ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം: ഭക്ഷണക്രമത്തിൽ പയറുവർഗങ്ങൾ ഉൾപ്പെടുത്തണം
ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാം:  ഭക്ഷണക്രമത്തിൽ പയറുവർഗങ്ങൾ ഉൾപ്പെടുത്തണം
ഡോ. ​ഷർമദ് ഖാൻ
അ​ധി​ക​മാ​യ വി​ശ്ര​മ​മു​ള്ള​വ​ർ​ക്കും മെ​ലി​ഞ്ഞി​രി​ക്കു​ന്ന​വ​ർ​ക്കും അധ്വാ​ന​ത്തി​ന് അ​നു​സ​രി​ച്ച​ല്ലാ​ത്ത അ​ള​വി​ൽ ക​ലോ​റി​മൂ​ല്യം കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്കും കൊ​ള​സ്ട്രോ​ൾ ഉ​ണ്ടാ​കാം.

അ​രി, ഗോ​ത​മ്പ്, കി​ഴ​ങ്ങു​വ​ർ​ഗ്ഗ​ങ്ങ​ൾ തു​ട​ങ്ങി​യ ആ​ഹാ​രം അ​മി​ത​മാ​യി ക​ഴി​ക്കു​ന്ന​വ​ർ​ക്ക് കൊ​ള​സ്ട്രോ​ൾ ഉ​ണ്ടാ​കാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ വി​ശ്ര​മ​മെ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യി അ​വ​ർ അ​ധ്വാ​നി​ക്കേ​ണ്ടി​വ​രും.

കൊ​ഴു​പ്പും മ​ധു​ര​വും എ​ണ്ണ​യും

* കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി കൊ​ഴു​പ്പും മ​ധു​ര​വും എ​ണ്ണ​യും കൂ​ടി​യ ഭ​ക്ഷ​ണം പ​ര​മാ​വ​ധി കു​റ​ച്ച് പ​യ​റു​വ​ർ​ഗ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

* അ​വൊ​ക്കാ​ഡോ എ​ന്ന ഫ്രൂ​ട്ട് ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ചീ​ത്ത കൊ​ള​സ്ട്രോ​ൾ കു​റ​യു​ക​യും ന​ല്ല കൊ​ള​സ്ട്രോ​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യും.

* ഓ​ട്സും ബാ​ർ​ലി​യും മ​റ്റു മു​ഴു​ധാ​ന്യ​ങ്ങ​ളും കൊ​ള​സ്ട്രോ​ൾ കു​റ​യു​വാ​ൻ സ​ഹാ​യി​ക്കും.

പുളിയുള്ള പഴങ്ങൾ

* ആ​പ്പി​ൾ, മു​ന്തി​രി, ഓ​റ​ഞ്ച് പോ​ലു​ള്ള പു​ളി​യു​ള്ള പ​ഴ​ങ്ങ​ൾ ധാ​രാ​ളം ക​ഴി​ക്കാ​വു​ന്ന​താ​ണ്.
* ന​ട്സ്, പി​സ്ത, ബ​ദാം, കാ​ഷ്യൂ​ന​ട്ട് പോ​ലു​ള്ള​വ ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​ൻ ന​ല്ല​താ​ണ്. എ​ന്നാ​ൽ അ​വ​യു​ടെ അ​ള​വ് നി​യ​ന്ത്രി​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യും മ​ദ്യ​ത്തി​നൊ​പ്പം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും വേ​ണം. മ​ദ്യ​വും അ​തി​നൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്ന കൊ​ഴു​പ്പു​ള്ള​വ​യും ഫാ​റ്റി​ലി​വ​റി​നെ വ​ർ​ധി​പ്പി​ക്കു​ക​യും കൊ​ള​സ്ട്രോ​ൾ ലെ​വ​ൽ താ​റു​മാ​റാ​ക്കു​ക​യും ചെ​യ്യും.


ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ്

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് അ​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ ഭ​ക്ഷ​ണ​ത്തി​ലു​ൾ​പ്പെ​ടു​ത്തി​യാ​ൽ അ​സി​ഡി​റ്റി​യും ഫാ​റ്റി​ലി​വ​റും കു​റ​യും. പൊ​തു​വി​ൽ ക​ര​ളി​നെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്തും കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കും.

* വെ​ളു​ത്തു​ള്ളി നി​ത്യേ​ന ചെ​റി​യ അ​ള​വി​ൽ ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ളി​നെ കു​റ​യ്ക്കും. അ​ത് ഉ​പ്പി​ലി​ട്ടും അ​ച്ചാ​റാ​ക്കി​യും ക​ഴി​ക്കാ​തി​രി​ക്കു​വാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മാ​ത്രം.

* നെ​ല്ലി​ക്ക പാ​കം ചെ​യ്തോ അ​ല്ലാ​തെ​യോ ഭ​ക്ഷ​ണ​മാ​യോ ഔ​ഷ​ധ​മാ​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നും ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ന്ന​തി​നും
ന​ല്ല​താ​ണ്. (തു​ട​രും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481