന​വ, ച്യൂ​യിം​ഗ് ഗം, ​ലോ​സേ​ൻ​ജ​സ്, മൂ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള നേ​സ​ൽ സ്പ്രേ (​ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം), ഇ​ൻ​ഹേ​ല​ർ (ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി
ഉ​ണ്ടെ​ങ്കി​ൽ മാ​ത്രം).

വി​വ​ര​ങ്ങ​ൾ: ഡോ.​ദീ​പ്തി ടി.​ആ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ,
മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി, ക​ണ്ണൂ​ർ
ഫോ​ൺ - 0497 2705309, 62382 65965.